രണ്ടായിരത്തി പണ്ട്രണ്ടു മാര്‍ച്ച് മാസം പത്താം തീയതിയാണ് മലയാളത്തിന്റെ പ്രിയ താരം ജഗതി ശ്രീകുമാര്‍ കോഴിക്കോട് വെച്ച് വാഹനാപകടത്തില്‍ പെടുന്നത്.അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്ന ജഗതിയെ കോഴിക്കോട് മിംസ് ഹോസ്പിടലിലെ ചികിതസ്യ്ക്ക് ശേഷം വിദക്തചികിത്സയ്ക്കായി വെല്ലൂരിലേയ്ക്ക് മാറ്റുകയായിരുന്നു.ജഗതിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഇപ്പോഴും പരസ്പരവിരുദ്ധമായ വാര്‍ത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.അദ്ദേഹം ആള്‍ക്കാരെ തിരിച്ചറിഞ്ഞു തുടങ്ങിയെന്നും,പാട്ട് കേള്‍ക്കുന്നുന്ടെന്നും ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടുണ്ടെന്നും,കൈ കാലുകള്‍ ചെറുതായി ചലിപ്പിച്ചു തുടങ്ങിയിട്ടുണ്ടെന്നുമൊക്കെ പറഞ്ഞു കേള്‍ക്കുന്നു.
ഇപ്പറയുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍ ജഗതിയുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയുണ്ടെന്ന് തന്നെ കരുതാം.രണ്ടുമാസത്തിനകം ജഗതി പഴയ നിലയിലേക്കെത്തുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.സംസാരശേഷി വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.സിനിമാപ്രേമികള്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്നതും ആ വാര്‍ത്തകള്‍ തന്നെ.ജഗതി ശ്രീകുമാര്‍ എന്ന ഹാസ്യചക്രവര്‍ത്തി എത്രയും പെട്ടന്ന് ആരോഗ്യവാനായി സിനിമയിലേയ്ക്ക് മടങ്ങിയെത്തട്ടെയെന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന.എന്നാല്‍ ആപത്കാലത്തു സഹായം പ്രതീക്ഷിച്ചാണ് പലരും സംഘടനകളില്‍ ചേരുന്നത്.തൊഴിലാളി ക്ഷേന്മങ്ങള്‍ സംരക്ഷിക്കാനും,ആപത്തില്‍ കഴിയും വിധം സഹായിക്കാനുമാണ് പല സംഘടനകളും ഫണ്ട് തന്നെ സ്വരൂപിക്കുന്നത്.സിനിമാ സംഘടനകളും ഈ വിഭാഗത്തില്‍ ഉള്‍പ്പെടും.അമ്മ താരങ്ങളുടെയും,കുടുംബത്തിന്റെയും സംരക്ഷണത്തിന് എന്ന് പറഞ്ഞു ഫണ്ടുകള്‍ സ്വരൂപിക്കാരുമുണ്ട്.ഇടയ്ക്ക് അമ്മയുടെ പേരില്‍ നടത്തിയ സ്റെജ് ഷോയും ഇങ്ങനെ ഫണ്ട് കണ്ടെത്താനാണ് എന്നാണു പറഞ്ഞിരുന്നത്.ആപത്ത് ഘട്ടങ്ങളില്‍ സഹായം നല്‍കിയില്ലെങ്കില്‍ ഈ സംഘടകള്‍ കൊണ്ടു എന്താണ് പ്രയോജനം?ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോഴല്ലേ സംഘടന സഹായം നല്‍കേണ്ടത്.വ്യക്തിപരമായ സഹായം ആര്‍ക്കും നല്‍കാം.അതിനു സംഘടനയുടെ ആവശ്യമില്ല.ജഗതി ശ്രീകുമാര്‍ എന്ന നടന്റെ ചികിത്സാ ചെലവുകള്‍ സംസ്ഥാന ഗവന്മേന്റാണ് നോക്കിയിരുന്നത്.കേരളത്തിന് പുറത്തു കൊണ്ടുപോയതിനു ശേഷം ചികിത്സാ ചെലവുകളുടെ വിവരങ്ങള്‍ പറഞ്ഞു കേള്‍ക്കുന്നില്ല.എന്നാല്‍,ജഗതിക്ക് സിനിമാലോകത്തുനിന്ന് വേണ്ടരീതിയിലുള്ള സഹായം ലഭിക്കുന്നില്ലെന്ന് പറയുന്നു.വിവരങ്ങള്‍ തിരക്കുകയോ ആശുപത്രി സന്ദര്‍ശിക്കുകയോ സാമ്പത്തികസഹായം ആവശ്യമാണെങ്കില്‍ നല്‍കുവാനോ സിനിമാക്കാരില്‍ നിന്നും ശ്രമങ്ങള്‍ ഉണ്ടാകുന്നില്ല എന്ന് ആരോപണവുമുണ്ട്.ഇതിനിടയിലാണ് താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്‍റ് ഇന്നസെന്‍റ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്."ജഗതിയെ സഹായിക്കാന്‍ അദ്ദേഹത്തിന്‍റെ വീട്ടുകാരുണ്ട് അമ്മയിലെ അംഗങ്ങള്‍ക്ക് വ്യക്തിപരമായി ജഗതിയെ സഹായിക്കാം.സാമ്പത്തിക സഹായം അമ്മയില്‍ നിന്ന് നല്‍കാന്‍ പറ്റില്ല.ജഗതിക്ക് മാത്രമായി പ്രത്യേകം ഒന്നും ചെയ്യാന്‍ കഴിയില്ല. എല്ലാ മെമ്പര്‍മാര്‍ക്കും ചെയ്യുന്നതുപോലെയേ സാധിക്കൂ.പണത്തിന്‍റെ ആവശ്യമോ, വിദേശത്ത് ചികിത്സിക്കാന്‍ കൊണ്ടുപോകുകയോ ചെയ്യുന്നെങ്കില്‍ ഞങ്ങളെ അറിയിക്കണമെന്നു പറഞ്ഞിട്ടുണ്ട്.താരങ്ങള്‍ എല്ലാവരും ഷൂട്ടിംഗ് തിരക്കിലായതുകൊണ്ട് പലര്‍ക്കും ജഗതിയെ പോയി കാണാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.എല്ലാ ദിവസവും ആശുപത്രിയുമായി ഞാന്‍ ബന്ധപ്പെടാറുണ്ട്. ജഗതിയുടെ മകനേയും മരുമകനേയും വിളിച്ചു വിശേഷങ്ങള്‍ തിരക്കാറുണ്ട്.''ഒരു അഭിമുഖത്തില്‍ ഇന്നസെന്‍റ് പറയുന്നു.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment