Sunday, 9 October 2011

[www.keralites.net] സായിപ്പിനൊപ്പം മഴക്കാടുകളിലൂടെ !!!

 




കാടും മലകളും കാട്ടാറും കരിമ്പാറക്കൂട്ടവും താണ്ടി, വിദേശി യുവതീയുവാക്കള്‍ക്കൊപ്പം ഇലവീഴാപൂഞ്ചിറ മുതല്‍ വാഗമണ്‍ വരെ ഒരു സാഹസിക യാത്ര...

മദാമ്മകള്‍ക്കും സായിപ്പന്‍മാര്‍ക്കും പൊറോട്ടയില്‍ ആരോ കൈവിഷം കൊടുത്തിരിക്കണം! ഇല്ലെങ്കില്‍ പൊറോട്ടയെന്ന് കേള്‍ക്കുമ്പോഴേ എല്ലാവരുടെയും മുഖം താമര പോലെ വിരിയുന്നതും വഴിനീളെ പൊറോട്ട കിട്ടുമോയെന്നന്വേഷിച്ച് നടക്കുന്നതും എന്തിനാണ്.... സായിപ്പിന്റെ ധാരണ കേരളത്തിന്റെ 'ദേശീയ' ഭക്ഷണം പൊറോട്ടയാണെന്നാണ്.

ഇംഗ്ലണ്ടില്‍ നിന്നെത്തിയ 12 അംഗ യുവസംഘത്തിനൊപ്പം രണ്ടു ദിവസത്തെ ട്രെക്കിങിനാണ് 3200 അടി മുകളില്‍, ഇലവീഴാപൂഞ്ചിറയിലെത്തിയത്. മനസ്സ് കയ്യിലെടുത്ത് പിടിച്ചാണ് ഉരുളന്‍ കല്ലുകള്‍ക്ക് മീതെ ഫോര്‍വീല്‍ ഡ്രൈവ് ജീപ്പില്‍ ഈ മലമുകളിലെത്തിയത്. ഡ്രൈവര്‍ക്കെങ്ങാന്‍ ഒന്നു പാളിയിരുന്നെങ്കില്‍ പഴയൊരു പരസ്യം പോലെയായേനെ 'പൊടി പോലുമില്ല കണ്ടുപിടിക്കാന്‍'!

ഇലവീഴാപൂഞ്ചിറയിലേക്കുള്ള കയറ്റം ഇടുക്കി ജില്ലയിലൂടെയാണ്. ലാന്‍ഡ് ചെയ്യുന്നത് കോട്ടയത്തും. രണ്ടു ജില്ലകള്‍ക്കിടക്കുള്ള സാന്‍ഡ്‌വിച്ച്! മഴക്കാലത്ത് മാത്രമേ ചിറയുണ്ടാവുകയുള്ളു. ഇവിടെ മലമുകളിലെ പോലീസ് വയര്‍ലസ് സ്‌റ്റേഷനില്‍ നിന്ന് നോക്കിയാല്‍ കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകള്‍ കാണാം. മലങ്കരഡാമും മൂലമറ്റത്തു നിന്നും ഇവിടേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ ചാലും ആകാശക്കാഴ്ച്ചയില്‍ ഒരു ഗൂഗിള്‍ മാപ്പു പോലെ...പിന്നെ, ഇലവീഴണമെങ്കില്‍ മരം വേണ്ടേ...? അതില്ല. ആകെയുള്ളത് തെരുവപ്പുല്ലും പുല്‍ച്ചൂലുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ചിറ്റീന്തുമാണ്.

Fun & Info @ Keralites.net
കൊച്ചിയിലെ കലിപ്‌സോ അഡ്വഞ്ചേഴ്‌സാണ് ട്രെക്കിങ് സംഘടിപ്പിച്ചത്. ഗൈഡുകളായ ഫോര്‍ട്ട്‌കൊച്ചിക്കാരന്‍ അമീറും ഉടുമ്പന്‍ചോലക്കാരന്‍ ജയനും മലമുകളില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. തകൃതിയായി കുക്കിങ് നടത്തുന്ന വിദേശിസംഘത്തെയാണ് പൂഞ്ചിറ റിസോര്‍ട്ടില്‍ ചെന്നു കയറിയപ്പോള്‍ കണ്ടത്. പാത്രത്തില്‍ 'പാസ്റ്റ' എന്നു പേരുള്ള ഒരു സാധനം. ടേസ്റ്റ് നോക്കാന്‍ നാവില്‍ വെച്ചു. രുചി പിടിച്ചില്ല. വെറുതേയല്ല ഇവര്‍ക്ക് പൊറോട്ട കണ്ടപ്പോള്‍ 'പ്രാന്തായത്'!

റിസോര്‍ട്ടുണ്ടെങ്കിലും ട്രെക്കിങിനെത്തിയവരെല്ലാം ടെന്റടിച്ച് അതിനുള്ളിലായിരുന്നു ഉറക്കം. മൂലമറ്റം പവര്‍ഹൗസിന് മുകളിലാണെങ്കിലും റിസോര്‍ട്ടില്‍ വൈദ്യുതി എത്തിനോക്കിയിട്ടില്ല. തണുപ്പ് കൂടി വന്നതോടെ എല്ലാവരും സ്ലീപ്പിങ് ബാഗിനുള്ളിലേക്ക് ചുരുണ്ടു.

രാവിലെ കോഴി കൂവുന്നതിന് പകരം ലൂസി മദാമ്മയാണ് കൂവിയത്. എല്ലാവരും ഉറക്കം വിട്ട് ലൂസിയുടെ ടെന്റിന് മുന്നിലെത്തി. കാറിടിക്കാന്‍ വരുന്നത് സ്വപ്‌നം കണ്ടതാണത്രേ! വെളിച്ചം വീണു തുടങ്ങും മുന്നേ ടെന്റൊക്കെ അഴിച്ച് ബാഗിലാക്കി നടത്തം തുടങ്ങി. ഭക്ഷണ സാധനങ്ങളും ടെന്റും സ്ലീപ്പിങ് ബാഗും വസ്ത്രങ്ങളുമെല്ലമായി പത്തും പതിനഞ്ചും കിലോയായിരുന്നു ഓരോരുത്തരുടെയും ചുമലില്‍. ആദ്യ ലക്ഷ്യം മേലുകാവാണ്. ഇവിടെ വെച്ചാണ് 'വ്യത്യസ്തനായ ബാര്‍ബറാം ബാലനെ' മലയാളികള്‍ തിരിച്ചറിഞ്ഞത്. എന്നാല്‍ 'കഥപറയുമ്പോള്‍' സിനിമയുടെ ലൊക്കേഷനായിരുന്നു എന്നൊരു മേനി പറച്ചിലൊന്നുമില്ല മേലുകാവിന്. കാടുംമേടും വിട്ട് മലയിറങ്ങി റോഡിലൂടെയായി നടത്തം. മേലുകാവുകാര്‍ പുതപ്പിനുള്ളില്‍ തന്നെയാണ്.

Fun & Info @ Keralites.netഅഞ്ച് കിലോമീറ്റര്‍ കഴിഞ്ഞപ്പോഴേക്കും വെള്ളം വിയര്‍പ്പായി അപ്രത്യക്ഷമായിരുന്നു. വഴിയില്‍ കണ്ട ചാമ്പ് പൈപ്പില്‍ നിന്നും എല്ലാവരും വെള്ളമെടുത്തു. കുടിച്ചപ്പോള്‍ ഇരുമ്പിന്റെ ചുവ. അങ്ങനെ തന്നെ തുപ്പി. പിന്നത്തെ ലക്ഷ്യം കോലാനിയായിരുന്നു. അവിടെ നിന്നും മേച്ചാലിലേക്ക്... കാട്ടരുവിയും കരിമ്പാറക്കൂട്ടങ്ങളും താണ്ടി എല്ലാവരും 'നല്ല നടപ്പ്' തന്നെ. ചുമലിലേ ഭാരം ഇറക്കി വെച്ച് വിശ്രമിച്ച്, വിശ്രമിച്ചായിരുന്നു കയറ്റം. കൂട്ടത്തിലേറ്റവും 'തടിമിടുക്കുള്ള'വളും ദുര്‍ബലയും കേയ്റ്റായിരുന്നു. ഫിലോസഫിയില്‍ ബിരുദമെടുത്ത ശേഷം, ലണ്ടനില്‍ പബ്ബില്‍ ജോലിക്കാരിയാണ്. യാത്രയിലുടനീളം കയറ്റം കയറാന്‍ കഴിയാതെ കേയ്റ്റാണ് കൂടുതല്‍ തവണ ഇരുന്നു പോയത്.

അടുത്ത ലക്ഷ്യം ഇല്ലിക്കമലയ്ക്കടുത്തുള്ള പഴുക്കാകാനം. കറുത്ത പാറക്കൂട്ടങ്ങള്‍ക്കിടയില്‍ നേര്‍രേഖയില്‍ നിന്നും വ്യതിചലിക്കുന്ന വെളുത്ത വരകള്‍... കാട്ടിലെ പച്ചപ്പിന്റെ തിക്കിലും തിരക്കിലും അത് മാറി, മാറി അടുത്തടുത്തെത്തി വെള്ളച്ചാട്ടമായി മാറി. ഏതോ കാലത്ത് ആരോ കല്ലില്‍ പണിത അനേകം ചവിട്ടു പടികളും തകര്‍ന്ന കൈവരികളും പാറയില്‍ നിന്ന് അടരാതെ നില്‍ക്കുന്നു.

Fun & Info @ Keralites.netപരിസ്ഥിതി ശാസ്ത്രജ്ഞനായ ടോമും ഗ്രാഫിക് ഡിസൈനര്‍ ജൂലിയയും ഒഴികെ ബാക്കിയുള്ളവരെല്ലാം 18നും 24നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. കാടിന് കടുത്ത നിറമായതോടെ ഇന്ത്യന്‍ കണക്ഷനുള്ള ലൂസിയാനയ്ക്ക് ചെറിയതോതില്‍ പേടി തുടങ്ങി. 'മൃഗങ്ങളുണ്ടാവുമോ...?'. ഇല്ലെന്നു പറഞ്ഞിട്ടും കൂട്ടത്തിന്റെ നടുക്ക് സുരക്ഷിതയായിട്ടായിരുന്നു പിന്നീടുള്ള നടത്തം. ലൂസിക്ക് തമിഴിലെ ഗ്ലാമര്‍ താരം നമിതയുടെ ലുക്കുണ്ടായിരുന്നത് കൊണ്ട് 'മസലദസ' യെന്നായിരുന്നു കൂട്ടത്തിലെ നാല് മലയാളികളും ലൂസിയെ അടയാളപ്പെടുത്തിയത്. ലൂസിയാനയുടെ മുത്തച്ഛന്‍ ജനിച്ചതും വളര്‍ന്നതും പാകിസ്ഥാനിലായിരുന്നു. ഇന്ത്യ-പാക് വിഭജനകാലത്ത് അദ്ദേഹത്തെയും കുടുംബത്തെയും ഇന്ത്യയിലേക്ക് ഓടിച്ചു. അങ്ങനെ ആഗ്രയിലെത്തി അവിടെ നിന്നും ലണ്ടനിലും. ഡിഗ്രി പൂര്‍ത്തിയാക്കിയ ലൂസി, ട്രെക്കിങ് കഴിഞ്ഞ ശേഷം മുംബൈയിലും കൊല്‍ക്കത്തയിലുമുള്ള ബന്ധുക്കളെ കാണാന്‍ തീരുമാനിച്ചിരിക്കുകയാണ്. കറുത്തു ചുരുണ്ട മുടിയും വിടര്‍ന്ന കണ്ണുകളും ലൂസിയെ മറ്റുള്ളവരേക്കാള്‍ സുന്ദരിയാക്കിയിരുന്നു.




ഉച്ചകഴിഞ്ഞതോടെ എല്ലാവരും ക്ഷീണിതരായി. നടപ്പിന്റെ വേഗമൊക്കെ നന്നായി കുറഞ്ഞു. അടുത്ത ക്യാംപ് എത്താറായോ എന്ന ചോദ്യം ഉയര്‍ന്നു തുടങ്ങി. പഴുക്കാകാനത്തെ മലയോരകര്‍ഷകന്‍ രാഘവന്‍ ചേട്ടന്റെ വീടെത്തിയതോടെ ശ്വാസവേഗം ആശ്വാസത്തിന് വഴിമാറി. വീടിനു സമീപത്തെ പുല്ലു നിറഞ്ഞ പറമ്പില്‍ പത്തുമിനിറ്റ് കൊണ്ട് വളര്‍ച്ചയെത്താത്ത കൂണുകള്‍ പോലെ ടെന്റുകള്‍ പൊങ്ങി. പറമ്പിനടുത്ത് തോടുണ്ടെന്ന് കേട്ടതും എല്ലാവരും അങ്ങോട്ടോടി. ക്ഷീണിച്ചവശരായിരുന്നതിനാല്‍ തോട്ടിലെ തണുത്ത വെള്ളത്തില്‍ മുങ്ങികിടന്നു. മീനച്ചിലാറായി പടരുന്ന തോടുകളിലൊന്നായിരുന്നു അത്. സായിപ്പുമാര്‍ ബര്‍മൂഡയിലും മദാമ്മകള്‍ സ്വിമ്മിംഗ് സ്യൂട്ടിലുമായിരുന്നു. മലയാളത്താന്‍മാര്‍ തോര്‍ത്തിലും...

വൈകുന്നേരമായതോടെ മാനമിരുണ്ടുരുണ്ടുവന്നു. ശക്തമായ ഇടിവെട്ടോടെ മഴ, ടെന്റുകളില്‍ കുടം കണക്ക് വെള്ളമൊഴിച്ചു. ആകാശത്ത് നിന്നും ആരോ ഫോട്ടോയെടുക്കും പോലെ ടെന്റിനുള്ളില്‍ ഇടിമിന്നില്‍ വെട്ടം പലതവണ മിന്നി മറഞ്ഞു. ഇവിടെയും കറണ്ടുമില്ല മൊബൈലിന് റേഞ്ചുമില്ല. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത രണ്ടാമത്തെ രാത്രി. രാഘവന്‍ചേട്ടന്റെ വീടിന്റെ ഇറയത്തിരുന്ന് 'കാന്‍ഡില്‍ ലൈറ്റ്' ഡിന്നറും കഴിച്ച് വീണ്ടും ടെന്റിലെത്തി. മഴമാറുന്നില്ല, പക്ഷേ ഉറക്കം മഴയെയും മിന്നലിനെയും തോല്‍പ്പിച്ചു.

Fun & Info @ Keralites.netപിറ്റേന്ന് രാവിലെ തോട്ടുവക്കത്ത് 'കാര്യസാധ്യം' കഴിച്ചു. രണ്ടു ദിവസമായി തനി പ്രാകൃതരാണ്. അഞ്ചുമണിക്ക് ടോര്‍ച്ചുവെളിച്ചത്തില്‍ നടപ്പു തുടങ്ങി. കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ 18കാരന്‍ ജാക്കായിരുന്നു കൂട്ട്. പതിനാറാം വയസ്സില്‍ പഠിത്തമവസാനിപ്പിച്ച് ഊരു ചുറ്റാന്‍ തുടങ്ങിയ ജാക്ക്, ഈ ട്രെക്കിങിന് ശേഷം യുണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് പഠിത്തം തുടരാന്‍ പോവുകയാണ്. ചെവിയില്‍ ഹെഡ്‌ഫോണും. കയ്യില്‍ ഐ-പോഡുമായി പാട്ടും കേട്ടാണ് ജാക്കിന്റെ മലകയറ്റം.

മീനച്ചിലാറിന്റെ ഉത്ഭവമായ ഉറവ പൊടിയുന്ന മലമുകളിലേക്ക്... കോടമഞ്ഞും പച്ചപ്പും കൈകോര്‍ത്ത് വഴിനീളെ മഞ്ഞു തുള്ളികള്‍ തൂവി. വെളിച്ചം വീണതോടെ കാഴ്ച്ചകള്‍ക്ക് കനം വെച്ചു, ചുമലിലേ ഭാരത്തിനും.

പെട്ടന്ന്, റേച്ചലിന്റെ കരച്ചില്‍ കേട്ട് എല്ലാവരും നിന്നു. കാല് പൊത്തിപിടിച്ചാണ് നിലവിളി. അട്ടകള്‍ അറ്റാക്ക് തുടങ്ങിയതാണ്. എല്ലാവരും കാലുകള്‍ പരിശോധിച്ചു. വെളുത്തതെന്നോ കറുത്തതെന്നോ വേര്‍തിരിവില്ലാതെ എല്ലാവരുടെയും കാലുകളില്‍ അട്ടകള്‍ അള്ളിപ്പിടിച്ചിട്ടുണ്ട്. അട്ടകളെ നിര്‍വ്വീര്യമാക്കിയ ശേഷമായിരുന്നു പിന്നത്തെ മലകയറ്റം. കരുതിയിരുന്ന വെള്ളമൊക്ക തീര്‍ന്നു. പാറയിടുക്കുകളില്‍ നിന്നും ഒഴുകിവരുന്ന വെള്ളം കുപ്പിയിലാക്കിദാഹം തീര്‍ത്തു. ഒടുവില്‍ മലയുടെ ഒത്തമുകളില്‍. പാറപ്പുറത്തേക്ക് വലിഞ്ഞു കയറി, ചിലരെ കൈപിടിച്ചും പുറകില്‍ നിന്നു തള്ളിയുമാണ് കയറ്റിയത്. കേയ്റ്റ് രണ്ടു തവണ വീഴുകയും ചെയ്തു.

Fun & Info @ Keralites.netപാറപ്പുറത്ത് ഇത്തിരി വിശ്രമം. ഇതിനിടെ ഇരുപത്തിരണ്ടുകാരന്‍ ഓവനും 'മസാലദസ' ലൂസിയും തമ്മില്‍ പ്രണയത്തിന്റെ ട്രെക്കിങ് തുടങ്ങിയോ എന്ന് സംശയം! വീണ്ടും നടത്തം. ഇത്തവണ ഇറക്കമാണ്. പാറയിലൂടെ തെന്നാതെ വേണം ഓരോ ഇറക്കവും ഇറക്കിവെക്കാന്‍. ദേ തെന്നി...സസി പാറപ്പുറത്തു നിന്നും മറ്റുള്ളവരേക്കാള്‍ വേഗത്തില്‍ നിലത്തെത്തി. ശശി എന്നു വിളിച്ചപ്പോള്‍ അല്ല സസി ആണെന്ന് തിരുത്തിച്ചു ഈ തമിഴ്‌നാട്ടുകാരന്‍ എം.സി.എ. വിദ്യാര്‍ത്ഥി. വീഴ്ച്ചയില്‍ കയ്യിലെ കുറച്ച് പെയിന്റ് പോയെന്നതൊഴിച്ചാല്‍ കാര്യമായ പരിക്കൊന്നുമില്ല.

Fun & Info @ Keralites.netമലയിറങ്ങി കുമ്പങ്ങാനത്തെത്തി. പണിതിട്ടും പണിതിട്ടും പണിതീരാത്ത കാഞ്ഞാര്‍-പുള്ളിക്കാനം റോഡിലേക്കാണ് മലയില്‍ നിന്നും ലാന്‍ഡ് ചെയ്തത്. അവിടുന്നങ്ങോട്ട് റോഡിലൂടെയായിരുന്നു നടത്തം. ചുറ്റും തേയിലത്തോട്ടങ്ങളും അങ്ങിങ്ങ് വീടുകളും. ചുമട്ടുത്തൊഴിലാളികളെ പോലെ ബാഗുമേറ്റി നടക്കുന്ന വിദേശികളെ റോഡുപണിക്കാര്‍ കൗതുകത്തോടെ നോക്കിനിന്നു. തൊലിവെളുപ്പില്ലാത്തവരെ കൂടെ കണ്ടപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു. 'നാടനാ...ബോഡിഗാര്‍ഡുകളായിരിക്കും...'

ഹെയര്‍പ്പിന്‍ റോഡ് കയറി ഇറങ്ങിയപ്പോള്‍ ഇല്ലിക്കല്‍ പാറയുടെ കാഴ്ച്ച. കുടക്കല്ലും ചതുരക്കല്ലും തലയുയര്‍ത്തി നില്‍ക്കുന്നു. ചുറ്റും കൊത്തിവെച്ചിരുക്കുന്നത് പോലുള്ള സ്തൂപങ്ങളും. ഭക്ഷിച്ചാല്‍ അമര്‍ത്യനാവുമെന്ന് വിശ്വസിക്കപ്പെടുന്ന നീലകൊടുവേലി ഇല്ലിക്കമലയില്‍ പൂക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Fun & Info @ Keralites.netഎട്ട് കിലോമീറ്റര്‍ പിന്നിട്ട് പുള്ളിക്കാനം കവലയിലെത്തി. ആദ്യം കണ്ട കടയില്‍ എല്ലാവരും പാഞ്ഞ് കയറി. പഴവും കൂള്‍ഡ്രിങ്ക്‌സുമൊക്കെ ആവോളം അകത്താക്കി. അവിടെ നിന്നും വാഗമണ്ണിലേക്ക് റോഡും തേയിലത്തോട്ടങ്ങളും താണ്ടി നടപ്പു തുടങ്ങി. ഇതിനിടെ പത്തൊന്‍പത്കാരന്‍ മാറ്റ് മാത്യൂസ് അടുത്തു കൂടി. ട്രെക്കിങിന് ശേഷം ഊട്ടിക്കും ആലപ്പുഴയ്ക്കും പോകണം. ഹൗസ്‌ബോട്ടില്‍ തങ്ങണമെങ്കില്‍ എത്രരൂപയാകും, പരിചയമുള്ളവരുണ്ടോ എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍...


ഒടുവില്‍ വാഗമണെത്തിയപ്പോള്‍ വൈകീട്ട് നാല് മണി. ചുറ്റും മലനിരകള്‍ നിറഞ്ഞ അനന്യ ടൂറിസ്റ്റ് ഹോമിലായിരുന്നു താമസം. ദൂരെ വൈശാലിപ്പാറ പോക്കുവെയിലില്‍ തിളങ്ങുന്നു. ഇടുക്കി ഡാമിന്റെ നടുക്കുള്ള ഇവിടെയാണ് വൈശാലി സിനിമയില്‍ ഋഷ്യശൃംഗന്റെ താപസഭൂമി ചിത്രീകരിച്ചത്. രാത്രി, വാഗമണിന്റെ തണുത്ത കൈകളില്‍ ഉറങ്ങി. പിറ്റേന്ന് രാവിലെ ഇ-മെയിലുകളും ഫോണ്‍നമ്പറുകളും കൈമാറി വിദേശി സംഘത്തോട് വിട പറഞ്ഞു. ഫസ്റ്റ് ബസ്സ് കഴിഞ്ഞാല്‍ തൊടുപുഴയ്ക്ക് ചിലപ്പോള്‍ ലാസ്റ്റ് ബസ്സ് മാത്രമുള്ള റൂട്ടിലൂടെ കെ.എസ്.ആര്‍.ടി.സി.യില്‍ മലയിറക്കം.


Travel Info
Ilaveezhapoonchira - Vagamon Trekking

Fun & Info @ Keralites.netJungle path between Ilaveezhapoonchira-Vagamon is a scenic route, with lushgreen hillocks and waterfalls. Poonchira is in the midst of the beautiful hillocks near Thodupuzha. During monsoon, the valley fills up to form a scenic lake.

Location: Dt. Kottayam, located at a height of 3200 ft. Nearest junction is Kanjar (Idukki Dt.). Kottayam (55km)

How to reach
By road:
Proceed from Thodupuzha to kanjar (15km) along Moolamattam road (Bus charge -Rs.10). from Kanjar, only fourwheel drive jeeps will climb up to Poonchira (7km). Jeep charge-Rs.750-850.

By rail: Kottayam (55km).

By air: Kochi (76km).


Contact: Kalypso Adventures (conducts trekking) : E-mail-vishal.kalypso@ gmail.com, nfo@kalypsoadventures.com a www.kalypsoadventures.com. Ameer (Guide)-09539118002. Jayan (Guide)-09961917293. Ratheesh (JeepDriver)-09645606676.

Tourist info centre: 0486-245519


Tips: No electric connection in Poonchira resort aTake precautions against lightning # No hotels at Poochira. Bring food items from Kanjar (7 Km) # Cell phone signals are rare in Poonchira and the entire trek route.

Stay at Ilaveezhapoonchira
DTPC Rest house (Six rooms), James Jacob-09746395295, 04862-243273.

Stay at Thodupuzha
STD Code: 04862
River Banks, Ph: 224942
The Mourya Monarch, Ph: 222697,
Siciliya Hotels, Ph: 222117

Stay at Vagamon
STD Code: 04869
Anannya Tourist home, PH-9847148965
Vagamon Hideout, PH-216166, 9447156000
Vagamon Heights, Ph: 248206
Indo-American International Gurukulam, PH: 04822-289255


Tips For Monsoon Trekkers

Fun & Info @ Keralites.netസാഹസികര്‍ക്കുള്ളതാണ് മഴക്കാല ട്രെക്കിങ്. കാടിന്റെ പച്ചപ്പും കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും ഏറ്റവും ആസ്വാദ്യകരമാവുക ഇക്കാലത്താണ്. എന്നാല്‍ ഏറ്റവും അധികം മുന്‍കരുതല്‍ വേണ്ടതും മഴക്കാലത്താണ്. അട്ടകളെ സൂക്ഷിക്കുക. അട്ടയില്‍ നിന്ന് രക്ഷപ്പെടാന്‍ പുകയിലയും നല്ലെണ്ണയും മിശ്രിതമാക്കി കാലിലും ഷൂവിലും തേയ്ക്കുക. പുകയില, ഉപ്പ് എന്നിവ കയ്യില്‍ കരുതുക. അട്ടകടിച്ചാല്‍ പറിച്ചെടുക്കരുത്. പിന്നീട് ചൊറിച്ചില്‍ മാറാന്‍ ബുദ്ധിമുട്ടാണ്. അഥവ അറിയാതെ അട്ടയെ പറിച്ചു കളയേണ്ടിവന്നാല്‍, അട്ടകടിച്ച സ്ഥലത്ത് ഉപ്പും വെളിച്ചെണ്ണയും മിശ്രിതമാക്കി കുളിക്കുന്നതിന് മുന്‍പ് പുരട്ടുക. ചൊറിച്ചിലിന് ശമനമുണ്ടാകും.

മുന്നിലെ കാഴ്ച്ചമറയ്ക്കുന്ന രീതിയില്‍ കോടമഞ്ഞുണ്ടെങ്കില്‍ കോടയിറങ്ങിയ ശേഷമേ ട്രെക്കിങ് തുടരാവു. ഒറ്റയ്ക്ക് പോകരുത്. റൂട്ട് വ്യക്തമായി പരിചയമുള്ള ഗൈഡുകളെ കൂടെ കൂട്ടുക. അതിരാവിലെ തന്നെ ട്രെക്കിങ് ആരംഭിക്കുക. ഉച്ചസമയത്ത് വിശ്രമിക്കുക. ഗൈഡിന്റെ നിര്‍ദ്ദേശം അനുസരിക്കുക. കൂട്ടത്തില്‍ നിന്ന് വ്യതിചലിക്കാതിരിക്കുക.

Fun & Info @ Keralites.netട്രെക്കിങിനാവശ്യമായതെല്ലാം ഉള്‍ക്കൊള്ളിക്കാന്‍ സൗകര്യമുള്ളതും നിരവധി പോക്കറ്റുകളുള്ളതുമായ ബാഗ് കരുതുക. കുഷ്യന്‍ സൗകര്യമുള്ള ഷോള്‍ഡര്‍ സ്ട്രാപ്‌സ് ബാഗിനുണ്ടാവണം. സ്ലീപ്പിങ് ബാഗ്, ടെന്റ്, 50 മീറ്ററെങ്കിലും നീളമുള്ള ട്രെക്കിങ് റോപ്, റെയിന്‍കോട്ട് എന്നിവ കരുതുക. ടോര്‍ച്ച്, സിഗരറ്റ് ലൈറ്റര്‍, ചെറുതും മൂര്‍ച്ചയേറിയതുമായ കത്തി, ബ്ലാങ്കറ്റ്, വാട്ടര്‍ ബോട്ടില്‍, തൊപ്പി, മെഴുകുതിരി. ടോര്‍ച്ച് ബാറ്ററികള്‍ അധികമായി കരുതുക.

കടുത്ത നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കരുത്. കഴുത്ത് മറയ്ക്കുന്ന രീതിയിലുള്ള ഫുള്‍സ്ലീവ് ടീ-ഷര്‍ട്ടും, നിരവധി പോക്കറ്റുകളുള്ള കാര്‍ഗോസുമാണ് ഉത്തമം. ട്രെക്കിങ് ഷൂ തന്നെ ഉപയോഗിക്കുക. നല്ല ഗ്രിപ്പുണ്ടാവണം. കണങ്കാലിന് മുകളില്‍ വരെ എത്തുന്ന ക്യാന്‍വാസ് ഷൂ നല്ലതാണെങ്കിലും, നനഞ്ഞാല്‍ നടപ്പ് പ്രശ്‌നമാണ്. ഗുണനിലവാരമുള്ള സോക്‌സുകള്‍ വേണം ധരിക്കാന്‍. രണ്ട് മൂന്ന് ജോഡികളെങ്കിലും കരുതുക.

Fun & Info @ Keralites.netധാരാളം കാര്‍ബോഹൈഡ്രേറ്റ്‌സ് അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ കരുതുക. മദ്യവും സിഗററ്റും ഉപയോഗിക്കരുത്. ട്രെക്കിങിന് മുന്‍പ് മെഡിക്കലി ഫിറ്റ് ആണെന്ന് ഉറപ്പ് വരുത്തുക. രക്തസമ്മര്‍ദ്ദം, ഹൃദ്‌രോഗം, പേശി വലിവ് എന്നിവയുള്ളവര്‍ ട്രെക്കിങിന് ഒരുങ്ങരുത്. വേദന സംഹാരികള്‍, പ്രഥമശുശ്രൂഷ കിറ്റ്, സണ്‍സ്‌ക്രീന്‍ ലോഷന്‍, തലവേദന, ചുമ, നിര്‍ജ്ജലീകരണം, ശരീര ഊഷ്മാവ് അപ്രതീക്ഷിതമായി താഴല്‍ എന്നിവയ്ക്ക് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കരുതാന്‍ മറക്കരുത്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

Re: [www.keralites.net] മുന്ജന്മത്തില്‍ പാപം ചെയ്തവര്‍ ( കേരളത്തില്‍) ജനിക്കും..(യേശുദാസ്‌)

 

Dear Keralite friends,
Now that, all analysing the pros and cons of the quotation (english literature meaning - not malayalam meaning) from Mr. Yesudas, that we all took birth here as keralites, due to our pre-birth sins.
Thus, this land of God, becomes the doomed land to accept only sinners..or rather..literally speaking.. the real HELL, where all cronic sinners are destined to go after death..In that sense, all our leaders should be real devils tormenting the inmates (citizens) in various ways, (taxing, donations, stikes, senseless laws..police brutality..rapists.. and what not..and that is true also). In that case, I presume mr. yesudas also is considered to be a social leader in Kerala as he has accepted to take the leadership in many social drives during the past 3-4 decades. And he has legions of admirers here. It means he admits himself to be one of the "devilish Leaders of Kerala"
Any how, it was very cruel to believe that just by changing the color of the passport, one's DNA structure, parent hood, traditions, the called Dravidianisam etc.. are radically changed.. While in USA, I have witnessed many silly Keralites boasting to be real Americans (with contempt towards the bloody Indians -including their own parents) in the late 90s only. After the 9/11-math and the fianancial crisis during the last one decade, I was wondering if any such neo-keralite-americans would dare to claim the same these days..But Mr. Yesudas has again proved that Malayalee tail would never get straigthened even after decades...(by the way, those in USA, please just enquire, how mr. Yesudas' passport color was changed..)
Just pity those..idiots...and leave them stray away...
A proud Malayalee..
Varghese Moolan
May God Bless the Humanity
 
Always make a total effort, even when the odds are against you.



2011/10/8 John Thomas <joal0791@yahoo.com>

Dear Mr/Mrs/Miss Anu Mirali,

The brains/money of the people you listed down are very valuable commodity for the corporates and governments around the world. So no one will hesitate to facilitate/hire them just because these people are from India. This has nothing to do with the status of our country in the international arena. The value of our country should be counted on the very respect given to one of our average citizen around the globe. So listing a few successful persons' names does not imply that India has a great stature in the international forums.

Now watch the case of citizens from the US or the UK. They get preference wherever they go. As a person who values liberty, respect and equality, I am really disturbed on this matter. You may not be feeling the same. It is a matter of perspective.

As I mentioned in my earlier post, I still have no clue whether it is the problem of India and/or Indian or the rest of the world's attitude.

John


From: Anu Murali <anumuraligis@yahoo.com>
To: Keralites <Keralites@YahooGroups.com>
Sent: Friday, October 7, 2011 11:52 AM
Subject: Re: [www.keralites.net] മുന്ജന്മത്തില്‍ പാപം ചെയ്തവര്‍ ( കേരളത്തില്‍) ജനിക്കും..(യേശുദാസ്‌)



പ്രിയ ജോണ് തോമസ്‌ സുഹൃത്തേ,
താങ്കള്‍ അവകാശപ്പെടുന്ന ഈ അസമത്വം എല്ലാ രാജ്യക്കാര്‍ക്കും സാധാരണ അനുഭവപ്പെടാറുള്ളത് തന്നെ ആണ് പക്ഷെ അതിങ്ങനെ വ്യഖ്യാനിക്കപ്പെടാനുള്ളതല്ല. വിവിധ രാജ്യങ്ങളിലായി താങ്കളുടെ സ്ഥാപനത്തിനു തന്നെ അഞ്ചു ശാഖകള്‍ ഉണ്ടെന്നു താങ്കള്‍ പറയുന്നു. അതില്‍ നിന്ന് തന്നെ ഇന്ത്യക്കാര്‍ അവഗണിക്കപ്പെടുന്നുണ്ടോ എന്ന് മനസ്സിലാക്കാം. താഴെക്കൊടുക്കുന്ന പട്ടിക എനിക്ക് വിക്കിപീഡിയയില്‍ നിന്നും ലഭിച്ചതാണ്. ഒന്ന് ശ്രദ്ധിക്കൂ.
  • Raveendran Pillai - Director of Nasser s Al Hajri Corporation, Saudi Arabia.
  • PNC Menon - Founder of Sobha developers in Oman and UAE. He is an Omani National now.
  • M.A. Yusuf Ali - Founder of EMKE Group, Lulu Hypermarkets and Supermarkets in United Arab Emirates.

[edit]Non-resident people of Kerala origin

ഇന്ത്യക്കാര്‍ അവഗണിക്കപ്പെടുന്നു എങ്കില്‍ ഈ മുകളില്‍ പറഞ്ഞവര്‍ ഒന്നും ഒരുകാലത്തും ഈ നിലയില്‍ എത്തിപ്പെടില്ലായിരുന്നു. മാസം ഒരുലക്ഷം ശമ്പളം വാങ്ങുന്നവനും ആയിരം രൂപ ശമ്പളം വാങ്ങുന്നവനും അസ്ഥിരത്വം ഉള്ളവരാണ്. രണ്ടുപേരും ഒരേ ആവശ്യത്തിന് തന്നെ ആയിരിക്കും മുറവിളി കൂട്ടുന്നത്‌. അതിനു ഇന്ത്യക്കരനെന്നോ ബംഗ്ലാദേശിയെന്നോ പാലസ്തീനിയെന്നോ ഈജിപ്ഷ്യന്‍ എന്നോ ഒരു വ്യത്യാസവും ഇല്ല. പിന്നെ നോബല്‍ സമ്മാനം: ഒന്നിനും കൊള്ളാത്ത ഒബാമക്ക് നോബല്‍ സമ്മാനം കൊടുത്തു എന്ന് താങ്കള്‍ പറഞ്ഞു. ജന ഗാന മന അധിനായകനെ (ജോര്‍ജ് രാജാവ്‌) പറ്റി കവിത എഴുതിയില്ലയിരുന്നു എങ്കില്‍ വിശ്വകവി ടാഗോറിന് നോബല്‍ സമ്മാനം കിട്ടുമായിരുന്നോ എന്ന കാര്യം പരിശോധിക്കപ്പെടെണ്ടാതാണ് എന്നും താങ്കള്‍ തന്നെ പറയുന്നു .അങ്ങനെ ഒന്നിനും കൊള്ളാത്തവര്‍ക്കും ആളെ പുകഴ്ത്തുന്നവനും കൊടുക്കുന്നു എന്ന് നിങ്ങള്‍ പറയുന്ന ആ സമ്മാനം കിട്ടിയാലേ ഗാന്ധിജിയെ ജനങ്ങള്‍ ശ്രദ്ധിക്കൂ/മനസ്സിലാക്കൂ എന്ന് എനിക്ക് തോന്നുന്നില്ല.
ഈ ചര്‍ച്ച തുടങ്ങിയതിന്‍റെ കാര്യത്തില്‍ വരാം. ഗാനഗന്ധര്‍വന്‍ ശ്രീ യേശുദാസ്‌ അവകാശപ്പെട്ടത് പോലെ കല്പന എന്ന പെണ്‍കുട്ടി അമേരിക്കയില്‍ ജനിക്കുകയായിരുന്നു എങ്കില്‍ ഈ അവസ്ഥയില്‍ വരുമായിരുന്നോ? എന്തിനേറെ പറയുന്നു ശ്രീ യേശുദാസിനെ എത്ര അമേരിക്കക്കാര്‍ക്ക് അറിയാമായിരിക്കും? എത്ര അമേരിക്കക്കാര്‍ക്ക് യേശുദാസിന്റെ പാട്ട് കേള്‍ക്കാന്‍ ഇഷടമുണ്ടാകും? ഗള്‍ഫില്‍ ഇരിക്കുമ്പോള്‍ നാടിനെ പുകഴ്ത്തുകയും നാട്ടിലെത്തുമ്പോള്‍ നാടിനെ പുച്ച്ചിക്കുകയും ചെയ്യുന്ന ഒരു ശരാശരി പ്രവാസിയെയാണ് അന്ന് ആ പരിപാടിയില്‍ എല്ലാവരും യേശുദാസില്‍കണ്ടത്.
ഇവിടെ നിങ്ങളും യേശുദാസിന്റെ വാക്കുകളും തമ്മിലുള്ള വൈരുദ്ധ്യം നോക്കാം. ശ്രീ യേശുദാസ്‌ പറയുന്നത് ഇന്ത്യക്കാര്‍ എല്ലാവരും പാപികള്‍ ആണെന്നും അവര്‍ അമേരിക്കയില്‍ ജനിക്കണം എന്നുമാണ്. ആ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ അതിലല്‍പ്പം കാര്യമുണ്ടെന്നും പറയുന്ന നിങ്ങള്‍ അതെ സമയം തന്നെ ഇന്ത്യക്കാര്‍ക്ക് മറ്റുരാജ്യങ്ങളില്‍ വേണ്ടത്ര മാന്യത കിട്ടുന്നില്ലെനും അവകാശപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ താങ്കള്‍ യേശുദാസിനെ അനുകൂലിക്കുകയാണോ പ്രതിക്കൂലിക്കുകയാണോ അതോ ഈ വിഷയത്തിലൂടെ ഇതില്‍നിന്നെല്ലാം മാറി ചിന്തിക്കുന്ന വ്യത്യസ്തനായ ഒരാളാവാന്‍ ശ്രമിക്കുകയാണോ?
ഇന്ത്യയില്‍ നാം വിദേശികള്‍ക്കു നല്‍കുന്ന സ്നേഹവും മര്യാദയും നമ്മുടെ രാജ്യത്തിന്‍റെ ആതിഥേയമര്യാദയുടെ ഭാഗമാണ്. അത് അത്രയും അളവില്‍ തിരികെ അവരുടെ രാജ്യത്തും കിട്ടണമെന്ന് വാശി പിടിക്കുന്നത്‌ ശെരിയാണോ?
അനു മുരളി.

From: John Thomas <joal0791@yahoo.com>
To: Anu Murali <anumuraligis@yahoo.com>; "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Thursday, 6 October 2011, 16:08:12
Subject: Re: [www.keralites.net] മുന്ജന്മത്തില്‍ പാപം ചെയ്തവര്‍ ( കേരളത്തില്‍) ജനിക്കും..(യേശുദാസ്‌)

Dear Mr/Miss/Mrs Anu Murali,
I don't know how far is your reach around the global when you ridicule me. I have my own company which has branches over 5 countries including India and have visited several countries around the globe. That is how I have formed my perspectives on this subject. So don't talk like a moron. The Nobel prize is not just another prize like the awards in Kerala or India in large. A Nobel leuarant is respected all around the world as he/she has been awarded it for some solid contribution to the mankind. As Gandhiji has contributed a lot to the mankind and in my perspective he should have been given that.
John

From: Anu Murali <anumuraligis@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>; "joal0791@yahoo.com" <joal0791@yahoo.com>
Sent: Thursday, October 6, 2011 9:50 AM
Subject: Re: [www.keralites.net] മുന്ജന്മത്തില്‍ പാപം ചെയ്തവര്‍ ( കേരളത്തില്‍) ജനിക്കും..(യേശുദാസ്‌)

മിസ്റ്റര്‍ ജോണ്‍ തോമസ്‌..
ഒരു നോബല്‍ സമ്മാനം കിട്ടാതിരുന്നാല്‍ നശിച്ചു പോകുന്നതല്ല ഭാരതത്തിന്റെ യശസ്സ്. താങ്കള്‍ ഗള്‍ഫില്‍ ഏതു രാജ്യത്താണ് എന്നറിയില്ല. എന്നാലും പറയുകയാണ്‌. താങ്കളുടെ ചുറ്റുമുള്ള 'o' വട്ടം കണ്ടു അതാണ്‌ ലോകം എന്ന് പറയരുത്. ഭാരതത്തിലെ തൊഴിലാളികളെക്കാള്‍ കുറഞ്ഞ വേതനത്തിന് മറ്റു രാജ്യങ്ങളിലെ തൊഴിലാളികള്‍ പണിയെടുക്കാന്‍ തയ്യാറുള്ളപ്പോഴും ഇത്രയും അധികം ഇന്ത്യക്കാര്‍ ഗള്‍ഫില്‍ പണിയെടുക്കുന്നതും പണിയെടുക്കാന്‍ പോകാന്‍ ഇരിക്കുന്നതും അവരുടെ കഴിവിലുള്ള വിശ്വാസം കൊണ്ട് തന്നെ ആണ്. കാര്യങ്ങള്‍ വ്യക്തമായി അറിയില്ലെങ്കില്‍ അതിനെപ്പറ്റി വിടുവായത്തം പറയാതിരിക്കുന്നതാണ് നല്ലത്. പിന്നെ യേശുദാസിന്റെ കാര്യം: അയാള്‍ ആയിരക്കണക്കിന് ആള്‍ക്കാരുടെ മുന്‍പില്‍ വച്ച് കല്പന എന്ന ഒരു പാട്ടുകാരി ഭാരതത്തില്‍ ജനിച്ചത്‌ ഏതോ മുജ്ജന്മ പാപം കൊണ്ടാണെന്ന് പറഞ്ഞപ്പോള്‍ കുറെ ആള്‍ക്കാര്‍ അതിനു കരഘോഷം മുഴക്കുന്നുണ്ടായിരുന്നു. അതിലോരാളായി മാത്രമേ താങ്കളെ കാണുന്നുള്ളൂ. സ്വന്തം അമ്മയെ തല്ലിയാലും അതിനും രണ്ടു കാരണം കണ്ടെത്തുന്ന കാലമാണ്. താങ്കള്‍ ഇത് പറഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളൂ..
അനു മുരളി

From: John Thomas <joal0791@yahoo.com>
To: Keralites <Keralites@YahooGroups.com>
Sent: Wednesday, 5 October 2011, 22:29:48
Subject: Re: [www.keralites.net] മുന്ജന്മത്തില്‍ പാപം ചെയ്തവര്‍ ( കേരളത്തില്‍) ജനിക്കും..(യേശുദാസ്‌)
യേശുദാസ് എന്ന ഗായകന്റെ അനവസരത്തിലുള്ള വിവരക്കേട് വിളമ്പലും ആയി ബന്ധപ്പെട്ടു നാട്ടിലെ സകല രാജ്യസ്നേഹികളും നടത്തുന്ന മാന്യമായതും അല്ലാത്തതും ആയ അഭ്പ്രായങ്ങള്‍ നിരവധി ദിവസങ്ങളായി എവിടെ പ്രത്യക്ഷപ്പെടുന്നു. ഇതേ പറ്റി കൂടുതല്‍ ചിന്തിച്ചപ്പോള്‍ ഒരു കാര്യം മനസിലായി, പറഞ്ഞത് തീര്‍ത്തും അനവസരത്തില്‍ ആണെങ്കിലും ഇതില്‍ അല്‍പ്പം കാര്യമുണ്ട്. പ്രശ്നം ഇന്ത്യയുടെ ആണോ അല്ലെങ്കില്‍ ബാക്കിയുള്ളവരുടെ സമീപനത്തിലാണോ എന്നറിയില്ല, ഈ രാജ്യത്തിന്‌ അര്‍ഹിക്കുന്ന ഒരു മാന്യത ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇല്ല തന്നെ. ഇന്ത്യയില്‍ ഹിന്ദി സംസാരിക്കുന്നവരുടെ എണ്ണത്തിന്റെ പകുതി പോലും വരില്ല മൊത്തം അറബി രാജ്യങ്ങളുടെ ജനസംഖ്യ. എങ്കിലും അറബി യു എന്നിന്റെ ഔദ്യോതിക ഭാഷകളില്‍ ഒന്നായിരിക്കുമ്പോള്‍ ഹിന്ദിക് ആ പദവി ഇല്ല. ഇന്ത്യയുടെ യു എന്‍ സ്ഥിരാങ്കത്വവും അത് പോലെ തന്നെ. ഗാന്ധിജിക്ക് നോബല്‍ സമ്മാനം നല്‍കാതിരുന്നത് എന്ത് കൊണ്ടാണെന്ന് മനസിലാകുന്നില്ല. ഒന്നിനും കൊള്ളാത്ത ഒബാമക്ക് പോലും അവര്‍ അത് കൊടുത്തു. ജന ഗാന മന അധിനായകനെ (ജോര്‍ജ് രാജാവ്‌) പറ്റി കവിത എഴുതിയില്ലയിരുന്നു എങ്കില്‍ വിശ്വകവി ടാഗോറിന് നോബല്‍ സമ്മാനം കിട്ടുമായിരുന്നോ എന്ന കാര്യം പരിശോധിക്കപ്പെടെണ്ടാതാണ്. ഇത് തന്നെ ആണ് ഇന്ത്യന്‍ കലകളോടും മറ്റുമുള്ള വിദേശികളുടെ സമീപനം. ഒരു മൈക്രോ മൈനോരിറ്റി ഇതില്‍ അപവാദമായി ഉണ്ടാകാം, കലാമണ്ഡലത്തിലും മറ്റും കാണുന്ന മദാമ്മമാരെപ്പോലെ.

വ്യതിപരമായും നല്ല ഒരു സമീപനമല്ല വിവിധ രാജ്യങ്ങളില്‍ നിന്നും നാട്ടുകാരില്‍ നിന്നും കാണാന്‍ കഴിഞ്ഞിട്ടുള്ളത്. ആഗോള തലത്തില്‍ ഏറ്റവും അധികം മറ്റുള്ളവരാല്‍ ഹരാസ് ചെയ്യപ്പെടുന്നത് ഒരു പക്ഷെ ഇന്ത്യ തൊഴിലാളികള്‍ ആയിരിക്കും.

സ്വന്തമായി ഒരു രാജ്യം പോലും ഇല്ലാത്ത പലെസ്തെനികള്‍ പോലും ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ തോഴിലകളെ പീടിപ്പിക്കുനതായ് കാണാന്‍ സാധിചിട്ടിടുണ്ട്. ദുബൈയില്‍ മലബാറി എന്ന് പറഞ്ഞാല്‍ എന്തോ കൊള്ളാത്തവന്‍ എന്നാണ് അര്‍ഥം. നല്ല ജോലിയില്‍ ഇരിക്കുന്ന പല മലയാളികളും സ്വന്തം അസ്ഥിത്വം വെളിവാകാതിരിക്കാന്‍ ആങ്കലെയത്തിലും ഹിന്ദിയിലും ഒക്കെയാണ് മൊഴിയുന്നത്.

യൂറോപ്പിലെ മലയാളി നേര്സുമാരെ പറ്റി ഗുണ്ടെര്‍ ഗ്രാസ്സ് കളിയാക്കി എഴുതിയതും വായിചിട്ടിണ്ട്. സായിപ്പിന്റെ പള്ളിയില്‍ പോകാന്‍ ചന്കോറപ്പില്ലത്തവര്‍ നാടന്‍ പള്ളീലച്ചന്മാരെ അമേരിക്കയിലേക്ക് കേറ്റി അയക്കുന്നുമുണ്ട്. അങ്ങനെ ഒരുപാട് അച്ചന്മാര്‍ക്ക് അമേരിക്കയില്‍ പണികിട്ടുന്നുണ്ട്.

ചുരുക്കത്തില്‍ നമ്മുടെ ഗന്ധര്‍വന്‍ വിടുവായ പറഞ്ഞതാനെക്കിലും ഇന്ത്യക്കാര്‍ക്ക് വെളിയില്‍, ഇന്ത്യയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ വിചാരിക്കുന്ന പോലെയുള്ള വിലയൊന്നും ഇല്ല. പ്രശ്നം ഇന്ത്യയുടെ ആണോ അല്ലെങ്കില്‍ ബാക്കിയുള്ളവരുടെ സമീപനത്തിലാണോ എന്നറിയില്ല, ഇതൊരു ദുഃഖ സത്യമാണ്.

എല്ലാ രാജ്യസ്നേഹികള്‍ക്കും എന്തെ മുന്‍‌കൂര്‍ ക്ഷമാപണം.
From: Jacob Joseph <rsjjin@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Wednesday, October 5, 2011 3:30 PM
Subject: Re: [www.keralites.net] മുന്ജന്മത്തില്‍ പാപം ചെയ്തവര്‍ ( കേരളത്തില്‍) ജനിക്കും..(യേശുദാസ്‌)

നാം ഉള്‍പ്പെടുന്ന മലയാളികളുടെ ഒരു പൊതുസ്വഭാവമാണ് ശ്രീ യേശുദാസ്‌ പറഞ്ഞത്.
നമുക്ക്‌ നമ്മെ കുറിച്ചു ഒരു മതിപ്പുമില്ല. മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന പഴംചോല്ലും കൂട്ടിനുണ്ട്.
മംഗ്ലീഷ് പറയുന്ന അവതാരകരും, മലയാളം പറഞ്ഞതിന് ശിക്ഷ നല്‍കുന്ന സ്കൂളുകളും മറ്റും അദ്ദേഹത്തിന് കൂട്ടിനുണ്ട്.
ട്രിവാണ്ട്രം, ക്വയിലോണ്‍, ട്രിചൂര്‍, കാലികറ്റ് എന്നൊക്കെ അഭിമാനത്തോടെ പറയുന്ന മലയാളികള്‍ മദ്രാസും, കല്‍കത്തയും ബോംബെയുമോക്കേ മറന്നേ പോയി.
പുറത്തുനിന്നും ആരെങ്കിലും കേരളത്തില്‍ വന്നാല്‍ നമ്മള്‍ അവരുടെ ഭാഷയില്‍ അവരോട് സംസാരിക്കാന്‍ ശ്രമിക്കും, നമ്മള്‍ കേരളത്തിനു പുറത്ത്‌ ചെന്നാലോ, അപ്പോഴും നമ്മള്‍ അവരുടെ ഭാഷയില്‍ തന്നെ സംസാരിക്കാന്‍ ശ്രമിക്കും.
എന്തിനേറെ പറയുന്നു? കാര്‍ കരയിലും വെള്ളത്തിലും ഓടിക്കാന്‍ ശ്രമിച്ച ഒരു മലയാളിക്കെതിരെ അധികാരികള്‍ അറസ്റ്റ്‌ ഭീഷണി മുഴക്കിയതായ വാര്‍ത്ത ഒരിക്കല്‍ ടിവിയില്‍ കണ്ടതായി ഓര്‍ക്കുന്നു. അദ്ദേഹം നിര്‍മിച്ച കാര്‍ ഇപ്പോളും ഷെഡില്‍ കിടന്നു തുരുമ്പെടുക്കുന്നുണ്ടത്രെ. ഇത്രയും വലിയ കാര്യങ്ങളൊക്കെ ഒരു മലയാളി ചെയണോ എന്ന ചിന്ത നമ്മളില്‍ രൂഡമൂലമാണ്.
From: Joe Joseph A U <joejosephau@gmail.com>
To: Keralites <Keralites@YahooGroups.com>
Sent: Tuesday, October 4, 2011 11:34 PM
Subject: [www.keralites.net] മുന്ജന്മത്തില്‍ പാപം ചെയ്തവര്‍ ( കേരളത്തില്‍) ജനിക്കും..(യേശുദാസ്‌)
"ഇവള്‍ കല്‍പ്പന, wonderful അവള്‍ ഇവിടെ ജനിക്കേണ്ട കുട്ടിയല്ല വല്ല അമേരിക്കയിലോ മറ്റോ ആയിരുന്നെങ്കില്‍...."
മുന്ജന്മത്തില്‍ ചെയ്ത പാപം കൊണ്ടാണോ ഇവിടെ (കേരളത്തില്‍) ജനിച്ചത്‌ എന്ന് ഞാന്‍ സംശയിക്കുന്നു...(കൈയ്യടി) .യേശുദാസ്‌. പ്രിയ ദാസേട്ട താങ്കളെ വിമര്‍ശിക്കാനുള്ള ഒരു വിധത്തിലുള്ള യോഗ്യതയും ഇല്ലാത്ത, ഒരു വിധത്തിലുള്ള പേരോ പ്രശസ്തിയോ ഇല്ലാത്ത ഒരു പീറ,സാധാരണക്കാരന്‍ മലയാളി ആണ് ഞാന്‍. താങ്കളുടെ വാക്കുകള്‍ എന്നെ വേദനിപ്പിച്ചു. കാരണം. എന്‍റെ കേരളം,എന്‍റെ ഭാഷ,എന്‍റെ സംസ്കാരം, എനിക്ക് പ്രിയപ്പെട്ടതാണ്.അതിനെ ,സംഗീതത്തിന്റെയും, തത്വ ചിന്തയുടെയും സര്‍വജ്ഞ പീഠം ചവിട്ടിയ താങ്കള്‍ ചവിട്ടി അരച്ചു.താങ്കളില്‍ നിന്നും അങ്ങനെ ഒരു വര്‍ത്തമാനം തീരെ അപ്രതീക്ഷിതം ആയിരുന്നു..
ഓര്‍മവച്ച നാള്‍മുതല്‍ മനസ്സില്‍ കൊണ്ട് നടന്ന താങ്കളുടെ വിഗ്രഹം ഞാന്‍ തന്നെ ദേഷ്യത്തോടെ വലിച്ചെറിഞ്ഞു പൊട്ടിച്ചു.. അറിവില്ലായ്മ ആണെങ്കില്‍ ക്ഷമിക്കുമല്ലോ,ഏതാനും സംശയങ്ങള്‍ ചോദിച്ചോട്ടെ.
കേരളത്തില്‍ ജനിച്ച എല്ലാവരും മുന്ജന്മത്തില്‍ പാപം ചെയ്തവര്‍ ആണോ?
അമേരിക്കയില്‍ ജനിച്ചാല്‍ പാപം ഇല്ലേ ? താങ്കളുടെ പിതാവും,ഗുരുവും, ഒക്കെ ആ മാരക പാപം ചുമക്കുന്നവരും പാപികളും ആയിരിക്കും അല്ലെ?
ഈ അമേരിക്കയില്‍ എങ്ങനെയാ,സായിപ്പന്മാര്‍ക്ക് ശാസ്ത്രീയ സംഗീതവും, കര്‍ണാടക സംഗീതവും ഒക്കെ നല്ല പരിജ്ഞാനം ആയിരിക്കും അല്ലെ?
ഒബാമ ഇന്നാള് ബിന്‍ ലാദന്‍ മരിച്ചപ്പോള്‍ ആനന്ദ ഭൈരവി രാഗത്തില്‍ ഒരു ഗാനം ആലപിച്ചു എന്ന് ഏതോ പത്രം എഴുതിക്കണ്ടു.ഭയങ്കരം തന്നെ!
ഈ രിയാലിടി ഷോ, പോട്ടെ താങ്കള്‍ എന്തോ അതിനെ വിമര്‍ശിച്ചു പറയുന്നത് കേട്ടല്ലോ, ഇപ്പോള്‍ എന്താ ഇങ്ങനെ?
താങ്കളുടെ പാട്ടുകേട്ട് വളര്‍ന്ന ഞങ്ങള്‍ മലയാളികള്‍ ഒക്കെ ഇവിടെ ജനിച്ചത്‌ കൊണ്ട് മുന്ജന്മത്തില്‍ പാപം ചെയ്തു എന്ന് ഉറപ്പിക്കാം അല്ലെ?
അത് മാറ്റാന്‍ ഒബാമയോട് ഒന്ന് പറയുമോ, താങ്കള്‍ ഒരു സായിപ്പിന് ജനിച്ച യഥാര്‍ത്ഥ അമേരിക്കകാരന്‍ ആണല്ലോ അല്ലെ?
അമേരിക്കയില്‍ മയാമി ബീച്ചില്‍ എവിടെയോ ആണ് താങ്കള്‍ ജനിച്ചത്‌ അല്ലെ? സായിപ്പന്മാരാനല്ലേ താങ്കളെ പ്രോത്സാഹിപ്പിച്ചു, സ്നേഹിച്ചു ഇത്ര വലിയ മഹാന്‍ ആക്കിയത്?
താങ്കള്‍ വളരെ നന്ദി ഉള്ളവന്‍ ആണ് ദാസേട്ട ആ നന്ദി നിങ്ങള്‍ സായിപ്പന്‍ മാരോട് കാണിച്ചു. സ്തുത്യര്‍ഹം. വളരെ നന്ദി പ്രിയ ദാസേട്ട, ഇനിയും വരണെ കേരളത്തിലേക്ക്...ഞങ്ങള്‍ പാപികളെ കാണാന്‍..
Joe, The Knight Templar

www.keralites.net





__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] യേശുദാസ്‌ ഇന്‍ഡ്യന്‍ പൗരത്വം ഉപേക്ഷിക്കണമെന്നും ആവശ്യം


യേശുദാസ്‌ ഇന്‍ഡ്യന്‍ പൗരത്വം ഉപേക്ഷിക്കണമെന്നും ആവശ്യം: യേശുദാസിന്റെ പത്മ അവാര്‍
ഡുകള്‍ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്ക് നിവേദനം

സ്വകാര്യ ടെലിവിഷന്‍ ചാനല്‍ സംഘടിപ്പിച്ച ചടങ്ങില്‍ മാതൃരാജ്യമായ ഭാരതത്തെ അപകീര്‍ത്തിപ്പെടുത്തിയ പ്രസ്‌താവന നടത്തിയ ചലചിത്ര ഗായകന്‍ യേശുദാസ്‌ പരസ്യമായി മാപ്പുപറഞ്ഞു പ്രസ്‌താവന പിന്‍വലിക്കണമെന്നു മഹാത്മാഗാന്ധി ന...ാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ്‌ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ജനിച്ചു പോയത്‌ മുന്‍ജന്മ പാപഫലമാണെന്നുള്ള പ്രസ്‌താവന രാജ്യദ്രോഹമാണ്‌. പത്മ ബഹുമതികളടക്കം സംസ്ഥാന-ദേശീയ ബഹുമതികള്‍ ഏറ്റുവാങ്ങിയ യേശുദാസിന്റെ പ്രസ്‌താവന ഗൗരവകരമാണ്‌.

ഇന്ത്യാ ഗവണ്‍മെന്റ്‌ നല്‍കിയ പത്മപുരസ്‌കാരങ്ങള്‍ ഉപേക്ഷിക്കാന്‍ യേശുദാസ്‌ തയ്യാറാകണം. അല്ലാത്തപക്ഷം കേന്ദ്രസര്‍ക്കാര്‍ യേശുദാസില്‍നിന്നും ബഹുമതികള്‍ തിരിച്ചെടുക്കണം. ഈ ആവശ്യമുന്നയിച്ചു രാഷ്‌ട്രപതിക്കും കേന്ദ്രആഭ്യന്തരമന്ത്രാലയത്തിനും പരാതി നല്‍കിയതായി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അറിയിച്ചു. യേശുദാസിനെ സര്‍ക്കാര്‍ പരസ്യങ്ങളില്‍നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടു അധികൃതര്‍ക്കു പരാതി നല്‍കും. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തിയ യേശുദാസ്‌ ആലപിക്കുന്ന ഗാനങ്ങള്‍ ദേശീയ ബഹുമതികള്‍ക്കു പരിഗണിക്കുന്നത്‌ ഒഴിവാക്കണമെന്നും ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ ബഹുമാനിക്കാന്‍ പൗരന്മാര്‍ക്ക്‌ ഭരണഘടനാപരമായി കടമയുണ്ട്‌. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന യേശുദാസിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുക്കാന്‍ അധികൃതര്‍ തയ്യാറാകണം. യേശുദാസിന്റെ ചടങ്ങുകള്‍ ബഹിഷ്‌ക്കരിക്കാന്‍ ഫൗണ്ടേഷന്‍ അഭ്യര്‍ത്ഥിച്ചു. ഭാരതത്തെക്കുറിച്ച്‌ എതിര്‍ അഭിപ്രായമുണ്ടെങ്കില്‍ യേശുദാസ്‌ ഇന്‍ഡ്യന്‍ പൗരത്വം ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്നും ഫൗണ്ടേഷന്‍ നിര്‍ദ്ദേശിച്ചു. ചെയര്‍മാന്‍ എബി ജെ. ജോസ്‌ അധ്യക്ഷത വഹിച്ചു. ബിനു പെരുമന, സാംജി പഴേപറമ്പില്‍, ജോസ്‌ ജോര്‍ജ്ജ്‌ എന്നിവര്‍ പ്രസംഗിച്ചു.


www.keralites.net