ഒരു നല്ല മെസ്സേജ് ! അർജുനന്റെ അമ്പ് എൽക്കുന്ന ശക്തിയിൽ കർണ്ണന്റെ രഥം ഏറെ ദൂരെ പിറകിലേക്ക് പോയി കൊണ്ടിരിക്കുന്നു, തിരിച്ച് കർണ്ണൻ അമ്പ് എയ്യുമ്പോൾ അതേറ്റ് അർജുനന്റെ രഥം ഏഴു അടി മാത്രം പിറകിലേക്ക് പോകുന്നു... പക്ഷെ ഓരോ തവണയും രഥം ഏഴു അടി പിറകിലേക്ക് പോകുമ്പോൾ ശ്രീ കൃഷ്ണൻ പറയും "എത്ര വീരനാണ് കർണ്ണൻ " അർജുനന്റെ ബാണം കൊണ്ട് കർണ്ണ രഥം ഒരുപാട് ദൂരം പിറകിലേക്ക് പോകുമ്പോൾ ശ്രീകൃഷ്ണൻ മിണ്ടാതെ ഇരിക്കും.. ഒരുപാട് തവണ ഇതു തന്നെ ആവർത്തിച്ചപ്പോൾ അർജുനൻ അസ്വസ്ഥൻ ആയി ശ്രീകൃഷ്ണനോട് ചോദിച്ചു, ''ഹേ വാസുദേവാ അങ്ങ് എന്ത് പക്ഷഭേദം ആണ് കാണിക്കുന്നത് നമ്മുടെ രഥം ഏഴടി മാത്രമേ പിറകിലേക്ക് പോകുന്നുള്ളൂ. പക്ഷേ എന്റെ ബാണം കൊണ്ട് കർണ്ണ രഥം ഒരുപാട് പിറകിലേക്ക് പോകുന്നു. അത് അങ്ങ് കാണാതെ കർണ്ണനെ മഹാവീർ കർണ്ണൻ എന്ന് പുകഴ്ത്തുന്നത് എന്തിന് ?" മന്ദഹസ്സിച്ചുകൊണ്ട് ശ്രീകൃഷ്ണൻ അർജുനനോട് പറഞ്ഞു, "ഹേ പാർഥൻ... ഞാൻ പറഞ്ഞത് ശരിയാണ്, കർണ്ണൻ വീരനാണ്... നീ മുകളിലേക്ക് നോക്കുക നിന്റെ രഥത്തിന്റെ കൊടിക്കൂറയിൽ ലോകത്തിലെ ഏറ്റവും ശക്തനായ വീർ ഹനുമാനും മുന്നിൽ സാരഥിയായി ഞാൻ വാസുദേവ കൃഷ്ണനും ഉണ്ടായിട്ടും കർണ്ണന്റെ ബാണം ഏറ്റു രഥം ഏഴു അടി പിറകിലേക്ക് പോകുന്നു... അപ്പോൾ ഞങ്ങൾ രണ്ടും ഇല്ലായിരുന്നെങ്കിൽ നിൻറെ രഥത്തിന്റെ അസ്ഥിത്വം തന്നെ ഇല്ലാതെ ആകുമായിരുന്നു. സത്യം തിരിച്ചറിഞ്ഞപ്പോൾ അർജുനനൻ ഇളഭ്യനായി. പക്ഷെ എങ്കിലും സ്വന്തം കഴിവിൽ ഒരുപാട് വിശ്വസിച്ചിരുന്ന അർജുനനൻ യുദ്ധത്തിന്റെ അവസാന ദിനമായിരുന്നുന്നു ആ സത്യം ശരിക്കും ബോധ്യപെട്ടത്. സാധാരണ എല്ലാ ദിവസ്സവും യുദ്ധം കഴിഞ്ഞു രഥത്തിൽ നിന്ന് സാരഥി ആയ കൃഷ്ണൻ ആദ്യം ഇറങ്ങും പിന്നെ അർജുനനു വേണ്ടി വാതിൽ തുറന്ന് കൊടുക്കും. എന്നാൽ അവസാന ദിനം ശ്രീ കൃഷ്ണൻ രഥത്തിൽ തന്നെ ഇരുന്നിട്ട് അർജുനനോട് ഇറങ്ങി ഏറെ ദൂരം നടക്കാൻ പറഞ്ഞു... അർജുനൻ അത് അനുസരിച്ചു. അർജുനനൻ ഇറങ്ങി കുറെ ദൂരം എത്തിയപ്പോൾ ശ്രീ കൃഷ്ണനും തേരിൽ നിന്ന് ഇറങ്ങി. ഭഗവാൻ ഇറങ്ങിയതും രഥം കത്തി ഭസ്മം ആയി. ഇതുകണ്ട അർജുനൻ ആശ്ചര്യത്തോടെ ഭഗവാനെ നോക്കി... ഭഗവാൻ പറഞ്ഞു, "അർജുനാ നിന്റെ രഥം ഭീഷ്മർ, കൃപാചാര്യർ, ദ്രോണർ, കർണ്ണൻ എന്നിവരുടെ ദിവ്യാസ്ത്രങ്ങൾ ഏറ്റു ഏറെ മുന്നേ തന്നെ ഭസ്മംആയി പോയിരുന്നു. പക്ഷെ ഞാൻ എൻറെ യോഗമായ ശക്തിയിൽ ഒരു സങ്കൽപ്പ രഥം ആയിരുന്നു പകരം സൃഷ്ടിച്ചത്." അർജുനൻ ഒരു നിമിഷം ഭൂമി പിളർന്നു താഴേക്ക് പോകുന്ന പോലെ തോന്നി. 'ഞാൻ' എന്ന അഹം ബോധത്തിൽ നമ്മളും പലപ്പോഴും അർജുനനനെപ്പോലെ ചിന്തിക്കാറുണ്ട്. ഈ ലോകത്തിലെ എല്ലാം നമ്മളുടെ വരുതിയിൽ ആണെന്ന തികഞ്ഞ അഹം ബോധം... ഇവിടെ രഥം നമ്മുടെ ശരീരവും യുദ്ധം മാനസിക സങ്കർഷങ്ങളും ആകുന്നു. ഒരിക്കൽ ജീവിത യുദ്ധം കഴിഞ്ഞ് ജീവാത്മാവു ആകുന്ന അർജുനൻ ശരീരമാകുന്ന രഥത്തിൽ നിന്ന് ഇറങ്ങുന്നു, പിന്നാലെ പരമാത്മാവും .അതോടെ അത് നശിക്കുന്നു :*
________________________
Posted by: Sujith Pv <sujithputhiya@yahoo.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment