Wednesday, 2 March 2016

[www.keralites.net] JNU and Mohan Lal

 

FWD: [found on FaceBook) ........ ... ....

J
NU വിലെ പ്രശ്നം എന്താണെന്ന് താങ്കൾ [Mohan Lal] അന്വേഷിച്ചിരുന്നോ? അന്വേഷിച്ചിരുന്നെങ്കിൽ താങ്കൾക്ക് മനസ്സിലാക്കിയ കാര്യങ്ങളെല്ലാം തെറ്റാണ്.

ഫെബ്രുവരി 9 ന് വധശിക്ഷ യെക്കുറിച്ചുള്ള ചർച്ചക്കും 'എ കണ്‍ട്രി വിത്തൗട്ട് പോസ്റ്റോഫീസ്' എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിനും അനുമതി തേടി രണ്ട് വിദ്യാര്‍ത്ഥികൾ വിസിയെ സമീപിച്ച് അനുമതി നേടുകയും പിന്നീട് ആ ദിവസം അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയ ദിവസമാണെന്നും അന്നീ പരിപാടി നടത്തിയാൽ കുഴപ്പമുണ്ടാകുമെന്...നും പറഞ്ഞ് ABVP ഇടപെട്ട് അനുമതി റദ്ധാക്കിക്കുകയും ചെയ്തു.
 

Posted @ Keralties.net

വധശിക്ഷയെ കുറിച്ച് ചർച്ച ചെയ്യുന്നതിൽ എന്താണ് കുഴപ്പം? ചർച്ചകൾ നടത്തി സ്വയം തിരുത്തി പരസ്പരം തിരുത്തിയൊക്കെ തന്നെയല്ലേ ഇവിടെ ഓരോ ആശയങ്ങൾ ഞെളിഞ്ഞു നിന്നിട്ടുള്ളത്.

ഈ അനുമതി നിഷേധനത്തിനെതിരെയാണ് അവിടെ സമരം നടന്നിട്ടുള്ളത്. അതിലേക്കാണ് ചില ചെന്നായ്ക്കൾ കടന്നു കയറി ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചത്. അവർ ആരൊക്കെയാണെന്ന് ചാനലുകൾ നമുക്ക് കാണിച്ചു തരുകയും ചെയ്തിട്ടുണ്ട്.

അതായത് എത്രയോ മലയാള സിനിമകളിൽ നമ്മൾ കണ്ടിട്ടുണ്ട് സമാധാനമായി പ്രകടനം നടക്കുമ്പോൾ പുറത്തു നിന്നുള്ള ഒന്നോ രണ്ടോ ആളുകൾ അവിടെ കൂടി നിൽക്കുന്ന പോലീസിനെ കല്ലെടുത്തെറിയുന്നതും പിന്നീട് പോലീസുകാർ ഒന്നുമറിയാത്ത പ്രകടനക്കാരെ തല്ലി നിരത്തുന്നതും. ഏതാണ്ട് അതുപോലൊരു സീനാണ് അവിടെയും നടന്നത്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെന്ന് പത്രം വായിക്കുന്ന ഏതൊരാൾക്കും മനസ്സിലാകുമെന്നിരിക്കെ താങ്കൾ [Mohan Lal] ഈ എഴുതി കൂട്ടിയിരിക്കുന്നതൊക്കെ ആരെ പ്രീതിപ്പെടുത്താനായാണ് എന്ന് മലയാളിക്കു മനസ്സിലാവും. സിനിമയിൽ താങ്കൾ എന്ത് ചെയ്താലും കയ്യടി കിട്ടുമായിരിക്കും പക്ഷെ അത് ജീവിതത്തിൽ പ്രതീക്ഷിക്കരുത്.

പട്ടാളക്കാരെ സ്നേഹിക്കൽ മാത്രമല്ല രാജ്യ സ്നേഹം എന്ന് മനസ്സിലാക്കുക.

പട്ടാളക്കാരോടൊപ്പം തന്നെ രാജ്യത്തെ എല്ലാ വിധ ജനങ്ങളെയും സ്നേഹിക്കലാണ് രാജ്യ സ്നേഹം.

പട്ടാളക്കാരെ പോലെ തന്നെ പ്രധാനമാണ് രാജ്യത്തെ യുവാക്കളും,വിദ്ധ്യാർഥികളും, പ്രവാസികളും, കർഷകരുമെല്ലാം.

അതിർത്തിക്കപ്പുറത്തു നിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കേണ്ടത് പട്ടാളക്കാർ ആണെങ്കിൽ രാജ്യത്തിനകത്ത് നിന്നുള്ള അതിക്രമങ്ങളെ പ്രതിരോധിക്കേണ്ടത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും കടമയാണ്.

അങ്ങിനെയൊക്കെ കൂട്ടമായി ശ്രമിച്ചാലേ ഇന്ത്യ മരിക്കാതിരിക്കൂ.

ലാലിസം പോലൊരു തല്ലിപ്പൊളി പരിപാടിക്ക് ആളുകളുടെ നികുതി പണം അതും കോടികൾ, വാങ്ങുന്നതും (സത്യത്തിൽ ഞാൻ അന്ന് താങ്കളെ സപ്പോർട്ട്ചെയ്താണ് സംസാരിച്ചിരുന്നത്) സംരക്ഷിത മൃഗമായ ആനയുടെ കൊമ്പ് വീട്ടിൽ സൂക്ഷിച്ചു വെക്കുന്നതുമൊക്കെ രാജ്യ ദ്രോഹം തന്നെയാണ്. സാധാരണക്കാരനായ ഒരു ഡ്രൈവർ ആരുടെ ബിനാമിയായാണ് സിനിമ നിർമിക്കുന്നത് എന്ന് എല്ലാവർക്കുമറിയാം. മദ്യവും, പലിശ പണക്കാരുമൊക്കെ രാജ്യത്തിൻറെ ശത്രുകൾ തന്നെയാണ്. അതിന്റെയൊക്കെ പ്രചാരകനാവുന്നതും ഒരു നല്ല പൌരനു ചേർന്ന പണിയൊന്നുമല്ല.

ചുരുക്കി പറഞ്ഞാൽ ഇപ്പോൾ താരം കനയ്യകുമാർ തന്നെയാണ്. .........................................

copied from Abbas Odamalakkundu (തുറന്നെഴുത്ത്തിനു അബ്ബസിക്കക്ക് ബിഗ്‌ സല്യൂട്ട് )
‪#‎StandwithJNU‬


www.keralites.net

__._,_.___

Posted by: Aniyan <jacobthomas_aniyankunju@yahoo.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment