വിജയത്തിലേക്കുള്ള ചുവടുവെപ്പുകള്‍
ഭീകരമായ മര്‍ദ്ദന മുറകള്‍ ഏറ്റുവാങ്ങി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ നയിച്ച് തന്റെ ഇരുപത്തിയാറാമത്തെ വയസ്സില്‍ നിയമസഭാംഗമായിത്തീര്‍ന്ന പിണറായി വിജയന്റെ മുന്നോട്ടുള്ള ഓരോ ചുവടുവെപ്പുകളും നിശ്ചയദാര്‍ഢ്യത്തോടെ തന്നെയായിരുന്നു. സുരക്ഷാ ഭീഷണികള്‍ നേരിടുമ്പോഴും എല്ലാം അവഗണിച്ചുകൊണ്ട് 1998 മുതല്‍ 2015 വരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയായി പാര്‍ട്ടിയെ നയിച്ച അനിഷേധ്യ നേതാവായിരുന്നു പിണറായി. നിലപാടുകളില്‍ ഉറച്ചുനിന്ന് പാര്‍ട്ടിയെ പിളര്‍പ്പില്‍ നിന്ന് തടഞ്ഞ പിണറായി വിജയനെന്ന കമ്യൂണിസ്റ്റുകാരന്റെ നാളിതുവരെയുള്ള രാഷ്ട്രീയ യാത്രകളിലൂടെ......
പിണറായി വിജയന് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
സഖാവ് അഴീക്കോടന്റെ സ്മരണ ഓരോ കമ്മ്യൂണിസ്റ്റ്കാരന്റെയും മനസ്സിലെ അഗ്‌നിയാണെന്ന് പിണറായി. പാര്‍ട്ടിയുടെ സമുന്നത നേതാവായിരിക്കെ രാഷ്ട്രീയ ശത്രുക്കള്‍ വകവരുത്തിയ സഖാവ്. അദ്ദേഹത്തിന്റെ വസതിയിലെത്തി പത്‌നി മീനാക്ഷി ടീച്ചറെ കണ്ടപ്പോള്‍. നാമനിര്‍ദേശ പത്രിക നല്കുന്നതിന് മുന്‍പുള്ള സന്ദര്‍ശനം എന്നതില്‍ കവിഞ്ഞ വൈകാരികമായ അനുഭവമായിരുന്നു അതെന്ന് അദ്ദേഹം പറയുന്നു.
Photograph:
മലയാളത്തിന്റെ കഥാകാരിയായ കെ.ആര്‍ മീരയോടൊപ്പം കണ്ണൂര്‍ ജില്ലയിലെ ചിറക്കുനിയില്‍ ചേര്‍ന്ന സഹപാഠിക്കൂട്ടത്തില്‍ വേദി പങ്കിടുന്നു. (ഫോട്ടോ: പിണറായിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ നിന്ന്)
എ കെ ജിയുടെ സ്മരണ ഓരോ അണുവിലും ഉറങ്ങിക്കിടക്കുന്ന നാട്ടിലൂടെ. (ഫോട്ടോ: പിണറായിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ നിന്ന്)
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പ് സഖാവ് ചടയന്‍ ഗോവിന്ദന്റെ വസതി സന്ദര്‍ശിച്ചപ്പോള്‍. അദ്ദേഹത്തിന്റെ പത്‌നി സഖാവ് ദേവകിയോടൊപ്പം. (ഫോട്ടോ: പിണറായിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ നിന്ന്)
ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം തകര്‍ക്കാന്‍ കഴിയുന്നതരത്തിലെ 'ബഗ്' കണ്ടത്തെി ഏഴ് ലക്ഷം രൂപ സമ്മാനം നേടിയ ചാത്തന്നൂര്‍ എം.ഇ.എസ് എന്‍ജിനീയറിങ് കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗത്തിലെ ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥി അരുണ്‍ എസ്. കുമാറിനെ കൊല്ലം ജില്ലയിലെ തെരഞ്ഞെടുപ്പു പര്യടനത്തിനിടെ നേരില്‍ കണ്ടപ്പോള്‍. (ഫോട്ടോ: പിണറായിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ നിന്ന്)
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍. (ഫോട്ടോ: പിണറായിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ നിന്ന്)
Photograph:ravikumar
ലാല്‍സലാം സഖാവേ....
ധര്‍മടം മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍. ഫോട്ടോ: സി.സുനില്‍ കുമാര്‍
പിണറായി വിജയന്‍ നയിക്കുന്ന നവകേരളാ മാര്‍ച്ച് കൊച്ചിയിലെത്തിയപ്പോള്‍
നവ കേരള മാര്‍ച്ച് ചിറ്റൂര്‍ അണിക്കോട് എത്തിയപ്പോള്‍. ചിത്രം: പി.പി.ബിനോജ്
ഗ്രാന്മ സാംസ്‌കാരിക വേദി പിണറായിയില്‍ സംഘടിപ്പിച്ച പിഎസ് സി റാങ്ക് ജേതാക്കളും ഉദ്യോഗാര്‍ഥികളുമായുള്ള മുഖാമുഖം പരിപാടിയില്‍ പുതുതലമുറയുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പിണറായി
നാമ നിർദേശ പത്രിക സമർപ്പിക്കാൻ സഖാക്കളോടൊപ്പം
കണ്ണൂര്‍ ജില്ലയില്‍ തിരഞ്ഞെടുപ്പു പ്രചരണത്തിനിടയില്‍ പിണറായി വിജയന് പനിനീര്‍പ്പൂവ് സമ്മാനിക്കുന്ന കുട്ടി
ചെമ്പിലോട് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായെത്തിയ പിണറായി വിജയന്‍ റോഡരികില്‍ വൃക്ഷത്തൈ നടുന്നു. ഫോട്ടോ: സി സുനില്‍കുമാര്‍.
തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാന്‍ പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാരെല്ലാംകൂടി സ്വരൂപിച്ച് കൊടുത്ത തുക പിണറായി വിജയന്‍ സ്വീകരിക്കുന്നു.
പിണറായി വിജയന്‍ കണ്ണൂര്‍ ജില്ലയില്‍ തിരഞ്ഞെടുപ്പു പ്രചരണത്തിനിടയില്‍
കണ്ണൂര്‍ ജില്ലയില്‍ തിരഞ്ഞെടുപ്പു പ്രചരണത്തിനിടയില്‍
പാലക്കാട് കൊടുവായൂരില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് റാലിയില്‍ പിണറായി വിജയന്‍ സംസാരിക്കുന്നു. ഫോട്ടോ: ഇ.എസ്. അഖില്‍
കല്‍പറ്റയില്‍ നടന്ന എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് യോഗത്തില്‍ പിണറായി വിജയന്‍ സംസാരിക്കുന്നു. ഫോട്ടോ:പി.ജയേഷ്.
പിണറായി തെരുവില്‍ തിരഞ്ഞെടുപ്പ് യോഗത്തിനെത്തിയ
പിണറായി വിജയന് താന്‍ വരച്ച ചിത്രം സമ്മാനിക്കുന്ന കുട്ടി. ഫോട്ടോ: സി.സുനില്‍ കുമാര്‍
ധര്‍മ്മടം മണ്ഡലത്തിലെ പ്രചാരണത്തിനിടെ പിണറായി വിജയന്‍ - ഫോട്ടോ: ലതീഷ് പൂവത്തൂര്‍
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് പുറത്തിറങ്ങിയ പിണറായി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. ഫോട്ടോ: സി.സുനില്‍ കുമാര്‍
തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ധര്‍മ്മടത്തിലേക്കുള്ള യാത്ര. ഫോട്ടോ: ലതീഷ് പൂവത്തൂര്‍
പിണറായി വിജയന് തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം തന്റെ നിയോജക മണ്ഡലത്തില്‍ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. ഫോട്ടോ : സി.സുനില്‍ കുമാര്‍
തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ധര്‍മ്മടത്തിലേക്കുള്ള യാത്ര. ഫോട്ടോ: ലതീഷ് പൂവത്തൂര്‍
കണ്ണൂരില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനത്തില്‍ പങ്കെടുക്കുന്ന പിണറായി വിജയന്‍. ഫോട്ടോ: ലതീഷ് പൂവത്തൂര്‍
പിണറായി വിജയന് തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം തന്റെ നിയോജക മണ്ഡലത്തില്‍ നല്‍കിയ സ്വീകരണത്തില്‍ നിന്ന് . ഫോട്ടോ : സി.സുനില്‍ കുമാര്‍
തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം പാര്‍ട്ടി പ്രവര്‍ത്തകരോടും നാട്ടുകാരോടുമൊപ്പം. ഫോട്ടോ: ലതീഷ് പൂവത്തൂര്‍
വിജയാഹ്‌ളാദ പ്രകടനത്തില്‍ നിന്ന്. കണ്ണൂരില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ: ലതീഷ് പൂവത്തൂര്‍
സഖാവിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷമാക്കി മാറ്റുന്ന അണികള്‍. കണ്ണൂരില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ: ലതീഷ് പൂവത്തൂര്
തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ധര്‍മ്മടത്തിലേക്കുള്ള യാത്ര. ഫോട്ടോ: സി.സുനില്‍ കുമാര്‍
www.keralites.net |
Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment