by Dr. T.M. Thomas IsaacP Click this link:
https://www.facebook.com/thomasisaaq/posts/1488424604507009
"വാട്ടര്‍ അതോറിറ്റി പ്രതിവര്‍ഷം 300 കോടി രൂപ നഷ്ടത്തിലാണ്. വെള്ളം കിട്ടാത്തതിന്റെ നാട്ടുകാരുടെ പഴി വേറെയും. 1000 ലിറ്റര്‍ ശുദ്ധീകരിച്ച് വിതരണം ചെയ്യുമ്പോള്‍ ചെലവ് 25.47 രൂപയാണ്. എന്നാല്‍ വരവ് 10.08 രൂപ മാത്രമാണ്.
ചെലവ് ഇത്ര കൂടാനും വരുമാനം ഇത്ര കുറയാനും കാരണം പമ്പ് ചെയ്യപ്പെടുന്നൂവെന്ന് പറയപ്പെടുന്ന വെള്ളത്തിന്റെ മൂന്നിലൊന്നേ വീടുകളിലെത്തുന്നൂ എന്നുള്ളതാണ്.പമ്പിന്റെ കേടും മറ്റുംമൂലം വൈദ്യുതി ചാര്‍ജ്ജ് കൂടുന്നൂവെന്ന് മാത്രമല്ല, കപ്പാസിറ്റിയുടെ ഗണ്യമായ ഭാഗം വിനിയോഗിക്കപ്പെടാതെയും പോകുന്നു. ഇതിനു പുറമേ പഴഞ്ചന്‍ പൈപ്പുകളുടെ ചോര്‍ച്ചമൂലം പമ്പ് ചെയ്യുന്ന വെള്ളത്തില്‍ ഗണ്യമായൊരു ഭാഗം ചോര്‍ന്നു പോകുന്നൂവെന്നു മാത്രമല്ല, വെള്ളം മലീനമാകുകയും ചെയ്യുന്നു. അപ്പോള്‍ വാട്ടര്‍ അതോറിറ്റിയുടെ പുനരുദ്ധരണ തന്ത്രത്തിന്റെ ഇടപെടല്‍ മേഖല വ്യക്തമാണ്. പഴഞ്ചന്‍ പമ്പുകളും പൈപ്പുകളും മാറ്റി സ്ഥാപിക്കുക. അതുപോലെ തന്നെ വിതരണ ചെലവ് താരതമ്യേന കുറവുള്ള നഗരമേഖലയിലെ കുടിവെള്ള പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുക.
ഇതാണ് 2016-17 ലെ ബജറ്റ് ചെയ്തത്. രണ്ടായിരത്തില്‍പ്പരം കോടി രൂപയുടെ കുടിവെള്ള പാക്കേജിനാണ് അനുവാദം നല്‍കിയിട്ടുള്ളത്. ഇതില്‍ 24 കുടിവെള്ള പദ്ധതികള്‍ കിഫ്ബിക്ക് സമര്‍പ്പിക്കപ്പെട്ടു. വിശദമായ പരിശോധനയ്ക്കുശേഷം 7 ന് നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ സമര്‍പ്പിക്കുകയാണ്. ഇതിലേറ്റവും വലുത് 235 കോടി രൂപ ചെലവു വരുന്ന കൊല്ലം കോര്‍പ്പറേഷന്റെ വാട്ടര്‍ സപ്ലൈ സ്‌കീമാണ്. കൊയിലാണ്ടി, തൃശ്ശൂര്‍, കോട്ടയം, ഷൊര്‍ണ്ണൂര്‍, കാസര്‍ഗോഡ്, പൊന്നാനി, മട്ടന്നൂര്‍, തൊടുപുഴ, തിരുവല്ല, താനൂര്‍ തുടങ്ങിയ മുനിസിപ്പാലിറ്റികളുടെ പദ്ധതികളും ഇതില്‍പ്പെടും. അഞ്ചു വര്‍ഷം കൊണ്ട് പതിനായിരം കോടി രൂപ കുടിവെള്ള മേഖലയില്‍ നിക്ഷേപിക്കും. വാട്ടര്‍ അതോറിറ്റിയുടെ കാര്യക്ഷമത ഉയര്‍ത്തി ലാഭവും നഷ്ടവും ഇല്ലാത്ത നിലയിലാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
ഈ വികസന തന്ത്രം നടപ്പിലാക്കുന്നതിന് ജീവനക്കാരുടെ പങ്കിനെക്കുറിച്ച് കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയനും അസോസിയേഷന്‍ ഓഫ് കേരള വാട്ടര്‍ അതോറിറ്റി ഓഫീസേഴ്‌സും സംയുക്തമായി തിരുവനന്തപുരത്ത് സെമിനാര്‍ സംഘടിപ്പിക്കുകയുണ്ടായി. ഞാന്‍ ഒരു നിര്‍ദ്ദേശം വച്ചു:- മുഴുവന്‍ പ്രോജക്ടുകള്‍ക്കും കൃത്യമായ മാസാമാസ ലക്ഷ്യങ്ങള്‍ നിര്‍വ്വചിക്കുക.
- അവ നടപ്പിലാക്കാനുള്ള ബാധ്യത ജീവനക്കാര്‍ ഏറ്റെടുക്കുക.
- ഓരോ മാസവും തങ്ങള്‍ എത്ര മുന്നേറിയെന്നുള്ളത് പൊതുജനങ്ങളെ അറിയിക്കുവാന്‍ തിരുവനന്തപുരത്ത് ഒരു നിര്‍വ്വഹണ ക്ലോക്ക് സ്ഥാപിക്കുക.
www.keralites.net |
Posted by: Aniyan <jacobthomas_aniyankunju@yahoo.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment