"കന്‍ഹയ്യ" എന്നാല്‍ ഹിന്ദിയില്‍ കൃഷ്ണന്‍ എന്നര്‍ത്ഥം.
സാക്ഷാല്‍ ശ്രീകൃഷ്ണന്‍ കാളിയന്‍റെ പത്തിയില്‍ നര്‍ത്തനമാടിയതുപോലെ സംഘപരിവാര്‍ രാഷ്ട്രീയത്തിന്‍റെ വിഷപ്പത്തി ചവിട്ടി മെതിച്ച ഒരു കാളിയമര്‍ദ്ധനമായിരുന്നു, ജയില്‍ മോചിതനായ കന്‍ഹയ്യ JNU വില്‍ നടത്തിയ പ്രസംഗം.
.....വാക്കുകള്‍ക്ക് വെടിയുണ്ടകളേക്കാള്‍ സ്ഫോടന ശക്തിയുണ്ടെന്ന് തെളിയിച്ച പ്രസംഗം.
ഒരു പ്രസംഗത്തിനു വേണ്ട എല്ലാ ഗുണങ്ങളും അതില്‍ ഒത്തിണങ്ങിയിരുന്നു.തികഞ്ഞ ആശയ വ്യക്തത, അതിനൊത്ത രാഷ്ത്രീയ മൂര്‍ച്ച.
ഏത് സാധാരണക്കാരനുമായും അനായാസേന ആശയവിനിമയം സാധ്യമാക്കുന്ന ലാളിത്യം,നര്‍മ്മം, പരിഹാസം,യുക്തിഭദ്രത,വാക്കുകളുടെ ഒഴുക്ക്-സ്വാഭാവികത,എതിരാളികളെക്കുറിച്ച് പറയുമ്പോഴും പുലര്‍ത്തിയ അന്തസ്സും മിതത്വവും ഇതെല്ലാം ആ പ്രസംഗത്തെ അനുപമമാക്കി.കാരാഗ്രിഹത്തിന് തളക്കാനാവാത്ത പോരാട്ടവീര്യം അതിലുടനീളം സ്ഫുരിച്ചു നിന്നു.
JNU അടച്ചു പൂട്ടണം എന്നാവശ്യപ്പെട്ട സുബ്രഹ്മണ്യം സ്വാമിയെ സംവാദത്തിന് ക്ഷണിക്കുകയും താങ്കളുടെ വാദം ശരിയാണെന്ന് സംവാദത്തിലൂടെ ബോധ്യപ്പെടുത്താനായാല്‍ അതംഗീകരിക്കാമെന്ന് പറയുന്നിടത്തോളമുള്ള ആത്മവിശ്വാസം, തങ്ങള്‍ ശരിയുടേയും ന്യായത്തിന്‍റേയും പക്ഷത്താണെന്ന വിശ്വാസത്തില്‍ നിന്നുണ്ടായതാണ്.കന്‍ഹയ്യയുടെ ഹൃദയത്തില്‍ നിന്ന് പ്രവഹിച്ചതായിരുന്നു അത്.
മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ കാണാപ്പാഠം പഠിച്ച് അവതരിപ്പിക്കുന്ന സീരിയല്‍ അനുഭവത്തില്‍ നിന്നും, PR ഏജന്‍സികള്‍ പഠിപ്പിച്ചു വിട്ട കൃത്രിമ ആംഗ്യ വിക്ഷേപങ്ങളും പൗരുഷ പ്രകടനങ്ങളും ചേര്‍ത്ത അരോചക പ്രകടനങ്ങളില്‍ നിന്നും, തികച്ചും വ്യത്യസ്ഥമാകുന്നു, ഹൃദയത്തില്‍ നിന്നുള്ള ഈ വാക്കുകള്‍.ഫേസ്ബുക്കില്‍ ആരോ കുറിച്ചത് കടമെടുത്ത് പറഞ്ഞാല്‍ "സംഘപരിവാരത്തിന്‍റെ 56 ഇഞ്ച് വീതിയുള്ള നെഞ്ചില്‍ ആയിരുന്നു ഈ 28കാരന്‍ പയ്യന്‍റെ കാളിയമര്‍ദ്ദനം".
കന്‍ഹയ്യ അന്തസായ ഭാഷയില്‍ ഉന്നയിച്ച ഒരു ചോദ്യത്തിനും മറുപടി പറയാനുള്ള കഴിവും ബുദ്ധിയും ആത്മവിശ്വാസവുമില്ലാത്ത ഭീരുക്കള്‍, സംവാദത്തിന് ധൈര്യമില്ലാത്തവര്‍, കന്‍ഹയ്യയുടെ പ്രസംഗത്തിനെതിരെ പതിവുപോലെ തെറി ചൊരിഞ്ഞ് തുടങ്ങിയിട്ടുണ്ട്. അവര്‍ക്കതല്ലാതെ എന്ത് ചെയ്യാനറിയാം?അവര്‍ വിളിക്കുന്ന ഓരോ തെറിയും ഉത്തരം മുട്ടിയ പരാജിതരുടെ ദീനരോദനങ്ങളാണ്!
Watch the video of the subject speech--click here
www.keralites.net |
Posted by: Aniyan <jacobthomas_aniyankunju@yahoo.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment