Friday, 6 July 2012

[www.keralites.net] നിന്‍റെ മൌനം..............

 

Fun & Info @ Keralites.net

നിന്‍റെ മൌനം..
അതെന്താണ് എന്നോട് പറയുന്നത്....
ഒരിക്കലും ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്തതോ....
നിനക്കറിയാമോ നിന്‍റെ ഈ മൌനത്തില്‍ ഉരുകുന്നത്
 എന്‍റെ ഈ പാവം ഹൃദയമാണെന്ന്....
എന്‍റെ വിങ്ങല്‍ നീയറിയുന്നുണ്ടോ...
നീയെന്തുകൊണ്ട് ഇത്രയും ക്രൂരത എന്നോട് കാണിക്കുന്നു..
ഞാന്‍ നിനക്കത്രമേല്‍ അന്യയായോ..
എന്‍റെ സ്നേഹം നിന്നെ അത്രക്കും വെറുപ്പിക്കുന്നുവോ...
ആര്‍ക്കുവേണ്ടിയാണ് നീയെന്നെ നിന്നില്‍ നിന്നും അകറ്റാന്‍ ശ്രമിക്കുന്നത്..
വേര്‍പിരിയാനാവാത്ത വിധം നമ്മള്‍ ഒന്നാണെന്ന്
 നീയെന്നോട്‌ പറഞ്ഞത് വെറുതെയാണോ..
എനിക്ക് വയ്യ.നിന്‍റെയീ മൌനം സഹിക്കാന്‍ എനിക്ക് വയ്യ.
എന്‍റെ ഹൃദയത്തിന്‍റെ പിടച്ചില്‍ താങ്ങാന്‍ എനിക്ക് വയ്യ.
എനിക്ക് ചുറ്റിനും ഉള്ള ഈ ഇരുട്ടിനെ എനിക്ക് പേടിയാവുന്നു.
ഒരിക്കല്‍ കൂടി ഞാന്‍ തിരിച്ചറിയുന്നു.
നീ എന്‍റെ ജീവന്‍റെ,ജീവിതത്തിലെ പ്രകാശമാണെന്ന്.

Fun & Info @ Keralites.net

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] നിനക്കായ് മാത്രം ........!

 

Fun & Info @ Keralites.net

ഇന്നു ഞാന്‍ മോഹിച്ചിടുന്നു...
എന്നും നീയെന്നരികില്‍ ഉണ്ടെങ്കിലെന്ന്.

ഒന്നായ് നാം നെയ്തുകൂട്ടിയ സ്വപ്നങ്ങള്‍ക്കൊടുവില്‍ ...

എന്നെ മാത്രം തനിച്ചാക്കിയതെന്തെ....

ദൂരേക്ക് മാഞ്ഞതെന്തെ...

ഇന്നും നിന്‍ ഓര്‍മ്മകള്‍ ...

എന്നെ തഴുകിയുണത്തീടുബോള്‍ ...

എന്‍ കവിളിണയില്‍ കണ്ണുനീര്‍ പൊഴിഞ്ഞിടുന്നു...

നീ പറയാതെ പറഞ്ഞ മൊഴികളും ...

ഞാന്‍ കാണാതെ കണ്ട മിഴികളും ...

ഇന്നൊരു ഓര്‍മ്മമാത്രമായ് മാറവെ...

എന്‍ ഹ്രദയത്തിലാഴ്ന്നിറങ്ങുന്നൊരു...

കൂരമ്പ് പോലെ...

ഇന്നു ഞാന്‍ ആ വിരഹത്തിന്‍ ...

നോവറിഞ്ഞിടുന്നു...

നെഞൊടുച്ചേര്‍ത്ത്...

ഞാന്‍ നിന്നെ പ്രണയിക്കുകയാണ്...

എന്നിട്ടും ...എന്തേ...എന്‍ പ്രിയനേ...

നീയെന്‍ വേദനയറിയാതെ പോകുന്നു...

വിറയാര്‍ന്ന ശബ്ദത്തില്‍ നീ...

വിടച്ചൊല്ലി പിരിയുമ്പോള്‍...

നീ അറിയാതെ നിന്നെയും...

കാത്തു ഞാന്‍ നില്‍പ്പൂ...

ഹ്രദയം പറിച്ചെടുത്ത നോവുമായ്...

നീ അകന്ന ആ വഴിയരികില്‍ ഞാന്‍ കാത്തിരിപ്പൂ...

ഒരു സ്വാന്തനത്തിനായ് ...

ഒരു തലോടലിനായ്....

പതിഞ്ഞെരു തേങ്ങലോടെ...നിന്‍ കറയറ്റാ സ്നേഹത്തിനായ്...

കാത്തിരിപ്പൂ ഞാന്‍ ....

നിനക്കായ് മാത്രം പ്രിയതമാ.... നിനക്കായ് മാത്രം .

Fun & Info @ Keralites.net



www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] WORKING WITH LIFE

 

 

Theres no sense in blaming the mountain
for being too high.
Instead, find a way to climb it.
There is nothing to be gained by
blaming your troubles
on the turn of events.

That only makes the troubles worse.
Circumstances are not stacked against you,
unless you imagine them to be.

Instead of blaming life for how it goes, adapt
and respond positively to whatever happens.
The setbacks you encounter are what they are.
Those setbacks have no choice, but you do.
You can choose to let them pull you down.
Or you can choose to let them provide you
with a positive way forward.
Instead of imagining that life is working against you,
imagine yourself to be working along with life.
And youll find much more of it going your way.
~Ralph Marston~

--
Aano bhadra krtavo yantu vishwatah.(- RIG VEDA)
"Let noble thoughts come to me from all directions"

REGARDS
Miss.Shaija Vallikatri Bhaskaran

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] ജഗതിയെ 'അമ്മ' സഹായിക്കില്ല!...

 

രണ്ടായിരത്തി പണ്ട്രണ്ടു മാര്‍ച്ച് മാസം പത്താം തീയതിയാണ് മലയാളത്തിന്റെ പ്രിയ താരം ജഗതി ശ്രീകുമാര്‍ കോഴിക്കോട് വെച്ച്  വാഹനാപകടത്തില്‍ പെടുന്നത്.അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്ന ജഗതിയെ കോഴിക്കോട് മിംസ് ഹോസ്പിടലിലെ ചികിതസ്യ്ക്ക് ശേഷം വിദക്തചികിത്സയ്ക്കായി വെല്ലൂരിലേയ്ക്ക് മാറ്റുകയായിരുന്നു.ജഗതിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഇപ്പോഴും പരസ്പരവിരുദ്ധമായ വാര്‍ത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.അദ്ദേഹം ആള്‍ക്കാരെ തിരിച്ചറിഞ്ഞു തുടങ്ങിയെന്നും,പാട്ട് കേള്‍ക്കുന്നുന്ടെന്നും ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടുണ്ടെന്നും,കൈ കാലുകള്‍ ചെറുതായി ചലിപ്പിച്ചു തുടങ്ങിയിട്ടുണ്ടെന്നുമൊക്കെ പറഞ്ഞു കേള്‍ക്കുന്നു.
ഇപ്പറയുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍ ജഗതിയുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയുണ്ടെന്ന് തന്നെ കരുതാം.രണ്ടുമാസത്തിനകം ജഗതി പഴയ നിലയിലേക്കെത്തുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.സംസാരശേഷി വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.സിനിമാപ്രേമികള്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്നതും ആ വാര്‍ത്തകള്‍ തന്നെ.ജഗതി ശ്രീകുമാര്‍ എന്ന ഹാസ്യചക്രവര്‍ത്തി എത്രയും പെട്ടന്ന് ആരോഗ്യവാനായി സിനിമയിലേയ്ക്ക് മടങ്ങിയെത്തട്ടെയെന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന.എന്നാല്‍ ആപത്കാലത്തു സഹായം പ്രതീക്ഷിച്ചാണ് പലരും സംഘടനകളില്‍ ചേരുന്നത്.തൊഴിലാളി ക്ഷേന്മങ്ങള്‍ സംരക്ഷിക്കാനും,ആപത്തില്‍ കഴിയും വിധം സഹായിക്കാനുമാണ് പല സംഘടനകളും ഫണ്ട് തന്നെ സ്വരൂപിക്കുന്നത്.സിനിമാ സംഘടനകളും ഈ വിഭാഗത്തില്‍ ഉള്‍പ്പെടും.അമ്മ താരങ്ങളുടെയും,കുടുംബത്തിന്റെയും സംരക്ഷണത്തിന് എന്ന് പറഞ്ഞു ഫണ്ടുകള്‍ സ്വരൂപിക്കാരുമുണ്ട്.ഇടയ്ക്ക് അമ്മയുടെ പേരില്‍ നടത്തിയ സ്റെജ് ഷോയും ഇങ്ങനെ ഫണ്ട് കണ്ടെത്താനാണ്‌ എന്നാണു പറഞ്ഞിരുന്നത്.ആപത്ത് ഘട്ടങ്ങളില്‍ സഹായം നല്‍കിയില്ലെങ്കില്‍ ഈ സംഘടകള്‍ കൊണ്ടു എന്താണ് പ്രയോജനം?ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോഴല്ലേ സംഘടന സഹായം നല്‍കേണ്ടത്.വ്യക്തിപരമായ സഹായം ആര്‍ക്കും നല്‍കാം.അതിനു സംഘടനയുടെ ആവശ്യമില്ല.ജഗതി ശ്രീകുമാര്‍ എന്ന നടന്റെ ചികിത്സാ ചെലവുകള്‍ സംസ്ഥാന ഗവന്മേന്റാണ് നോക്കിയിരുന്നത്.കേരളത്തിന്‌ പുറത്തു കൊണ്ടുപോയതിനു ശേഷം ചികിത്സാ ചെലവുകളുടെ വിവരങ്ങള്‍ പറഞ്ഞു കേള്‍ക്കുന്നില്ല.എന്നാല്‍,ജഗതിക്ക് സിനിമാലോകത്തുനിന്ന് വേണ്ടരീതിയിലുള്ള സഹായം ലഭിക്കുന്നില്ലെന്ന് പറയുന്നു.വിവരങ്ങള്‍ തിരക്കുകയോ ആശുപത്രി സന്ദര്‍ശിക്കുകയോ സാമ്പത്തികസഹായം ആവശ്യമാണെങ്കില്‍ നല്‍കുവാനോ സിനിമാക്കാരില്‍ നിന്നും ശ്രമങ്ങള്‍ ഉണ്ടാകുന്നില്ല എന്ന് ആരോപണവുമുണ്ട്.ഇതിനിടയിലാണ് താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്‍റ് ഇന്നസെന്‍റ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്."ജഗതിയെ സഹായിക്കാന്‍ അദ്ദേഹത്തിന്‍റെ വീട്ടുകാരുണ്ട്‌ അമ്മയിലെ അംഗങ്ങള്‍ക്ക് വ്യക്തിപരമായി ജഗതിയെ സഹായിക്കാം.സാമ്പത്തിക സഹായം അമ്മയില്‍ നിന്ന് നല്‍കാന്‍ പറ്റില്ല.ജഗതിക്ക് മാത്രമായി പ്രത്യേകം ഒന്നും ചെയ്യാന്‍ കഴിയില്ല. എല്ലാ മെമ്പര്‍മാര്‍ക്കും ചെയ്യുന്നതുപോലെയേ സാധിക്കൂ.പണത്തിന്‍റെ ആവശ്യമോ, വിദേശത്ത് ചികിത്സിക്കാന്‍ കൊണ്ടുപോകുകയോ ചെയ്യുന്നെങ്കില്‍ ഞങ്ങളെ അറിയിക്കണമെന്നു പറഞ്ഞിട്ടുണ്ട്.താരങ്ങള്‍ എല്ലാവരും ഷൂട്ടിംഗ് തിരക്കിലായതുകൊണ്ട് പലര്‍ക്കും ജഗതിയെ പോയി കാണാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.എല്ലാ ദിവസവും ആശുപത്രിയുമായി ഞാന്‍ ബന്ധപ്പെടാറുണ്ട്‌. ജഗതിയുടെ മകനേയും മരുമകനേയും വിളിച്ചു വിശേഷങ്ങള്‍ തിരക്കാറുണ്ട്‌.''ഒരു അഭിമുഖത്തില്‍ ഇന്നസെന്‍റ് പറയുന്നു. 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___