Sunday, 22 September 2013

[www.keralites.net] =?utf-8?B?4LSa4LWG4LSV4LWB4LSk4LWN4LSk4LS+4LSo4LWN4LSx4LWGIOC0u

 

ചെകുത്താന്റെ സ്വന്തം ക്ലീറ്റസ്

ഇ.വി ഷിബു

അനന്തരം കര്‍ത്താവായ ക്ലീറ്റസിനെ അവര്‍ കുരിശില്‍ തറയ്ക്കുകയും മുള്‍ക്കിരീടം അണിയിക്കുകയും മുറിവുകളില്‍ കുന്തം കൊണ്ടു കുത്തിനോവിക്കുകയും ചെയ്തു. എന്നിട്ട്.....എന്നിട്ടെന്താ കര്‍ത്താവ് മൂന്നാം പക്കം ഐ.സി.യുവില്‍നിന്ന് കൂളായിട്ടു നടന്നുപോയി. കുരിശുമരണം കണ്ട് കര്‍ത്താവേ ഇതെന്നാ എടപാടാണെന്നോര്‍ത്ത് അമ്പരന്നിരുന്നവര്‍ വടിയായും പോയി.

ഇതെന്താ സംഭവമെന്നോര്‍ത്ത് അന്തംവിടുന്നവരുടെ അറിവിലേയ്ക്ക്; 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്' കണ്ട ഷോക്കില്‍ എഴുതിപ്പോയതാണ്. മമ്മൂട്ടിക്ക് ഇതിലും വലുതേതാണ്ടു വരാനിരുന്നതാണ്. അതു 'പാഷന്‍ ഓഫ് ദി ക്ലീറ്റസിന്റെ' പരുവത്തില്‍ ഒതുങ്ങിയതില്‍ ആശ്വസിക്കാം.

കാരക്കാമുറി ഷണ്‍മുഖന്റെ കഥ പറഞ്ഞ രഞ്ജിത്തിന്റെ ബ്ലാക് നമ്മുടെ ആമേന്റെ തിരക്കഥയില്‍ മുക്കി തൊടുപുഴ പശ്ചാത്തലമാക്കി പറഞ്ഞാല്‍ എങ്ങനിരിക്കും. അതാണ് 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്'. ഒരു ടിപ്പിക്കല്‍ ബെന്നി പി. നായരമ്പലം തിരക്കഥ. എന്നുവച്ചാല്‍ ബെന്നിച്ചായന്‍ തിരക്കിട്ട് എഴുതിയ ഒരു കഥ. എങ്കിലും ബോറടിക്കാതെ കണ്ടിരിക്കാവുന്ന മമ്മൂട്ടിച്ചിത്രമാണു 'ക്ലീറ്റസ്'. അടിക്ക് അടി, പാട്ടിനു പാട്ട്, ഫ്‌ളാഷ്ബാക്കിന് ഫ്‌ളാഷ് ബാക്ക്, അശ്‌ളീലത്തിന് അശ്‌ളീലം, ദ്വയാര്‍ഥത്തിന് ദ്വയാര്‍ഥവും. പിന്നെ ന്യൂജനറേഷന്‍ കാലമല്ലേ, ഏതു മമ്മൂട്ടിയും '' കൂട്ടി തെറിയും പറയും.(അണിയറക്കാരാണോ സെന്‍സര്‍ ബോര്‍ഡിലെ സദാചാരക്കമ്മറ്റിക്കാരാണോ എന്നറിയില്ല; ന്യൂ ജനറേഷന്‍കാര്‍ക്കു വിധിക്കാത്ത നീണ്ട ബീപ് ബീപ് മ്യൂട്ടിംഗ് ചിത്രത്തിലുടനീളമുണ്ട്) എങ്കിലും നമ്മുടെ കടലില്‍ മുങ്ങിച്ചത്ത മാത്തുക്കുട്ടി പറഞ്ഞപോലെ ക്ലീറ്റസിനേ 'ഒരു ഇതില്ല'. ഇതില്ലാത്തതു വേറൊന്നും കൊണ്ടല്ല; കണ്ടുമടുത്ത പ്രമേയം പ്രത്യേകതകളും ട്വിസ്റ്റുകളും ഒന്നുമില്ലാതെ അവിടേം സുഖം ഇവിടേം സുഖം പിന്നെ ഞങ്ങള്‍ക്കാണോ സൂക്കേട് എന്നു കണ്ടിരിക്കുന്നവരെകൊണ്ടു പറയിപ്പിക്കുന്ന മാതിരി ഒരു പ്ലോട്ട് ആയിപ്പോയതുകൊണ്ടാണ്.

നവാഗതനായ മാര്‍ത്തണ്ഡന്‍ സംവിധാനം ചെയ്ത ' ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്' ഒരു മമ്മൂട്ടിച്ചിത്രത്തിന്റെ എല്ലാ സ്റ്റാറ്റസോടും കൂടിത്തന്നെയാണു അണിയിച്ചൊരുക്കിയത്. നല്ല കാസ്റ്റിംഗ്; മികച്ച ഛായാഗ്രഹണം, അത്യാവശ്യം തമാശകള്‍.. എങ്കിലും മായാബസാറും ഡബിള്‍സും ബാവൂട്ടിയും മാത്തുക്കുട്ടിയുമൊക്കെ കണ്ടുകഴിഞ്ഞ്, ശോ വേണ്ടായിരുന്നു എന്നു തോന്നിയപോലെ തോന്നല്‍ ഒടുവില്‍ ഉണ്ടാകുമെന്നു മാത്രം.
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്നാണു ടൈറ്റിലെങ്കിലും ആളു ചെകുത്താന്റെ ടീമാണ്. ക്ലീറ്റസ്(മമ്മൂട്ടി) ആളു ബലാത്സംഗിയും ക്വട്ടേഷന്‍കാരനും മദ്യപാനിയും ആണെങ്കിലും മുടിഞ്ഞ ചൈതന്യമാണ് ആ മുഖത്ത്. ചൈതന്യമെന്നുവച്ചാല്‍ നമ്മളീ ശിവകാശി കലണ്ടറുകളില്‍ ദൈവത്തിന്റെ തലയ്ക്കുചുറ്റും കാണുന്ന മഞ്ഞപ്രകാശമില്ലേ
; ആ ഒരു ലൈന്‍ ചൈതന്യം ആ മുഖത്ത് വഴിഞ്ഞൊഴുകുന്നുണ്ടത്രേ. ക്ലീറ്റസിനെ കാണുന്ന മാത്രയില്‍ ഭയഭക്ത്യാദരങ്ങളോടെ നോക്കിനില്‍ക്കുന്നവരില്‍ നിന്ന് നമ്മള്‍ക്കീകാര്യങ്ങള്‍ മനസിലാകും.
അതുകൊണ്ടാണു വണ്ണംപ്പുറം പള്ളിയിലെ മിശിഹാചരിത്രം ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ കര്‍ത്താവിനെ അവതരിപ്പിക്കാനുള്ള നടനെ നോക്കി കറങ്ങിയ വടക്കുംതല അച്ചന്റെയും(സിദ്ധിഖ്) കുഞ്ഞച്ചന്റേയും( സുരാജ് വെഞ്ഞാമൂട്) ക്ലീറ്റസ് പ്രത്യക്ഷപ്പെടുന്നത്. അടി കഴിഞ്ഞു കടലില്‍ കുളിച്ചുവന്ന ക്ലീറ്റസിന്റെ വരവുകണ്ട് കര്‍ത്താവു കടലില്‍ കുളിച്ചിട്ടുവരുന്നപോലെ തോന്നിയ അച്ചനും കുഞ്ഞച്ചനും നേരെ ചെന്നങ്ങു ബുക്ക് ചെയ്തു. പക്ഷേ നാടകത്തട്ടിലെത്തിച്ചപ്പോഴാണു കുഞ്ഞച്ചന്റെ തനിഗുണം നാട്ടുകാരും അച്ചനുമറിഞ്ഞത്. പറഞ്ഞുവിടാന്‍ വയ്യാത്ത സാഹചര്യമാകുകയും മനുഷ്യനല്ലേ ഉപദേശിച്ചു നന്നാക്കാമെന്ന അച്ചന്റെ ആത്മവിശ്വാസംമൂലവും ക്ലീറ്റസ് കര്‍ത്താവിന്റെ വേഷമണിയുന്നു. പക്ഷേ ക്ലീറ്റസ് കള്ളുകുടി
, അടിപിടി, അത്യാവശ്യം പെണ്ണുപിടി എന്നിവയൊക്കെയായി മൊത്തം പുലിവാലാക്കുന്നു. ഭര്‍ത്താവ് മരിച്ച, ഒരു കുട്ടിയുള്ള ലക്ഷ്മി എന്ന തയ്യല്‍ക്കാരിയുമായി(ഹണി റോസ്) ക്ലീറ്റസിന്റെ ഇടപെടല്‍ ദൂരൂഹമായ ഒരു ഫളാഷ് ബാക്കിലേക്ക് വാതില്‍ തുറക്കുന്നു. ഇനി പറഞ്ഞു ബാക്കി സസ്‌പെന്‍സ് കളയാന്‍ നമ്മളില്ലേ.... എങ്കിലും ഒരു കാര്യം പറയാം ഇത്രയും പറഞ്ഞപ്പം മുന്നോട്ടുള്ള വഴിയേതെന്ന് നിങ്ങള്‍ ഊഹിച്ചുകാണുമല്ലോ? അതു വിട്ടുള്ള വല്ലാത്ത ട്വിസ്റ്റിനും സസ്‌പെന്‍സിനും ഒന്നും ബെന്നിച്ചായന്‍ മെനക്കെടുന്നുമില്ല. ബാക്കിയൊക്കെ നേരില്‍ക്കണ്ട് അനുഭവിക്കുക.

നാടകകുടുംബത്തിന്റേയും പള്ളിനാടകത്തിന്റേയും പശ്ചാത്തലത്തില്‍ പറയുന്ന ഒന്നാം പകുതി രസകരമാണ്. സുരാജ് വെഞ്ഞാറമ്മൂടും പി. ബാലചന്ദ്രനും തമ്മിലുള്ള തമാശകളിലൂടെ ചിത്രത്തിന് ഒഴുക്കുമുണ്ട്. ക്ലീറ്റസിനെ അവതരിപ്പിക്കുന്ന രീതിയും ക്ലീറ്റസ് ഗുണ്ടയാണെന്നറിയിപ്പിക്കുന്ന രീതിയും രസകരമായിത്തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. പക്ഷേ കണ്ടുമടുത്ത ഫ്‌ളാഷ്ബാക്കുകളുടേയും ട്വിസ്റ്റുകളുടേയും രണ്ടാംപകുതി സിനിമയെ തിരിച്ചടിക്കുന്നു. പ്രതീക്ഷിക്കുന്ന വഴിയിലൂടെ സഞ്ചരിക്കുന്ന സിനിമ ക്‌ളൈമാക്‌സിലെ അതിനാടകീയത കൂടിയായതോടെ മമ്മൂട്ടിയുടെ ശക്തമായ സാന്നിധ്യത്തിലും നിരാശയുളവാക്കി. ബൈബിള്‍ പുരാണത്തെ ക്ലീറ്റസ് എന്ന ഗുണ്ടയുടെ ജീവിതവുമായി മിക്‌സ് ചെയ്ത് യേശുവിന്റേയും ക്ലീറ്റസ് എന്ന മുടിയനായ പുത്രന്റേയും ജീവിതം സാമ്യപ്പെടുത്തുക എന്ന സാഹസമാണ് ബെന്നി പി. നായരമ്പലത്തിന്റെ സ്‌ക്രിപ്റ്റ് ചെയ്തിരിക്കുന്നത്. അത് എത്രകണ്ട് ആളുകള്‍ക്കു ദഹിക്കും എന്നതു സംശയമാണ്. ഫുള്‍ടൈം ക്രിമിനലായ ക്ലീറ്റസിന്റെ നാടകത്തിലെ പ്രകടനത്തെ യേശുവിന്റെ കുരിശുമരണത്തോടു സാമ്യപ്പെടുത്തി ആകെ ഒരു വല്ലായ്മ സിനിമ സൃഷ്ടിക്കുന്നുണ്ട്.

ബാവൂട്ടിയുടെ നാമത്തില്‍, കടല്‍കടന്ന് മാത്തുക്കുട്ടി, കുഞ്ഞനന്തന്റെ കട, ദേ ഇപ്പോള്‍ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസും.. ഈ ടൈറ്റില്‍ കഥാപാത്രങ്ങളെല്ലാം കൂടി മെഗാസ്റ്റാറിനെ ഏതുപരുവത്തിലാക്കുമോ.? നല്ല ബി.ജി.എമ്മിന്റെ മുഴക്കത്തില്‍ സ്ലോ മോഷനില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുക എന്നല്ലാതെ മമ്മൂട്ടിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത സിനിമയാണ് ക്ലീറ്റസ്. തുടര്‍പരാജയങ്ങളുടെ ക്ഷീണത്തില്‍ നില്‍ക്കുന്ന മെഗാസ്റ്റാറിന് ഈ ഓണക്കാലത്തും രക്ഷയില്ല എന്ന തോന്നല്‍ തന്നെയാണ് തിയറ്ററുകളില്‍ നിന്നുള്ള പ്രതികരണങ്ങളും സൃഷ്ടിക്കുന്നത്. ഒരു നാലഞ്ചുവര്‍ഷം മുമ്പായിരുന്നെങ്കില്‍ തിയറ്ററില്‍ വലിയ കുഴപ്പമില്ലാതെ ചിത്രം ഓടുമായിരുന്നു എന്നു പ്രതീക്ഷിക്കാമായിരുന്നു. നിലവില്‍ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിന്റെ കാര്യം ചെകുത്താന്‍ ഏറ്റെടുക്കാനാണു സാധ്യത.

വേണ്ടിയിരുന്നില്ല ഈ വരവ്

എം.ടി. എന്ന രണ്ടക്ഷരത്തിനു മലയാള സിനിമ കണ്ട ഏറ്റവും മികച്ച തിരക്കഥാകൃത്ത് എന്നുകൂടി അര്‍ഥമുണ്ട്. ഹരിഹരനുമായി ചേര്‍ന്ന് എം.ടി. സൃഷ്ടിച്ചിട്ടുള്ളതു നിത്യഹരിതങ്ങളായ ഒരുപിടി സിനിമകളും. പക്ഷേ ഈ കൂട്ടുകെട്ടില്‍ പിറന്ന 'ഏഴാമത്തെ വരവ്' എന്ന പുതിയ ചിത്രം ഒരു വേണ്ടാത്ത വരവായിപ്പോയി എന്നു പറയാതിരിക്കാന്‍ വയ്യ.

സാങ്കേതികപരമായും സൗന്ദര്യപരമായും മികച്ചുനില്‍ക്കുമ്പോള്‍ തന്നെ വലിച്ചുനീട്ടിയ ആഖ്യാനവും തിരുകിക്കയറ്റിയ ഗാനങ്ങളും കൊണ്ടു സിനിമ ഒരു പീഡനമാകുന്നുണ്ട്. ആവോളം ക്ഷമയും സമയവുമുള്ളവര്‍ക്ക് ആസ്വദിക്കാം; എല്ലാം പെട്ടെന്നു വേണമെന്നുള്ളവര്‍ ടിക്കറ്റെടുക്കരുത്; തിയറ്ററിലിരുന്നു ശപിക്കും.

എണ്‍പതുകളില്‍ എടുത്ത എം.ടി- ഹരിഹരന്‍ കൂട്ടുകെട്ടിന്റെ പുറത്തിറങ്ങാത്ത ചിത്രം 'എവിടെയോ ഒരു ശത്രു' ആണ് പുതിയ രൂപത്തില്‍ വന്നത് എന്നാണു ശ്രുതി. എന്തുകൊണ്ടായിരുന്നു ഒരു എം.ടി-ഹരിഹരന്‍ ചിത്രം പുറത്തിറങ്ങാതിരുന്നത് എന്ന് ഈ സിനിമ കണ്ടുകഴിയുമ്പോള്‍ മനസിലാകും. എണ്‍പതുകളുടെ സ്‌റ്റെല്‍ ആണു സിനിമയുടെ പ്രശ്‌നമെന്നാണു പൊതുവേയുള്ള ആരോപണം. മലയാളസിനിമയുടെ അടിസ്ഥാന ആഖ്യാന ശൈലിയില്‍ എണ്‍പതുകളില്‍നിന്ന് കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ലാത്ത സ്ഥിതിക്ക് ആ ആരോപണത്തില്‍ കഴമ്പുണ്ടെന്നു തോന്നുന്നില്ല; മാത്രമല്ല, പല ന്യൂജനറേഷന്‍ വിവരക്കേടുകളേക്കാള്‍ ഒരുപിടി മുന്നില്‍ തന്നെയാണ് ഹരിഹരന്‍ ഇപ്പോഴും എന്നതു സിനിമ കാണുന്നവര്‍ക്ക് ആരും പറഞ്ഞുകൊടുക്കാതെ ബോധ്യപ്പെടും. എസ്. കുമാറിന്റെ കാമറ, ഗംഭീരമായ ശബ്ദമിശ്രണം, മികച്ച ക്‌ളൈമാക്‌സ്, അതിതീവ്രമായ ചില രംഗങ്ങള്‍ എന്നിവ കൊണ്ടു സിനിമ പല സന്ദര്‍ഭങ്ങളിലും ഉന്നതനിലവാരം പുലര്‍ത്തുന്നുണ്ട്. സിനിമയുടെ പ്രധാനപ്രശ്‌നം കൃത്യമായി ഒന്നും പറയാനില്ലാത്ത സ്‌ക്രിപ്റ്റും കഥ വലിച്ചുനീട്ടി രണ്ടരമണിക്കൂറാക്കിയതുമാണ്. കാടിന്റെ പശ്ചാത്തലത്തില്‍ ഭയവും പ്രതികാരവും പ്രണയവും കൂട്ടിയണിക്കിയ പ്രമേയം ആവശ്യപ്പെടുന്ന തീവ്രത നല്‍കാന്‍ ഹരിഹരന്റെ ട്രീറ്റ്‌മെന്റിനു കഴിയുന്നില്ല.

പുരാവസ്തുഗവേഷകനായ ഡോ. പ്രസാദ്(വിനീത്) വയനാടിലെ കാട്ടില്‍ ചോളസാമാജ്ര്യകാലത്ത് ഉണ്ടായി എന്നു പറയപ്പെടുന്ന നഗരത്തിന്റെ അവശിഷ്ടങ്ങള്‍ തേടിയെത്തുന്നതാണ്. പ്രസാദിന് താമസമൊരുക്കുന്നത് പ്ലാന്ററും ഹണ്ടറുമായ ഗോപിനാഥന്‍മേനോന്റെ(ഇന്ദ്രജിത്ത്) എസ്‌റ്റേറ്റ് ബംഗ്‌ളാവിലാണ്. ഗോപിയുടെ ഭാര്യ ഭാനുമതി( ഭാവന) പ്രസാദിന്റെ കോളജ്‌മേറ്റും പൂര്‍വകാമുകിയുമാണ്. ഇതിനിടയില്‍ കാട്ടില്‍ ഭീഷണി സൃഷ്ടിച്ചുകൊണ്ട് ഒരു കടുവ സ്ത്രീകളെ പിടിച്ചുകൊണ്ടുപോകുന്നു.

പ്രസാദിന്റേയും ഭാനുവിന്റേയും പുനസമാഗമം സൃഷ്ടിക്കുന്ന വൈകാരികത ഒരുവശത്ത്, മറുവശത്ത് കടുവാവേട്ടയ്ക്കിറങ്ങുന്ന ഗോപിയുടെ ഇടപെടലുകളും ക്രൂരതകളും. വ്യത്യസ്തമായ ഈ സംഘര്‍ഷങ്ങള്‍ ഒരു പോയിന്റില്‍ സംഗമിക്കുന്നു. പശ്ചാത്തലം കൊണ്ടു വ്യത്യസ്തമായ പ്രമേയമാണെങ്കിലും കാടിന്റേയും, കാടിന്റെ കാഴ്ചകളുടേയും അനാവശ്യ വിവരണങ്ങളിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്. ആദിവാസികളെക്കൊണ്ട് പക്കാ സിനിമാനൃത്തം ഒരുക്കിയും ഫ്‌ളാഷ്ബാക്ക് കാട്ടിയുമുള്ള പാട്ടുകള്‍ തിരുകിക്കയറ്റുകയും ചെയ്തതോടെ സിനിമ ഇഴയുകയും മുടന്തുകയും ചെയ്യുന്നു. (പാട്ടുകള്‍ എഴുതിയതും ട്യൂണിട്ടതും ഹരിഹരന്‍, ഇതാണു ശരിക്കും പീഡനം). പഴശിരാജ പോലെ കാടിനുള്ളിലാണ് ഏറിയപങ്കും ചിത്രീകരിച്ചിട്ടുള്ളത്. ക്‌ളൈമാക്‌സിലെ കടുവയുടെ വരവും ശ്രദ്ധേയം. ഇന്ദ്രജിത്തിന് ലഭിച്ച മികച്ച സാധ്യതകളിലൊന്നാണ് ഗോപി. ഒരു ചെറുകഥയ്ക്ക് അപ്പുറം വികസിക്കാന്‍ പ്രമേയത്തിന് സാധ്യത ഇല്ല. ഡയലോഗുകളില്‍ എം.ടി. പുലര്‍ത്തിയിട്ടുള്ള ആ മാജിക്കല്‍ ക്ലാസിന്റെ നിഴല്‍പോലും ഏഴാമത്തെ വരവില്‍ കാണാനില്ല.

എം.ടി-ഹരിഹരന്‍ എന്ന ബ്രാന്‍ഡ് ഇനി സിനിമകള്‍ ചെയ്യുമോ എന്നത് സംശയമാണ്. അതുകൊണ്ട് എം.ടിയുടെ എല്ലാ സിനിമകളും കാണണം എന്നു നിര്‍ബന്ധമുള്ളവര്‍ക്കായി ഈ ഏഴാം വരവ് റെക്കമെന്റ് ചെയ്യുന്നു. അല്ലാത്തവര്‍ ഈ വരവിനു പോകാതിരിക്കുകയാകും നല്ലത്.

 

 

 

Abdul Jaleel
Office Manager


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

[www.keralites.net] =?utf-8?B?4LS14LS/4LS24LWN4LS14LS44LS/4LSa4LWN4LSa4LS+4LSy4LWB4

 

വിശ്വസിച്ചാലും ഇല്ലെങ്കിലും..അരിഗോ എന്ന അത്ഭുത ഡോക്ടറുടെ കഥ


 
ക്യാന്‍സര്‍ ബാധിച്ച് മരണക്കിടക്കയിലായിരുന്നു ആ സ്ത്രീ.അടുത്ത പള്ളിയിലെ പുരോഹിതന്‍ അവരുടെ അടുത്തു നിന്ന് പ്രാര്‍ത്ഥനകള്‍ ചൊല്ലിക്കൊണ്ടിരുന്നു.ആ സ്ത്രീയെ അവസാനമായി ഒരു നോക്ക് കാണാന്‍ അയല്ക്കാരായ അരിഗോയും ഭാര്യ ആര്‌ലെറ്റും അപ്പോഴങ്ങോട്ട് വന്നു. അധികം വിദ്യാഭ്യാസമൊന്നുമില്ലാത്ത,വെറും പാവത്താനായ അരിഗോ ആ സ്ത്രീയുടെ അടുത്ത് നിന്ന് കണ്ണടച്ച് പ്രാര്‍ത്ഥിച്ചു. ഒരു ഭ്രാന്തനെപ്പോലെ അരിഗോ അകത്തേക്കോടി ഒരു കറിക്കത്തിയുമായി തിരിച്ചു വന്നു.അടുത്ത നിമിഷം രോഗിയുടെ പുതപ്പെല്ലാം വലിച്ചു മാറ്റിയ അരിഗോ അവരുടെ ശരീരത്തില്‍ കത്തി കുത്തിയിറക്കി. അതുകൊണ്ട് ബന്ധുക്കള്‍ അലറിക്കരഞ്ഞപ്പോള്‍ ചിലര്‍ ഡോക്ടറെ വിളിക്കാനോടി. നിമിഷങ്ങള്‍ക്കുള്ളില്‍ അരിഗോ രോഗിയുടെ ശരീരത്തില്‍ നിന്ന് മുന്തിരിയോളം വലിപ്പമുള്ള ഒരു മുഴ കത്തി കൊണ്ട് പുറത്തെടുത്തു. പിന്നെ കത്തി വലിച്ചെറിഞ്ഞു മുട്ടിലിരുന്നു കരയാന്‍ തുടങ്ങി.ആര്‌ലെറ്റ് ഭര്‍ത്താവിനെ താങ്ങിയെഴുന്നെല്‍പ്പിച്ച് വീട്ടിലേക്ക് നടന്നു. പിറ്റേന്ന് അരിഗോ മാത്രമായി നാട്ടിലെ സംസാരവിഷയം. രോഗിയെ കുത്തിയതല്ല, മറിച്ച് അവരെ മരണത്തില്‍ നിന്ന് രക്ഷിച്ചതായിരുന്നു അരിഗോയുടെ പ്രശസ്തിക്ക് കാരണം. ഓപ്പറേഷന്‍ ചെയ്യാന്‍ പോലും കഴിയാതിരുന്ന ഒരു ട്യുമര്‍ അതിവിദഗ്ദ്ധമായാണ് നിമിഷങ്ങള്‍ക്കുള്ളില്‍ അരിഗോ കുത്തി പുറത്തെടുത്തത്. രോഗിയെ പരിശോധിക്കാനെത്തിയ ഡോക്ടറാണ് ഈ അത്ഭുതസത്യം ആദ്യം കണ്ടെത്തിയത്.
നാട്ടിന്‍ പുറത്തെ ഒരു സ്‌കൂളില്‍ നാല് വര്‍ഷം മാത്രം പഠിച്ചിട്ടുള്ള അരിഗോ ആധുനിക വൈദ്യശാസ്ത്രത്തിനു പോലും അസാധ്യമായ ഈ ശസ്ത്രക്രിയ എങ്ങനെ നിമിഷങ്ങള്‍ക്കുള്ളില്‍ ചെയ്തു തീര്‍ത്തു ? ആ ചോദ്യത്തിനു മാത്രമല്ല,അതിനു ശേഷം ഒരു ദശാബ്ദക്കാലം അരിഗോ നടത്തിയ എണ്ണമറ്റ അത്ഭുതചികിത്സകള്‍ക്കും വ്യക്തമായ ഉത്തരമില്ല. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിദേശങ്ങളില്‍നിന്നുമെത്തുന്ന മുന്നൂറോളം രോഗികളെ ആ ബ്രസീലിയന്‍ കര്‍ഷകന്‍ ഓരോ ദിവസവും ചികിത്സിച്ചു.അതില്‍ നൂറു കണക്കിന് കുഴപ്പം പിടിച്ച ശസ്ത്രക്രിയകളും ഉള്‍പ്പെടും. അതെല്ലാം അദ്ദേഹം ചെയ്തിരുന്നത് തന്റെ ചെറിയൊരു പേനാക്കത്തി മാത്രം ഉപയോഗിച്ചായിരുന്നു. ബോധം കെടുത്താതെ, പ്രതിരോധമരുന്നുകള്‍ കുത്തിവെയ്ക്കാതെ, സ്വന്തം കത്തിയോന്നു വൃത്തിയാക്കുക പോലും ചെയ്യാതെയായിരുന്നു ആ ശസ്ത്രക്രിയകളൊക്കെയും. എന്നിട്ടും രോഗികള്‍ക്ക് വേദനയോ രക്തസ്രാവമോ മുറിവില്‍ അണുബാധയോ അങ്ങനെ ഒന്നും ഒന്നും തന്നെ ഉണ്ടായില്ല. പാവപ്പെട്ടവര്‍ മുതല്‍ പ്രശസ്തരായ ഭരണകര്‍ത്താക്കളും നിയമജ്ഞരും ശാസ്ത്രജ്ഞരും ഡോക്ടര്‍മാര്‍ വരെയും അരിഗോയുടെ രോഗികളായി.ബ്രസീലിന്റെ അന്നത്തെ പ്രസിഡന്റ് ജുസേലിയോ കുബിട്‌സ് ചെക്ക് സ്വയം ഒരു ഡോക്ടരായിരുന്നിട്ടും മകളെ ചികിത്സിക്കാന്‍ അരിഗോയുടെ അടുത്തെത്തി.
1963ല്‍ അമേരിക്കയിലും അരിഗോയുടെ കീര്‍ത്തി വ്യാപിച്ചു. അതേ തുടര്‍ന്ന് അവിടത്തെ ഒരു വിദഗ്ധഡോക്ടര്‍ ആയിരുന്ന ഹെന്റിര പുഗരിച്ച് തന്റെ സുഹൃത്തും ലക്ഷപ്രഭുവുമായ ഹെന്റിത ബെല്കിനോപ്പം അരിഗോയെ ഒന്ന് പരീക്ഷിക്കാന്‍ ബ്രസീലിലേക്ക് പറന്നു. അവരെ സന്തോഷ പൂര്‍വ്വം സ്വീകരിച്ച അരിഗോ അവരുടെ മുന്നില്‍ വച്ചുതന്നെ ചികിത്സ തുടങ്ങി. പെട്ടെന്ന് ജര്‍മ്മന്‍ പട്ടാള ഓഫീസറുടെ സ്‌റ്റൈലില്‍ സംസാരമാരംഭിച്ച അരിഗോആദ്യത്തെ രോഗിയെ ചുമരില്‍ ചാരി നിര്‍ത്തി നാലിഞ്ചു നീളമുള്ള തന്റെ പേനാക്കത്തി കണ്ണില്‍ ആഴത്തില്‍ കുത്തിയിറക്കി. ഒരു മിനുട്ടിനുള്ളില്‍ കണ്ണ് തുരന്നുള്ള സങ്കീര്‍ണ്ണമായ ആ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി അദ്ദേഹം അടുത്ത രോഗിയെ അകത്തേക്ക് വിളിച്ചു. അങ്ങനെ രാവിലെ ഏഴുമണി മുതല്‍ പതിനൊന്നു മണിവരെയുള്ള സമയം കൊണ്ട് ഇരുന്നൂറു രോഗികളെയാണ് അരിഗോ ചികിത്സിച്ചത്. ചിലര്‍ക്കൊക്കെ മരുന്നുകള്‍ കുറിച്ച് കൊടുക്കുകയും ചെയ്തു. അടുത്ത കടകളില്‍ ലഭിക്കുന്ന ഏറ്റവും പുതിയ മരുന്നുകളുടെ പേരായിരുന്നു കുറിപ്പില്‍ . പതിനൊന്നു മണിക്ക് ചികിത്സ തീര്‍ത്ത അരിഗോ തന്റെ ജോലിക്ക് പുറപ്പെട്ടു. സ്‌റ്റേറ്റ് വെല്‍ഫയര്‍ ഓഫീസിലെ ഒരു എന്ക്വയറി ക്ലാര്‍ക്കായിരുന്നു അരിഗോ അപ്പോള്‍ . അവിടുത്തെ നിസ്സാരശമ്പളം കൊണ്ടാണ് അരിഗോയും എട്ടുമക്കള്‍ അടങ്ങുന്ന കുടുംബവും കഷ്ട്ടിച്ചു ജീവിച്ചിരുന്നത്. ജോലി കഴിഞ്ഞു ആറ് മണിക്ക് തിരിച്ച് ക്ലിനിക്കില്‍ എത്തുന്ന അരിഗോ അര്‍ദ്ധരാത്രി വരെ വീണ്ടും ചികിത്സ തുടരും. ഒരു രോഗിയെ പോലും മടക്കിയയക്കാത്ത അരിഗോ ചികിത്സയ്ക്കു വേണ്ടി അവരില്‍ നിന്ന് ഒരിക്കലും പ്രതിഫലം വാങ്ങിയിരുന്നില്ല.
തന്റെ വിദഗ്ധചികിത്സയെക്കുറിച്ച് അരിഗോയിക്ക് ഒന്നേ പറയാനുള്ളൂ. അതൊക്കെ തന്നെകൊണ്ട് ചെയ്യിക്കുന്നത് ഡോ.ഡോള്‌ഫോ ഫ്രീറ്റ്‌സ് എന്ന തടിച്ച കഷണ്ടിക്കാരനാണ്. ഒന്നാംലോക മഹായുദ്ധത്തില്‍ കൊല്ലപ്പെട്ടെന്നു പറഞ്ഞു സ്വപ്നത്തില്‍ അരിഗോയുടെ അടുത്തെത്തിയ ആ ഡോക്ടര്‍ ഭൂമിയിലെ ജോലി പൂര്‍ത്തിയാക്കാന്‍ ആയില്ലെന്നും അറിയിച്ചു. അരിഗോയിലൂടെ അത് മുഴുവനാക്കാന്‍ ആഗ്രഹിച്ച ഫ്രിറ്റ്‌സ് ചെയ്യേണ്ടതെല്ലാം കൃത്യമായി പറഞ്ഞു കൊടുക്കുമത്രേ…!
'അരിഗോയുടെ ചികിത്സ ശരിക്കും ബോധ്യപ്പെടാനായി എന്റെ വലതുകൈയ്യിലെ ഒരു ട്യുമര്‍ അദ്ദേഹത്തെക്കൊണ്ട് ശസ്ത്രക്രിയ ചെയ്യിച്ചു. വേദനിക്കാത്ത മുറിവുണ്ടാക്കി അഞ്ചുനിമിഷം കൊണ്ട് അരിഗോ ആ കൃത്യം നിര്‍വ്വഹിച്ചു. അപ്പോള്‍ രക്തപ്രവാഹമോ പിന്നീട് പഴുപ്പോ ഒന്നുമുണ്ടായില്ല. ഈ വാര്‍ത്ത ഞാന്‍ ബ്രസീലിയന്‍ പത്രങ്ങള്‍ക്കും ശസ്ത്രക്രിയയുടെ ദൃശ്യങ്ങള്‍ ടെലിവിഷനും നല്‍കി. അരിഗോയുടെ ചികിത്സ സുരക്ഷിതമാണെന്ന് മാത്രമല്ല,കൂടുതല്‍ പ്രയോജനകരവുമാണ്'. അമേരിക്കയില്‍ നിന്ന് അരിഗോയെ പരീക്ഷിക്കാനെത്തിയ ഡോ.പുഗാരിചിന്റെ വാക്കുകളാണിത്. രോഗികള്‍ക്ക് അരിഗോ ഒരു വരദാനമായിരുന്നെങ്കില്‍ ആ പ്രദേശത്തെ ഡോക്ടര്‍മാര്‍ക്ക് അദ്ദേഹമൊരു ശാപമായിരുന്നു. ചികിത്സയ്ക്ക് രോഗികളെത്താതെ വലഞ്ഞ അവര്‍ ഒടുവില്‍ കോടതിയിലെത്തി. ബ്രസീലിയന്‍ മെഡിക്കല്‍ അസ്സോസ്സിയേഷന്‍ അരിഗോയെ കുറ്റക്കാരനായി ചിത്രീകരിച്ചു. മന്ത്രവാദിയും ആഭിചാരകനുമാക്കി. അരിഗോ അപ്പോഴും ഫ്രിറ്റ്‌സിന്റെ കഥ മാത്രം പറഞ്ഞു. നിയമങ്ങളുടെ പരിധിയില്‍ വരാത്ത അരിഗോയുടെ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. ജഡ്ജി 15മാസത്തെ തടവും വന്‍ പിഴയും ശിക്ഷയായി വിധിച്ചു.വമ്പിച്ച ജനരോഷം അതിനെതിരെ ഉയര്‍ന്നെങ്കിലും കോടതി ഉത്തരവ് ആര്‍ക്കും ലംഘിക്കാന്‍ ആവില്ലല്ലോ. എന്നാല്‍ കോടതിയുടെ അധികാരത്തിനും മുകളില്‍ ഒരു ശബ്ദമുയര്‍ന്നു. അരിഗോയിക്ക് മാപ്പ് നല്‍കിക്കൊണ്ടുള്ള പ്രസിഡണ്ടിന്റെ കല്‍പ്പന..!! അരിഗോയെ വിട്ടയയക്കാനുള്ള പ്രസിഡണ്ടിന്റെ ഉത്തരവിനു പിന്നില്‍ സ്വന്തം മകളുടെ രോഗവിമുക്തിയായിരുന്നു! രണ്ടു വര്‍ഷം മുന്‍പ് അരിഗോ പ്രസിടന്റിന്റെ മകളുടെ വൃക്കയിലെ കല്ലുകള്‍ നീക്കം ചെയ്തിരുന്നു. അതോടെ അരിഗോയുടെ പ്രശസ്തി വീണ്ടും കുതിച്ചുയര്‍ന്നു. സ്‌പെഷ്യല്‍ ബസ്സുകളും ട്രെയിനുകളും വിമാനങ്ങളും വരെ ദേശവിദേശങ്ങളിലെ രോഗികളെയും കൊണ്ട് ബ്രസീലിലേക്ക് പാഞ്ഞെത്തി.
അരിഗോയുടെ ചികിത്സയ്ക്കുള്ള പ്രത്യേകത എന്തെന്നോ? രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ രോഗി പറയേണ്ടതില്ല.രോഗികളെ കാണുമ്പോള്‍ തന്നെ രോഗം അദ്ദേഹത്തിന് പിടിക്കിട്ടും! അതെല്ലാം കണ്ടു ചിലര്‍ അദ്ദേഹത്തെ ദിവ്യപുരുഷനായി വിശേഷിപ്പിച്ചു. 'ഞാന്‍ ചെയ്യുന്നതോന്നും എനിക്കോര്‍മ്മയില്ല. ഞാന്‍ അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്നൊക്കെ ആളുകള്‍ പറയുമ്പോള്‍ എനിക്ക് അത്ഭുതമാണ്. എനിക്കത് ഓര്‍ത്തു പറയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സന്തോഷിക്കാമായിരുന്നു ' ആരാധകരോട് അരിഗോയുടെ ചിരിച്ചുകൊണ്ടുള്ള വാക്കുകള്‍ .
"അരിഗോ ഇനി അധികകാലം ഇവിടുണ്ടാവില്ല. അരിഗോയുടെ ഭൂമിയിലെ ദൌത്യം അവസാനിക്കാന്‍ പോകുകയാണ്"; 1970-ല്‍ അരിഗോ ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നു. 1971ജനുവരിയില്‍ ഒരു കാറപകടത്തില്‍ അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. എങ്ങനെയാണ് ഈ അത്ഭുത മനുഷ്യന്‍ ചികിത്സ നടത്തിയത്? ഒരു വിശദീകരണവുമില്ലാതെ ആ സത്യം ചുരുളഴിയാതെ തന്നെ നില്ക്കുന്നു

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

Re: [www.keralites.net] A new work culture in Kerala

 


Recently I met someone in Dubai who is farming very passionately in Trissur district. He is farming in 10 acres; paddy and vegetables. I asked him why couldn't he reach the market directly. He told me that he can do that for one time. Before he thinks about second time, middle men will approach him and explain him how bad that could be for his health and well being in a very polite way! 

Recently tones of snake gourd (padavalam) were destroyed by farmers, because middle men offered them Rs 2 per Kg. This was happened when this vegetable item was sold for Rs 20 or 30 in the market.


From: austin clement <ktaclement@yahoo.com>
To: Keralites@yahoogroups.com
Cc: "drtitusjohn@gmail.com" <drtitusjohn@gmail.com>
Sent: Thursday, September 19, 2013 8:35 AM
Subject: Re: [www.keralites.net] A new work culture in Kerala



Middle men make 10 to 20 times the gains while actual farmer ( producer) investing hard work and money taking all the risks gets a pittance.
Further, the middle men control the market prices.
 The Co- op Societies have to play a more important role to give the farmer his due share and the common man gets the commodity at a lower price. Such objectives of the Co-operatives are quite often forgotten, when politicians are placed to head/ control such Co-ops.

Co-ops should be managed by the farmers /producers themselves, with professional assistance from outside for mechanization, processing, storage,value addition, marketing etc.Punjab is an example in this ,for the same reason It has the well-to-do farmers. More than 40 years back all the punjabi farmers were using tractors and tillers in their fields.Look at Kerala even today most farmers are unable to use these due to perverted political ideologies. Change in Kerala came only too late,when Agriculture virtually stopped, mainly due to high labor costs in spite of good weather and water.



From: John Thomas <joal0791@yahoo.com>
To: Keralites@yahoogroups.com
Cc: "drtitusjohn@gmail.com" <drtitusjohn@gmail.com>
Sent: Wednesday, 18 September 2013 3:25 PM
Subject: Re: [www.keralites.net] A new work culture in Kerala

 
Dear,

There is no surprise in this. For the last so many years, farmers in this country are suffering from this. Tomato which is bought @ Rs 2 from the farmers are being sold @ Rs 20 or 30 in the market. The Rs 2 paid to the farmer is again not from their pocket but from the advance paid by their clients.


From: Shafeeq
To: Keralites@yahoogroups.com
Cc: drtitusjohn@gmail.com
Sent: Tuesday, September 17, 2013 7:55 PM
Subject: [www.keralites.net] A new work culture in Kerala



DR. TITUS JOHN
A friend of mine, who is a doctor in Thiruvananthapuram, called me the other day to tell this story. He recently built a house in one of the city suburbs. One day, a man who lives nearby, came and asked him why he still had no curtains on the windows.
Doctor, he said, this is a beautiful, new house. But where are the curtains? You need curtains.
Curtains, he said, would look nice on this new building. My friend told the man that he would call him after some time. The man gave my friend his address and left. A month later, my friend decided to put curtains and went in search of this man. But when he enquired in the locality, he was told that there was none who stitched curtains.
After a couple of days, the man again appeared before my friend. Doctor, it seems you came searching for me. My friend told him that he was indeed there but could not locate him. To this, the man replied, True doctor, it is me and my brother who are doing this. I will bring him soon.
And off he went. But a few days later, both were back. When the doctor gave the specifications for the curtains, they said they would return. They were true to their word but they brought with them an emaciated man. This man took the measurements and the curtains were ready in a week.
But what were the first two doing? Of course, we all know what they were doing. They did nothing. But they made money out of the poor tailors labour and sweat. And this is the latest and rapidly spreading work culture in every field of activity in Kerala.
Who on earth said you cannot catch fish without wetting your hands?
(The writers email: drtitusjohn@gmail.com)

www.keralites.net










__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

[www.keralites.net] baby.> wife and husband

 

HUSBAND:
God saw me hungry, he created pizza.
He saw me thirsty, he created Pepsi.
He saw me in the dark, he created light.
He saw me without problems, he created YOU.
WIFE:
Twinkle twinkle little star
You should know what you are
And once you know what you are
Mental hospital is not so far
HUSBAND:
The rain makes all things beautiful.
The grass and flowers too.
If rain makes all things beautiful
Why doesn't it rain on you?
WIFE:
Roses are red; Violets are blue
Monkeys like u should be kept in zoo.
Don't feel so angry you will find me there too
Not in cage but outside, laughing at you
AND THE SAGA CONTINUES...
Position of a Husband Is just like a Split AC
No matter however Loud he is in the Outdoor
He is designed to remain Silent indoor...
"Husband is one who is the head of the family,
but his wife is the neck, and whichever way she turns, he goes."
A man in Hell asked Devil:
Can I make a call to my Wife?
After making call he asked how much to pay.
Devil : Nothing, Hell to hell is Free.
Husband: Do you know the meaning of WIFE?
It means, Without Information, Fighting Everytime!
Wife: No darling, it means - With Idiot For Ever
Wife: I wish I was a newspaper,
So I'd be in your hands all day.
Husband: I too wish that you were a newspaper,
So I could have a new one every day.
Doctor: Your husband needs rest and peace. Here are some sleeping Pills.
Wife: When must I give them to him?
Doctor: They are for you
Wife: I had to marry you to find out how stupid you are..
Husband: You should have known it the minute I asked you to marry me.
Wife: What will you give me if I climb the great Mount Everest ?
Husband: A lovely Push...!
and the life goes on ... on ... on ... on ... on ... on ... on ... on ... on ... on ... on ... on ... on ... on ... on ... on ... on ... on ... on ... on ... on... on ... on ... on ... on ... on ... on ... on ... on ... on ... on ...

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

Re: [www.keralites.net] ?????. ?????? ????????????? ??????????

 

The importance of Sheshan in Indian history is that he made people of India knew there is a constitutional institution called Election Commission of India which was earlier mistakenly considered as an office controlled by some ministry in Delhi; a poppet organization in the hands of the central government. His legacy is continued by others and today all corrupt parties are afraid of election commission for reporting election expenditure, declaration of wealth by candidates, criminal activities on election day, mere promises after the declaration of election, etc.

Some people don't like him due to his tough stand toward political parties; especially congress. The Congress party declared him as their arch enemy. They went ahead with a lot propaganda against him after his retirement.

Now it was his personal choice to join political party which was approved by the same election commission of India; once he was retired from the duty. As a free man, he had all the rights to do so. But his choice of politics made him unacceptable to some members of minority communities. It is up to someone to accept it or disagree as far as his opinions are concerned, but no one can dictate a person on what he should do or what he should believe.


From: Thomas Mathew <thomasmathew47@hotmail.com>
To: Keralites@yahoogroups.com
Sent: Saturday, September 21, 2013 9:12 PM
Subject: RE: [www.keralites.net] ?????. ?????? ????????????? ??????????



I repeat what I said about Seshan and stand by it. If you want to know a sample about about his morality and fight against corruption you file an application under RTI regarding the number of items of Govt. property hetook home when he left the office. There were 75 items including laptops. He refused to return them and Gill the next CEC was gracious enough to write them off. You want such a person to fight corruption??????. There are scores ofof similar cases, which I cannot narrate in public now.
If he was so good and people liked him how he lost his deposit when he contested against Advani? Why there was only Shiv Sena to support him when he contested Presidential elections.
During his tenure, everyone in the Commission was frustrated and I managed to get out and join an international organisation where I served for the rest of my service.

T.Mathew

From: vks_nsk@yahoo.com
To: Keralites@yahoogroups.com
Date: Sat, 21 Sep 2013 23:25:20 +0800
Subject: Re: [www.keralites.net] ?????. ?????? ????????????? ??????????
Vks

From: Bala p.l
To: Keralites@yahoogroups.com
Sent: Saturday, 21 September 2013 4:58 PM
Subject: Re: [www.keralites.net] ?????. ?????? ????????????? ??????????

Comment by Mr Thomas Mathew on Mr .T.N seshan is most unfortunate. I take it as his frustarion that was concealed all along since he has worked under him and now he got a chance to steam out. No body will doubt TNS's efficieny and intellegence.
Mr TM you have commented only on, this part of my msg.
Bala
Chennai
From: austin clement
To: Keralites@yahoogroups.com
Sent: Saturday, 21 September 2013 2:54 PM
Subject: Re: [www.keralites.net] ?????. ?????? ????????????? ??????????
Mr Jinto Cherian has made a honest and truthful assessment of KSRTC, which has been a white elephant all these years.A great liability on the Mallu taxpayer. Now there is an excuse or pretext to close down KSRTC; before it dies the natural death. Here is a chance to get rid of the White elephant:- - Slowly sell out buses to private parties where schedules are cancelled. -Sell out progressively the workshop facilities to private. -KSRTC manage the bus stands, for which they can charge fees from private buses. -VRS or absorb the staff in other departments. - Govt. can continue to control ticket fares and enforce traffic safety measures. Let us hope and pray.
From: Thomas Mathew
To: Keralites@yahoogroups.com
Sent: Friday, 20 September 2013 8:14 PM
Subject: RE: [www.keralites.net] ?????. ?????? ????????????? ??????????
People have a lot of misconception about T. N. Seshan. Having worked with him in the Election Commission of India, I can say that what ever he preached about morality was for others. During his time he made a lot of noise to the extent that Supreme Court asked him to keep his mouth shut. Till Seshan's time the judiciary was considerate to the Election Commission and Commission never lost a case in the court, but during his time the decisions in most of the cases were against the Commission, because he had no respect for the laws and rules.
He was appreciated by the public since was shouting against the politicians every time he got a chance. He was against Electronic Voting machines, which we are using in all the elections now, because it was not his brain child.
As people in Delhi know him well, no one wants to touch him even with a long stick
T. Mathew
From:
plbala52@yahoo.com
To: Keralites@yahoogroups.com
Date: Fri, 20 Sep 2013 12:29:03 +0800
Subject: Re: [www.keralites.net] ?????. ?????? ????????????? ??????????
A good article. In addition to what have been said, I remember reading decades back ( I think Mr Malayattur was at the top KSRTC and first time in its history KSRTC made profit) that there is a advisory board comprising of about Plus 200 members. This commitee also contributed for the continued annual loss and KSRT Chave14 labour unions.
Mr.Malayattur a staunch communist in mind and thoughts tried his level best to reign this unions for the good of common man /Govt of kerala/ KSRTC staff and to KSRTC but failed. I think he was removed from the post within a short period.
Balakrishna pillai's comment on KSRTC is wrong. KSRTC still can be brought to profit provided it is dealt in a professional way. Call people like Mr. T.N. Seshan for guidance and impliment without any resrvation. V can see the result.
Bala
Chennai
From: Jinto P Cherian
To: Keralites@yahoogroups.com
Sent: Thursday, 19 September 2013 8:51 PM
Subject: [www.keralites.net] ?????. ?????? ????????????? ??????????
ആഴ്ചയില്‍ രണ്ടു ദിവസം ജോലിക്കു പോവുകയും രണ്ടു ദിവസം കിടന്നുറങ്ങുകയും ബാക്കിയുള്ള മൂന്നു ദിവസം മുച്ചീട്ടുകളിക്കു വേണ്ടി ലീവെടുക്കുകയും ചെയ്യുന്നവന്റെ ജോലി പോയിക്കഴിയുമ്പോള്‍ പൊട്ടിക്കരയുന്നതുപോലെ ബാലിശമാണ് കെഎസ്ആര്‍ടിസിയുടെ പേരിലുള്ള വികാരപ്രകടനങ്ങള്‍. പെട്ടെന്നൊരു ദിവസം സുപ്രീം കോടതി വില്ലനായി അവതരിച്ച് പാവപ്പെട്ട മലയാളികളുടെ യാത്രാമാര്‍ഗമായ കെഎസ്ആര്‍ടിസിയുടെ അന്ത്യം കുറിക്കാന്‍ ശ്രമിക്കുകയാണെന്നാണ് നിഷ്‌കളങ്കരായ പലരും കരുതിയിരിക്കുന്നത്. കെഎസ്ആര്‍ടിസി എന്നും ഇവിടെ തന്നെ ഉണ്ടായിരുന്നു. അവിടെ നിലവിലുള്ള പ്രശ്‌നങ്ങളും പണ്ടു മുതലേ ഉണ്ടായിരുന്നു. ടിപി കേസ്, സോളാര്‍ കേസ്, ലാവ്‌ലിന്‍ കേസ്, ഐസ്‌ക്രീം കേസ് തുടങ്ങിയ വിവിധ വികസന പ്രശ്‌നങ്ങളില്‍ സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും മാധ്യമങ്ങളും ജനങ്ങളും ഒരുപോലെ ബിസിയായിരുന്നതുകൊണ്ട് ആ പ്രശ്‌നങ്ങളൊന്നും ആരും മൈന്‍ഡ് ചെയ്തിരുന്നില്ല എന്നു മാത്രം. ഇപ്പോള്‍ ക്ലൈമാക്‌സ് സീനായപ്പോള്‍ രണ്ടാംനിര പടത്തിലെ സഹനടന്മാരെപ്പോലെ മറ്റെല്ലാം മറന്ന് ഐസിയുവിനു മുന്നില്‍ നിന്ന് പരസ്പരം നോക്കിക്കരയുകയാണ് ബ്ലഡി മല്ലു. മലയാളി അര്‍ഹിക്കുന്ന വിധിയാണിത്. കെഎസ്ആര്‍ടിസിയുടെ കാര്യത്തില്‍ മാത്രമല്ല, വ്യക്തിജീവിതത്തില്‍ പോലും മലയാളിക്കു സംഭവിക്കുന്നത് ഇതു തന്നെയാണ്. റോഡ് നന്നാക്കാന്‍ ലോകബാങില്‍ നിന്നു ലോണെടുത്ത് മന്ത്രിമാര്‍ക്കു പുത്തന്‍ കാര്‍ വാങ്ങുന്ന ഭരണകൂടവും കാര്‍ഷികലോണെടുത്ത് മകളുടെ കല്യാണം നടത്തിയിട്ട് ജപ്തി നോട്ടീസ് വരുമ്പോള്‍ ആത്മഹത്യ ചെയ്യുന്ന കര്‍ഷകനും സംഭവിക്കുന്നത് കെഎസ്ആര്‍ടിസിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് തന്നെയാണ്.
പരിശ്രമിക്കും, ചര്‍ച്ച നടത്തും തുടങ്ങിയ ക്ലീഷേ പ്രഖ്യാപനങ്ങള്‍ തുടരുന്ന മുഖ്യമന്ത്രിയും കെടുകാര്യസ്ഥത തുടരുമെന്നു തികഞ്ഞ ആത്മവിശ്വാസത്തോടെ പറയുന്ന ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയും എല്ലാ പ്രശ്‌നങ്ങളും രണ്ടു ദിവസം കൊണ്ട് അരച്ചുകലക്കി കുടിച്ചു വിശകലനം നടത്തുന്ന മാധ്യമങ്ങളും ഇപ്പോഴും യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ തയ്യാറല്ല എന്നതു നമ്മുടെ കാപട്യത്തിന്റെ തെളിവാണ്. ജനസംഖ്യ വര്‍ധിക്കുകയും ബസ് സര്‍വീസുകളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയും ചെയ്യുമ്പോള്‍ കെഎസ്ആര്‍ടിസി മാത്രം നഷ്ടത്തിലാവുന്നത് ജാതകദോഷം കൊണ്ടോ ശനിദശകൊണ്ടോ അല്ല. സുപ്രീം കോടതി പറഞ്ഞതുപോലെ മലയാളി ഭരിച്ചു മുടിച്ചതുകൊണ്ടാണ്. കെഎസ്ആര്‍ടിസിയെ തൊടുമ്പോള്‍ ഏതൊരു നേതാവിന്റെയും മനസ്സിലേക്ക് ആദ്യം വരുന്നത് അവിടുത്തെ യൂണിയനുകളുടെ രാഷ്ട്രീയവും പതിനായിരക്കണക്കിനു തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും വോട്ടുകളെ തന്റെ നയങ്ങള്‍ സ്വാധീനിക്കാനുള്ള സാധ്യതയുമാണ്. രക്ഷിക്കാന്‍ ശ്രമിക്കുമെന്നും ആനുകൂല്യങ്ങള്‍ വെട്ടിക്കുറയക്കില്ലെന്നുമൊക്കെ ഉറച്ചു പറയുന്ന നേതാക്കന്‍മാര്‍ക്ക് കേരളത്തിലെ പൊതുഗതാഗത സംവിധാനം നിലനിര്‍ത്തണമെന്നല്ല അവിടുത്തെ വോട്ടുബാങ്ക് ഉലയ്ക്കരുതെന്ന സഹതാപാര്‍ഹമായ ഒറ്റ ലക്ഷ്യമേയുള്ളൂ.
ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയോ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുകയോ ചെയ്യില്ലെന്നാണ് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞത്. ജീവനക്കാരുടെ ആനുകൂല്യങ്ങളോ പെന്‍ഷനോ സേവന വേതന വ്യവസ്ഥകളോ വെട്ടിക്കുറയ്ക്കില്ല. രോഗികള്‍, ജനപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍, വികലാംഗര്‍ എന്നിവര്‍ക്കുള്ള സൗജന്യ പാസുകള്‍ നിര്‍ത്തലാക്കാനും ഉദ്ദേശിക്കുന്നില്ല. വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷനും നിലനിര്‍ത്തും. ഇതൊക്കെയാണ് കെടുകാര്യസ്ഥതയെന്നു കോടതി പറയുന്നതെങ്കില്‍ തന്നെയും അതൊക്കെ തുടരുക തന്നെ ചെയ്യും. ഷെഡ്യൂള്‍ വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചിട്ടില്ല.- എന്തൊരു ധീരത എന്നു നമുക്ക് തോന്നും. എന്നാല്‍, ഇക്കാര്യത്തില്‍ മുന്‍മന്ത്രി ബാലകൃഷ്ണപിള്ള പറഞ്ഞതാണ് സത്യസന്ധവും ആത്മാര്‍ഥവുമായ കാര്യം. 'ആരു വിചാരിച്ചാലും കെഎസ്ആര്‍ടിസി ഇനി രക്ഷപ്പെടില്ല. ഓയില്‍ കമ്പനികളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. വന്‍സാമ്പത്തിക ബാധ്യത ഉണ്ടാക്കി വച്ചിട്ട് ന്യായം പറയുന്നതില്‍ അര്‍ത്ഥമില്ല. തന്റേടമുള്ള ഭരണാധികാരികളാണെങ്കില്‍ കെഎസ്ആര്‍ടിസിക്ക് ഇന്നത്തെ പ്രതിസന്ധി ഉണ്ടാകില്ലായിരുന്നു." നിര്‍ഭാഗ്യവശാല്‍ തന്റേടമുള്ള ഭരണാധികാരികള്‍ നമുക്കുണ്ടായിരുന്നില്ല. തന്റേടം, അഹങ്കാരം തുടങ്ങിയവയെല്ലാം മലയാളി മുളയിലേ നുള്ളിക്കളയുന്ന ദുശ്ശീലങ്ങളാണ്.
കര്‍ണാടകവും തമിഴ്‌നാടും ലാഭകരമായി സര്‍ക്കാര്‍ ബസ് സര്‍വീസ് നടത്തുന്ന ഇന്ത്യയില്‍ തന്നെയാണ് മിക്കവാറും എല്ലാ നഗരങ്ങളിലും കണ്ണായ സ്ഥലത്ത് ഏക്കറു കണക്കിനു ഭൂമിയുള്ള കെഎസ്ആര്‍ടിസി പട്ടിണി കിടക്കുന്നത്. തന്റേടമുള്ള ഭരണാധികാരികളല്ല, തന്റേടമുള്ള ജീവനക്കാരാണ് കെഎസ്ആര്‍ടിസി ഭരിക്കുന്നത്. മാധ്യമങ്ങളിലൂടെ വോട്ടുബാങ്കിനെ പോസിറ്റീവായി സ്വാധീനിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഭരണാധികാരികളില്‍ നിന്നും യഥാര്‍ഥപ്രശ്‌നം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഏതെങ്കിലും നീക്കം ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. ഒറ്റ ഷെഡ്യൂള്‍ പോലും വെട്ടിക്കുറയ്ക്കില്ല എന്നു മന്ത്രി പറഞ്ഞെങ്കിലും അനുദിനം വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്ന ഷെഡ്യൂളുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മെല്ലെ മെല്ലെ കെഎസ്ആര്‍ടിസി എന്നത് ഒരു ഓര്‍മ മാത്രമാവും. അതിലൊന്നും നമ്മുടെ ഭരണാധികാരികള്‍ക്ക് ഒരു വേദനയുമുണ്ടാവില്ല. അതിന്റെ ഉത്തരവാദിത്വം ആരിലാണ് വീഴുക എന്നതില്‍ മാത്രമാണ് അവരുടെ ആശങ്ക. സുപ്രീം കോടതി, എണ്ണക്കമ്പനികള്‍, കേന്ദ്രസര്‍ക്കാര്‍ എന്നിവരാണ് ഈ ദുരന്തത്തിനു കാരണമെന്ന് ജനങ്ങള്‍ വിശ്വസിക്കുമെങ്കില്‍, കേരള സര്‍ക്കാര്‍ പരമാധി ശ്രമിച്ചിട്ടും നീതി ലഭിച്ചില്ല എന്നു സമ്മതിക്കുമെങ്കില്‍ ബസുകമ്പനി നിര്‍ത്താന്‍ സര്‍ക്കാരിനു സന്തോഷമേയുണ്ടാവൂ. വോട്ടു രാഷ്ട്രീയം ചര്‍ച്ച ചെയ്യുമ്പോള്‍ വീണ്ടും ടിപി കേസ്, സോളാര്‍ കേസ്, ലാവ്‌ലിന്‍ കേസ്, ഐസ്‌ക്രീം കേസ് ഫോര്‍മുലയിലേക്കു നമ്മള്‍ മടങ്ങിവരണമെന്നു മാത്രം.
ഒലത്തും!:നേരേ ചൊവ്വേ ബസ് സര്‍വീസ് പോലും നടത്താന്‍ കഴിയാത്ത നമ്മളാണ് ഇവിടെ വിമാനക്കമ്പനി നടത്താന്‍ പോകുന്നത്.

www.keralites.net




__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___