ആഭ്യന്തര യുദ്ധത്തിന്റെ മണിമുഴക്കം __പ്രൊഫ. അപൂര്‍വാനന്ദ് വാചകക്കസര്‍ത്തോ വെറും വായ്ത്താരിയോ അല്ല ഇത്. യു.പിയില്‍ കശാപ്പുശാലകള്‍ ബലംപ്രയോഗിച്ച് അടച്ചുപൂട്ടുന്നു, പലതും പൊളിച്ചുനീക്കിക്കൊണ്ടിരിക്കുന്നു. ചെറിയ ആട്ടിറച്ചി വില്‍പനശാലകള്‍ക്കും അവിടെ രക്ഷയില്ല. ഇതുമൂലം ആയിരങ്ങള്‍ക്ക് തൊഴിലും ഉപജീവന മാര്‍ഗവും നഷ്ടമായിക്കൊണ്ടിരിക്കുന്നു. ജനജീവിതം മെച്ചപ്പെടുത്തേണ്ട ബാധ്യത നിര്‍വഹിക്കേണ്ട ഭരണകര്‍ത്താക്കളുടെ ഉത്തരവ് പ്രകാരമാണ് ഇവയെല്ലാം സംഭവിക്കുന്നത് എന്നതാണ് വിചിത്രമായ കാര്യം. രാജസ്ഥാനിലെ ജയ്പൂരില്‍ മുസ്ലിം ഉടമസ്ഥതയിലുള്ള ഹോട്ടല്‍ പട്ടാപ്പകലായിരുന്നു തകര്‍ക്കപ്പെട്ടത്. ഹോട്ടല്‍ ഉടമയെയും തൊഴിലാളികളെയും ജനക്കൂട്ടം വളഞ്ഞിട്ട് തല്ലി. നിയമപാലകരും സംഭവത്തില്‍ അക്രമികളുടെ പക്ഷംചേര്‍ന്നു! യു.പിയിലെ പുതിയ മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടവരെപോലും പിടികൂടി ജയിലിലടക്കുന്ന വാര്‍ത്തകളും ധാരാളമായി പുറത്തുവരുന്നു. ഉപജീവനത്തിന് അവര്‍ എന്തിന് കശാപ്പിനെതന്നെ അവലംബിക്കണം? എന്തിന് ബീഫ് കഴിക്കണം? ഈ നഗ്‌നമായ കാപട്യം ഒരുനാള്‍ തിരിച്ചറിയപ്പെടും. ഒരുപക്ഷേ അന്ന് നാമാരും ജീവിച്ചിരിപ്പുണ്ടാകില്ല. അതിനാല്‍ ചുരുങ്ങിയപക്ഷം ഇന്ത്യന്‍ ജനതയുടെ പേരില്‍, നമ്മെ പ്രതിനിധാനംചെയ്ത് നിര്‍വഹിക്കപ്പെടുന്ന ചെയ്തികള്‍ ഇവയൊക്കെയാണെന്ന് നമുക്ക് വിളിച്ചുപറയാം, സത്യസന്ധതയോടെ.
ഇന്ത്യ മഹാരാജ്യമേ, ജാഗ്രത്താവുക! ഒരു ആഭ്യന്തര യുദ്ധത്തിലേക്കാണ് നീ നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അല്ലെങ്കില്‍ ഇതിനകംതന്നെ നീ ആഭ്യന്തര കലാപത്തില്‍ അകപ്പെട്ടിരിക്കുന്നു.
ഇത്തരം സംഭവങ്ങളോട് ഐന്റ സഹ പൗരന്മാരുടെ പ്രതികരണം എങ്ങനെ ആയിരിക്കുമെന്ന് എനിക്ക് അറിയാം. ഇന്ത്യയെപ്പോലെ വലിയ ജനസമ്പത്തുള്ള ഒരു രാജ്യത്ത് ആനുപാതികമായി നോക്കുേമ്പാള്‍ ഇവ നിസ്സാരസംഭവങ്ങള്‍ മാത്രം എന്നാകും പലരുടെയും വാദം.
വാസ്തവത്തില്‍ ഇത് മുസ്ലിംകള്‍ക്കു നേരെയുള്ള യുദ്ധംതന്നെയാണ്. തൂമ്പയെ തൂമ്പ എന്നു വിളിക്കേണ്ടതുപോലെ യുദ്ധത്തിന് ആ പേരുതന്നെ നല്‍കുക. മുസ്ലിംകള്‍ക്കെതിരായ ആക്രമണങ്ങള്‍ ദേശവ്യാപകമാണ്. ആയിരക്കണക്കിന് മുസ്ലിംകള്‍ അസമില്‍നിന്ന് കുടിയിറക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വനസംരക്ഷണവാദം ഉയര്‍ത്തിയാണ് മുസ്ലിംകളെ അവരുടെ ആവാസഗേഹങ്ങളില്‍നിന്ന് തുരത്തിയോടിക്കുന്നത്. എന്നാല്‍, ഇത്തരം സംഭവങ്ങളോട് പ്രതികരിക്കാന്‍പോലും ദേശീയ മനോനില തയാറല്ല! ഉത്തരാഖണ്ഡില്‍ ഇലക്ഷന് തൊട്ടുമുമ്പ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നാരോപിച്ച് 16കാരനായ മുസ്ലിം യുവാവിനെ പൊലീസ് പിടിച്ചുകൊണ്ടുപോയി. പിറ്റേന്ന് അവെന്റ ജഡമായിരുന്നു പൊലീസുകാര്‍ അവെന്റ വീട്ടുകാര്‍ക്ക് നല്‍കിയത്. ഭരണകൂട മെഷിനറി ആ ജീവന്‍ കവര്‍ന്നതിനെതിരെ ആരും പരാതിപ്പെട്ടില്ല. നീതിക്കുവേണ്ടിയുള്ള മുറവിളികളൊന്നും ഉയര്‍ന്നില്ല. ഡല്‍ഹി ജെ.എന്‍.യുവിലെ മുസ്ലിം വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിട്ട് മാസങ്ങള്‍ പിന്നിടുന്നു. എന്നാല്‍, അയാള്‍ ഭീകരരോട് അനുഭാവം പുലര്‍ത്തുന്നു എന്നതു മാത്രമാണ് മാധ്യമങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ച ഏകകാര്യം.
ശാരീരിക പീഡകള്‍ മാത്രമല്ല, മുസ്ലിം ഇന്ത്യയെ നോവിപ്പിക്കുന്നത്. തങ്ങള്‍ ഈ രാജ്യത്തെ തടവുപുള്ളികളാണ് എന്ന് കരുതാന്‍ നിര്‍ബന്ധിതരാകുന്നത് യു.പിയിലെ മുസ്ലിംകള്‍ മാത്രവുമല്ല. യു.പിയിലെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമായൊരു സന്ദേശമായിരുന്നു. മുസ്ലിം വിരുദ്ധ വിദ്വേഷ പ്രചാരണങ്ങളുടെ പേരില്‍ മാത്രം അംഗീകാരം നേടിയ ഒരാളെ മുഖ്യമന്ത്രി പദവിയില്‍ അവരോധിക്കപ്പെട്ടതോടെ മുസ്ലിംകള്‍ ഒന്നുകൂടി അപമാനിക്കപ്പെട്ടു. ഈ അവഹേളനങ്ങള്‍ക്കൊപ്പം മുസ്ലിംസ്ത്രീകളെ കൂടുതല്‍ നിന്ദിക്കുന്നതില്‍ മാധ്യമങ്ങള്‍ ബി.ജെ.പിയുമായി കൈകോര്‍ത്തു.
കശാപ്പുശാലകള്‍ തകര്‍ക്കപ്പെട്ടതോടെ സാധാരണക്കാരായ മുസ്ലിംകളുടെ സാമ്പത്തിക നെട്ടല്ലുകൂടി തകര്‍ക്കപ്പെട്ടിരിക്കുന്നു. ദിവസങ്ങള്‍ കഴിയുന്തോറും മുസ്ലിംവിരുദ്ധ വികാരം രൂക്ഷമാക്കുന്ന ഭരണകര്‍ത്താക്കളുടെ അടിമകളായിത്തീരുകയാണ് മുസ്ലിംകള്‍. ആഹാരശീലങ്ങളില്‍ മാറ്റത്തിന് തയാറാകണമെന്ന് രണ്ടുവര്‍ഷം മുമ്പുതന്നെ മാധ്യമങ്ങള്‍ മുസ്ലിംകളോട് ആവശ്യപ്പെട്ടിരുന്നു. ബംഗ്ലാദേശിലേക്കുള്ള കാലിക്കടത്ത് തടയാന്‍ ആഭ്യന്തരമന്ത്രി ബി.എസ്.എഫിന് നിര്‍ദേശം നല്‍കിയ സന്ദര്‍ഭത്തിലായിരുന്നു അത്. മാട്ടിറച്ചി കഴിക്കുന്ന ശീലം ബംഗ്ലാദേശികള്‍ മറക്കെട്ട എന്നായിരുന്നു അന്നത്തെ ഉപദേശം. വിവിധ ദാര്‍ശനികധാരകളെ കൂട്ടിയിണക്കുന്ന നമ്മുടെ സംസ്‌കൃതിക്ക് നിരക്കാത്തതാണ് മുസ്ലിംകള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍. അതിനെ ദലിതുകള്‍ക്കുനേരെയുണ്ടാകുന്ന ആക്രമണവുമായി തുലനംചെയ്യാനാകില്ല. ദലിതുകള്‍ക്ക് മുസ്ലിം വിരുദ്ധ റാലികളില്‍ അണിനിരക്കാം. അവര്‍ക്ക് ഹിന്ദുത്വയുടെ ഭാഗമാകാം. എന്നാല്‍, താടിവെച്ച ഒരു മുസ്ലിംയുവാവ് അറസ്റ്റ് ചെയ്യപ്പെട്ടാല്‍ താടിയുള്ള സര്‍വ മുസ്ലിംകളും അറസ്റ്റ് ചെയ്യപ്പെടേണ്ടവരാണെന്ന ഒരു ധാരണ സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുന്നു. ആദിവാസികള്‍ക്കും ഹൈന്ദവ സംഘടനയുടെ ഭാഗമാകാന്‍ ധാരാളം അവസരങ്ങള്‍ ലഭിക്കുന്നു. ഹിന്ദുത്വപാതയിലെ ഏകവിഘ്‌നം മുസ്ലിംകള്‍ മാത്രം! അതിനാല്‍ മുസ്ലിംകളെ പീഡനങ്ങള്‍ക്കിരയാക്കാം, അടിമവത്കരിക്കാം, ചേരികളില്‍ തളച്ചിടാം. മുസ്ലിംസ്പര്‍ശത്താല്‍ ഇന്ത്യന്‍ രാഷ്ട്രീയം കളങ്കിതമാക്കപ്പെട്ടുകൂടാ.
ക്രൈസ്തവര്‍ നേരത്തേതന്നെ നമ്മുടെ മനഃസാക്ഷിയില്‍നിന്ന് തിരോധാനം ചെയ്തിട്ടുണ്ട്. മുസ്ലിംകള്‍ അനുഭവിക്കുന്ന നൈരാശ്യം, അമര്‍ഷം, വേദന എന്നിവയുടെആഴം ഗ്രഹിക്കാനുള്ള ശേഷി നമുക്ക് കൈമോശം വന്നിരിക്കുകയാണ്. അവരുടെ ഭയാശങ്കകളെ നാം തൃണവല്‍ഗണിക്കുന്നു.
അനേകം തലങ്ങളില്‍ മുസ്ലിംകള്‍ ശിഥിലീകരിക്കപ്പെട്ടിരിക്കുന്നു. അവര്‍ ചേരിവത്കരിക്കപ്പെട്ടതില്‍ ആര്‍ക്കുമില്ല പരിഭവം. മനഃശാസ്ത്രപരമായ അവരുടെ ഒറ്റപ്പെടല്‍ സമ്പൂര്‍ണമായിക്കഴിഞ്ഞു. കഴിഞ്ഞകാല ഗൃഹാതുരതകളുടെ ആഘോഷമേളകളില്‍ മുസ്ലിംകളുടെ രോദനങ്ങള്‍ മുങ്ങിപ്പോകുന്നു. ഉര്‍ദു ഭാഷപോലും പ്രതികളുടെ ഭാഷയായി മുദ്രയടിക്കപ്പെടുന്നു. ഉര്‍ദു ലിപികളിലെഴുതപ്പെട്ട ഏതെങ്കിലും രേഖ കൈവശമുള്ളവന്‍ ഉടന്‍ തുറുങ്കിലടക്കേെപ്പട്ടക്കാം. വിദ്വേഷപ്രചാരകരുടെയും കൊലയാളികളുടെയും ഹൃദയനൈര്‍മല്യത്തിെന്റ കഥകള്‍, അവര്‍ മൃഗങ്ങളെ താലോലിക്കുന്ന ചിത്രങ്ങള്‍ തുടങ്ങിയവ സംപ്രേഷണം ചെയ്യുന്ന തിരക്കിലാണ് മാധ്യമങ്ങള്‍. അവരുടെ ഹൃദയങ്ങളില്‍ മുസ്ലിംകള്‍ക്ക് സ്ഥാനം ലഭിക്കാത്തത് മുസ്ലിംകളുടെതന്നെ ന്യൂനതകള്‍ മൂലമാെണന്ന പ്രതീതിയും ഈ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നു. ഇന്ത്യയുടെ ആഭ്യന്തര ശൈഥില്യത്തിന് ഉത്തരവാദികള്‍ ഭരണകക്ഷികള്‍ തന്നെയാണെന്ന് ഓരോ അനുഭവങ്ങളും സാക്ഷ്യം വഹിക്കുന്നു. മുസ്ലിംകള്‍ക്കെതിരായ വിദ്വേഷം ഊട്ടിയുറപ്പിക്കുന്നതും ഹിംസാത്മകത പ്രോത്സാഹിപ്പിക്കുന്നതും ഭരണകര്‍ത്താക്കള്‍തന്നെ.
അഭ്യസ്ഥവിദ്യരായ സിവില്‍ സര്‍വിസിലെ അതിസമര്‍ഥരായ ഉദ്യോഗസ്ഥരും പ്രഗല്ഭരായ നിയമപാലകരും മുസ്ലിംവിരുദ്ധ പാതകങ്ങളില്‍ സഹകരിക്കുന്നു എന്ന യാഥാര്‍ഥ്യം രേഖപ്പെടുത്തേണ്ടത് നമ്മുടെ കര്‍ത്തവ്യമാകുന്നു. നമ്മുടെ അയല്‍ വാസി കരയുേമ്പാള്‍ അതിലൊട്ടും സംഭ്രാന്തിയില്ലാെത സമാധാന ചിത്തരാകാന്‍ സാധിക്കുന്നു എന്ന കാര്യം ഏറ്റുപറയാനും നാം സന്നദ്ധരാവുക.
ഈ ആഭ്യന്തരയുദ്ധത്തില്‍നിന്ന് ദീര്‍ഘകാലത്തിനുശേഷം നാം മോചിതരാകും. ഹിംസയുടെ നൂറുനൂറു കഥകള്‍ അപ്പോള്‍ പുറത്തുവരും. നിഷ്ഠുരതകളില്‍ പങ്കാളികളായതിെന്റ അപമാനഭാരത്താല്‍ നാം ശിരസ്സുതാഴ്ത്തും.
ഇരകളാക്കപ്പെട്ടതിെന്റ പേരില്‍ നാം ഇരകളെത്തന്നെ പഴിച്ചുകൊണ്ടിരിക്കുന്നു. അടച്ചിട്ട കൂടുകള്‍ക്കുള്ളില്‍നിന്ന് അവര്‍ സ്വയം മോചിതരാകെട്ട എന്നതാണ് നമ്മുടെ മനോഭാവം.
Posted by: JT <jacobthomas_ak@yahoo.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment