Tuesday, 11 February 2014

[www.keralites.net] ??? ?????????????? ?? ???????? ????????? ??????? ?

 

നീച ജാതിയില്‍പ്പെട്ട പെണ്ണിനെ ഞാനെങ്ങനെ വണങ്ങും?
ഉമ ചക്രവര്‍ത്തി
 


സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പുതന്നെ, ജാതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ദേശീയ പ്രസ്ഥാനത്തിലെ അഭിപ്രായ സമ്മതിയുടെ പ്രതിനിധാനങ്ങളെ തകര്‍ത്തുകളഞ്ഞിരുന്നു. അംബേദ്കറുടെയും ഒരതിര്‍ത്തിവരെ പെരിയാറിന്റെയും സാന്നിധ്യമൊഴിച്ചാല്‍, ഗാന്ധിജിയുടെ നേതൃത്വത്തിന് വെല്ലുവിളികളുണ്ടായിരുന്നില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ശക്തിപ്രാപിക്കുന്ന ദലിത് വീക്ഷണം, ഗാന്ധിയുടെയും അംബേദ്കറുടെയും വീക്ഷണങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനു കാരണമായി. രണ്ടുപേരും ഉയര്‍ത്തിയ പ്രശ്‌നങ്ങളില്‍ തന്നെ, അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ കാണാവുന്നതാണ്. ജാതിവ്യത്യാസത്തിനെതിരായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഗാന്ധിജി ശ്രദ്ധ കേന്ദ്രീകരിച്ചത് ക്ഷേത്രപ്രവേശന പ്രസ്ഥാനത്തിലാണ്. അംബേദ്കറാകട്ടെ, ജലം പോലെയുള്ള ജീവത്ദായക വസ്തുക്കളില്‍ നിന്നും ദലിതരെ ഒഴിച്ചുനിര്‍ത്തുന്നതിനെയാണ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പ്രമേയമായി സ്വീകരിച്ചത്. അതുകൊണ്ടുതന്നെ, ഗാന്ധിജിയുടെ ക്ഷേത്രപ്രവേശന സമരങ്ങളേക്കാള്‍ ദലിതരെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുണ്ടായിരുന്നത് മഹര്‍ സത്യാഗ്രഹമായിരുന്നു. ക്ഷേത്രപ്രവേശനം പ്രധാനമായിരുന്നത് ഒരു പക്ഷേ, ഉയര്‍ന്ന ജാതിക്കാര്‍ക്കായിരുന്നു.

ദൗര്‍ഭാഗ്യവശാല്‍, പൂന ഉടമ്പടി (1932)യുടെ അനന്തര ഫലമെന്ന നിലയില്‍ ജാതി പ്രശ്‌നത്തെ ഗാന്ധിയന്‍ വീക്ഷണത്തിനനുയോജ്യമായ വിധത്തില്‍ മുന്നോട്ടുകൊണ്ടുപോകേണ്ടിവന്നു. 1930കളുടെ തുടക്കത്തില്‍ അംബേദ്കര്‍ അവശ്യപ്പെട്ടതനുസരിച്ച് വ്യത്യസ്ത നിയോജകമണ്ഡലങ്ങള്‍ അനുവദിച്ചതിനെതിരെ ഗാന്ധി നടത്തിയ ഉപവാസത്തിന്റെ ഫലമായിരുന്നു, ഉടമ്പടി. വൈകാരിക ചൂഷണത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട ഉടമ്പടി, ദലിതുകള്‍ക്ക് സ്വീകാര്യമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ജാതിപ്രശ്‌നത്തെ പരിഹരിക്കുകയുണ്ടായില്ല. കൊടിയ വഞ്ചനയായിട്ടാണ് പൂന ഉടമ്പടിയെ ദലിതര്‍ വിലയിരുത്തുന്നത്. ദലിതുകള്‍ക്ക് ആ ഉടമ്പടിയെന്താണെന്ന്, ഇന്നും ദലിത് സ്ത്രീകള്‍ പാടുന്നുണ്ട്. ഒരു പെണ്‍ പാട്ടുകാരി ചിട്ടപ്പെടുത്തിയ ഗാനത്തില്‍, കസ്തൂര്‍ബ ഗാന്ധി അംബേദ്കര്‍ക്കു മുന്നിലെത്തി ഗാന്ധിയുടെ ജീവനുവേണ്ടി യാചിക്കുന്നതായി ചിത്രീകരിച്ചിരുന്നു. അവരുടെ അപേക്ഷ തിരസ്‌കരിക്കുക പ്രയാസമുള്ള കാര്യമായിരുന്നു. അങ്ങിനെ പൂന സഖ്യം രൂപപ്പെട്ടു

എന്നാണ് പാട്ട് പറയുന്നത്. ഗാന്ധിജിയുടെ അജണ്ടകളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു, ഖാദി. അത് ധരിച്ചുകൊണ്ട് ഖാദിയെ എങ്ങിനെയാണദ്ദേഹം പ്രചരിപ്പിച്ചതെന്നും അവര്‍ പാടുന്നുണ്ട്. അതുപോലെ അസ്​പൃശ്യതയ്‌ക്കെതിരെ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ദലിതര്‍ക്ക് ഇന്നുള്ള അവരുടെ അധഃസ്ഥിതത്വത്തില്‍ തുടരേണ്ടിവരില്ലായിരുന്നുവെന്നും ഗാനം പറയുന്നു.1

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഭരണഘടന രൂപപ്പെട്ടപ്പോള്‍, അതിന്റെ മുഖ്യശില്പികളിലൊരാള്‍ അംബേദ്ക്കറായിരുന്നു. അങ്ങിനെ, ഭരണഘടനയുടെ വകുപ്പുകളെ രൂപപ്പെടുത്തുന്നതില്‍ ജാതിപ്രശ്‌നവും സ്വാധീനമുളവാക്കി. അസ്​പൃശ്യത നിരോധിച്ചു. അതുപോലെത്തന്നെ, പൊതുമണ്ഡലത്തില്‍ നിന്നും എല്ലാ രൂപത്തിലുമുള്ള വിവേചന നടപടികളെയും ഇല്ലായ്മ ചെയ്തു. അംബേദ്കര്‍ നിര്‍ദ്ദേശിച്ച മറ്റൊരു വകുപ്പ് ഉള്‍ച്ചേര്‍ക്കപ്പെട്ടില്ല. 'പദവി, ജനനം, വ്യക്തി, കുടുംബം, മതമോ മതത്തിന്റെ ഉപയോഗമോ, ആചാരങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ നിന്നും രൂപപ്പെടുന്ന അവകാശങ്ങളോ പരാധീനതകളോ നിരോധിക്കപ്പെടും' എന്ന വ്യവസ്ഥയാണ് ഒഴിവാക്കപ്പെട്ടത്. അതു പക്ഷേ, നിത്യജീവിതത്തില്‍ ജാതി ചെലുത്തുന്ന സ്വാധീനങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള വിപ്ലവകരമായ ഒരു വ്യവസ്ഥയാകുമായിരുന്നു. ഒറ്റയടിക്ക് ജാതിവ്യവസ്ഥയെ നിരോധിക്കാനാവില്ലെന്ന മനോഭാവത്തോടെയാണ് ഒരര്‍ത്ഥത്തില്‍ ഭരണഘടനയുടെ നിര്‍മ്മാതാക്കള്‍ പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ട്, സ്വകാര്യ ഇടങ്ങളില്‍ ജാത്യാചാരങ്ങളെ ഒതുക്കിനിര്‍ത്താന്‍ ശ്രമിക്കണമെന്നാണവര്‍ ആവശ്യപ്പെട്ടത്. തീര്‍ച്ചയായും, അത് ഒരര്‍ത്ഥത്തിലും യഥാര്‍ത്ഥ വിജയമായിത്തീര്‍ന്നില്ല. പൊതു മണ്ഡലങ്ങളില്‍ പോലും അസ്​പൃശ്യത അടക്കമുള്ള ജാത്യാചാരങ്ങളും ജാതിവിവേചനങ്ങളും യാഥാര്‍ത്ഥ്യമായിത്തന്നെ നിലനില്‍ക്കുന്നു. അതിന്നൊരുദാഹരണമാണ് വളരെ വ്യാപകമായി കാണപ്പെടുന്ന 'രണ്ടുഗ്ലാസ് രീതി'. (ഒന്ന് അസ്​പൃശ്യര്‍ക്കും മറ്റൊന്ന് മറ്റുള്ളവര്‍ക്കും). ആന്ധ്രപ്രദേശ് സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റിയുടെ പ്രവര്‍ത്തകര്‍ 1990 കളുടെ ആദ്യത്തില്‍ ഈ സമ്പ്രദായത്തെ ചിത്രീകരിച്ചിട്ടുണ്ട്. പൊതുമണ്ഡലത്തില്‍ നിന്നുപോലും ജാതിയെ ഒഴിവാക്കാന്‍ കഴിഞ്ഞിട്ടില്ല, കഴിയുന്നുമില്ല. ഇന്ത്യന്‍ സമൂഹത്തില്‍ മറ്റു സാമൂഹിക വിഭാഗങ്ങളെ അപേക്ഷിച്ച് ഏറ്റവും ദുരിതമനുഭവിക്കുന്ന/ച്ച പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും 'സുരക്ഷാ' വ്യവസ്ഥകള്‍ രൂപപ്പെടുത്തുവാന്‍ ഭരണഘടന അംഗീകാരം നല്‍കുകയും അപ്രകാരം വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 'സംവരണ'മെന്നു വിളിക്കപ്പെടുന്ന ഈ വ്യവസ്ഥകളെ-അമേരിക്കന്‍ ഭരണഘടനയില്‍ നിന്നും വ്യത്യസ്തമായി; അവിടെ സംവരണമെന്ന പദത്തിനുപകരം 'സ്ഥിരീകരണ പ്രവര്‍ത്തന'മെന്നാണ് ഉപയോഗിക്കുന്നത് - മേല്‍ജാതിക്കാര്‍ അംഗീകരിക്കുന്നില്ല. അത്തരം വ്യവസ്ഥകളുടെ സാധുത അവര്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ല. 'അര്‍ഹത'യുടെ തത്ത്വങ്ങള്‍ക്കുള്ള മരണമണിയാണ് സംവരണമെന്നു പറഞ്ഞ് അവരതിനെ തിരസ്‌കരിക്കുകയാണ്.

സ്വാതന്ത്ര്യത്തെത്തുടര്‍ന്ന് സാമൂഹ്യ രാഷ്ട്രീയ ഘടനകളിലുണ്ടായ മാറ്റങ്ങള്‍, ഭൂപരിഷ്‌കരണങ്ങളെത്തുടര്‍ന്ന് ഭൂമിയുടെ കൈവശാവകാശത്തിലുണ്ടായ മാറ്റങ്ങള്‍, കുടിയാന്‍ ജാതികളില്‍ പെടുന്നവര്‍ ഭൂവുടമകളായി ഉയര്‍ന്നതോടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും ആവിര്‍ഭവിച്ച പുതിയൊരു വര്‍ഗഘടന-ഇവയെല്ലാം പിന്നാക്കജാതി രാഷ്ട്രീയത്തിന്റെ ആവിര്‍ഭാവത്തിന് കളമൊരുക്കി. ശ്രേണീഘടനയുടെ കീഴ്ത്തട്ടിലുള്ള ദലിത് ജാതികള്‍ക്ക് കാര്യമായ ഒരു മാറ്റവും സംഭവിച്ചില്ല. അവരില്‍ ഭൂരിഭാഗവും കഠിനാദ്ധ്വാനികളുടെ വര്‍ഗമായി നിലനിന്നു. ഭൂരഹിതരായിരുന്നതിനാല്‍, അവര്‍ക്കു വില്‍ക്കുവാന്‍ ഉണ്ടായിരുന്നത് അവരുടെ തൊഴില്‍ മാത്രമായിരുന്നു. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ഉപജീവനത്തിനും വഴികളില്ലാതെ അവര്‍ നിലനിന്നു. ഇന്ന് ജാതിവ്യവസ്ഥയില്‍ ഉപരിഗമനം നടത്തുന്ന അന്തരാള ജാതികളും അവര്‍ക്കായി തൊഴിലെടുക്കുന്ന ദലിതരും തമ്മിലാണ് ഗ്രാമീണ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നത്. ദലിത് ജാതികള്‍, 'മുന്നോക്ക' 'പിന്നോക്ക' ജാതികളില്‍ നിന്നും, വോട്ടവകാശം വിനിയോഗിക്കാനുള്ള അവകാശത്തിന്റെ കാര്യത്തിലൊഴികെ, എല്ലാ അര്‍ത്ഥത്തിലും അസമത്വമുള്ളവരാണ്. അതുപോലും നിയമപരമായ അവകാശം മാത്രമാണ് - ഇതു പോലും സ്വതന്ത്രമായി അവര്‍ക്ക് പലപ്പോഴും വിനിയോഗിക്കാന്‍ സാധിക്കാറില്ല. ജനാധിപത്യവും പ്രായപൂര്‍ത്തി വോട്ടവകാശവും മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. സംഖ്യാപരമായി ശക്തിയുള്ളതും സാമ്പത്തികമായി മുന്നാക്കം നില്ക്കുന്നതുമായ ചില ജാതികള്‍, ശാക്തീകരിക്കപ്പെട്ടിട്ടുണ്ട്. ഉയര്‍ന്ന പദവിയിലുണ്ടായിരുന്നവരും, ആദ്യകാലത്ത് അധികാരം കയ്യാളിയിരുന്നവരുമായ വിഭാഗത്തെ, അവരുടെ അധികാരനഷ്ടം ഭീതിയിലാഴ്ത്തുന്നു.
രാഷ്ട്രീയ ഘടനയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആദ്യകാലത്ത് അവര്‍ക്കുണ്ടായിരുന്ന വ്യവസ്ഥചെയ്യപ്പെടാത്ത സംവരണങ്ങളെക്കുറിച്ചോര്‍ത്ത് അവര്‍ ചൂളുന്നു. പുതിയ സാമൂഹിക പ്രക്രിയകള്‍ക്കു കീഴില്‍, വര്‍ഗത്തിന്റെയും ജാതിയുടെയും ബന്ധങ്ങളുടെ മൊത്തം ഘടനയും പുനഃക്രമീകരിക്കപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, അധിനിവേശകാലഘട്ടം മുന്നോട്ടുവെച്ച സാഹചര്യങ്ങളുപയോഗിച്ച് വിദ്യാഭ്യാസവും സര്‍ക്കാര്‍ തൊഴിലുകളും തേടി ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരുണ്ടാക്കിയ ചരിത്രപരമായ മുന്നേറ്റങ്ങള്‍-അതിനു മുമ്പുതന്നെയുള്ള നേട്ടങ്ങളാണ് അവരെ അതിനു പ്രാപ്തരാക്കിയത്-സൂചിപ്പിക്കുന്നത്, വേണ്ടതിലധികം സാമൂഹിക അധികാരം അവര്‍ കൈയാളിയിരുന്നു എന്നാണ്. ഈ നേട്ടങ്ങള്‍ മേല്‍ജാതിക്കാരായ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ പങ്കിട്ടതാണ്. മേല്‍ജാതിക്കാരായ സ്ത്രീകളെ അപേക്ഷിച്ച് മേല്‍ജാതിക്കാരായ പുരുഷന്മാര്‍ കൂടുതല്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു എന്നു മാത്രം. വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും ലഭ്യതയുടെ കാര്യത്തില്‍ കീഴ്ജാതിക്കാരനായ പുരുഷനേക്കാള്‍ എന്തുകൊണ്ടും നല്ലതായിരുന്നു മേല്‍ജാതിയില്‍പ്പെട്ട സ്ത്രീയുടെ അവസ്ഥ. അവള്‍ക്ക് കൂടുതല്‍ സുരക്ഷിതമായ സാമ്പത്തിക സാഹചര്യങ്ങള്‍ മാത്രമല്ല ഉണ്ടായിരുന്നത്. മറിച്ച് സാംസ്‌കാരിക മൂലധനവും ഉണ്ടായിരുന്നു. അതേസമയം, മധ്യവര്‍ഗത്തിന്റെ പൊതുവിലുള്ള വളര്‍ച്ച, കീഴ്ത്തട്ടിലുള്ള ജാതികള്‍ക്കും ചില തുറവികള്‍ ഒരുക്കുന്നതിനെ സൂചിപ്പിക്കുന്നു. അതു പക്ഷേ, കീഴ്ത്തട്ടിലുള്ളവരും പട്ടിണിക്കാരുമായ ജാതികള്‍ക്ക് എല്ലായ്‌പോഴും അസമമായി മാത്രമേ ലഭിക്കുന്നുള്ളൂ. ആഗോളീകരണം ഇത്തരം സാഹചര്യങ്ങളെ കൂടുതല്‍ രൂക്ഷമാക്കിത്തീര്‍ക്കും. കാരണം, അത് വളരെ കുറച്ചു പേര്‍ക്കു മാത്രമേ അവസരങ്ങള്‍ തുറന്നുകൊടുക്കുകയുള്ളൂ. അതുകൊണ്ട്, മറ്റുള്ളവര്‍ക്ക്, ജാതികള്‍ തമ്മിലുള്ള അകലം വര്‍ധിക്കുന്നതായി അനുഭവപ്പെടും. ജാതികള്‍ തമ്മില്‍ താല്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ നിലനില്ക്കുന്ന മത്സരം അതുകൊണ്ടുതന്നെ, ഒരു ജീവിതയാഥാര്‍ത്ഥ്യമാണ്. ഇതുവരെ നിലനിന്നതുപോലെ, ജാതിവ്യവസ്ഥ തുടരുകയാണെങ്കില്‍, സെന്‍സസില്‍ രേഖപ്പെടുത്തുകയോ രേഖപ്പെടുത്താതിരിക്കുകയോ ചെയ്യട്ടെ, ജാതികള്‍ തമ്മിലുള്ള സന്ത്രാസങ്ങള്‍ നിലനില്ക്കുകതന്നെ ചെയ്യും.

ദലിത് രാഷ്ട്രീയം


ദലിതര്‍ സ്വയം അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നതും സമകാലിക രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട ഒരു തലമാണ്. എഴുപതുകളില്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ നടന്ന കറുത്തവരുടെ പ്രസ്ഥാനം ദലിതരെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട് - പ്രത്യേകിച്ചും വിപ്ലവോര്‍ജ്ജം പ്രകടിപ്പിച്ച ബ്ലാക്ക് പാന്തര്‍ പ്രസ്ഥാനം. സാംസ്‌കാരിക തലത്തില്‍, സാംസ്‌കാരികമായ അടിച്ചമര്‍ത്തലിന്റെ അനുഭവങ്ങളെ ആധാരമാക്കിക്കൊണ്ട്, പടിഞ്ഞാറന്‍ ഇന്ത്യയില്‍ രൂപപ്പെട്ട ദലിത് പാന്തര്‍ പ്രസ്ഥാനം ജാതിപ്രശ്‌നത്തെ മുന്നോട്ടു കൊണ്ടുവന്നു. സ്വതന്ത്ര ബുദ്ധിജീവികളുടെയും, അക്കാദമിക് സമൂഹത്തിന്റെയും - പ്രത്യേകിച്ചും മഹാരാഷ്ട്രയില്‍ - ശ്രദ്ധ പിടിച്ചു പറ്റാന്‍ അതിനു കഴിഞ്ഞു. അവരുന്നയിച്ച പ്രശ്‌നങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ അത്തരം വിഭാഗങ്ങള്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. ജാതീയമായ അടിച്ചമര്‍ത്തലുകളെക്കുറിച്ചുള്ള അവരുടെ അനുഭവങ്ങള്‍ ദലിത് വിഭാഗങ്ങളില്‍ പെട്ട സ്ത്രീകളും പുരുഷന്മാരും വളരെ ശക്തമായി എഴുതിയിട്ടുണ്ട്. മദ്ധ്യവര്‍ഗ്ഗക്കാരായ ഉയര്‍ന്ന ജാതിക്കാര്‍ നയിക്കുന്ന പൊതു സംവാദങ്ങള്‍, സംവരണ പ്രശ്‌നങ്ങള്‍ക്കുമേലുള്ള പോരുകളായി ജാതിപ്രശ്‌നത്തെ ലഘൂകരിക്കുന്നു. എന്നാല്‍, ജനകീയ പ്രസ്ഥാനങ്ങളും സ്ത്രീ പ്രസ്ഥാനങ്ങളും ജാത്യധിഷ്ഠിത പീഡനങ്ങള്‍ നിലനില്ക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പീഡനങ്ങളെ വിഭാവനം ചെയ്യുന്ന ഘട്ടത്തില്‍, ജാതിയെ ഒരു ഘടകമെന്ന നിലയില്‍ ഇന്ന് സ്വീകരിക്കുന്നുണ്ട്. ഇടതുപക്ഷം - പ്രത്യേകിച്ചും വലുതും പഴക്കമുള്ളതുമായ രാഷ്ട്രീയ പാര്‍ട്ടികള്‍ - ഇന്ത്യന്‍ സമൂഹത്തിനകത്തു നിലനില്ക്കുന്ന വൈരുദ്ധ്യങ്ങളുടെ അടിസ്ഥാന സ്വഭാവത്തെക്കുറിച്ചുള്ള അവരുടെ ധാരണകളെ പുനര്‍വിചിന്തനം ചെയ്യുവാന്‍ തയ്യാറായിട്ടില്ല. അല്ലെങ്കില്‍, ജാത്യധിഷ്ഠിത പീഡനങ്ങളെ വിശകലനത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരേണ്ടതെങ്ങിനെയെന്ന് അവര്‍ ചിന്തിക്കുന്നില്ല. ദലിത് സ്ത്രീകള്‍ നേരിടുന്ന പ്രത്യേക തരത്തിലുള്ള പീഡനങ്ങളെ അംഗീകരിക്കുന്നതിലും, ജാതിപ്രശ്‌നത്തിന് വേണ്ടത്ര പ്രാധാന്യം നല്കുന്നതില്‍ സ്ത്രീ പ്രസ്ഥാനങ്ങള്‍ക്കുള്ള കഴിവുകേടിലും താല്പര്യമില്ലായ്മയിലും പ്രതിഷേധിച്ചുകൊണ്ടും, സമകാലിക വേദികള്‍ തങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നില്ലെന്ന് വിശ്വസിച്ചുകൊണ്ടും ദലിത് സ്ത്രീകള്‍ ദലിത് സ്ത്രീകളുടേതായ സംഘടന രൂപീകരിക്കാന്‍ തയ്യാറായി. ഈ നീക്കം, ജാതിപ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍, സ്ത്രീ പ്രസ്ഥാനങ്ങളെ നിര്‍ബന്ധിതമാക്കി. ദലിത് സ്ത്രീകള്‍ മൂന്നു തലങ്ങളിലുള്ള പീഡനത്തിനിരയാവുന്നതായി ദലിത് സ്ത്രീവാദികള്‍ പറയുന്നു :
(ശ) ഉയര്‍ന്ന ജാതിയില്‍ പെട്ടവരില്‍ നിന്നും ജാത്യധിഷ്ഠിതമായ പീഡനം.
(ശശ)തൊഴില്‍ ദായകരെന്ന നിലയില്‍ വര്‍ഗ്ഗാധിഷ്ഠിത പീഡനം - വന്‍ ഭൂവുടമകളെന്ന നിലയില്‍, ഇത്തരം പീഡനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത് ഉയര്‍ന്ന ജാതിയില്‍ പെട്ടവരും അന്തരാള ജാതിയില്‍ പെട്ടവരുമാണ്.
(ശശശ)സ്ത്രീകളെന്ന നിലയില്‍ എല്ലാ പുരുഷന്മാരില്‍ നിന്നും - അവരുടെ ജാതിക്കാരായ പുരുഷന്മാരുള്‍പ്പെടെയുള്ളവര്‍ - നേരിടേണ്ടിവരുന്ന പുരുഷാധിപത്യ പീഡനങ്ങള്‍.
ദലിത് സ്ത്രീകളുടെ ശബ്ദം ഇപ്പോള്‍ രാഷ്ട്രീയ ശക്തിയെന്ന നിലയില്‍ കേള്‍ക്കാനാവുന്നുണ്ട്. ഒരു പക്ഷേ, ആദ്യമായിട്ടാവാമിത്. എന്നാല്‍, അതുയരേണ്ട രീതിയില്‍ ശക്തമായി ആ ശബ്ദം വേണ്ടത്ര ഗൗരവത്തോടെ കേള്‍ക്കുന്നില്ല.

ജാതി, രാഷ്ട്രീയത്തില്‍


മറ്റൊരു തലത്തിലും ജാതി അതിന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശാബ്ദത്തില്‍ ജാത്യധിഷ്ഠിത രാഷ്ട്രീയ സംഘടനകള്‍ ആവിര്‍ഭവിച്ചതായി നാം കാണുന്നുണ്ട്. മുന്‍ കാലങ്ങളില്‍, കോണ്‍ഗ്രസ്സ് ആധിപത്യത്തിനു കീഴില്‍, അത്യന്തം നിലീനമായ രീതിയില്‍ ജാതിതാല്പര്യങ്ങള്‍ നിലനിന്നിരുന്നു. മത്സരബുദ്ധിയുള്ള താല്പര്യങ്ങളെ വിശാലമായൊരു തലത്തില്‍ അഭിപ്രായഐക്യത്തിലെത്തിക്കുവാനും അതിനു കഴിഞ്ഞിരുന്നു. എന്നാല്‍ അതിന്റെ തളര്‍ച്ചയ്ക്കു ശേഷമാണ് ഇന്നുകാണുന്ന തരത്തിലുള്ള തുറന്ന ആഹ്വാനങ്ങള്‍ രൂപം കൊണ്ടത്. ജാതിയുടെ 'പ്രതിലോമകര'മായ ഈ മുഖത്തെ,- തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഘടകമാണ് ഇത്-വളരെ പെട്ടെന്നു തന്നെ, നമ്മുടെ മതേതര - സ്വതന്ത്ര ബുദ്ധിജീവികള്‍ വിമര്‍ശിക്കുകയുണ്ടായി അവരാകട്ടെ, സാമൂഹ്യശാസ്ത്ര രചനകളിലും, ക്ലാസ്സ് മുറികളിലും, മാധ്യമങ്ങളിലും ജാത്യധിഷ്ഠിത രാഷ്ട്രീയത്തിന്റെ ഭയാനകതയെ വ്യക്തമാക്കുവാന്‍ ഒരിക്കലും പരാജയപ്പെടാത്തവരുമാണ്. ഒരു തരത്തിലുള്ള കുറ്റപ്പെടുത്തലുകള്‍ക്കും വിധേയമാകാതെ, ഒരു പക്ഷേ ബോധപൂര്‍വ്വം മായ്ച്ചുകളയപ്പെട്ട ഒരു കാര്യം, വിവാഹനിശ്ചയങ്ങളില്‍ തുടര്‍ന്നുവരുന്ന ജാതിയുടെ സ്വാധീനങ്ങളാണ്. അത്, സാമൂഹിക പുനരുത്പാദനത്തിന്റെ മാറ്റമില്ലാത്ത ഒരു ഘടനയെ ഉറപ്പാക്കുന്നു. ഈ മാറ്റമില്ലായ്മയെ നമ്മുടെ ദിനപത്രങ്ങളിലെ വൈവാഹിക പംക്തികള്‍ വ്യക്തമാക്കുന്നുണ്ട്. നാം ഈ പുസ്തകത്തിന്റെ ആരംഭത്തില്‍ ചര്‍ച്ചചെയ്ത മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ അടിത്തറയായി വര്‍ത്തിക്കുന്ന കാപട്യങ്ങളെ സാധ്യമാക്കിയത് ജാതിയെക്കുറിച്ചുള്ള ഇത്തരം ഏകമാന വീക്ഷണമാണ്. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടര്‍ന്നു വരുന്നുണ്ട്. ലിംഗനിര്‍ണ്ണയങ്ങളെ ആധാരമാക്കി സമകാലിക ജാതിസമൂഹത്തില്‍ രൂപപ്പെടുന്ന മറ്റു മാറ്റങ്ങളെ അതിനുമുമ്പ് നമുക്കന്വേഷിക്കാം.

ജാതിവ്യവസ്ഥയില്‍ സ്ത്രീകളുടെ കുറ്റകരമായ പങ്കാളിത്തം


സ്ത്രീധര്‍മ്മത്തിലൂടെയോ അതുപോലെയുള്ള മറ്റ് പെരുമാറ്റച്ചട്ടങ്ങളിലൂടെയോ സ്ത്രീകളിലേക്ക് ചില മൂല്യങ്ങള്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ചും, അവര്‍ അത്തരം മൂല്യഗണങ്ങള്‍ ആന്തരവത്കരിക്കുന്നതിന്റെ പ്രക്രിയകളെയും പ്രവര്‍ത്തനരീതികളെയും കുറിച്ചും, അങ്ങിനെ ജാതിയും ലിംഗനിര്‍ണ്ണയവും കുരുക്കഴിക്കാനാവാത്ത വിധത്തില്‍ ബന്ധിക്കപ്പെട്ട്, അസമത്വത്തിന്റെ വ്യവസ്ഥയെ മൊത്തത്തില്‍ പുനരുത്പാദിപ്പിക്കുന്നതിനെക്കുറിച്ചും നാലാം അദ്ധ്യായത്തില്‍ നാം ചര്‍ച്ചചെയ്യുകയുണ്ടായി. ഇതില്‍ സ്ത്രീകളുടെ പങ്കാളിത്തമെന്താണെന്ന് കുറച്ചുകൂടി അടുത്തുനിന്ന് വിശകലനം ചെയ്യേണ്ടതുണ്ട്. അതെങ്ങിനെയാണ് സമകാലിക സാഹചര്യങ്ങളില്‍ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതെന്നു വിലയിരുത്തുകയും വേണം. തങ്ങളുടെ മേല്‍ പ്രവര്‍ത്തനക്ഷമമാവുന്ന സാമൂഹികശക്തികളുടെ നിഷ്‌ക്രിയ സ്വീകര്‍ത്താക്കളല്ല സ്ത്രീകളെന്ന് വ്യക്തമാണ്. അവര്‍ വ്യത്യസ്തമായ രീതികളില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളെ വിന്യസിക്കുന്നുണ്ട്.ശൂന്യതയിലല്ല അവര്‍ നിലനില്ക്കുന്നതെന്ന് നാം ഓര്‍ക്കേണ്ടതുണ്ട്. വലിയൊരളവോളം, പ്രത്യയശാസ്ത്രപരവും ഭൗതികവുമായ ഘടനകള്‍ സ്ത്രീകളുടെ പ്രവര്‍ത്തനങ്ങളെ പ്രകാശിപ്പിക്കുന്ന രീതികളെ രൂപപ്പെടുത്തുന്നുണ്ട്.

എന്തുകൊണ്ടാണ് തങ്ങളെ കീഴ്‌പ്പെടുത്തുന്ന ഒരു വ്യവസ്ഥയോട് സ്ത്രീകള്‍ വിധേയത്വം പ്രകടിപ്പിക്കുന്നത്? സമകാലിക സാഹചര്യങ്ങളിലെ സ്ത്രീകളെ വിശകലനം ചെയ്യുമ്പോള്‍, അവര്‍ സ്ഥിതിചെയ്യുന്നത് വര്‍ഗ്ഗം, ജാതി, പുരുഷാധിപത്യം/ങ്ങള്‍ തുടങ്ങിയവയുടെ സന്ധിബിന്ദുവിലാണെന്ന് നമുക്കു കാണാം. ദലിത് സ്ത്രീകളുടെ കാര്യത്തിലെന്ന പോലെ, അവരെ പീഡിപ്പിക്കാന്‍ ഈ ഘടനകളെല്ലാം പ്രവര്‍ത്തിക്കുന്നു. എന്നാല്‍ മറ്റുള്ള സ്ത്രീകളില്‍ ഭൂരിഭാഗവും കീഴായ്മയുടെയും ചിലതലങ്ങളിലുള്ള അധികാരം പ്രയോഗിക്കാനാവുന്നതിന്റെയും സന്ധിസ്ഥാനങ്ങളില്‍ നില്ക്കുന്നവരാണ്. ഉയര്‍ന്ന ജാതിയില്‍ ഉള്‍പ്പെടുകയും അവരുടെ പുരുഷന്മാര്‍ വഴി സാമ്പത്തിക സ്രോതസ്സുകളിലേക്കും സാമൂഹിക അധികാരത്തിലേക്കും പ്രവേശം ലഭിക്കുകയും ചെയ്യുന്ന മേല്‍ജാതിക്കാരായ സ്ത്രീകളുടെ കാര്യത്തിലാണിത് ഏറെ പ്രസക്തമാവുന്നത്. പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍,സ്ത്രീകള്‍ക്ക് പുരുഷാധിപ സാഹചര്യങ്ങളില്‍ നഷ്ടങ്ങളാണുള്ളതെങ്കിലും, അവര്‍ പങ്കാളികളായ വ്യവസ്ഥയില്‍ നിന്നും ചില നേട്ടങ്ങള്‍ സ്ത്രീകള്‍ക്കു ലഭിക്കുന്നുണ്ട്. കുടുംബത്തിന്റെയും സമുദായത്തിന്റെയും പുരുഷാധിപത്യനിയമങ്ങള്‍ക്ക് വിധേയത്വം പ്രഖ്യാപിക്കുമ്പോള്‍ മാത്രമാണ് അവര്‍ക്ക് ഈ നേട്ടങ്ങളുണ്ടാവുന്നത്. വിധേയത്വം ഭൗതികവും പ്രതീകാത്മകവുമായ നേട്ടങ്ങളാണവര്‍ക്ക് നല്കുന്നത്. മറുവശത്ത്, ധിക്കാരം അവരെ കുടുംബത്തിന്റെ ഭൗതിക വിഭവങ്ങളില്‍ നിന്നും പുറന്തള്ളുവാന്‍ കാരണമാവുന്നു. 'നല്ല' പെരുമാറ്റങ്ങളിലൂടെ മാത്രമേ അവര്‍ക്കതില്‍ അവകാശമുണ്ടാവുകയുള്ളൂ.

സ്ത്രീകളുടെ വിധേയത്വമോ, അവര്‍ മര്‍ദ്ദനസ്വഭാവമുള്ള ഘടനകളോട് പ്രകടിപ്പിക്കുന്ന അനുകൂല ഭാവമോ 'അപ്രത്യക്ഷമാക്കപ്പെട്ടിരിക്കുന്നു'. ഇത് സാധ്യമാകുന്നത്, 'പാരമ്പര്യ'ത്തെ ഉയര്‍ത്തിപ്പിടിക്കുക, കുടുംബങ്ങളുടെയോ സമുദായങ്ങളുടെയോ പ്രത്യേക 'സംസ്‌കാര'ങ്ങളെ നിലനിര്‍ത്തുക തുടങ്ങിയ നിഷ്പക്ഷഭാവമുള്ള സങ്കല്പനങ്ങളിലൂടെയാണ്. അതു പിന്നീട് ഹൈന്ദവ 'നിയമ'ങ്ങളായി പരിണമിക്കുന്നു. എന്തുതന്നെയായാലും, ഇവയുടെയെല്ലാം സാംസ്‌കാരിക ഭണ്ഡാഗാരങ്ങള്‍ എങ്ങിനെയെല്ലാമോ സ്ത്രീകളില്‍ സ്ഥിതിചെയ്യുന്നു. പാരമ്പര്യത്തോട് വിധേയത്വം പ്രകടിപ്പിച്ച്, അതിനെ ഉയര്‍ത്തിപ്പിടിക്കേണ്ടവരാണ് സ്ത്രീകള്‍ എന്നതാണ് പൊതുധാരണ. അതേസമയം, പാരമ്പര്യത്തെ അടിച്ചേല്പിച്ച് അതിനെ ഉയര്‍ത്തിപ്പിടിക്കേണ്ടവരാണ് പുരുഷന്മാര്‍ - അവര്‍ക്കു മേലല്ല, മറിച്ച് സ്ത്രീകള്‍ക്കുമേല്‍ വിവാഹത്തിന്റെയും പ്രത്യുത്പാദനത്തിന്റെയും മണ്ഡലങ്ങളിലാണ് അത്തരം നിയമങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന്റെയും/പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിന്റെയും ഏറ്റവും വലിയ സ്വാധീനങ്ങള്‍ അനുഭവപ്പെടുന്നത്. ഈ പുസ്തകത്തിലുടനീളം നാം കണ്ടതുപോലെ, ഇവരണ്ടും ജാതി വ്യവസ്ഥയെ നിലനിര്‍ത്തിയതും പുനരുത്പാദിപ്പിച്ചതുമായ പ്രധാനപ്പെട്ട ഉപാധികളാണ്. പൊതുമണ്ഡലത്തിലുണ്ടായ അനേകം മാറ്റങ്ങള്‍ ഇവയെ മാറ്റിത്തീര്‍ത്തില്ല. പരമ്പരാഗത തൊഴിലുകളില്‍ നിന്നും പല ജാതികളും വേര്‍പെട്ടു പോയെങ്കിലും, അവരുടെ യഥാര്‍ത്ഥ വാസസ്ഥലങ്ങളില്‍ നിന്നും അവര്‍ പുറത്തേക്ക് കടന്നുവെങ്കിലും, ഇക്കാലത്ത് ജനങ്ങളുടെ ജീവിതത്തെ ജാതീയമായി ചിട്ടപ്പെടുത്തുന്നത് വിവാഹത്തിലൂടെയാണ്. ഉത്പാദനം, സമ്പത്ത്, തൊഴില്‍, എന്നിവയെ രൂപപ്പെടുത്തുന്നത് ഇന്നും ജാതിതന്നെയാണ് - പ്രത്യേകിച്ചും ഗ്രാമീണ ഇന്ത്യയില്‍. അങ്ങിനെ, ആഴത്തില്‍ ലയിച്ചു ചേര്‍ന്ന അസമത്വത്തിന്റെ ഘടകങ്ങളെ പോഷിപ്പിക്കുവാന്‍ ഒരു ചലനക്രമം ജാതിവ്യവസ്ഥ ആവിഷ്‌കരിക്കുന്നു.

ദിനപത്രത്തിലെ വൈവാഹിക പംക്തികളിലും ഇന്റര്‍നെറ്റിലും വിവാഹാലോചനകള്‍ ക്ഷണിച്ചുകൊണ്ടുള്ള പരസ്യങ്ങളിലൂടെ യാതൊരു നിയന്ത്രണവുമില്ലാത്ത രീതിയില്‍ ജാതിസ്വത്വങ്ങള്‍ ഘോഷിക്കുന്നതിനെക്കുറിച്ചോര്‍ത്ത് നാം അത്ഭുതപ്പെടേണ്ടതുണ്ടോ? വിദേശവാസികളായ ഇന്ത്യക്കാര്‍ ജാതിയും മറ്റു ബിരുദങ്ങളും സംയോജിപ്പിച്ച് പരസ്യങ്ങള്‍ നല്കുന്നതിനെക്കുറിച്ചോര്‍ത്ത് നാം അത്ഭുതപ്പെടേണ്ടതുണ്ടോ? വൈവാഹിക പംക്തികള്‍ പോലെ 'നിരുപദ്രവകരവും' 'രസദായകവു'മായ ചിലതിനെ ശ്രദ്ധിക്കുമ്പോള്‍ നിശ്ചയിച്ചുറപ്പിക്കുന്ന വിവാഹങ്ങളും സ്വത്ത്, പദവി, ഉത്പാദനം, തൊഴില്‍, പ്രത്യുത്പാദനം തുടങ്ങിയവയും തമ്മില്‍ ബന്ധങ്ങള്‍ കണ്ടെത്തി നാമവയെ പെരുപ്പിക്കുകയാണോ? വൈവാഹിക പംക്തിയില്‍ നിന്നുള്ള പട്ടിക ശ്രദ്ധിക്കുക. ജാതി ഇന്നും നമ്മുടെ ജീവിതങ്ങളെ എങ്ങിനെയാണ് നിയന്ത്രിക്കുന്നതെന്ന് നമുക്കതിലൂടെ മനസ്സിലാക്കാം.

 

നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് : ജാതിയെ നിലനിര്‍ത്തുന്നത് സംവരണങ്ങളോ ജാത്യധിഷ്ഠിത തിരഞ്ഞെടുപ്പു രാഷ്ട്രീയമോ മാത്രമല്ല. മറിച്ച് നാമിവിടെ ചര്‍ച്ചാവിഷയമാക്കിയ എല്ലാ ഘടകങ്ങളും അതിനെ സജീവമാക്കുന്നുണ്ട്: സമ്പത്തിന്മേലുള്ള അസമമായ നിയന്ത്രണം, തൊഴില്‍ശേഷിയുടെ അസമമായ പ്രകടനം, ഉത്പാദനത്തെയും പ്രത്യുത്പാദനത്തെയും സംയോജിപ്പിക്കുന്ന സ്വജാതി വിവാഹ സമ്പ്രദായം.

അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കപ്പെട്ട ഒരു കൂട്ടത്തിനകത്ത് രക്തശുദ്ധിയെ പിടിച്ചുവെയ്ക്കുന്നതിലും, ഒരു ഗണത്തെ മറ്റൊരു ഗണത്തില്‍ നിന്നും വ്യതിരിക്തമാക്കുന്നതിലും, നിലനിര്‍ത്തുന്നതിലും സ്വജാതി വിവാഹങ്ങള്‍ക്കുള്ള പ്രാധാന്യം അംബേദ്കര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 'ജാതിയെ തകര്‍ക്കുന്നതിനുള്ള യഥാര്‍ത്ഥ ഉപാധി വിജാതീയ വിവാഹമാണ്. ജാതിയെ നേര്‍പ്പിക്കുവാന്‍ ഇതിലേറെ സഹായകമായ മറ്റൊരു ഉപാധിയും നിലവിലില്ല.' അദ്ദേഹം ഊന്നിപ്പറഞ്ഞ ഒരു കാര്യമാണിത്. അങ്ങിനെ സ്ത്രീകളെ നിയന്ത്രിത രീതിയില്‍ വിനിമയം ചെയ്യുന്നു എന്നതാണ് ജാതിയുടെ രൂപീകരണത്തിലും നിലനില്പിലും ഏറ്റവും സഹായകമായി വര്‍ത്തിക്കുന്ന ഘടകം.

കുടുംബ സംസ്‌കാരത്തിന്റെ വലിയൊരു മണ്ഡലത്തെയും അഭിസംബോധനചെയ്യേണ്ടതുണ്ട്. കാരണം ഈ ഒരു പ്രത്യേക പരിധിക്കകത്തു നിന്നുകൊണ്ടാണ് ഒരോ ജാതിയും അവരുടെ ദൈനംദിന ആചാരങ്ങള്‍ - അത് ആരാധനയാകട്ടെ, വിവാഹച്ചടങ്ങുകളാകട്ടെ, ഭക്ഷണമാകട്ടെ- തുടര്‍ന്നുകൊണ്ടുപോകുന്നത്. ഭക്ഷണം പാചകം ചെയ്തും, ശുദ്ധി പരിരക്ഷിച്ചും ജാതിയെ നിലനിര്‍ത്തുന്നതില്‍ സ്ത്രീകള്‍ വളരെ പ്രധാനപ്പെട്ട ഒരു പങ്കുവഹിച്ചിട്ടുണ്ടെന്ന് സുപ്രസിദ്ധ നരവംശശാസ്ത്രജ്ഞയായ ലീല ദുബെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഉള്ളിലേക്കെടുക്കുന്നതിനും- അതുകൊണ്ടുതന്നെ ആഹരിക്കുന്നതിനും-
അതിന്റെ പാചകത്തിനും അതിന്റെ വിതരണത്തിനും ഉയര്‍ന്ന ജാതിക്കാരുടെ ശാരീരിക ശുദ്ധിയുമായി ബന്ധമുണ്ട്. അവ കുടുംബത്തിലെയും ജാതിയിലെയും പുരുഷന്മാരുടെ ശുദ്ധിയെ നിര്‍ണയിക്കുന്നതില്‍ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നു. ദുബെ പറയുന്നു.

ശുദ്ധിയുടെയും അയിത്തത്തിന്റെയും അനുഷ്ഠാന പരികല്പനകളില്‍ ഭക്ഷണം ഒരു പ്രധാന ഘടകമായി നില്ക്കുന്നു... സാമൂഹ്യവത്കരണ പ്രക്രിയയിലെ പ്രധാന കഥാപാത്രങ്ങളായ സ്ത്രീകള്‍, ഈ മണ്ഡലത്തിലെയും മുഖ്യ അഭിനേതാക്കളാണ്. ഭക്ഷണത്തെ സംരക്ഷിക്കുവാനും, അപകടം ഒഴിവാക്കുവാനും, വിശാലമായ അര്‍ത്ഥത്തില്‍ ഭക്ഷണത്തെക്കുറിച്ചുള്ള താരതമ്യപരികല്പനകളെ നിര്‍ണയിക്കുന്നതില്‍ വ്യാകരണ നിയമങ്ങളെ ശ്രദ്ധിക്കാനുമുള്ള ഉത്തരവാദിത്വങ്ങള്‍, സ്ത്രീകള്‍ക്കുമേല്‍ പതിക്കുന്നു. ഭക്ഷണത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ശുദ്ധാശുദ്ധങ്ങളുടേതായ ഉത്കണ്ഠകള്‍ കുടുംബത്തിലാണ് തുടങ്ങുന്നത്. ജാതി തത്ത്വങ്ങളില്‍, ഗാര്‍ഹിക ഇടവും/വീടും പുറംലോകവും തമ്മില്‍ വ്യക്തമായൊരു വേര്‍തിരിവ് നിലനില്ക്കുന്നുണ്ട്... ഭക്ഷണവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജാതിയുടെ ശ്രേണീഘടനയെ ചിട്ടപ്പെടുത്തുന്നതില്‍ സുപ്രധാനമായ ഒരു പങ്കു വഹിക്കുന്നു. ഭക്ഷണത്തിന്റെയും അനുഷ്ഠാനങ്ങളുടെയും മണ്ഡലത്തില്‍ സക്രിയ പ്രവര്‍ത്തകരും നിര്‍ദ്ദേശകരുമായി സ്ത്രീകള്‍ നിലനില്ക്കുന്നു. അത്തരം നിയമങ്ങളുടെ ശേഖരങ്ങളെക്കുറിച്ച് അറിവുള്ള സ്ത്രീകള്‍ക്ക് ആദരവുനേടാനാവുന്നു എന്നതിന്റെ സൂചനയുമാണത്...2

പെരുമാറ്റച്ചട്ടങ്ങള്‍ അനുസരിക്കുകയോ, കുടുംബപാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുകയോ, കൂടുതല്‍ വ്യക്തമായി അടുക്കളയില്‍ ശുദ്ധിയുടെ നിയമങ്ങള്‍ നിലനിര്‍ത്തുകയോ ചെയ്യട്ടെ,- അനുശാസനങ്ങളോട് വിധേയത്വം പുലര്‍ത്തുന്ന സ്ത്രീകള്‍ ആദരിക്കപ്പെടുകയും വാഴ്ത്തപ്പെടുകയും ചെയ്യുന്നു. അതേസമയം തന്നെ നിത്യജീവിതങ്ങളില്‍ അവര്‍ ജാതിയെയും അതിന്റെ നിയന്ത്രണങ്ങ
ളെയും ശാശ്വതീകരിക്കുകയും ചെയ്യുന്നു.

കുടുംബങ്ങളുടെയും സമുദായങ്ങളുടെയും വ്യവസ്ഥകള്‍ക്കനുസരിച്ച് വിവാഹിതരാവുന്നതിലോ ഭക്ഷണത്തിന്റെയും അനുഷ്ഠാനങ്ങളുടെയും ശുദ്ധി പരിരക്ഷിക്കുന്നതിലോ മാത്രം ഒതുങ്ങുന്നതല്ല, ജാതിവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം. ഇവ രണ്ടും, കുടുംബത്തിന്റെ ആന്തരഘടനയും അതിന്റെ പുനരുത്പാദനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. അതുപോലെതന്നെ, സാമ്പത്തിക മണ്ഡലത്തിലും പൊതുമണ്ഡലത്തിലും അധികാരം നിലനിര്‍ത്തുവാനും അവ സഹായകമാവുന്നുണ്ട്. ഒരു ജാതി എന്ന നിലയില്‍ തങ്ങളനുഭവിക്കുന്ന അധികാരത്തിന് ഭീഷണി ഉയരുമ്പോള്‍, ഉയര്‍ന്ന ജാതിക്കാരായ സ്ത്രീകളുടെ പ്രതികരണത്തിന്റെ ഒറ്റപ്പെട്ട ഒരു പ്രകാശനമായി വിദ്യാര്‍ത്ഥിനികളുടെ മണ്ഡല്‍ വിരുദ്ധ മുദ്രാവാക്യങ്ങളെ കാണേണ്ടതില്ല. ജാതിയും പുരുഷാധിപത്യവും തമ്മിലെ ബന്ധങ്ങളുമായി, വളരെ വിസ്തൃതമായൊരു സൂചന നല്കുന്നുണ്ട്, ആ മുദ്രാവാക്യങ്ങള്‍. അതുപോലെത്തന്നെ, സ്ത്രീകളില്‍ നിന്നും വിധേയത്വം പ്രതീക്ഷിക്കുകയും അവര്‍ക്ക് അധികാരത്തില്‍ ചില തലങ്ങള്‍ അനുവദിക്കുകയും ചെയ്യുന്ന, സങ്കീര്‍ണമായ ഒരു ഘടനയിലെ സ്ത്രീകളുടെ ഭൗതിക സാഹചര്യങ്ങളെ അത് സൂചിപ്പിക്കുന്നുണ്ട്. ഗ്രാമീണ ഇന്ത്യയിലെ ജാതി- വര്‍ഗ വൈരുദ്ധ്യങ്ങള്‍ക്കകത്താണ് ഈ ഘടകങ്ങള്‍ വ്യക്തമാകുന്നതെന്ന് നമുക്ക് കാണാനാവുന്നു. ജാതിയുടെയും വര്‍ഗത്തിന്റെയും ഘടനകളോടുള്ള സ്ത്രീകളുടെ വിധേയത്വം തികച്ചും നിഷ്‌ക്രിയമായ ഒന്നല്ലെന്ന കാര്യം ശ്രദ്ധേയമാണ്. അടുത്ത കാലം വരെ, ആരാലും വെല്ലുവിളിക്കപ്പെടാതെ അവര്‍ കൈകാര്യം ചെയ്ത സാമൂഹികാധികാരങ്ങളെ മുറുകെപ്പിടിക്കാന്‍, അവരുടെ പുരുഷന്മാരെ ഉത്തേജിപ്പിക്കുന്ന തരത്തില്‍ അത് രൂപപ്പെട്ടേക്കാം.

1. Sharmila Rege, 'Dalit Counter publics', unpublished manuscript.
2. Leela Dube, 'Caste and Women'. In Castes : Its Twentieth Centuary Avatar, edited by M.N. Srinivas (Delhi : Viking, 1996), PP. 6-9.

(ജാതിയെ ലിംഗവത്കരിക്കുമ്പോള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
 
 

 

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

[www.keralites.net] ?????????? ???? ?? ?????? ??? ??? ????????????

 

ഗര്‍ഭധാരണം മുതല്‍ പ്രസവം വരെ അറിയേണ്ടതെല്ലാം

ശാരീരികമായി ഉണ്ടാകുന്ന ചില മാറ്റങ്ങളിലൂടെ ഗര്‍ഭധാരണം തിരിച്ചറിയാന്‍ സാധിക്കും.

അമ്മയാകുന്നുവെന്ന്‌ അറിയുന്ന നിമിഷം ഏതു സ്‌ത്രീയാണ്‌ സന്തോഷം കൊണ്ട്‌ മതിമറന്നു പോകാത്തത്‌. ഒരു സ്‌ത്രീയില്‍നിന്ന്‌ അമ്മയിലേക്കുള്ള പരിവര്‍ത്തനം ശരീരത്തില്‍ ഏറെ മാറ്റങ്ങള്‍കൊണ്ടുവരുന്നു. ഇതെല്ലാം അംഗീകരിച്ചുകൊണ്ടാണ്‌ ഒരു അമ്മ ജന്മമെടുക്കുന്നത്‌. ശാരീരികമായി ഉണ്ടാകുന്ന ചില മാറ്റങ്ങളിലൂടെ ഗര്‍ഭധാരണം തിരിച്ചറിയാന്‍ സാധിക്കും. 28 ദിവസം കൂടുമ്പോള്‍ കൃത്യമായി മാസമുറ വരുന്ന ഒരു സ്‌ത്രീയില്‍ അണ്ഡവിസര്‍ജനം നടക്കുന്നത്‌ ആര്‍ത്തവചക്രത്തിന്റെ പതിനാലാം ദിവസമാണ്‌. അണ്ഡോത്‌പാദനം നടന്നു കഴിഞ്ഞാല്‍ 18 മണിക്കൂര്‍വരെ അണ്ഡം ബീജ സങ്കലനത്തിനു ശേഷിയുള്ളതായിരിക്കും. യോനിയില്‍ നിക്ഷേപിക്കപ്പെടുന്ന ബീജാണു ഗര്‍ഭാശയമുഖം കടന്ന്‌ അണ്ഡവാഹിനിക്കുഴലില്‍ എത്തിച്ചേരും. അണ്ഡാശയത്തില്‍ രൂപപ്പെട്ട അണ്ഡം ഈ സമയത്ത്‌ അണ്ഡവാഹിനിക്കുഴലില്‍ എത്തിയിട്ടുണ്ടെങ്കില്‍ ബീജസങ്കലനം സാധ്യമാകും. തുടര്‍ന്ന്‌ മൂന്ന്‌ മുതല്‍ അഞ്ചു ദിവസത്തിനുള്ളില്‍ ഭ്രൂണം ഗര്‍ഭാശയത്തില്‍ എത്തിച്ചേരുകയും ഗര്‍ഭാശയത്തിന്റെ അകത്തെ ആവരണത്തില്‍ ഉറയ്‌ക്കുകയും ചെയ്യുന്നു. ഇങ്ങനെ ഗര്‍ഭധാരണം നടക്കുന്നതോടെ സ്‌ത്രീ ശരീരത്തില്‍ അതിന്റെ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങുന്നു.

ആര്‍ത്തവ അഭാവം

ആര്‍ത്തവം മുടങ്ങുന്നതാണ്‌ ഗര്‍ഭധാരണത്തിന്റെ ഏറ്റവും പ്രധാന ലക്ഷണമായി കണക്കാക്കുന്നത്‌. കൃത്യമായി മാസമുറ ഉണ്ടാകുന്ന ഒരു സ്‌ത്രീക്ക്‌ ലൈംഗികബന്ധത്തിനുശേഷം രണ്ടാഴ്‌ചത്തെ ഇടവേളയില്‍ ആര്‍ത്തവം ഉണ്ടാകുന്നില്ലെങ്കില്‍ അത്‌ ഗര്‍ഭധാരണത്തിന്റെ ലക്ഷണമായി കരുതാം. എന്നാല്‍ ഈ ലക്ഷണങ്ങള്‍ മാത്രം കണക്കിലെടുത്ത്‌ ഗര്‍ഭധാരണം ഉറപ്പിക്കാന്‍ കഴിയില്ല. കാരണം പല കാരണങ്ങള്‍കൊണ്ടും ആര്‍ത്തവം ഉണ്ടാകാതിരിക്കാം. അതിനാല്‍ ആര്‍ത്തവം മുടങ്ങുന്നതിനൊപ്പം താഴെ പറയുന്ന ലക്ഷണങ്ങളും കണ്ടാല്‍ ഗര്‍ഭധാരണം ഉറപ്പിക്കാം.

ഛര്‍ദി

ഭൂരിപക്ഷം സ്‌ത്രീകളിലും ഗര്‍ഭത്തിന്റെ ഭാഗമായി ഛര്‍ദില്‍ അനുഭവപ്പെടാറുണ്ട്‌. സാധാരണയായി രാവിലെ ഉറക്കമുണരുമ്പോഴാണ്‌ ഓക്കാനവും ഛര്‍ദിയും കൂടുതലായി ഉണ്ടാകുന്നത്‌. ചിലരില്‍ ഇത്‌ ദിവസം മുഴുവന്‍ നീണ്ടുനിന്നെന്നും വരാം. ഗര്‍ഭിണിയാകുന്നതോടെ ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങളാകാം ഇതിനു കാരണം. ഗര്‍ഭധാരണം സംഭവിച്ച്‌ 12 ആഴ്‌ചവരെയുള്ള കാലഘട്ടത്തിലാണ്‌ മിക്കവരിലും ഛര്‍ദി കൂടുതലായും കാണപ്പെടുന്നത്‌. എന്നാല്‍ ചിലരില്‍ പ്രസവംവരെയും ഇത്‌ കാണപ്പെടാം. ഏത്‌ ഭക്ഷണം കഴിച്ചാലും ഛര്‍ദിച്ചു പോകുകയും തീവ്രമായ ഛര്‍ദി അനുഭവപ്പെടുകയും ചെയ്‌താല്‍ ചികിത്സ ആവശ്യമാണ്‌. ശരീരത്തിലെ ജലാശം കുറഞ്ഞ്‌ ഗര്‍ഭിണി വളരെ അവശത അനുഭവപ്പെട്ടാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ഡ്രിപ്പിടണം. ആവശ്യമെങ്കില്‍ മരുന്നും നല്‍കേണ്ടി വരുന്നു. ഇരട്ട ഗര്‍ഭമുള്ളവരിലും ഗര്‍ഭത്തിന്‌ എന്തെങ്കിലും അസാധാരണത്വം ഉള്ളവരിലും സാധാരണയായി ഛര്‍ദില്‍ കൂടുതലായി കാണപ്പെടാറുണ്ട്‌. ഇവര്‍ക്ക്‌ അമിത ഛര്‍ദിയുടെ കാരണം സ്‌കാന്‍ ചെയ്‌തു കണ്ടെത്തണം. ആദ്യത്തെ മൂന്ന്‌ മാസം കഴിയുമ്പോള്‍ മിക്കവരിലും ഛര്‍ദില്‍ കുറയുന്നതാണ്‌.
കുറഞ്ഞ അളവില്‍ കൂടുതല്‍ തവണകളായി ഭക്ഷണം കഴിക്കുന്നത്‌ ഛര്‍ദി കുറയ്‌ക്കാന്‍ സഹായിക്കും. വയറില്‍ ഒന്നുമില്ലാതെ വരുമ്പോഴാണ്‌ ഛര്‍ദിക്കാനുള്ള സാധ്യത കൂടുതല്‍. അതിനാല്‍ രാത്രി ഉറക്കത്തിനിടയില്‍ എഴുന്നേറ്റാല്‍ ലഘുവായി ഭക്ഷണം കഴിക്കുന്നത്‌ പ്രഭാതത്തിലുള്ള ഛര്‍ദില്‍ കുറയ്‌ക്കും. മസാല അധികമുള്ള ഭക്ഷണം കുറയ്‌ക്കുന്നതാണ്‌ നല്ലത്‌. ഇത്‌ ഗ്യാസിന്‌ കാരണമാകാം.

ചില ആഹാരങ്ങളോടുള്ള കൊതി

ഭാര്യ ഗര്‍ഭിണിയാണെന്നറിയുമ്പോഴേ മസാലദോശ വാങ്ങാന്‍ ഓടുന്ന ഭര്‍ത്താക്കന്‍മാരേ കണ്ടിട്ടില്ലേ? ചില ആഹാരങ്ങളോട്‌ ഗര്‍ഭകാലത്ത്‌ സ്‌ത്രീകള്‍ക്ക്‌ കൂടുതല്‍ കൊതി തോന്നാം. ഗര്‍ഭിണി സാധാരണ കഴിക്കുന്ന ആഹാരത്തോടുള്ള ഒരു ഇഷ്‌ടക്കുറവും ഇതിനു കാരണമാവാം. ആദ്യത്തെ മൂന്ന്‌ മാസത്തിനു ശേഷമായിരിക്കും ഭക്ഷണത്തോടുള്ള ഇത്തരം ഇഷ്‌ടക്കൂടുതല്‍ പ്രകടമായി തുടങ്ങുന്നത്‌.

സ്‌തനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍

ഗര്‍ഭിണിയില്‍ ഈസ്‌ട്രജന്‍ പൊജസ്‌ട്രോണ്‍ ഹോര്‍മോണുകളുടെ അളവ്‌ കൂടുന്നതും പ്രഗ്നന്‍സി ഹോര്‍മോണുകളുടെ പ്രവര്‍ത്തന ഫലമായും സ്‌തനത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ പ്രകടമാകുന്നു. ചിലപ്പോള്‍ വേദനയും ഉണ്ടാകാം. കുഞ്ഞിനെ പാലൂട്ടാന്‍ അനുയോജ്യമായ രീതിയില്‍ സ്‌തനത്തില്‍ മാറ്റങ്ങള്‍ പ്രകടമാകുന്നു. മുലക്കണ്ണിന്‌ കറുപ്പു കൂടതലാകുകയും സ്‌തനങ്ങള്‍ക്ക്‌ വീര്‍പ്പുണ്ടാകുകയും ദൃഢമാകുകയും ചെയ്യുന്നു. അതുപോലെ സ്‌തനത്തിലെ ഞരമ്പുകളില്‍ രക്‌തം നിറഞ്ഞു തെളിഞ്ഞു നില്‍ക്കുന്നതായും കാണപ്പെടാം. സ്‌തന വലിപ്പം കൂടുന്നതിന്‌ അനുസരിച്ച്‌ ബ്രായുടെ അളവ്‌ വലുതാക്കാന്‍ ശ്രദ്ധിക്കണം. സ്‌തനത്തില്‍ തൊടുന്നതും മറ്റും ഈ സമയത്ത്‌ വേദനയുണ്ടാക്കാം. ഗര്‍ഭധാരണത്തിന്റെ ആദ്യമാസങ്ങളില്‍തന്നെ ഇത്തരം മാറ്റങ്ങള്‍ കണ്ടു തുടങ്ങുന്നു.

മൂത്രാശങ്ക

ഗര്‍ഭധാരണത്തിന്റെ ആദ്യ മൂന്ന്‌ മാസങ്ങളിലും പ്രസവമടുക്കുമ്പോഴും അടിക്കടി മൂത്ര വിസര്‍ജ്‌ജനം ചെയ്യണമെന്ന തോന്നലുണ്ടാകാം. ഗര്‍ഭാശയത്തിന്‌ തൊട്ടു മുന്‍പിലായി മൂത്രാശയം സ്‌ഥിതി ചെയ്യുന്നതാണ്‌ ഇതിനു കാരണം. വികസിച്ചുകൊണ്ടിരിക്കുന്ന ഗര്‍ഭാശയം മൂത്രാശയത്തെ അമര്‍ത്തുന്നതാണ്‌ ആദ്യത്തെ മൂന്ന്‌ മാസം മൂത്രാശങ്കയ്‌ക്കു കാരണമായിത്തീരുന്നത്‌. ഗര്‍ഭാവസ്‌ഥയില്‍ മൂത്രത്തില്‍ അണുബാധയ്‌ക്കുള്ള സാധ്യതയും കൂടുതലാണ്‌. ഇത്‌ മൂത്രാശങ്ക ഉണ്ടാക്കാം. അതിനാല്‍ അമിത മൂത്രാശങ്കയുള്ളവര്‍ യൂറിന്‍ പരിശോധന നടത്തുന്നത്‌ നല്ലതാണ്‌. രോഗപ്രതിരോധ ശക്‌തി ഈ സമയത്ത്‌ കുറയുന്നതാണ്‌ ഗര്‍ഭാവസ്‌ഥയില്‍ അണുബാധയ്‌ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നത്‌. എന്നാല്‍ പ്രസവത്തോടടുക്കുമ്പോള്‍ ഗര്‍ഭാശയം താഴേക്കു ഇടിയുന്നതാണ്‌ മൂത്രാശങ്ക വീണ്ടും വര്‍ധിക്കാന്‍ കാരണം.

ഉദരം വീര്‍ത്തു തുടങ്ങുന്നു

ഗര്‍ഭിണിയെ തിരിച്ചറിയപ്പെടുന്നത്‌ ഉദരം വീര്‍ത്തു തുടങ്ങുന്നതോടെയാണ്‌. ഗര്‍ഭം മൂന്നുമാസം കഴിയുന്നതോടെ ഗര്‍ഭാശയം വളര്‍ന്ന്‌ ഉദരത്തിലേക്ക്‌ ഉയരുന്നു. നാല്‌ മാസമാകുമ്പോള്‍ പൊക്കിളിനു താഴെ വരെയും ആറാം മാസത്തില്‍ പൊക്കിള്‍വരെയും ഒമ്പതാമാസമെത്തുന്നതോടെ ഉദരം മുഴുവനായും നിറഞ്ഞു നില്‍ക്കുന്നു. കുഞ്ഞിന്റെ ഭാരം പൂര്‍ണമായും താങ്ങാന്‍ ഉതകുന്ന രീതിയില്‍ അമ്മയുടെ വയര്‍ വലുപ്പമുള്ളതായിത്തീരുന്നു.

പരിശോധനകള്‍

ഗര്‍ഭിണിയാണെന്ന്‌ സ്വയം തിരിച്ചറിയപ്പെടുന്നതോടെ ഗര്‍ഭധാരണം ഉറപ്പിക്കുന്നതിനുള്ള പരിശോധനകള്‍ നടത്തണം. വിദഗ്‌ധനായ ഡോക്‌ടര്‍ നടത്തുന്ന ശരീര പരിശോധനയും മറ്റു പരിശോധനകളും ഗര്‍ഭധാരണം ഉറപ്പിക്കാന്‍ സഹായിക്കുന്നു.

മൂത്രപരിശോധന

ഇന്ന്‌ മൂത്രപരിശോധന വീട്ടില്‍ വച്ചും ചെയ്യാവുന്നതാണ്‌. ഭ്രൂണം ഗര്‍ഭാശയത്തില്‍ ഉറച്ചുകഴിയുമ്പോള്‍ ഭ്രൂണത്തിന്റെ ആവരണമായ മറുപിള്ളയില്‍നിന്ന്‌ ഉണ്ടാകുന്ന ഹോര്‍മോണിന്റെ സാനിധ്യമാണ്‌ ഇത്‌ ഉറപ്പിക്കുന്നത്‌. വീട്ടില്‍വച്ചുതന്നെ ഗര്‍ഭമുണ്ടോയെന്ന്‌ അറിയാന്‍ സഹായിക്കുന്ന ഇന്‍സ്‌റ്റന്റ്‌ പ്രഗ്നന്‍സി ടെസ്‌റ്റ് കിറ്റുകള്‍ മെഡിക്കല്‍ സ്‌റ്റോറില്‍നിന്നു ലഭ്യമാണ്‌. വെള്ളം കുടിച്ച ശേഷം സാമ്പിള്‍ എടുക്കുമ്പോള്‍ ഹോര്‍മോണ്‍ നിലയില്‍ വ്യതിയാനമുണ്ടാകാമെന്നതിനാല്‍ ഉറക്കമുണര്‍ന്ന ശേഷമുള്ള ആദ്യത്തെ മൂത്രമെടുക്കുന്നതാണ്‌ നല്ലത്‌. വൃത്തിയുള്ള ഒരു പാത്രത്തില്‍ മൂത്രം ശേഖരിച്ച്‌ പരിശോധനാ കിറ്റ്‌ പൊട്ടിക്കുക. ഇതില്‍നിന്ന്‌ ഡ്രോപ്പര്‍ എടുത്ത്‌ പാത്രത്തില്‍നിന്ന്‌ മൂത്രം ശേഖരിച്ചു മൂന്നുതുള്ളി പരിശോധന ഉപകരണത്തിന്റെ കുഴിയില്‍ ഒഴിക്കുക. ഈ മൂത്രം പരിശോധനാ ഭാഗത്തേക്കു പടരുന്നതോടെ ടെസ്‌റ്റ് വിന്‍ഡോയില്‍ രണ്ട്‌ വര തെളിയുകയാണെങ്കില്‍ ഗര്‍ഭിണിയാണെന്ന്‌ ഉറപ്പിക്കാം. ഒരുവര മാത്രമാണു തെളിയുന്നതെങ്കില്‍ ഗര്‍ഭിണിയല്ലെന്ന്‌ തീരുമാനിക്കാം. കൃത്യമായി ആര്‍ത്തവം വരുന്ന ഒരു സ്‌ത്രീ ഗര്‍ഭിണിയാണോയെന്നറിയാന്‍ ആര്‍ത്തവം നിലച്ച്‌ രണ്ട്‌ ദിവസം കഴിഞ്ഞ്‌ മൂത്ര പരിശോധന നടത്തുക.

സ്‌കാനിംഗ്‌

ഗര്‍ഭിണിയാണെന്നറിഞ്ഞ്‌ ആശുപത്രിയിലെത്തിയപ്പോള്‍ മുതല്‍ സ്‌കാനിംഗ്‌ ചെയ്യാന്‍ ഡോക്‌ടര്‍ നിര്‍ബന്ധിക്കുകയാണ്‌. ഇതെല്ലാം ആശുപത്രിക്കാരുടെ തട്ടിപ്പല്ലേ.... പഴയ തലമുറയില്‍ ഇതൊക്കെ ഉണ്ടായിരുന്നിട്ടാണോ സുഖപ്രസവം സാധ്യമായിരുന്നത്‌ എന്ന്‌ പരിതപിക്കുന്നവരുണ്ട്‌. എന്നാല്‍ ആരോഗ്യമുള്ള കണ്മണിക്കായുള്ള കാത്തിരിപ്പില്‍ സ്‌കാനിംഗ്‌ പ്രധാനമാണ്‌. ഗര്‍ഭസ്‌ഥ ശിശുവിന്റെയും ഗര്‍ഭിണിയുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഇത്‌ സഹായിക്കും. സാധാരണയായി മൂന്ന്‌ തവണയാണു ഗര്‍ഭകാലത്തു സ്‌കാനിംഗ്‌ നിര്‍ദേശിക്കുന്നത്‌.എന്നാല്‍ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളുള്ളവര്‍ക്ക്‌ ഇതില്‍ കൂടുതല്‍ തവണ സ്‌കാന്‍ ചെയ്യേണ്ടി വരാം. ആദ്യ സ്‌കാനിംഗ്‌ 11 -14 ആഴ്‌ചക്കുള്ളില്‍ നടത്തുന്നതാണ്‌. ഇതിലൂടെ ഗര്‍ഭം ഗര്‍ഭപാത്രത്തില്‍ ശരിയായ സ്‌ഥാനത്തു തന്നെയാണോ പിടിച്ചിരിക്കുന്നതെന്ന്‌ അറിയാന്‍ സാധിക്കും. ഒന്നിലധികം കുഞ്ഞുങ്ങളുണ്ടോ, മുന്തിരിക്കുല ഗര്‍ഭം പോലുള്ള പ്രശ്‌നങ്ങളുണ്ടോയെന്ന്‌ നേരത്തെ അറിയാനും കഴിയുന്നു. അണ്ഡാശയത്തിനോ ഗര്‍ഭപാത്രത്തിനോ പ്രശ്‌നങ്ങളോ മുഴകളോ ഉണ്ടെങ്കില്‍ അതും കണ്ടെത്താവുന്നതാണ്‌. വജനയില്‍ കൂടിയാണ്‌ ഈ സ്‌കാന്‍ ചെയ്യുന്നത്‌. പ്രസവതീയതി കണകാക്കാനും കഴിയും. 18-20 ആഴ്‌ചകള്‍ക്കുള്ളില്‍ അതായത്‌ അഞ്ചാം മാസത്തിലാണ്‌ രണ്ടാമത്തെ സ്‌കാനിംഗ്‌. കുഞ്ഞിന്റെ വളര്‍ച്ച കൃത്യമായി മനസിലാക്കാന്‍ ഇതിലൂടെ കഴിയുന്നു.കുഞ്ഞിന്റെ തല മുതല്‍ കാല്‍വിരലുകള്‍ വരെയുള്ള ഭാഗങ്ങള്‍ പരിശോധിച്ച്‌ പ്രശ്‌നങ്ങള്‍ വിലയിരുത്താന്‍ ഇത്‌ സഹായകരമാണ്‌.
മൂന്നാമത്തെ സ്‌കാനിംഗ്‌ 32-34 ആഴ്‌ചയിലാണ്‌.കുഞ്ഞിന്റെ വളര്‍ച്ച, തൂക്കം, പൊക്കിള്‍ കൊടി കഴുത്തില്‍ ചുറ്റിയിട്ടുണ്ടോ, കുട്ടിയുടെ കിടപ്പ്‌ ഇവയെല്ലാം അറിയാന്‍ ഇതിലൂടെ സാധിക്കുന്നു. മറുപിള്ളയുടെ സ്‌ഥാനം മനസിലാക്കാനും മറുപിള്ള ഗര്‍ഭപാത്രത്തിന്‌ താഴെയാണെങ്കില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും കഴിയുന്നു. ഈ സ്‌കാനിംഗുകള്‍ ഒന്നും അമ്മയ്‌ക്കും കുഞ്ഞിനും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല.

ഡോക്‌ടറെ കണ്ടു തുടങ്ങാം

ഗര്‍ഭധാരണം തിരിച്ചറിയപ്പെടുന്നതോടെ ഗൈനക്കോളജിസ്‌്റ്റിനെ കണ്ടുതുടങ്ങണം. മറ്റ്‌ പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ ആദ്യ മാസങ്ങളില്‍ മാസത്തിലൊരിക്കല്‍ ഡോക്‌ടറെ കണ്ടാല്‍ മതി. ഏഴ്‌ മാസം കഴിഞ്ഞാല്‍ ഡോക്‌ടറെ കാണുന്നത്‌ മാസത്തില്‍ രണ്ടു തവണയാക്കണം. അവസാനത്തെ മാസം എല്ലാ ആഴ്‌ചയിലും പരിശോധനയ്‌ക്കു വിധേയമാകണം. ഗര്‍ഭിണിക്കു പ്രമേഹം, രക്‌തസമ്മര്‍ദം,ഹിമോഗ്ലോബിന്റെ കുറവ്‌ തുടങ്ങിയ പ്രശനങ്ങളുണ്ടോയെന്നറിയാന്‍ ഇടയ്‌ക്കിടെ രക്‌തപരിശോധന ഡോക്‌ടര്‍ നിര്‍ദേശിക്കുന്നു.

 

ഒരു സ്‌ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ്‌ ഗര്‍ഭധാരണം. ഈ സമയം മുതല്‍
പ്രസവം വരെ സ്‌ത്രീകള്‍ ഹൃദയത്തില്‍ സൂക്ഷിക്കേണ്ട 101 കാര്യങ്ങള്‍

1-ാം മാസം

1. ശാരീരികമായ മാറ്റങ്ങള്‍ അധികമൊന്നും പ്രകടമാകാത്ത മാസമാണ്‌ ഒന്നാം മാസം. ഗര്‍ഭിണിയായിട്ടും ശാരീരിക മാറ്റങ്ങള്‍ ഉണ്ടാകാത്തതില്‍ ആകുലപ്പെടേണ്ടതില്ല.

2. ശരീരത്തിന്റെ താപനില ഇടയ്‌ക്കിടെ ഉയര്‍ന്നുവന്നേക്കാം. എന്നാല്‍ ഇതില്‍ ഭയപ്പെടേണ്ടതായി ഒന്നുമില്ല. ഇതു പലപ്പോഴും പനിയാണെന്ന്‌ തെറ്റിദ്ധരിക്കാറുണ്ട്‌. ഡോക്‌ടറെ കാണേണ്ട ആവശ്യമില്ല. മരുന്നിന്റെയും ആവശ്യമില്ല.

3. അടിക്കടി മൂത്രമൊഴിക്കുന്നത്‌ ഗര്‍ഭകാലത്തിന്റെ പ്രത്യേകതയാണ്‌. ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം മൂലമാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌.
4. ഗര്‍ഭം ധരിച്ചു എന്ന കാര്യം പല സ്‌ത്രീള്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല. ആര്‍ത്തവം നിലച്ചാല്‍ പ്രത്യേക ഗര്‍ഭപരിശോധനയിലൂടെ ഗര്‍ഭം സ്‌ഥിരീകരിക്കാം.

5. ഗര്‍ഭധാരണം നടന്നശേഷം പതിനഞ്ച്‌ മുതല്‍ ഇരുപതുശതമാനം പേരില്‍ അബോര്‍ഷന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. ആദ്യത്തെ പത്ത്‌ ആഴ്‌ചയ്‌ക്കുള്ളിലുണ്ടാകുന്ന ഈ അബോര്‍ഷനെ ക്ലിനിക്കല്‍ അബോര്‍ഷന്‍ എന്നാണ്‌ പറയുന്നത്‌.

6. ഗര്‍ഭിണിയാണെന്ന്‌ തിരിച്ചറിഞ്ഞതുമുതല്‍ ആദ്യത്തെ മൂന്നു മാസം ലൈംഗിക ബന്ധം പാടില്ല. അവസാനത്തെ മാസവും ശാരീരിക ബന്ധം ഒഴിവാക്കണം. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതുമൂലം രോഗസംക്രമണം നടക്കാന്‍ സാധ്യതയുള്ളതിനാലാണിത്‌. ഇക്കാലത്ത്‌ സ്‌നേഹലാളനകള്‍കൊണ്ട്‌ ഭാര്യാ ഭര്‍ത്താക്കന്മാര്‍ തൃപ്‌തിപ്പെടേണ്ടി വരും.

7. ക്ലേശകരമായ യാത്രകള്‍ പരമാവധി ഒഴിവാക്കേണ്ടതാണ്‌. ശരീരത്തിന്‌ യാത്രകള്‍കൊണ്ട്‌ ഒരു വിധത്തിലും ആയാസമുണ്ടാകരുത്‌. ഓട്ടോറിക്ഷയിലും സ്‌കൂട്ടറിലുമുള്ള യാത്രകള്‍ പാടില്ല.

8. ഗര്‍ഭിണിയായാല്‍ ജീവിത ശൈലിയില്‍ മാറ്റം വരുത്തുന്നത്‌ നന്നായിരിക്കും. ദിനചര്യകളില്‍ അടുക്കും ചിട്ടയും ശുചിത്വവും പാലിക്കേണ്ടതാണ്‌. നടപ്പിലും യാത്രകളിലും കൂടുതല്‍ ശ്രദ്ധകൊടുക്കേണ്ടത്‌ ഇക്കാലത്താണ്‌. എന്നുകരുതി സാധാരണ ചെയ്യുന്ന ജോലികള്‍ ചെയ്യുന്നതുകൊണ്ടു കുഴപ്പവുമില്ല.

9. മൂന്നാഴ്‌ച പിന്നിടുന്നതോടെ ഭ്രൂണം ദ്രുതഗതിയില്‍ വളര്‍ച്ച പ്രാപിക്കുന്നു. അതോടെ ശക്‌തിയായ വയര്‍ വേദന, യോനി ഭാഗത്തുകൂടിയുള്ള രക്‌തസ്രാവം, ഛര്‍ദി എന്നിവ ഉണ്ടായെന്നു വരും. ഇവയെല്ലാം അസഹനീയമായി തുടരുകയാണെങ്കില്‍ മാത്രം ഡോക്‌ടറുടെ സഹായം തേടിയാല്‍ മതിയാവും.

10. വൈകാരിക മാറ്റങ്ങള്‍ ഉണ്ടാകാന്‍ ഒന്നാം മാസം സാധ്യതയുണ്ട്‌. താനൊരു അമ്മയാകാന്‍ പോകുന്നു എന്ന ചിന്ത ചില സ്‌ത്രീകളില്‍ ഉത്‌കണ്‌ഠനിറയ്‌ക്കും. ഭര്‍ത്താവ്‌ വേണം ഇക്കാര്യത്തില്‍ ഭാര്യയെ സഹായിക്കാന്‍. ദേഷ്യം, സങ്കടം തുടങ്ങിയവ ചിലരില്‍ ഇക്കാലത്ത്‌ കൂടുതലായി കാണപ്പെടും.

2-ാം മാസം

11. മൂത്രം ഒഴിക്കുന്നതിന്റെ ഇടവേളകള്‍ കുറഞ്ഞുവരും. മൂത്രം കൂടെക്കൂടെ ഒഴിക്കുന്നു എന്ന കാരണത്താല്‍ വെള്ളം കുടിക്കുന്നത്‌ ഒഴിവാക്കരുത്‌. ഒരു ദിവസം ശരാശരി പതിനാറ്‌ മുതല്‍ പതിനെട്ട്‌ ഗ്ലാസ്‌ വെള്ളം കുടിക്കണം.

12. ഗര്‍ഭകാലത്ത്‌ മൂത്രം പിടിച്ചു നിര്‍ത്തരുത്‌. മൂത്രാശയത്തില്‍ അണുബാധയുണ്ടാകാന്‍ ഇതിടയാക്കും. അതിനാല്‍ വീട്ടിലായാലും ഓഫീസിലായാലും മൂത്രാശങ്കയുണ്ടായാല്‍ തടഞ്ഞുനിര്‍ത്തരുത്‌.

13. രണ്ടാം മാസം മുതല്‍ ഓക്കാനവും ഛര്‍ദിയും വര്‍ധിക്കും. ശരീരത്തില്‍ ഹോര്‍മോണിന്റെ ഉദ്‌പാദനം കൂടുന്നതാണ്‌ ഛര്‍ദിയുണ്ടാകാന്‍ കാരണം. സാധാരണ രാവിലെ ഉണരുമ്പോഴാണ്‌ ഛര്‍ദി അനുഭവപ്പെടുക. അനിയന്ത്രിതമായ ഛര്‍ദിയുണ്ടെങ്കില്‍ മാത്രം ഡോക്‌ടറെ കാണുക.

14. അനിയന്ത്രിതമായ ഛര്‍ദി ശമിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം കുടിയ്‌ക്കുന്നത്‌ നല്ലതാണ്‌. ആഹാരം ഒന്നിച്ച്‌ കഴിക്കാതെ പല തവണയായി കഴിക്കുന്നതാണ്‌ ഉത്തമം. അതിനായി യാത്രയിലും മറ്റും കഴിക്കാന്‍ പഴം, ബിസ്‌ക്കറ്റ്‌ തുടങ്ങിയവ കരുതുന്നത്‌ നല്ലതാണ്‌.

15. രണ്ടാം മാസം മുതല്‍ ആഹാരത്തില്‍ ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്‌ക്കുക. ശരീരത്തില്‍ നീര്‍ക്കെട്ട്‌ ഉണ്ടാകാന്‍ ഇതു കാരണമാകുന്നു.

16. പുറത്തു നിന്നും ഭക്ഷണങ്ങള്‍ വാങ്ങി കഴിക്കുന്നത്‌ നന്നല്ല. പലതരത്തിലുമുള്ള മാലിന്യങ്ങളും വിഷവസ്‌തുക്കളും അവയില്‍ അടങ്ങിയിരിക്കാനിടയുണ്ട്‌. ഭക്ഷണ സാധനങ്ങള്‍ക്ക്‌ രുചി വര്‍ദ്ധിപ്പിക്കാനും ഭംഗിക്കുമായി രാസവസ്‌തുക്കളും കൃത്രിമ നിറങ്ങളും ചേര്‍ക്കാറുണ്ട്‌. ഇത്‌ ഗര്‍ഭിണിയുടെ ആരോഗ്യത്തിന്‌ ദോഷം ചെയ്യും.

17. രണ്ടാം മാസം ഗര്‍ഭിണികള്‍ക്ക്‌ നെഞ്ചെരിച്ചിലും ക്ഷീണവും അനുഭവപ്പെടും. ക്ഷീണം മാറാന്‍ പോഷകമൂല്യമുള്ള ഭക്ഷണം ധാരാളമായി കഴിക്കുക. രാത്രിഭഷണം നേരത്തേയാക്കുന്നതും അച്ചാറുകള്‍ കഴിക്കാതിരിക്കുന്നതും നെഞ്ചെരിച്ചില്‍ ഒഴിവാക്കാന്‍ സഹായിക്കും.

18. ഗ്യാസിന്റെ ഉപദ്രവമുള്ളവര്‍ ഗ്യാസ്‌ ഉണ്ടാകാന്‍ സാധ്യതയുള്ള ഭക്ഷണ സാധനങ്ങള്‍ കഴിക്കരുത്‌. വയറില്‍ ഗ്യാസ്‌കെട്ടിയാല്‍ ഛര്‍ദിയും വയര്‍ വേദനയുമുണ്ടാകും.

19. മധുരം, മധുര പലഹാരങ്ങള്‍ എന്നിവ കഴിക്കുന്നത്‌ ക്രമേണ കുറച്ചുകൊണ്ടുവരിക. മധുരപലഹാരങ്ങള്‍
ഗര്‍ഭിണികള്‍ക്ക്‌ ഒരുവിധ പോഷകവും പ്രദാനം ചെയ്യുന്നില്ല. മാത്രമല്ല അവ പല്ലിന്റെ ആരോഗ്യം നശിപ്പിക്കുകയും ചെയ്യും.

20. സ്‌തനങ്ങള്‍ക്ക്‌ മാറ്റങ്ങള്‍ രണ്ടാം മാസം മുതല്‍ വ്യക്‌തമാകും. സ്‌തനങ്ങള്‍ തടിച്ചു തുടങ്ങും. ക്ഷീരഗ്രന്ഥികളില്‍ ഒരു നേര്‍ത്ത ദ്രാവകം ഉത്‌പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ചെറിയ തോതില്‍ വേദന അനുഭവപ്പെടും. സ്‌തനത്തില്‍ നേരിയ സ്‌പര്‍ശം പോലും ചില സ്‌ത്രീകളില്‍ വേദനയുണ്ടാക്കും.

Story Dated: Monday, February 10, 2014 03:49

3-ാം മാസം.

21. ആദ്യത്തെ സ്‌കാനിംഗ്‌ മൂന്നാം മാസം നടത്താം. ഡോക്‌ടര്‍മാരുടെ നിര്‍ദേശത്തോടെ നടത്തുന്ന അള്‍ട്രാസൗണ്ട്‌ സ്‌കാനിംഗിലൂടെ ഗര്‍ഭസ്‌ഥ ശിശുവിന്റെ ചലനം, ആരോഗ്യനില തുടങ്ങിയവയെല്ലാം അറിയാനാവും. കൂടാതെ കുഞ്ഞിന്‌ ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങള്‍ ഉണ്ടോ എന്നും സ്‌കാനിംഗിലൂടെ അറിയാം.

22. ഹീലുള്ള ചെരുപ്പ്‌ ഉപയോഗിക്കുന്നവര്‍ അത്‌ ഉപേക്ഷിക്കുക. ഹീലുള്ള ചെരുപ്പ്‌ ഗര്‍ഭിണികളില്‍ പരതരത്തിലുള്ള ദോഷങ്ങളുണ്ടാക്കുന്നു. പ്രസവശേഷം വിട്ടുമാറാത്ത നടുവേദനയ്‌ക്കും കാരണമായേക്കാം.

23. രക്‌തവും മൂത്രവും ഇതിനൊപ്പം പരിശോധിക്കാം. ഗര്‍ഭിണിയുടെ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ്‌, പഞ്ചസാരയുടെ അളവ്‌ എന്നിവ സാധാരണ നിലയിലാണോ എന്നും മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളില്ലെന്നും സ്‌ഥിരീകരിക്കാനും ഈ പരിശോധനകള്‍ സഹായിക്കും.

24. മലബന്ധം അനുഭവപ്പെട്ടു തുടങ്ങും. ശരീരത്തില്‍ പ്ര?ജസ്‌റ്ററോണ്‍ ഹോര്‍മോണ്‍ കൂടുതലായി ഉത്‌പാദിപ്പിക്കുന്നതുകൊണ്ടാണിത്‌. മലബന്ധം ഒഴിവാക്കാന്‍ പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയാവും. മലബന്ധം കൂടുതലായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ ഡോക്‌ടറെ സമീപിക്കേണ്ടതാണ്‌.

25. തലവേദന, തലചുറ്റല്‍ തുടങ്ങിയ അസ്വസ്‌ഥതകള്‍ അടിക്കടിയുണ്ടാകും. മൂന്നുമാസം പിന്നിടുന്നതോടെ ഇവ മാറുകയും ചെയ്യും. പ്രത്യേക മരുന്നിന്റെ ആവശ്യം വരുന്നില്ല.

26. മുലക്കണ്ണുകള്‍ക്കു ചുറ്റും ഇരുണ്ട നിറത്തിലുള്ള വൃത്തം കൂടുതല്‍ കറുപ്പു നിറമാവുകയും ചര്‍മം കൂടുതല്‍ മാര്‍ദവമേറിയതാവുകയും ചെയ്യുന്നു. തുടര്‍ന്ന്‌ മുലക്കണ്ണുകള്‍ക്കു ചുറ്റും ചെറിയ കുരുക്കള്‍ രൂപപ്പെടുന്നു.

27. സ്‌തനങ്ങളിലേക്കുള്ള രക്‌തപ്രവാഹം വര്‍ദ്ധിക്കുന്നതിനാല്‍ നീലഞരമ്പുകള്‍ തെളിഞ്ഞുവരുന്നു. കുഞ്ഞിന്‌ മുലയൂട്ടുന്നതിന്‌ അമ്മയുടെ സ്‌തനങ്ങള്‍ പാകമാകുന്നതിന്റെ ലക്ഷണമാണിത്‌.

28. ആഹാരത്തിന്‌ രുചിക്കുറവ്‌ അനുഭവപ്പെടാം. എന്നാല്‍ പോഷകാഹാരങ്ങള്‍ കഴിക്കാതിരിക്കുകയുമരുത്‌. അതേസമയം ചില പ്രത്യേക ആഹാരസാധനങ്ങളോട്‌ താല്‍പര്യം കൂടുകയും ചെയ്യും. പ്രത്യേകിച്ച്‌ പുളിയുള്ള സാധനങ്ങളോട്‌്.

29. മൂക്കില്‍ നിന്നും വെള്ളം ഒലിക്കുന്നത്‌ ഗര്‍ഭകാലലക്ഷണമായി കണക്കാക്കാറുണ്ട്‌. എന്നാല്‍ ഇതിന്‌ ശാസ്‌ത്രീയമായ വിശദീകരണമില്ല. ഇത്‌ മൂന്നു മാസം കഴിയുന്നതോടെ തനിയേ മാറും.

30. ഓഫീസ്‌ ജോലി ചെയ്യുന്നവര്‍ ദീര്‍ഘനേരം ഒരേയിരുപ്പില്‍ ഇരുന്ന്‌ ജോലി ചെയ്യരുത്‌. ഒരു മണിക്കൂര്‍ ഇടവിട്ട്‌ അല്‍പം നടക്കുന്നത്‌ ഉത്തമമാണ്‌. ഗര്‍ഭിണികള്‍ക്ക്‌ സാധാരണയുണ്ടാകാനിടയുള്ള നടുവേദന ഒഴിവാക്കാന്‍ ഇതു സഹായിക്കും.

4-ാം മാസം

31. ചെറിയ തോതിലുള്ള പനിയുണ്ടാകാം. എന്നാല്‍ കടുത്തപനിയുണ്ടെങ്കില്‍ ഡോക്‌ടറെ ഉടന്‍ കാണേണ്ടിവരും. ഇതോടൊപ്പം ശക്‌തിയായ തലവേദന, തലകറക്കം, കിതപ്പ്‌, മൂത്രമൊഴിക്കുമ്പോള്‍ വേദന, ബ്ലീഡിംഗ്‌ എന്നിവ കണ്ടാല്‍ ശ്രദ്ധിക്കണം. ഇക്കാര്യം ഡോക്‌ടറെ അറിയിക്കണം.

32. ഗര്‍ഭാശയം വളരുന്നതിന്‌ അനുസരിച്ച്‌ വയറിന്റെ വലുപ്പം കൂടിവരുന്നു. അതിനാല്‍ അയഞ്ഞ വസ്‌ത്രങ്ങള്‍ വേണം ധരിക്കാന്‍. ശരീരത്തില്‍ ഇറുകിക്കിടക്കുന്ന വസ്‌ത്രങ്ങള്‍ ധരിക്കരുത്‌. കോട്ടണ്‍ വസ്‌ത്രങ്ങളാവുന്നതാണ്‌ ഉത്തമം.

33. ഗര്‍ഭിണി ആയതുമുതലുള്ള ശാരീരീക അസ്വസ്‌ഥകള്‍ക്ക്‌ നാലാംമാസമെത്തുന്നതോടെ ആശ്വാസം ലഭിക്കും. അതോടൊപ്പം ശരീരം തടിക്കാനും തുടങ്ങും.

34. ഗര്‍ഭിണിയുടെ വയറില്‍ സമ്മര്‍ദം ഉണ്ടാകാത്ത വിധത്തിലുള്ള ലൈംഗികബന്ധം നാലാം മാസം മുതല്‍ സാധ്യമാണ്‌. ഇതിനായി പ്രത്യേക സംഭോഗ രീതികള്‍ സ്വീകരിക്കേണ്ടതാണ്‌. ഇക്കാര്യത്തില്‍ ഡോക്‌ടറുടെ നിര്‍ദേശം തേടാന്‍ മടിക്കേണ്ടതില്ല.

35. വയര്‍ വലുതാകുന്നതോടെ സ്‌തനങ്ങള്‍ക്കും വലുപ്പം വച്ചുതുടങ്ങും. സ്‌തനങ്ങള്‍ തൂങ്ങാന്‍ ആരംഭിക്കുന്നു. സ്‌തനത്തില്‍ സ്‌ട്രച്ച്‌ മാര്‍ക്കുകള്‍ ഉണ്ടാകാനും തുടങ്ങും. ഇതൊഴിവാക്കാനായി അനുയോജ്യമായ ബ്രേസിയറുകള്‍ വേണം തെരഞ്ഞെടുക്കാന്‍. ഗര്‍ഭത്തിന്റെ ഓരോഘട്ടത്തിലും സ്‌തനത്തിന്റെ വലിപ്പം മാറുന്നതിനനുസരിച്ച്‌ ബ്രേസിയര്‍ മാറ്റുന്നതും നല്ലതാണ്‌.

36. ഗര്‍ഭിണി ഉറക്കമിളയ്‌ക്കുന്നത്‌ ഒഴിവാക്കണം. ഉറങ്ങാതിരിക്കുന്നത്‌ ശരീരത്തിന്‌ ക്ഷീണം ഉണ്ടാകുന്നതിനും കുഞ്ഞിന്റെ ആരോഗ്യത്തെയും ബാധിക്കും.

37. ശരീരത്തിന്റെ തൂക്കം അമിതമായി വര്‍ദ്ധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശരാശരി പത്തുമുതല്‍ പന്ത്രണ്ടു കിലോ വരെയാണ്‌ ഗര്‍ഭകാലത്ത്‌ ഉണ്ടാകേണ്ട ശരാശരി തുക്ക വര്‍ദ്ധനവ്‌. ആദ്യത്തെ മൂന്നു മാസം തൂക്കം വളരെകുറച്ചു മാത്രമേ വര്‍ദ്ധിക്കാവു.

38. ആവശ്യത്തില്‍ കവിഞ്ഞ തുക്കം മുതുകിനും കാലിനും ഭാരമാവുകയും ഗര്‍ഭിണിക്ക്‌ ക്ഷീണവും നടുവേദനയും കാല്‍മുട്ടുവേദനയും അനുഭവപ്പെടുകയും ചെയ്യുന്നു. പ്രസവസമയത്തും പ്രശ്‌നങ്ങള്‍ ഉണ്ടാകാം. അത്‌ കുഞ്ഞിന്‌ അപകടകരമാണ്‌. കൂടാതെ അമിത തൂക്കം പ്രസവത്തിനുശേഷം കുറയ്‌ക്കാനും ബുദ്ധിമുട്ടാണ്‌.

39. ഡോക്‌ടറെ കാണേണ്ടതെപ്പോഴെന്നും എത്രതവണ കാണണമെന്നും പലര്‍ക്കും നിശ്‌ചയമില്ല. ആദ്യത്തെ ആറുമാസം, മാസത്തില്‍ ഒരു തവണയും പിന്നീട്‌ രണ്ടാഴ്‌ചയിലൊരിക്കലും ഒന്‍പതാം മാസം മുതല്‍ എല്ലാ ആഴ്‌ചയിലും ഡോക്‌ടറെ കാണണം. എന്നാല്‍ ഇക്കാര്യം തീരുമാനിക്കുന്നത്‌ ഡോക്‌ടറായിരിക്കും.

40. നെല്ലുകുത്തുക, ഭാരം ചുമക്കുക, വെള്ളം കോരുക തുടങ്ങിയ ഭാരിച്ച ജോലികള്‍ ചെയ്യുന്നതില്‍ നിന്നും വിട്ടു നില്‍ക്കുക.

  1. Pregnancy Careing

5-ാം മാസം

41. ദീര്‍ഘനേരം നിന്നുകൊണ്ടുള്ള ജോലി ഒഴിവാക്കണം. അടുക്കളയിലാണെങ്കില്‍ ഇടയ്‌ക്ക് ഇരിക്കാന്‍ സൗകര്യത്തിന്‌ ഉറപ്പുള്ള കസേരയോ സ്‌റ്റൂളോ ഒരുക്കുന്നത്‌ നന്നായിരിക്കും. വീട്ടുജോലികള്‍ ഒറളറയടിക്ക്‌ ചെയ്‌തുതീര്‍ക്കരുത്‌. ഇടവിട്ട്‌ ചെയ്‌തു തീര്‍ക്കണം.

42. വിശ്രമിക്കുമ്പോള്‍ കാലുകള്‍ ഉയര്‍ത്തി വയ്‌ക്കാന്‍ പ്രത്രേ്യകം ശ്രദ്ധിക്കണം. കസേരയില്‍ ഇരിക്കുമ്പോള്‍ മുന്നില്‍ മറ്റൊരു ചെറിയ സ്‌റ്റൂളോ കസേരയോ വച്ച്‌ കാലുകള്‍ അതില്‍ വയ്‌ക്കാവുന്നതാണ്‌. എന്തായാലും കാലുകള്‍ തൂക്കിയിട്ട്‌ ഇരിക്കരുത്‌.

43. ഗര്‍ഭിണികളുടെ ശരീരത്തിന്റെ മുന്‍ ഭാഗത്തിന്‌ ഭാരം കൂടുതലായതിനാല്‍ നടക്കുമ്പോള്‍ ബാലന്‍സ്‌ തെറ്റി വീഴാനുള്ള സാധ്യത കൂടുതലാണ്‌. അതിനാല്‍ നിരപ്പായ സ്‌ഥലത്തു കൂടിയാണെങ്കിലും നടക്കുമ്പോള്‍ സൂക്ഷിക്കണം.

44. കട്ടിലില്‍ നിന്നും പെട്ടെന്ന്‌ എഴുന്നേല്‍ക്കാതിരിക്കുക. പെട്ടെന്ന്‌ എഴുന്നേല്‍ക്കുമ്പോള്‍ വയറിന്‌ ആയാസമുണ്ടാവുകയും കുഞ്ഞിന്‌ അത്‌ ദോഷം ചെയ്‌തെന്നും വരാം. അതിനാല്‍ സാവകാശം സമയമെടുത്ത്‌ വേണം എഴുന്നേല്‍ക്കാന്‍. ആദ്യം കൈ കുത്തി പിന്നീട്‌ ചരിഞ്ഞു എഴുന്നേല്‍ക്കുക.

45. ഗര്‍ഭകാലത്ത്‌ ചര്‍മം വലിയുകയും പ്രസവത്തിനുശേഷം ചര്‍മത്തില്‍ വര വീഴുകയും ചെയ്യുന്നത്‌ പതിവാണ്‌. ഇതിനെതിരെ മുന്‍കരുതലുകളൊന്നും എടുക്കാനാവില്ല. എണ്ണ ചെറുതായി ചൂടാക്കി പതിവായി തേക്കുന്നത്‌ വരകളുടെ നിറം മങ്ങാന്‍ സഹായകരമാകും.

46. നടത്തം ഒരു ശീലമാക്കുക. രാവിലെയും വൈകിട്ടും മുറ്റത്ത്‌ അല്‍പനേരം നടന്നാല്‍ ശരീരത്തിന്‌ നല്ല വ്യായാമമാകും. ശരീരത്തിലെ മുഴുവന്‍ മസിലുകളും പ്രസവസമയത്തു പ്രവര്‍ത്തിക്കുന്ന പ്രത്യേക മസിലുകളും ആരോഗ്യത്തോടെയിരിക്കാന്‍ ഇതു സഹായിക്കുന്നു. എന്നാല്‍ വിയര്‍ത്തൊലിക്കുന്നതുവരെ നടക്കാതിരിക്കാനും ശ്രദ്ധിക്കണം.

47. കൂടെകൂടെ മൂത്രമൊഴിക്കുന്ന പ്രവണ കുറഞ്ഞു വരുന്നു. ഗര്‍ഭസ്‌ഥശിശു ഉള്‍പ്പെടുന്ന ഗര്‍ഭപാത്രത്തെ ശരീരം ഒരു അവയവമായിത്തന്നെ അംഗീകരിക്കുന്നതുകൊണ്ടാണിത്‌. എന്നാല്‍ എല്ലാവരിലും മൂത്രം പോക്ക്‌ നിലയ്‌ക്കണമെന്നുമില്ല.

48. മോണയില്‍ ചെറിയതോതില്‍ രക്‌തം പൊടിയാന്‍ സാധ്യതയുണ്ട്‌. ഇതില്‍ ഭയപ്പെടേണ്ടതില്ല. പക്ഷേ അമിതമാണെങ്കില്‍ ഡോക്‌ടറുടെ സേവനം തേടണം. ചിലരില്‍ മൂക്കില്‍ നിന്നും രക്‌തം വരാം. വളരെ വിരളമായെ ഇത്തരത്തില്‍ കണ്ടുവരാറുള്ളു.

49. ചെറിയ രോഗങ്ങള്‍ ഗര്‍ഭകാലത്ത്‌ ഉണ്ടാകാറുണ്ട്‌. എന്നാല്‍ ഇതിനെല്ലാം മരുന്നു സേവിക്കുന്ന ശീലം പാടില്ല. സ്വയം ചികിത്സ നന്നല്ല. മരുന്നു കഴിക്കുന്നുണ്ടെങ്കില്‍ അത്‌ ഡോക്‌ടറുടെ നിര്‍ദേശപ്രകാരം മാത്രം മതി.

50. ഗര്‍ഭകാലത്ത്‌ ചിലരില്‍ മുടികൊഴിച്ചിലുണ്ടാകും. മറ്റുചിലരില്‍ മുടി തഴച്ചുവളരുന്നതായും കാണാറുണ്ട്‌. തലയോട്ടിയില്‍ ത്വക്‌രോഗങ്ങള്‍ ബാധിച്ചിട്ടില്ലെങ്കില്‍ മുടികൊഴിച്ചില്‍ അത്ര കാര്യമാക്കേണ്ടതില്ല. എന്നാല്‍ കുളിക്കുമ്പോള്‍ തലയും മുടിയും നന്നായി തേച്ചുകഴുകി വൃത്തിയാക്കണം.

6-ാം മാസം

51. ആറാം മാസം മുതല്‍ കുഞ്ഞിന്റെ ചലനങ്ങള്‍ അറിയാന്‍ കഴിയും. വയറില്‍ ചെവി ചേര്‍ത്തു വച്ചാല്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പ്‌ കേള്‍ക്കാന്‍ക്കാം. ആറാം മാസവും ഗര്‍ഭസ്‌ഥശിശുവിന്റെ ചലനം അനുഭവപ്പെടുന്നില്ലെങ്കില്‍ ഡോക്‌ടറെ അക്കാര്യം അറിയിക്കണം. ഇത്‌ ഗൗരവമായി കാണേണ്ട വിഷയമാണ്‌. കുഞ്ഞിന്‌ അനക്കമില്ലാത്തതിന്‌ കാരണങ്ങള്‍ പലതാണ്‌.

52. വിശദമായ അള്‍ട്രാ സൗണ്ട്‌ സ്‌കാനിംഗ്‌ ഈ മാസം ആവശ്യമാണ്‌. കുഞ്ഞിന്‌ ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളോ മറ്റോ ഉണ്ടോ എന്ന്‌ ഈ പരിശോധനയില്‍ നിന്നും അറിയാന്‍ സാധിക്കും. കുഞ്ഞിന്റെ ആമാശയം, മുഖം എന്നിവ ഈ ടെസ്‌റ്റില്‍ കാണാന്‍ കഴിയും.

53. ഉറക്കമില്ലായ്‌മ അനുഭവപ്പെടും. അങ്ങനെയുണ്ടെങ്കില്‍ കിടക്കുമ്പോള്‍ പുറകില്‍, ആമാശയത്തിനുതാഴെ തലയിണ വച്ചു കിടന്നു നോക്കുക. അല്ലെങ്കില്‍ കാലുകള്‍ക്കിടയില്‍ തലയിണ വച്ചു പരീക്ഷിച്ചു നോക്കുക. ഉറങ്ങാന്‍ കിടക്കുന്നതിന്‌ മുമ്പ്‌ ഒരു ഗ്ലാസ്‌ വെള്ളം കുടിയ്‌ക്കുക.

54. ഗര്‍ഭകാലത്ത്‌ പല്ലുകള്‍ ദ്രവിക്കുന്നതായി ചിലര്‍ പരാതിപെടാറുണ്ട്‌. മറ്റു കാലത്തെ അപേക്ഷിച്ച്‌ ഈ കാലത്ത്‌ ദന്ത രോഗങ്ങള്‍ കൂടുതലായി കണ്ടു വരുന്നു. അതിനാല്‍ പല്ല്‌ പല്ല്‌ വൃത്തിയായി സൂക്ഷിക്കുക.

55. അമ്മയുടെ ഉദരത്തില്‍ വച്ചു തന്നെ ശിശുക്കളുടെ ദന്ത പരിചരണം ആരംഭിക്കണം. ഗര്‍ഭിണി ദിവസവും രാവിലെ പല്ലു തേയ്‌ക്കണം. രാത്രി ഭക്ഷണത്തിനു ശേഷവും പല്ലുതേയ്‌ക്കണം.

56. സാധാരണയില്‍ കവിഞ്ഞ ഹൃദയമിടിപ്പ്‌ ഗര്‍ഭിണികള്‍ക്ക്‌ ഉണ്ടാകാം. ഇതില്‍ ഭയപ്പെടേണ്ടതില്ല. അല്‍പസമയത്തിനു ശേഷം ശമിക്കും. ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെങ്കില്‍ നീണ്ടു നിവര്‍ന്നിരിക്കുക.

57. ആറാം മാസത്തിലും യോനിയില്‍ നിന്നും രക്‌തസ്രാവം ഉണ്ടാകുന്നുവെങ്കില്‍ ഡോക്‌ടറെ സമീപിക്കണം. പ്ലാസന്റെയുടെ തകരാറും അണുബാധയുമൊക്കെ രക്‌തസ്രാവത്തിന്‌ കാരണമാകാം.

58. കുനിഞ്ഞു നിന്നുള്ള ജോലികള്‍ ചെയ്യരുത്‌. കഴിയുന്നതും യൂറോപ്യന്‍ ക്ലോസറ്റ്‌ ഉപയോഗിക്കുക. സാധാരണ ക്ലോസറ്റിലിരിക്കുന്നത്‌ വയറിന്‌ കൂടുതല്‍ ആയാസമുണ്ടാക്കും.

59. അയണിന്റെ ആവശ്യം ഗര്‍ഭിണികള്‍ക്ക്‌ ഈ സമയത്ത്‌ കൂടുതലാണ്‌. അയണ്‍ ഗുളികകള്‍ കഴിക്കുന്നതുകൊണ്ടു കുഴപ്പമില്ല. എന്നാല്‍ അത്‌ തന്നിഷ്‌ടപ്രകാരമാകാന്‍ പാടില്ല. ഡോക്‌ടറുടെ നിര്‍ദേശപ്രകാരം ഡോക്‌ടര്‍ നിര്‍ദേശിക്കുന്ന ഗുളിക മാത്രം വാങ്ങിക്കഴിക്കുക.

60. ഹോര്‍മോണിന്റെ പ്രവര്‍ത്തനഫലമായി ഗര്‍ഭിണികളില്‍ ചൂട്‌ കൂടുതലാവും. ഇതില്‍ നിന്നും രക്ഷനേടാനായി ഇടയ്‌ക്കിടെ ദേഹം തുടയ്‌ക്കുന്നത്‌ നന്നായിരിക്കും. രാവിലെയും വൈകിട്ടും കുളിക്കുകയുമാവാം. രണ്ടുനേരം കുളി ശീലമില്ലാത്തവര്‍ അത്‌ പ്രസവം കഴിയുന്നതുവരെയെങ്കിലും ശീലമാക്കുക.

Story Dated: Monday, February 10, 2014 03:49

  1. Pregnancy Careing

7-ാം മാസം

61. കൂടുതല്‍ വായു സഞ്ചാരമുള്ള മുറി ഗര്‍ഭിണിക്ക്‌ നല്‍കുക. അടച്ച്‌മൂടിയ മുറി ഗര്‍ഭിണി ഉപയോഗിക്കരുത്‌. അധികം ഉയരമില്ലാത്ത കട്ടില്‍ ഉപയോഗിക്കുന്നതാണ്‌ ഉത്തമം. കട്ടിലില്‍ ഇരുന്നാല്‍ കാല്‍ തറയില്‍ ചവിട്ടാന്‍ കഴിയണം.

62. യോനീ സ്രവങ്ങള്‍ കൂടുതലായതിനാല്‍ പാഡ്‌ ഉപയോഗിക്കാം. ഗര്‍ഭകാലത്ത്‌ പാഡുകള്‍ കൂടുതല്‍ കരുതുന്നതും നല്ലതാണ്‌. നനഞ്ഞ പാഡുകള്‍ എത്രയും വേഗം മാറ്റുകയും വേണം. യോനിഭാഗത്ത്‌ തങ്ങിനില്‍ക്കുന്ന ചെറിയ നനവുപോലും അണുബാധയ്‌ക്ക് കാരണമാകും.

63. യോനി ഭാഗം വൃത്തിയായി സൂക്ഷിക്കണം. കോട്ടണ്‍ അടിവസ്‌ത്രങ്ങള്‍ വേണം ഉപയോഗിക്കാന്‍. യോനീഭാഗം ഷേവ്‌ ചെയ്യുന്നത്‌ യോനീ സ്രവവും മറ്റും കെട്ടിക്കിടന്ന്‌ ദുര്‍ഗന്ധമുണ്ടാകാതിരിക്കാന്‍ സഹായിക്കും.

64. കരിക്ക്‌, വാഴപ്പഴം മുതലായാവ കൂടുതലായി കഴിക്കുക. ഗര്‍ഭിണികള്‍ക്ക്‌ ആവശ്യമുള്ള ധാരാളം പോഷകങ്ങള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു.

65. അനീമിയ ഇല്ലെന്ന്‌ ഉറപ്പുവരുത്താന്‍ ഹീമോഗ്ലോബിന്‍ പരിശോധനയും ഗര്‍ഭകാല പ്രമേഹമുണ്ടോ എന്നറിയാന്‍ രക്‌ത പരിശോധനയും നടത്തണം.

66. അന്റാസിഡ്‌ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നും വാങ്ങി ഉപയോഗിക്കുന്നത്‌ നല്ലതല്ല. ഡോക്‌ടറുടെ നിര്‍ദേശപ്രകാരം മാത്രം അന്റാസിഡ്‌ കഴിക്കുക.

67. സ്‌തനങ്ങളില്‍ നിന്നും ചില സ്രവങ്ങള്‍ ഊറിവരും. ഇവ മുലക്കണ്ണില്‍ പറ്റിപ്പിടിച്ചിരിക്കും. കുളിക്കുമ്പോള്‍ മുലക്കണ്ണു വൃത്തിയാക്കുന്നതിനൊപ്പം മുലയുടെ അടിഭാഗവും സോപ്പ്‌ ഉപയോഗിച്ച്‌ വൃത്തിയാക്കണം.

68. സ്‌തനങ്ങളില്‍ നിന്നും ഊറിവരുന്ന ദ്രാവകം ദിവസേന പിഴിഞ്ഞുകളയുന്നത്‌ പ്രസവശേഷം കൂടുതല്‍ പാല്‍ ഉത്‌പാദിപ്പിക്കുന്നതിനും സ്‌തനത്തില്‍ കൂടുതല്‍ പാല്‍ ഉള്‍ക്കൊള്ളുന്നതിനും മുലവീക്കം, നീര്‍ക്കെട്ട്‌ എന്നിവ ഒഴിവാക്കുന്നതിനും സഹായിക്കും.

69. വീട്ടില്‍ ധരിക്കാന്‍ നൈറ്റി ഉപയോഗിക്കുക. സല്‍വാര്‍ ഉപയോഗിക്കുന്നവര്‍ പാന്റില്‍ ഇലാസ്‌റ്റിക്‌ പിടിപ്പിക്കുക. വയര്‍ ഭാഗത്ത്‌ കൂടുതല്‍ മുറുകെയുള്ള കെട്ട്‌ വരാതിരിക്കാന്‍ ഇതു സഹായിക്കും.

70. ഗര്‍ഭിണികള്‍ക്ക്‌ പുറംവേദന അനുഭവപ്പെടാം. ഇതിനായി ചെറുചൂടില്‍ പുറത്ത്‌ ആവി പിടിക്കുന്നത്‌ നല്ലതാണ്‌. ഇവിടം മൃദുവായി തടവുന്നതും പുറംവേദന മാറാന്‍ ഉത്തമമാണ്‌.

8-ാം മാസം

71. അമ്മയുടെ വയര്‍ വീര്‍ത്ത്‌ പൊക്കിള്‍ പുറത്തേക്കു തള്ളിവരും. കുഞ്ഞ്‌ വളര്‍ച്ചയെത്തുന്നതുകൊണ്ടാണിത്‌്. കൂടാതെ കുഞ്ഞ്‌ ഈ സമയത്ത്‌ ഒന്നു മുതല്‍ ഒന്നേമുക്കാല്‍ കിലോയോളം ഭാരം വയ്‌ക്കും. കുഞ്ഞ്‌ പൂര്‍ണമായും മനുഷ്യരൂപത്തിലെത്തുകയും ചെയ്യും.

72. ഇരിക്കുമ്പോള്‍ കാലുകള്‍ പിണച്ചുവച്ച്‌ ഇരിക്കരുത്‌. കാലുകള്‍ കോച്ചിപ്പിടിക്കാന്‍ സാധ്യതയുണ്ട്‌്. ചെറിയതോതിലുള്ള വ്യായാമങ്ങള്‍ ചെയ്‌താല്‍ ഈ പ്രശ്‌നം പരിഹരിക്കാനാകും. രാത്രികാലങ്ങളിലാണ്‌ കോച്ചിപ്പിടുത്തമുണ്ടാവുക.

73. ഗര്‍ഭിണികള്‍ മാനസികമായി കൂടുതല്‍ സന്തോഷത്തിലായിരിക്കേണ്ട കാലമാണ്‌ ഇനിയുള്ളത്‌്. മനസിന്‌ സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ കേള്‍ക്കുകയും ചെയ്യുകയും വേണം. ഭയപ്പെടുത്തുന്ന ടിവിസീരിയലുകളോ സിനിമകളോ കാണാതിരിക്കുക. നല്ല പുസ്‌തകങ്ങള്‍ വായിക്കുന്നതും മസിന്‌ സന്തോഷം നല്‍കും.

74. വിശ്രമം ആവശ്യത്തിന്‌ മാത്രം മതി. ഡോക്‌ടറുടെ നിര്‍ദേശം കുടാതെ ബഡ്‌റെസ്‌റ്റ് എടുക്കേണ്ടതില്ല. അിമിതവിശ്രമം ആപത്താണ്‌. ശരീരത്തില്‍ രക്‌തയോട്ടം നിലയ്‌ക്കാനും മരവിപ്പ്‌ അനുഭവപ്പെടാനും ഇതു കാരണമാകും.

75. നഖം പൊട്ടിപ്പോകാനോ നിറം മങ്ങാനോ സാധ്യതയുണ്ട്‌. ഭക്ഷണത്തില്‍ കാല്‍സ്യത്തിന്റെ കുറവുമൂലം ഇത്തരത്തില്‍ സംഭവിക്കാറുണ്ട്‌. കാല്‍സ്യം കൂടുതല്‍ കിട്ടുന്ന ഭക്ഷണം കഴിക്കാന്‍ ശ്രമിക്കണം.

76. ചിലസമയത്ത്‌ അടിവയറില്‍ കടുത്ത വേദന അനുഭവപ്പെടാം. ഇത്‌ പ്രസവ വേദനയാണെന്ന്‌ തെറ്റിദ്ധരിച്ച്‌ ആശുപത്രിയിലേക്ക്‌ ഓടേണ്ടതില്ല. ഗര്‍ഭപാത്രത്തിന്‌ പെട്ടെന്നുണ്ടാകുന്ന സങ്കോചവികാസമാണ്‌ ഇത്‌. അല്‍പസമയത്തിനുള്ളില്‍ മാറുകയും ചെയ്യും.

77. ദൂരെയാത്രകള്‍ ഒഴിവാക്കണം. ഫ്‌ളൈറ്റ്‌ യാത്രയും ട്രെയിന്‍ യാത്രയും പാടില്ല. നീണ്ട യാത്രകള്‍ നേരത്തേയുള്ള പ്രസവത്തിന്‌ കാരണമാകാം.

78. രക്‌തത്തിന്റെ അളവ്‌ കൂടുന്നതുകൊണ്ട്‌ രക്‌താദി സമ്മര്‍ദം ഉണ്ടാകാം. തലകറക്കം ഉണ്ടായാല്‍ ശ്രദ്ധിക്കണം.

79. ശാരീരികമായ ക്ഷീണം ഗര്‍ഭകാലങ്ങളില്‍ എപ്പോഴും ഉണ്ടായിരിക്കുന്നതാണ്‌. ക്ഷീണമുള്ളപ്പോള്‍ നേരത്തേ ഉറങ്ങുവാന്‍ ശ്രമിക്കേണ്ടതാണ്‌. ഉറക്കം മതിയാവുന്നതുവരെ ഉറങ്ങുക.

80. രാത്രിയില്‍ കുറഞ്ഞത്‌ ഒന്‍പതു മണിക്കൂറെങ്കിലും വിശ്രമം എടുക്കാന്‍ ശ്രമിക്കണം. ഗര്‍ഭകാലത്തിന്റെ ആരംഭത്തിലും ഒടുവിലത്തെ മാസങ്ങളിലുമാണ്‌ വിശ്രമം ആവശ്യമായി വരുന്നത്‌.

ഗര്‍ഭധാരണം മുതല്‍ പ്രസവം വരെ അറിയേണ്ടതെല്ലാം

Story Dated: Monday, February 10, 2014 03:49

  1. Pregnancy Careing

9-ാം മാസം

81. ഉറക്കക്കുറവ്‌ അനുഭവപ്പെടുന്നത്‌ സാധാരണമാണ്‌്. ഗര്‍ഭകാലത്ത്‌ ഉറക്കമില്ലെന്ന്‌ പരാതിപ്പെടാറുണ്ട്‌. ചിലര്‍ ഉറക്കഗുളികകള്‍ കഴിക്കാറുണ്ട്‌. രാത്രി ഉറക്കം കിട്ടുന്നില്ല എന്ന കാരണത്താല്‍ ഉറക്കഗുളികള്‍ കഴിക്കരുത്‌.

82. ചില സ്‌ത്രീകളില്‍ മുലക്കണ്ണുകള്‍ അകത്തേക്കു വലിഞ്ഞാണിരിക്കുന്നത്‌. ഇങ്ങനെ മുലകണ്ണുകള്‍ പരന്നതോ ഉള്ളിലേക്ക്‌ വലിഞ്ഞോ ഇരുന്നാല്‍ പ്രസവ ശേഷം ശിശുവിന്‌ മുലകുടിക്കാന്‍ പ്രയാസം നേരിടും. പതിവായി മുലക്കണ്ണില്‍ എണ്ണപുരട്ടിയാല്‍ ഇതൊഴിവാക്കാനാവും.

83. കാപ്പികുടി പൂര്‍ണമായും നിര്‍ത്തുക. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ഗര്‍ഭസ്‌ഥശിശുവിന്റെ ആരോഗ്യത്തിന്‌ ഹാനികരമാണ്‌. തിളപ്പിച്ചാറിയ ദാഹശമിനി കുടിക്കുന്നതാണ്‌ ഉത്തമം.

84. വയര്‍ വലിപ്പം വച്ചതിനാല്‍ കട്ടിലില്‍ കിടക്കാനും ഉറങ്ങാനും ബുദ്ധിമുട്ടാവും. ചില സ്‌ത്രീകള്‍ കമിഴ്‌ന്നു കിടന്ന്‌ ഉറങ്ങിയാവും ശീലം. എന്നാല്‍ ഗര്‍ഭിണി ആയാല്‍ കമിഴ്‌ന്നു കിടന്നുറങ്ങാന്‍ പാടില്ല. അതിനാല്‍ ഉറക്കം വരുന്നില്ലെങ്കില്‍ കിടപ്പിന്റെ രീതികള്‍ മാറ്റിനോക്കാം.

85. അവസാന നാളുകളില്‍ കാലില്‍ നീരുവരുന്നത്‌ സാധാരണമാണ്‌. ഉപ്പുകുറഞ്ഞ, മാംസ്യം ധാരാളമുള്ള ഭക്ഷണം, ധാരാളം വിശ്രമം എന്നിവ ആവശ്യമാണ്‌. നീരുവരുന്നത്‌ ഉയര്‍ന്ന രക്‌തസമ്മര്‍ദം കൊണ്ടാണെങ്കില്‍ ഉടനേ ഡോക്‌ടറെ കാണിക്കണം.

86. പഴവര്‍ഗങ്ങള്‍ തൊലികളയാതെയും പച്ചക്കറികളും ധാരാളം കഴിക്കുക. അതോടൊപ്പം ലഘുവായ വ്യായാമവും ചെയ്യുന്നത്‌ നന്ന്‌.

87. കാലുകഴപ്പ്‌ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. ഗര്‍ഭപാത്രത്തിന്റെ മര്‍ദം രക്‌തക്കുഴലുകളില്‍ അനുഭവപ്പെടുമ്പോഴാണ്‌ കാല്‍കഴപ്പ്‌ ഉണ്ടാകുന്നത്‌. കാല്‍വണ്ണയിലെ മസിലുകള്‍ നിവര്‍ത്തുന്നത്‌ ഇതു കുറയ്‌ക്കാന്‍ സഹായിക്കും.

88. രക്‌തസ്രാവം, യോനി, മലദ്വാരം, മുലക്കണ്ണ്‌ എന്നിവയില്‍ നിന്നോ ചുമയ്‌ക്കുമ്പോള്‍ രക്‌തം വന്നാല്‍ ഉടന്‍ ഡോക്‌ടറെ കാണിക്കണം.

89. കാഴ്‌ചമങ്ങുക, വിട്ടുമാറാത്ത കഠിനമായ തലവേദന, ശക്‌തമായ ഛര്‍ദി, കുളിരും പനിയും യോനിയില്‍ നിന്നും പെട്ടെന്നു സ്രവം എന്നിവയുണ്ടെങ്കില്‍ ഡോക്‌ടറുടെ സഹായം തേടണം.

90. ഗര്‍ഭിണി പ്രസവത്തിന്‌ തയാറാവുകയായി. ഗര്‍ഭിണിയുടെ ശരീരം പ്രത്യേകിച്ച്‌ ഗര്‍ഭാശയവുമായി ബന്ധപ്പെട്ട അവയവങ്ങള്‍. വയര്‍ കൂടുതല്‍ താഴേക്കു വരികയും അരക്കെട്ട്‌ വികസിക്കുകയും ചെയ്യും.

10-ാം മാസം

91. പ്രസവത്തിന്‌ ആശുപത്രിയിലേക്കു പോകേണ്ടതിന്റെ ഒരുക്കങ്ങള്‍ ആരംഭിക്കേണ്ട സമയം. ആശുപത്രി വാസത്തിനുള്ള വസ്‌ത്രങ്ങള്‍, ബെഡ്‌ഷീറ്റ്‌, കുഞ്ഞിനുള്ള വസ്‌ത്രങ്ങള്‍, മെഡിക്കല്‍ രേഖകള്‍ മുതലായവ തയാറാക്കി വയ്‌ക്കുക.

92. ഡോക്‌ടര്‍ പ്രസവ തീയതി അറിയിച്ചിട്ടുണ്ടെങ്കില്‍ ഡോക്‌ടറുടെ നിര്‍ദേശ പ്രകാരം ആശുപത്രിയില്‍ അഡ്‌മിറ്റാവുക. വേദന അതിനു മുമ്പ്‌ അനുഭവപ്പെട്ടാല്‍ ഉടന്‍ ആശുപത്രിയിലെത്തിക്കുക.

93. ആശുപത്രി ആവശ്യത്തിനുള്ള പണം സമ്പാദിച്ചു വയ്‌ക്കാന്‍ മറക്കരുത്‌. ഭര്‍ത്താവ്‌ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം.

94 കുഞ്ഞിനുള്ള വസ്‌ത്രങ്ങള്‍ കോട്ടന്‍ വസ്‌ത്രങ്ങളായിരിക്കാന്‍ ശ്രദ്ധിക്കണം. ബട്ടണുകള്‍ ഇല്ലാത്തതാവണം. കോളര്‍ ഇല്ലാത്തതാണ്‌ നല്ലത്‌.

95. വേദന പിന്നില്‍ നിന്നു തുടങ്ങി വയറിന്റെ മുന്‍ഭാഗത്തേക്ക്‌, ഗര്‍ഭ പാത്രത്തിന്റെ തുടര്‍ച്ചയായി ചുരുങ്ങല്‍ കാരണം വേദന വ്യാപിക്കുന്നു. ജനനേന്ദ്രിയത്തിലൂടെ കുഞ്ഞിനെ പുറത്തേക്ക്‌ തള്ളാന്‍ ഗര്‍ഭപാത്രം സങ്കോചിക്കുന്നതാണിത്‌.

96. പ്രസവ വേദന കൃത്യമായ ഇടവേളകളിലാണ്‌ ഉണ്ടാകുന്നത്‌. 15 - 20 മിനിറ്റ്‌ വിട്ട്‌ വരുന്ന ഈ വേദനകള്‍ 30-35 സെക്കന്റുകള്‍ തുടരുന്നു. ക്രമേണ ചുരുങ്ങല്‍ കൂടുതല്‍ അടുത്തടുത്താവുന്നു.

97. കുഞ്ഞ്‌ പുറത്തേക്കു വരാനുള്ള ശ്രമത്തില്‍ സെര്‍വിക്‌സില്‍ സമ്മര്‍ദം വരുമ്പോള്‍ കഫരൂപത്തില്‍ ഒരു പ്ലഗ്‌ അല്‌പം രക്‌തത്തോവടുകൂടി തുറന്ന സെര്‍വികസില്‍ നിന്നും പുറത്തുചാടും. രക്‌തം കലര്‍ന്നതായിരിക്കും ഇത്‌.

98. വളരെയധിം ജലം യോനിയില്‍ നിന്നും വരാന്‍ തുടങ്ങിയാല്‍ കുഞ്ഞ്‌ കിടന്നിരുന്ന വെള്ളസഞ്ചി (അമിനയോട്ടിക്‌ അമ്ലം) പൊട്ടിയിരിക്കുന്നു എന്ന്‌ മനസിലാക്കാം. ഉടര്‍ ഡോക്‌ടറെ വിവരം അറിയിക്കണം.

99. ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുമ്പോഴും ആശുപത്രിയിലെത്തിയാലും ഗര്‍ഭിണിയുടെ തൊട്ടരികെ ഭര്‍ത്താവ്‌ ഉണ്ടായിരിക്കണം. പ്രസവവേദന സമയത്ത്‌ ഭര്‍ത്താവിന്റെ സാന്നിധ്യം ഗര്‍ഭിണിക്ക്‌ വലിയ ആശ്വാസമാണ്‌ നല്‍കുന്നത്‌.

100. പ്രസവവേദനയുടെ സമയം എല്ലാവരിലും ഒരുപോലെയല്ല. ആദ്യ പ്രസവത്തിന്‌ ശരാശരി 12 മുതല്‍ 14 മണിക്കൂര്‍ വരെ പ്രസവ വേദന നില്‍ക്കും.

101. സിസേറിയന്റെ ആവശ്യം മുന്‍കൂട്ടി പറയുക സാധ്യമല്ല. പ്രസവ സമയം ഡോക്‌ടര്‍ എടുക്കുന്ന യുക്‌തി പൂര്‍വമായ തീരുമാനമാണിത്‌.

ആരോഗ്യകരമായ ഗര്‍ഭധാരണത്തിന്‌

Story Dated: Friday, December 7, 2012 06:11

 

ബാല്യം മുതല്‍തന്നെ ഗര്‍ഭധാരണം സുഗമമാക്കാനുള്ള മുന്നൊരുക്കങ്ങള്‍
പെണ്‍കുട്ടികള്‍ ആരംഭിക്കേണ്ടതാണ്‌. അമിതവണ്ണം പലപ്പോഴും അണ്ഡോത്‌പാദനക്രമക്കേടുകള്‍ക്ക്‌ കാരണമാകാം. ശരീരംകൊണ്ടു മാത്രമല്ല മനസുകൊണ്ടും ആരോഗ്യകരമായ ഗര്‍ഭകാലത്തിനായി ഒരുങ്ങണം. നാം അറിയാതെതന്നെ ഗര്‍ഭധാരണത്തിനു തടസമായി നമ്മോടൊപ്പം നില്‍ക്കുന്ന നിരവധി അവസ്‌ഥകളുണ്ട്‌

സമ്മര്‍ദങ്ങള്‍

സ്‌ത്രീയും പുരുഷനും ഒരുപോലെ ജോലിയുടെ തിരക്കുകളില്‍പെടുമ്പോള്‍ ശരിയായ ദാമ്പത്യം ഇന്ന്‌ പലര്‍ക്കും അന്യമാകുന്നു. ജോലി കഴിഞ്ഞു എവിടെയെങ്കിലും ഒന്നു കിടന്നാല്‍ മതിയെന്നു കരുതി വീട്ടിലെത്തുമ്പോള്‍ ശരിയായ ലൈംഗികബന്ധംപോലും പലര്‍ക്കും സാധ്യമാകുന്നില്ല. ഇതുമൂലമുള്ള വന്ധ്യത ഇന്ന്‌ കൂടുതലായും കാണപ്പെടുന്നത്‌ ഐ.ടി മേഖലയിലെ ജീവനക്കാര്‍ക്കിടയിലാണ്‌.

ഗര്‍ഭധാരണം നേരത്തെ

പെണ്‍കുട്ടികളുടെ വിവാഹ പ്രായം വൈകുന്നത്‌ ഗര്‍ഭധാരണത്തെയും ബാധിക്കുന്നുണ്ട്‌. 30 വയസിനുശേഷം ഗര്‍ഭധാരണത്തിനുള്ള സാധ്യതയും കുറയുന്നു. ഉത്‌പാദിപ്പിക്കപ്പെടുന്ന അണ്ഡത്തിന്റെ ഗുണമേന്മ കുറയുന്നതാണ്‌ കാരണം. വിവാഹപ്രായം കഴിവതും ഇരുപത്തഞ്ച്‌ വയസിനു മുകളിലായിരിക്കുന്നതാണ്‌ ഏറ്റവും നല്ലത്‌.

അമിതവണ്ണം കുറയ്‌ക്കുക

ബാല്യം മുതല്‍തന്നെ ഗര്‍ഭധാരണം സുഗമമാക്കാനുള്ള മുന്നൊരുക്കങ്ങള്‍ പെണ്‍കുട്ടികള്‍ ആരംഭിക്കേണ്ടതാണ്‌. അമിതവണ്ണം പലപ്പോഴും അണ്ഡോത്‌പാദനക്രമക്കേടുകള്‍ക്ക്‌ കാരണമാകാം. ഇത്‌ ഭാവിയില്‍ ഗര്‍ഭധാരണത്തെയും ബാധിക്കാം. അമിതവണ്ണമുള്ള ശരീരപ്രകൃതി വന്ധ്യതയ്‌ക്കുള്ള ആക്കം കൂട്ടാം. അതിനാല്‍ ചെറുപ്പം മുതല്‍തന്നെ വ്യായാമം നിര്‍ബന്ധമാക്കണം.

ഗര്‍ഭാശയ തകരാറുകള്‍

ഗര്‍ഭാശയത്തിലെ തകരാറുകളാണ്‌ വന്ധ്യതയ്‌ക്കുള്ള കാരണങ്ങളില്‍ മറ്റൊന്ന്‌. ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന സെര്‍വിക്‌സ്, അണ്ഡാശയം, ഫലോപ്പിയന്‍ ട്യൂബ്‌ എന്നിവയ്‌ക്ക് ഉണ്ടാകുന്ന തകരാറുകളും ഗര്‍ഭധാരണത്തിന്‌ തടസം നില്‍ക്കാം.

അണുബാധ

അണുബാധകള്‍ ഗര്‍ഭധാരണത്തിനു മുമ്പുതന്നെ ചികിത്സിച്ചു മാറ്റണം. അല്ലെങ്കില്‍ അത്‌ ഗര്‍ഭപാത്രത്തിലൂടെമുകളിലേക്കു കയറി ട്യൂബിനെ അടയ്‌ക്കുകയും പെല്‍വിക്‌ ഇന്‍ഫ്‌ളമേറ്ററി ഡിസീസിനു കാരണമാവുകയും ചെയ്യുന്നു. ഇത്‌ വന്ധ്യതയ്‌ക്കു കാരണമാകാം. അതിനാല്‍

ഭക്ഷണരീതി

ഭക്ഷണരീതിയില്‍ വന്ന മാറ്റം ഗര്‍ഭധാരണത്തെയും ബാധിച്ചിരിക്കുന്നു. ഹോര്‍മോണ്‍ കുത്തിവച്ച കോഴി കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലും ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കാം. സുഗമമായ ഗര്‍ഭധാരണത്തിന്‌ നാടന്‍ ഭക്ഷണമാണ്‌ ഏറ്റവും ഉത്തമം. ഫാസ്‌റ്റ് ഫുഡിന്റെ ഉപയോഗം പാടേ ഒഴിവാക്കണം. ഇത്‌ ഉയര്‍ന്ന അളവില്‍ കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും ശരീരത്തില്‍ അടിഞ്ഞുകൂടി അമിതവണ്ണത്തിനു കാരണമാകാം.

 

 

 

 

 

Abdul Jaleel
Office Manager


www.keralites.net   

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

[www.keralites.net] A doctor and an engineer both loved the same girl

 
__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

[www.keralites.net] Guarded Angels

 

Guarded Angels
 February 5, 2014
People are all but rarely, emotional cripples who find comfort in not using courage to step out of their comfort zone to be vulnerable beyond a certain 'safe space' that they've become addicted to from the past. We are all potential angels in human form. A guardian angel is an angel assigned to protect and guide a particular person or group. A 'guarded angel' is a person who fears stepping outside of their comfort zone.  Most people are 'receivers and not givers' or more appropriately said, takers or givers who expect a 'return on the giving'.

Your consciousness is a guardian angel to set you on a path of love and compassion. The 'guarded angel' is you that doesn't reach inside to reach your spirit of love and life. All but a few in this moment of 'enlightenment', have covered their emotions and spirit for anyone including yourself to realize and experience. I often have told others that you know when you have let go of your 'guards' when you can't imagine a higher experience than having a love affair with someone exactly with your inner love and openness, who of course you are attracted to in other ways and under the right circumstances. Time to rise above just 'drifting in memories'.

The spiritual path of love is fraught with carcasses on the roadside of 'lost souls'. It's never too late to pick up your spirit and courage to find your illumined self. Today, particularly in the Western or more developed countries, is a perfect moment to find ways to meditate and/or have a deep love bonding and synchronicity with a soul mating. That experience into a 'divine juxtaposition' of energies into one spirit full of light into yourselves and others is godliness. You will be part of bringing light into the world that has faced too much darkness. A high spiritual love of coupling is earth changing, and will make angels smile to have friends in the human body.

Guardian Angels coming together shift life to a higher consciousness. The energy may be invisible to people you don't even know, but many will be lighted in their paths that they may have been struggling with. Energy can be magic, even prayerful. Let the dance of angelic bliss be the light that guides you throughout this life into the next. The world will not change through just the mind. A new consciousness, and a new humanity is possible in the moment. The fire of love of two into one will be enough to set the world on a fire of love. See nothing less, and let the energy do its possibilities. All you have to do is focus on 'self love' be it through meditation or the resonance of love with another open soul. Love is precocious for inspiring love everywhere! Courage to let go of who you think you are is a key to instant bliss, and the 'natural way' with the 'side effects' of joy, and inability to settle for less!

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___