സാര്‍, താങ്കളോടുള്ള എല്ലാ ബഹുമാനവും ആദരവും നിലനിര്‍ത്തി കൊണ്ട് തന്നെ പറയട്ടെ, താങ്കളുടെ അഭിപ്രായ പ്രകടനങ്ങളില്‍ ഒരുപാട് അവ്യക്തതകളുണ്ട്. ജംഹൂരിയത്ത് (ജനാധിപത്യം), ഇന്‍സാനിയ്യത്ത് (മനുഷ്യത്വം), കാശ്മീരിയത്ത്- കേള്‍ക്കാന്‍ നല്ല ഇമ്പമുണ്ടെന്നത് ശരിയാണ്!
സാര്‍, യാഥാര്‍ത്ഥ്യത്തിന്റെ അപ്പത്തില്‍ നിന്ന് താങ്കള്‍ ഒരു കഷ്ണം പോലും കഴിച്ചിട്ടില്ലെന്നിരിക്കെ മധുരത്തില്‍ പൊതിഞ്ഞ പദാവലികള്‍ കൊണ്ട് വലിയ കാര്യമൊന്നുമില്ല. 90-ലധികം പേര്‍ കൊല്ലപ്പെട്ട് കഴിഞ്ഞു, ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു, അറസ്റ്റ് ചെയ്യപ്പെട്ടു, കാഴ്ച്ച നഷ്ടപ്പെട്ടു.
ഇന്‍സാനിയത്തും ജംഹൂരിയത്തും കാശ്മീരിയത്തിന് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു. ബൊട്ടെഗോയില്‍ നിന്നുള്ള യവാര്‍ മുഷ്താഖ് സൈന്യം നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ബന്ധുക്കളടക്കമുള്ള ആളുകള്‍ക്ക് ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയില്ല. അവസാനം രണ്ട് സ്ത്രീകളും നാല് പുരുഷന്‍മാരും ചേര്‍ന്നാണ് മുഷ്താഖിന്റെ മൃതദേഹം പള്ളിക്കാട്ടിലേക്ക് ചുമന്ന് കൊണ്ടുപോയത്.
സാര്‍, കുട്ടികളെല്ലാം പുസ്തകങ്ങളും, ലാപ്പ് ടോപ്പും, ക്രിക്കറ്റ് ബാറ്റും പിടിച്ച് നില്‍ക്കുന്നത് കാണണമെന്ന് താങ്കള്‍ ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി. പക്ഷെ സൈന്യത്തിന്റെ പെലറ്റ് വെടിയുണ്ടകളേറ്റ് കാഴ്ച്ച നഷ്ടപ്പെട്ട ഇന്‍ഷാഉം, അവളെ പോലുള്ള നൂറ് കണക്കിന് കുട്ടികളും ഈ പുസ്തകങ്ങളും, ലാപ്പ്‌ടോപ്പുകളും കൊണ്ട് എന്ത് ചെയ്യാനാണ്? ഇതൊക്കെ താങ്ങള്‍ എങ്ങനെ അറിയും സാര്‍? കാശ്മീര്‍ ആളികത്തിക്കൊണ്ടിരിക്കുമ്പോള്‍ താങ്കള്‍ താന്‍സാനിയന്‍ പ്രസിഡന്റിന്റെ കൂടെ ചെണ്ട കൊട്ടി കളിക്കുന്നതിന്റെ തിരക്കിലായിരുന്നല്ലോ അല്ലെ.
No comments:
Post a Comment