സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ജൈവ പാര്‍ക്കാണ് കോഴിക്കോട് ഒളവണ്ണയിലുള്ള മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. ജലസസ്യങ്ങള്‍, ഔഷധ സസ്യങ്ങള്‍, വലിയ മരങ്ങളായി വളരുന്നവ, കുറ്റിച്ചെടികള്‍ തുടങ്ങി നമ്മള്‍ നിത്യേന കാണുന്നതും അല്ലാത്തതുമായ ഒട്ടനവധി സസ്യങ്ങളുണ്ട് ഇവിടെ. പ്രാധാന്യത്തിന്റേയും, പൊതുവായ സ്വഭാവത്തിന്റേയും അടിസ്ഥാനത്തിലാണ് സസ്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഓരോ ചെടിയുടേയും അരികില്‍ പേര്, ശാസ്ത്രീയനാമം, ഉപയോഗം എന്നിവ ആലേഖനം ചെയ്തിട്ടുള്ള സൂചനാ ഫലകങ്ങളുണ്ട്. ഇതെല്ലാം സന്ദര്‍ശകര്‍ക്ക് ഇവയെ പറ്റി കൃത്യമായി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഉപകരിക്കുന്നവയാണ്. ഇവിടെയുള്ള 'നക്ഷത്ര വനം' (Star Forest) എന്ന ആശയം സന്ദര്‍ശകര്‍ക്ക് വേറിട്ട ഒരു അനുഭവമാണ്. നമ്മളോരോരുത്തരുടെയും ജന്മനക്ഷത്രങ്ങള്‍ സൂചിപ്പിക്കുന്ന ചെടികളെപ്പറ്റിയും അവയുടെ പ്രാധാന്യത്തെപ്പറ്റിയുമെല്ലാം മനസ്സിലാക്കാന്‍ ഇവിടെനിന്നു കഴിയും. ഇതു വിശ്വാസവുമായി തട്ടിനില്‍ക്കുന്ന ഒന്നുകൂടിയാണ്. നശിച്ചുകൊണ്ടിരിക്കുന്ന ഒട്ടനവധി ചെടികളെ ഇവിടെ അവ അര്‍ഹിക്കുന്ന പ്രത്യേക പരിചരണം കൊടുത്തുകൊണ്ട് തന്നെ വളര്‍ത്തിക്കൊണ്ട് വരുന്നു. കേരളത്തിനകത്തും പുറത്തുമുള്ള പല യൂണിവേഴ്‌സിറ്റികളിലേയും ഗവേഷക വിദ്യാര്‍ഥികള്‍ ഇവിടുത്തെ നിത്യ സന്ദര്‍ശകരാണ്. പ്രവേശനഫീസ്: 10 രൂപ. ക്യാമറയ്ക്ക് 20 രൂപ. പരമാവധി രണ്ട് മണിക്കൂര്‍ ഉദ്യാനത്തില്‍ ചിലവിടാം. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഓഫീസില്‍ ലഘുലേഖ ലഭ്യമാണ്.
എഴുത്തും ചിത്രങ്ങളും വിപിന്‍ ചാലിമന
www.keralites.net |
Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment