Monday, 4 April 2016

[www.keralites.net] ലഹരിയുടെ വഴികള ില്‍ മയങ്ങി കുട ുംബങ്ങളുടെ താളം തെറ്റി.........

 

എം ഒ വര്‍ഗീസ്, കെ ഗിരീഷ്, ബിജു കാര്‍ത്തിക്ക്, ആര്‍ ഹണീഷ്‌കുമാര്‍

ബാറുകള്‍ അടച്ചുപുട്ടുന്ന 2013നുമുമ്പുവരെ കേരളത്തില്‍ ആകെ രജിസ്റ്റര്‍ചെയ്യുന്ന മയക്കുമരുന്നുകേസുകള്‍ ആയിരത്തില്‍ത്താഴെ.

എന്നാല്‍, 2015ല്‍ പൊലീസുമാത്രം 4105 കേസ് രജീസ്റ്റര്‍ചെയ്തു.

എക്സൈസ് 1430 കേസും രജിസ്റ്റര്‍ചെയ്തു.

കേരളത്തിലെത്തുന്ന മയക്കുമരുന്നിന്റെ അഞ്ചിലൊന്നുപോലും പിടിക്കപ്പെടുന്നില്ലെന്ന് എക്സൈസും പൊലീസും സമ്മതിക്കുമ്പോഴാണ് ഇതിന്റെ വ്യാപ്തി മനസിലാകുക.

അബ്കാരി കേസും കുത്തനെ കൂടി.

ബാറുകള്‍ അടയ്ക്കുന്നതിനുമുമ്പ് 2012ല്‍ 10,000ത്തില്‍ത്താഴെയായിരുന്നു അബ്കാരിക്കേസുകള്‍.

എന്നാല്‍, 2014ല്‍ അത് 13,676 ആയി. 2015ല്‍ 15,092ഉം ആയി.

കഴിഞ്ഞവര്‍ഷം 10,064 ലിറ്റര്‍ അനധികൃത മദ്യം പിടിച്ച സ്ഥാനത്ത് ഈ വര്‍ഷം അത് 38,228 ലിറ്ററായി ഉയര്‍ന്നു.

ഒരു ലക്ഷത്തിലേറെ ലിറ്റര്‍ വാഷും പിടിച്ചു.

പുകഞ്ഞും അലിഞ്ഞും കൌമാരങ്ങള്‍

കണ്ണൂര്‍ > "ബാറുകള്‍ പൂട്ടിയാലെന്താ... അതിനേക്കാള്‍ വലിയ ലഹരിയുടെ ലോകത്താണ് നമ്മുടെ മക്കള്‍... എന്തുചെയ്യാം. ക്ളാസെടുക്കാനല്ല, കോളേജിലേക്ക് പോകാന്‍പോലും ഭയമാണ്.'' പേരുപറയരുതെന്ന് അഭ്യര്‍ഥിച്ച് ഒരു കോളേജ് അധ്യാപകന്‍ നെടുവീര്‍പ്പോടെ പറഞ്ഞ വാക്കുകള്‍.

"അവരുടെ ചുവന്ന കണ്ണുകളില്‍, എന്താണെന്ന് പറയാനാവില്ല.

ലഹരിമരുന്നുകളിലേക്ക് എളുപ്പത്തില്‍ വീഴുകയാണ് കുട്ടികള്‍.

ലഹരിയില്‍ ലക്കുകെട്ട് അപകടമുണ്ടാക്കിയ ക്യാമ്പസ് കഥകള്‍ നിരവധിയുണ്ട്.

തിരുവനന്തപുരത്ത് ഒരു കുട്ടിയുടെ ജീവന്‍പോലും നഷ്ടമാക്കിയത് ഈ ലഹരിയാണ്.

ബാറുകള്‍ പൂട്ടിയശേഷമുള്ള കേരളത്തിലെ സാധാരണ ക്യാമ്പസ്സിലെ അവസ്ഥയാണിത്.

രണ്ടുവര്‍ഷംമുമ്പ് വടക്കന്‍ കേരളത്തിലെ ഒരു എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥിനിയെ കഞ്ചാവ് സഹിതം പിടികൂടി.

ഉന്നത സ്വാധീനത്താല്‍ കേസൊക്കെ ഒതുങ്ങിപ്പോയെങ്കിലും ക്യാമ്പസ്സുകളില്‍ ഇന്നും സുലഭമായി കഞ്ചാവും ബ്രൌണ്‍ഷുഗറും കിട്ടുന്നു.

ഇപ്പോള്‍ പുകയ്ക്കുന്ന പൊടികള്‍ക്ക് പകരം എല്‍സിഡി (LCD- Lysegic Acid Diethylamide) സ്റ്റിക്കറുകളും പ്ളാക്സ്മോ ട്രോക്സിമോ (Plaxmo Troximo)പോലുള്ള ഗുളികകളുമാണ്.

ബംഗളൂരുവില്‍നിന്നാണ് ഇത്തരം ഗുളികകള്‍ കുട്ടികള്‍ക്ക് ലഭിക്കുന്നത്.

ബാറുകള്‍ പൂട്ടിയതോടെ മണമില്ലാത്ത ഇത്തരം ലഹരിപദാര്‍ഥങ്ങള്‍ക്ക് പിറകിലാണ് വിദ്യാര്‍ഥികളെന്ന് പൊലീസ് പറയുന്നു.

ലഹരി ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ കളവ്, വാഹനമോഷണക്കേസുകളില്‍ കൂടുതല്‍ ഉള്‍പ്പെടുന്നതായും പൊലീസ് കണക്കുകള്‍.


കഞ്ചാവ് ഒരു കിലോയില്‍  കൂടുതലോ ബ്രൌണ്‍ഷുഗര്‍ അഞ്ച് ഗ്രാമില്‍ കൂടുതലോ ഉണ്ടെങ്കിലേ NDPS പ്രകാരം കേസിന് ശക്തിയുണ്ടാവൂ.

ഇതില്‍ കുറഞ്ഞ അളവിലാണെങ്കില്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ ഇറങ്ങാം.

ബാറുകള്‍ പൂട്ടിയപ്പോള്‍ കുട്ടികള്‍ ഈ 'സുരക്ഷിത താവളത്തിലേക്ക് ' മാറിയതും അതുകൊണ്ടുതന്നെ.

ലഹരി പകരാന്‍ മാജിക് കൂണു

ലഹരിയില്‍ പുതുവഴി തേടുന്ന യുവതലമുറയെ വലയിലാക്കാന്‍ മാജിക് കൂണും.

കൊടൈക്കനാലില്‍ തണുപ്പുള്ള കാലാവസ്ഥയില്‍ വളരുന്ന സവിശേഷ ഇനം കൂണാണ് ലഹരി വസ്തുവായി ഉപയോഗിക്കുന്നത്.

പച്ചയ്ക്കും ഉണക്കിയും ഉപയോഗിക്കുന്ന കൂണില്‍ അടങ്ങിയ സിലോസിബിന്‍ എന്ന രാസവസ്തുവാണ് ലഹരി പകരുന്നത്.

സിലോസിബിന്‍ ലഹരിനിരോധന പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും കൂണ്‍ NDPS പട്ടികയില്‍ ഉള്‍പ്പെടാത്തതിനാല്‍ കൈയോടെ പിടിച്ചാലും പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ എക്സൈസ് വകുപ്പിനാകില്ല.

രാസപരിശോധന നടത്തി ഇതിലടങ്ങിയ രാസവസ്തു പരിശോധിച്ചു മാത്രമേ കേസെടുക്കാനാവൂ.

നിലവില്‍ കേരളത്തില്‍ അതിനുള്ള സംവിധാനമില്ല.

കൊടൈക്കനാലില്‍ വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് കൂണ്‍ ലഹരി സംഘത്തിന്റെ പ്രധാന ഇടപാടുകാര്‍.

ലോഡ്ജുകളില്‍ മുറിയെടുക്കുന്നവരെ ഇടനിലക്കാര്‍വഴിയാണ് സംഘം സമീപിക്കുക.

ഒരു ഡസന്‍ കൂണിന് 750 രൂപയാണ് വില.

തേനില്‍ മുക്കിയാണ് ഇവ കഴിക്കുക. ആറെണ്ണം കഴിക്കുമ്പോഴേക്കും ലഹരിക്ക് അടിപ്പെടും.

ലഹരി ഒരാഴ്ചവരെ നിലനില്‍ക്കും എന്നതാണ് ഇതിന്റെ  സവിശേഷത.

തണുപ്പില്‍ മാത്രമാണ് ഇതിന്റെ ലഹരി അനുഭവിക്കാനാവുക.

അതിനാല്‍ ശീതീകരിച്ച മുറിയിലാണ് ഇതിന്റെ ഉപയോഗം.

വീണ്കിടക്കുന്ന മരത്തിന്റെ അടിയിലാണ് ഇവ പ്രധാനമായും വളരുന്നത്.

കുതിരച്ചാണകത്തില്‍ ഇവ മുളപ്പിച്ചെടുക്കുന്നതായും വിവരമുണ്ട്.

എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ മാജിക് കൂണിന് മറ്റ് ലഹരിവസ്തുക്കളേക്കാള്‍ മാരക ശേഷിയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

തലച്ചോറിന് ഗുരുതര പ്രഹരമേല്‍പ്പിക്കുന്നതിനാല്‍ ഇതുപയോഗിച്ചവര്‍ക്ക് ഓര്‍മശക്തി പൂര്‍ണമായും നഷ്ടപ്പെട്ട് മാനസികനില തകരുന്നു.

ഇവര്‍ പിന്നീട് പഴയ അവസ്ഥയിലേക്ക് മടങ്ങിവരുന്നില്ലെന്നും പഠനം തെളിയിക്കുന്നു.

ഇത് ആത്മഹത്യയിലേക്കും അക്രമസ്വഭാവങ്ങളിലേക്കും നയിക്കുന്നതായും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

ക്യൂട്ടക്സും വൈറ്റ്നറും

ഓപ്പിയം, ബ്രൌണ്‍ ഷുഗര്‍, കഞ്ചാവ് എന്നിവക്ക് പുറമേ പൊതുവിപണിയില്‍ സുലഭമായി ലഭിക്കുന്ന പല ഉല്‍പ്പന്നങ്ങളും പുതുതലമുറ ലഹരിക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്.

ഫെവി ക്വിക്, ഫെവി ബോണ്ട്, ക്യൂട്ടക്സ്, വൈറ്റ്നര്‍, പെട്രോള്‍, മണ്ണെണ്ണ എന്നിവ പ്ളാസ്റ്റിക് പേപ്പറിലോ, ടവലിലോ ആക്കി ആവശ്യാനുസരണം മണംപിടിച്ച് ലഹരി നുണയുന്നവരുണ്ട്.

അര ലിറ്ററിലേറെ ലഹരി അരിഷ്ടം കഴിക്കുന്നവരും നിത്യേന മൂന്ന് കുപ്പിയോളം കഫ് സിറപ്പ് അകത്താക്കുന്നവരും ഇവിടെയുണ്ട്.

അടുത്തിടെ കണ്ണിനുള്ള തുള്ളിമരുന്നിന്റെ ഉപയോഗവും വര്‍ധിച്ചിട്ടുണ്ട്.

സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നവരുടെ കണ്ണുകള്‍ ചുവന്ന് തുടുക്കുന്നത് തടയാന്‍ തുള്ളിമരുന്ന് കണ്ണിലൊഴിക്കുകയാണ്.

മാനസിക രോഗികള്‍ക്ക് നല്‍കുന്ന ലൈസര്‍ജിക് ആസിഡ് ഡൈത്തിലാമൈഡും (lisergic asid diethylamide) ലഹരിക്ക് ഉപയോഗിക്കുന്നു.

മാഹിയില്‍നിന്നാണ് ഈ മരുന്ന് കേരളത്തിലെത്തുന്നത്.

150 രൂപയുള്ള മരുന്നിന് കേരളത്തില്‍ 1000 രൂപ വരെ ഈടാക്കുന്നു.

പേര് വസ്ത്രവില്‍പ്പന; ലക്ഷ്യം കഞ്ചാവ്

കോഴിക്കോട് > മോട്ടോര്‍ വാഹനങ്ങളില്‍ എത്തി കഞ്ചാവുപൊതികള്‍ കൈമാറി മിന്നിമറയുന്ന കഞ്ചാവ് വില്‍പ്പനക്കാരുടെ കാലം കഴിഞ്ഞു.

ജോലി തേടി കേരളത്തില്‍ എത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് ഇപ്പോള്‍ ലഹരി വില്‍പ്പനയിലെ പ്രധാന കണ്ണികള്‍.

വസ്ത്ര വില്‍പ്പനക്കാരായി വേഷം മാറി ഇത്തരക്കാര്‍ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നതായാണ് എക്സൈസ് ഇന്റലിജന്‍സിന് ലഭിച്ച വിവരം.

വസ്ത്രം വില്‍ക്കാനെന്ന പേരില്‍ കറങ്ങി നടക്കുന്ന സംഘം ലഹരിമരുന്നിന് ഇടപാടുകാരെ കണ്ടെത്തും.

ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കേന്ദ്രീകരിച്ചാണ് പ്രധാനവില്‍പ്പന.

മലയാളികളും ഇവരില്‍നിന്ന് ലഹരി വാങ്ങുന്നുണ്ട്.

കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും ഇവര്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം.

മയക്കുമരുന്ന് കടത്തിന്റെ ഇടനാഴിയായി പാലക്കാട് ചുരം

പാലക്കാട് > ബാറുകള്‍ അടച്ചു പൂട്ടിയതോടെ കേരള–തമിഴ്നാട് അതിര്‍ത്തിയായ പാലക്കാട് ചുരം കഞ്ചാവിന്റേയും ലഹരിവസ്തുകളുടേയും ഇടനാഴിയായി മാറി.

ഫെബ്രുവരിയില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

52 കിലോ കഞ്ചാവ് പിടികൂടി. 18 പ്രതികളെ അറസ്റ്റ് ചെയ്തു.

മാര്‍ച്ച് 31 വരെ  10 കേസെടുത്തു. 12.16 കിലോഗ്രാം കഞ്ചാവ് പിടിച്ചു. 12 പ്രതികളെ പിടികൂടി. 

ദിവസേനയാണ് ഇപ്പോള്‍ മയക്കുമരുന്നും കഞ്ചാവും പിടികൂടുന്നത്.

തമിഴ്നാട്ടിലെ ഉദുമല്‍പേട്ട, കമ്പം, തേനി എന്നിവിടങ്ങളില്‍നിന്നാണ് കഞ്ചാവ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്.

പുറമെ പാന്‍മസാലയടക്കമുള്ള ലഹരിവസ്തുക്കളും എത്തുന്നു. 

വാളയാര്‍, വേലന്താവളം, നടുപ്പുണി, ഗോപാലപുരം, മീനാക്ഷീപുരം, ഗോവിന്ദാപുരം റൂട്ടുകള്‍ വഴിയാണ് കൂടുതലായും കഞ്ചാവ് എത്തുന്നത്.

തമിഴ്നാടിന്റെ റൂട്ട് ബസുകള്‍ക്ക് പുറമെ കെഎസ്ആര്‍ടിസിയിലും ചില സ്വകാര്യ ബസുകളിലുമായാണ് കഞ്ചാവ് കടത്തികൊണ്ടുവരുന്നത്.

ചെറിയ പ്ളാസ്റ്റിക് കവറുകളില്‍ കഞ്ചാവ് നിറച്ച് ബസിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ചാണ് കടത്ത്.

ആന്ധ്രാപ്രദേശ്, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുള്ള കഞ്ചാവ് ട്രെയിന്‍വഴി തിരുപ്പൂരിലെത്തിക്കും.

അവിടെ നിന്നും ബസ്സുകളില്‍ കേരളത്തിലേക്ക് കടത്തും. 

ആന്ധ്രയില്‍ കിലോക്ക് 2500 രൂപയ്ക്കും ലഭിക്കുന്ന കഞ്ചാവ്് കേരളത്തില്‍ എത്തിച്ചാല്‍ ഇടനിലക്കാരന് 10,000 രൂപലഭിക്കും.

ചെറിയ പാക്കറ്റുകളാക്കി വിറ്റാല്‍ 50,000 രൂപവരെ ഉണ്ടാക്കാം.

UDF ഭരണത്തില്‍ പൊലിസ് –വില്‍പ്പന നികുതി– എക്സൈസ് വകുപ്പുകള്‍നിര്‍ജീവമായതോടെയാണ് അതിര്‍ത്തിയിലെ  കള്ളക്കടത്ത് വ്യാപകമായത്.

കൊറിയര്‍ സര്‍വീസിന്റെ മറവിലും

കാസര്‍കോട് > ബാറുകള്‍ പൂട്ടിയപ്പോള്‍ കഞ്ചാവിന്റെ ഉപയോഗം കൂടിയതുപോലെ നിരോധിക്കപ്പെട്ട പാന്‍ മസാലകളുടെ ഉപയോഗവും വന്‍തോതില്‍ വര്‍ധിച്ചു.

മറ്റു സംസ്ഥാനങ്ങളില്‍നിന്നും വലിയ തോതിലാണ് ഇവ കടത്തുന്നത്.

കടത്തുന്നതിന് പുതിയ മാര്‍ഗങ്ങളും കണ്ടെത്തിയിട്ടുണ്ട്.

കൊറിയര്‍ സര്‍വീസിന്റെ മറവില്‍ ലഹരിവസ്തു കടത്തുന്നത് വ്യാപകം.

ഇങ്ങനെ കടത്തിയ 3,000 പായ്ക്കറ്റ് പുകയില ഉല്‍പന്നങ്ങള്‍ കഴിഞ്ഞ ദിവസം കാസര്‍കോട് റെയില്‍വേ പൊലീസ് പിടികൂടിയതോടെയാണ് പുതിയ മാര്‍ഗം പുറത്തായത്.

തിരുവനന്തപുരത്തേക്ക് സാധനങ്ങളുമായി പോകുന്ന കൊറിയര്‍ ഏജന്റാണ് വലിയ കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍ ലഹരിവസ്തുക്കള്‍ കടത്തിയത്.

ക്വട്ടേഷന്‍ സംഘങ്ങള്‍ കഞ്ചാവ് കടത്തുകാരായി

കാസര്‍കോട് > സംസ്ഥാന അതിര്‍ത്തിയായ കാസര്‍കോട്ടേക്ക് കഞ്ചാവെത്തുന്നത് ക്വിന്റല്‍ കണക്കിന്.

ബാറുകള്‍ പൂട്ടിയതോടെ മറ്റ് ലഹരിവസ്തുക്കളുടെ വരവ് പതിന്മടങ്ങ് വര്‍ധിച്ചു.

ക്വട്ടേഷന്‍ സംഘങ്ങളും കവര്‍ച്ചക്കാരും പ്രധാന മേഖല കഞ്ചാവ് കടത്താക്കി.

അടുത്തകാലംവരെ സജീവമായിരുന്ന മണല്‍ മാഫിയയും കഞ്ചാവ്, മദ്യക്കടത്തിലേക്ക് തിരിഞ്ഞു.

കഴിഞ്ഞമാസം 120 കിലോ കഞ്ചാവുമായി പിടിയിലായത് ജില്ലയിലും മംഗളൂരുവിലും അറിയപ്പെടുന്ന ക്വട്ടേഷന്‍ സംഘമാണ്.

വധശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ ഗുജ്രി അമ്മി(അബ്ദുല്‍ ഹമീദ്)യാണ് ഒഡീഷയില്‍നിന്ന് കഞ്ചാവ് കടത്തുന്നതിന് നേതൃത്വം നല്‍കിയത്.

കവര്‍ച്ചയില്‍നിന്ന് കിട്ടുന്ന പണം ഉപയോഗിച്ച് ഒഡീഷ, ആന്ധ്ര സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിലെത്തി കഞ്ചാവ് വാങ്ങി കേരളത്തിലെയും കര്‍ണാടകത്തിലെയും വിതരണക്കാര്‍ക്ക് എത്തിക്കുകയാണിവര്‍.

രണ്ടുമാസം മുമ്പ് കാസര്‍കോട് ടൌണില്‍ സ്വര്‍ണ വ്യാപാരിയെ കൊള്ളയടിച്ച് കിട്ടിയ പണം ഉപയോഗിച്ച് വാങ്ങിയ കഞ്ചാവാണ് പൊലീസ് പിടികൂടിയത്.

ഒഡീഷയിലും ആന്ധ്രയിലും മലയാളികള്‍ക്ക് കഞ്ചാവ് തോട്ടമുണ്ട്.

മാവോയിസ്റ്റ് സ്വാധീന മേഖലകളിലാണ് കൃഷി കൂടുതലും. ഇവിടെ പൊലീസിന് കടന്നുചെല്ലാനാകില്ല.

തീരദേശം വലിയ വിപണനകേന്ദ്രം

തൃശൂര്‍ > തീരദേശമാണ് ലഹരിമാഫിയയയുടെ ഏറ്റവും വലിയ വിപണനകേന്ദ്രം.

മദ്യനിരോധനം വന്നതോടെ ഇതു ഇരട്ടിച്ചു.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നടന്ന പല വേട്ടകളിലും കഞ്ചാവിനേക്കാള്‍ വീര്യം കൂടിയ മരുന്നുകള്‍ കണ്ടെടുത്തിട്ടുണ്ട്.

കൊടുങ്ങല്ലൂര്‍, നാട്ടിക, ചാവക്കാട് തീരദേശങ്ങളില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ വരെ കഞ്ചാവ് അടിമകളും വില്‍പനക്കാരുമാണ്.

മണ്ണാര്‍ക്കാട്, ഇടുക്കി പ്രദേശങ്ങളില്‍ നിന്നും ഒഡീഷ, ജാര്‍ഖണ്ഡ് തുടങ്ങിയിടങ്ങളില്‍ നിന്നുമാണ് മയക്കുമരുന്ന്, വിശേഷിച്ച് കഞ്ചാവ് ജില്ലയിലെത്തുന്നത്.

കണ്ടശ്ശാംകടവില്‍ ലഹരിമാഫിയയെക്കുറിച്ച് പരാതിപ്പെട്ടതിന് സ്ത്രീകളുള്‍പ്പടെയുള്ളവരെ വീടുകയറി ആക്രമിച്ചതുള്‍പ്പടെ പത്തോളം സംഭവങ്ങളാണ് ഒരു വര്‍ഷത്തിനുള്ളില്‍ വിവിധഭാഗങ്ങളിലുണ്ടായത്.

സ്കൂളുകള്‍ കേന്ദ്രീകരിച്ച് വലവിശാന്‍ പ്രത്യേകസംഘങ്ങളുണ്ട്.

വളരെ മാന്യമായി വസ്ത്രധാരണം ചെയ്ത ഇവര്‍ കുട്ടികളുമായി ചങ്ങാത്തം കൂടുകയും ആദ്യം ചെറിയ തോതില്‍ മയക്കുമരുന്ന് കലര്‍ത്തിയ മിഠായിയും മറ്റും നല്‍കുകയുമാണ് പതിവ്.

പിന്നീട് ഇവര്‍ ഇതു വാങ്ങുന്നതിനുള്ള പണത്തിനായി ലഹരിയുടെ കച്ചവടക്കാരാവുന്നു.

പ്രത്യേകതരം റിസ്റ്റ് ബാന്‍ഡുകള്‍, ഹെയര്‍ബാന്‍ഡുകള്‍, ഹെയര്‍സ്റൈറല്‍ എന്നിവയാണ് ലഹരി ശൃംഖലയില്‍പെട്ടവര്‍ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന അടയാളങ്ങള്‍.

ഇതു കുട്ടികള്‍ക്ക് സമ്മാനിക്കലും പതിവാണ്.

കൊച്ചി ലഹരിയുടെ 'Hub'

കൊച്ചി > കേരളത്തിലെ ലഹരിവസ്തുക്കളുടെ 'ഹബ്'ആയി മെട്രോനഗരമായ കൊച്ചി മാറുന്നു.

കഞ്ചാവുമുതല്‍ ഹാഷിഷ്, കൊക്കെയ്ന്‍, ബ്രൌണ്‍ഷുഗര്‍ തുടങ്ങി അധോലോകവിപണിയില്‍ ഗ്രാമിന് ലക്ഷങ്ങള്‍ വിലമതിക്കുന്ന  ലഹരിവസ്തുക്കള്‍ കൊച്ചിയിലൂടെ ഒഴുകുകയാണ്.

2015ല്‍ ആകെ 56.84 കിലോ കഞ്ചാവ് പിടിച്ച സ്ഥാനത്ത് ഈ വര്‍ഷം ആദ്യമൂന്നുമാസങ്ങളില്‍ത്തന്നെ 50 കിലോയോളം കഞ്ചാവ് പിടിച്ചു.

2015ല്‍ ലഹരിവസ്തുക്കള്‍ സംബന്ധിച്ച 655 കേസുകളാണ് രജിസ്റ്റര്‍ചെയ്തത്.

ഇതില്‍ 782 പേര്‍ പ്രതികളായി. ആകെ 56.84 കിലോ കഞ്ചാവ് പിടിച്ചു. 112 ഗ്രാം ഹാഷിഷ്, 20 ഗ്രാം കൊക്കെയ്ന്‍, 520 മില്ലിഗ്രാം ബ്രൌണ്‍ഷുഗര്‍, 2.88 ഗ്രാം എല്‍എസ്ഡി, 165 ആംപ്യൂളുകള്‍, 350 ലഹരിമരുന്നു ഗുളികകള്‍ എന്നിവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നതായി ആന്റി നാര്‍ക്കോട്ടിക് സെല്ലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

വയനാട്ടില്‍ മദ്യവും കഞ്ചാവും വ്യാപകം

കല്‍പ്പറ്റ > ബാറുകള്‍ പൂട്ടിയതോടെ കര്‍ണാടക അതിര്‍ത്തി ഗ്രാമമായ ബൈരക്കുപ്പയില്‍ നിന്ന് വയനാട്ടിലേക്ക് മദ്യവും മയക്കുമരുന്നും ലഹരി വസ്തുക്കളും ഒഴുകുന്നു.

കബനി നദിയിലെ മരക്കടവ് വഴി ബൈരന്‍കുപ്പയില്‍ നിന്നാണ് കോഴിക്കോട്, വയനാട് ജില്ലകളിലേക്ക് ലഹരി കടത്ത് വ്യാപകമായത്.

ബാറുകള്‍ പൂട്ടിയതിന് ശേഷം അനധികൃത മദ്യം കൈവശംവെയ്ക്കല്‍, വില്‍പ്പന, ചാരായവിതരണം, വാറ്റ് നിര്‍മാണം  എന്നിവയില്‍  ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മുന്‍ വര്‍ഷത്തേക്കാള്‍ വന്‍തോതിലുളള വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ ആറുമാസത്തിനിടെ 1498 ലിറ്റര്‍ അനധികൃത മദ്യമാണ്എക്സൈസ് അധികൃതര്‍ ജില്ലയില്‍ പിടികൂടിയത്.

കേരളത്തില്‍ തന്നെ വില്‍ക്കുന്ന ഇന്ത്യന്‍ നിര്‍മിത മദ്യവും കര്‍ണാടക, തമിഴ്നാട്, മാഹി എന്നിവിടങ്ങളില്‍ നിന്നും എത്തിക്കുന്ന അനധികൃത മദ്യവുമാണ് പിടികൂടിയത്.

ഈ കാലയളവില്‍ 17 കിലോയോളം കഞ്ചാവ്, 1064 ലിറ്റര്‍ വാഷ്, 1885 ലിറ്റര്‍ സ്പിരിറ്റ്, 35 ലിറ്റര്‍ ചാരായം, 80,000 പാക്കറ്റ് ഹാന്‍സ് ഉള്‍പ്പടെ കിലോകണക്കിന് പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു.

മദ്യം out ; മയക്കുമരുന്ന് in.

മലപ്പുറം> മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറം അരിയല്ലൂരില്‍ ഒരു ഗൃഹനാഥന്‍ ജീവനൊടുക്കി.

സന്തോഷത്തോടെ ജീവിച്ച കുടുംബത്തിലുണ്ടായ ദുരന്തത്തിന്റെ കാരണം ദുരൂഹമായി.

ക്രമേണ നാട്ടുകാര്‍ ആ ഞെട്ടിക്കുന്ന വിവരമറിഞ്ഞു.

മകന്‍ കഞ്ചാവിനടിമയാണെന്നറിഞ്ഞ് പ്രതീ #3349;്ഷകള്‍ നശിച്ചായിരുന്നു ആ അച്ഛന്‍ ജീവിതമവസാനിപ്പിച്ചത്.

 

'ഇവനെ എവിടെയെങ്കിലും പൂട്ടിയിടാമോ....' 15 തികയാത്ത മകനെ ചൂണ്ടി മലപ്പുറം നഗരവാസിയായ ഒരമ്മ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് ചോദിച്ചു.

കുടുംബാംഗങ്ങള്‍ കാണ്‍കെ അശ്ളീല വീഡിയോ കാണുന്നതും വിവസ്ത്രനായി നടക്കുന്നതും പതിവാക്കിയ മകന്‍ ആ അമ്മയുടെ നെഞ്ചിലെ തീരാനോവായിരുന്നു.

ഇവിടെയും വില്ലന്‍ കഞ്ചാവ് തന്നെ.

ആറുമാസത്തിലധികമായി കഞ്ചാവിന് അടിമയാണ് മകനെന്ന് ആ അമ്മ അറിഞ്ഞത് കഴിഞ്ഞ ജൂലൈ മാസത്തിലാണ്.

ലഹരിയുടെ വഴികളില്‍ മയങ്ങി കുടുംബങ്ങളുടെ താളംതെറ്റിച്ച ഈ രണ്ട് വിദ്യാര്‍ഥികളും  കഞ്ചാവില്‍നിന്ന് മോചനം നേടാനുള്ള ചികിത്സയിലാണ്.

കേരളത്തിലങ്ങോളമിങ്ങോളം പുതുതലമുറ ലഹരിയുടെ പുതിയ തലങ്ങള്‍ തേടി ജീവിതവും ജീവനും ഹോമിക്കുകയാണ്.

സ്പിരിറ്റിന്റെയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും മണമുള്ളവയെയെല്ലാം ലഹരിക്കായി യുവതലമുറ ഉപയോഗപ്പെടുത്തുന്നത് സര്‍ക്കാര്‍ കണ്ട ഭാവം നടിക്കുന്നില്ല.

ബാറുകള്‍ അടച്ചുപൂട്ടിയതോടെ മദ്യ ഉപഭോഗത്തില്‍ നിയന്ത്രണമുണ്ടായെന്ന് അവകാശപ്പെട്ട് മേനി നടിക്കുകയാണ് മന്ത്രിമാര്‍.

എന്നാല്‍ മദ്യം കിട്ടാതാവുന്നവര്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നിലേക്ക് ആകൃഷ്ടരാവുന്നത് ഇവര്‍ കാണാതെപോകുന്നു.


www.keralites.net

__._,_.___

Posted by: Aniyan <jacobthomas_aniyankunju@yahoo.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)

Have you tried the highest rated email app?
With 4.5 stars in iTunes, the Yahoo Mail app is the highest rated email app on the market. What are you waiting for? The Yahoo Mail app is fast, beautiful and intuitive. Try it today!

KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment