മര്യാദപദങ്ങള്‍ courtesy words മിക്ക ഭാഷയിലുമുണ്ട്; മലയാളത്തില്‍പ്പോലും.
മലയാളത്തില്‍പ്പോലും എന്നു ഞാന്‍ പറഞ്ഞത് മാതൃഭാഷാ സ്നേഹം, തായ്മൊഴി പ്രിയം, കുറവായതുകൊണ്ടല്ല;
Please, Thank you, Excuse me, Sorry പോലുള്ള വെണ്ണവാക്കുകള്‍ നമുക്കില്ല എന്നോര്‍ത്തുകൊണ്ടാണ്.
തമിഴിലും ഹിന്ദിയിലും ഉറുദുവിലും മര്യാദവാക്കുകളുടെ സമൃദ്ധിയുണ്ട്.
ദയവായി, നന്ദി, ക്ഷമിക്കുക, ഞാന്‍ ഖേദിക്കുന്നു തുടങ്ങിയ പ്രയോഗങ്ങള്‍ നാം കടംവാങ്ങിയതാണ്; അത് മലയാളത്തില്‍ ഉണ്ടായവയല്ല;
'ദയവുചെയ്ത് ഇരിക്കൂ' എന്നു നാം പറയുന്ന പതിവില്ല. ഇരിക്കൂ, വരൂ, എന്നൊക്കെയാണ് പതിവ്.
'ദാമുവേട്ട, ദയവായി ചായ കുടിക്കൂ' എന്നു പറഞ്ഞാല്‍ അത് വളരെ വിലക്ഷണമായി തോന്നും. വന്നാലും, ഇരുന്നാലും 'ചായകുടിച്ചാലും' എന്നൊന്നും നാം പറയാറില്ല.
ആപ് എന്ന ഹിന്ദി പദത്തിന് മലയാള ബദലാണ് 'താങ്കള്‍'. അതും വളരെ സ്നേഹപൂര്‍വമായേ ഉപയോഗിക്കാറുള്ളു.
'താങ്കളില്‍ സ്വല്‍പ്പം കൃത്രിമത്വമില്ലേ എന്നു നാം സംശയിക്കുന്നു. 'താങ്കള്‍/അങ്ങ് 'ആസനസ്ഥനായാലും' എന്നുപറഞ്ഞാല്‍തന്നെ കളിയാക്കുകയാണെന്നേ അതിഥിക്കു തോന്നു. അക്കഥ നില്‍ക്കട്ടെ.
തൊട്ടതിനും പിടിച്ചതിനുമൊക്കെ Please ഉം Thank you ഉം Excuse me യും , Sorry യും ഒരു ലുബ്ദവുമില്ലാതെ ഉപയോഗിക്കുന്ന ഭാഷയാണ് ആംഗലം.
'പ്ളീസ് ചേര്‍ത്തില്ലെങ്കില്‍ പേച്ച് rude (മാര്‍ദവം കുറഞ്ഞത്, മര്യാദയില്ലാത്തത്) ആവുമെന്നാണ് വയ്പ്.
Please contact our airport desk for any assistance (സഹായത്തിന് ഞങ്ങളുടെ എയര്‍പോര്‍ട്ട് ഓഫീസിനെ ദയവായി ബന്ധപ്പെടുക).
Thank you for the help you have given (നിങ്ങളുടെ സഹായത്തിനു നന്ദി).
Please excuse me for being late (വൈകിയതിനു ദയവായി മാപ്പ്).
I am sorry I could'nt meet you while you were in Calicut (നിങ്ങള്‍ കോഴിക്കോടുണ്ടായിരുന്നപ്പോള്‍ നേരില്‍ കാണാന്‍കഴിയാതെ പോയതില്‍ ഞാന്‍ ഖേദിക്കുന്നു).
മര്യാദപദങ്ങള്‍ സംസ്കാരത്തിന്റെ, പാരമ്പര്യത്തിന്റെ, കിഴക്കിന്റെ ഭാഗമാണ്.
അത് ആത്മാര്‍ഥമാവണമെന്നില്ല. എങ്കിലും കേള്‍ക്കാന്‍ സുഖമുണ്ട്. അവ സ്വല്‍പ്പം സന്തോഷവും തരുന്നു.
എന്നാല്‍ വര്‍ത്തമാനകാലത്ത് courtesy words അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്നാണ് ഭാഷാപണ്ഡിതന്മാരുടെ നിരീക്ഷണം.
പുതിയ തലമുറ Please ഉം - Kindly യുമില്ലാതെ നേരിട്ട് കാര്യത്തിലേക്ക് പ്രവേശിക്കുന്നുവത്രെ. Thank you പറയാന്‍ ചെറുപ്പക്കാര്‍ മടിക്കുന്നു. Sorry യുടെ കഥയും തഥൈവ.
Eats, Shoots to Leaves എന്ന വിഖ്യാത പുസ്തകത്തിന്റെ രചയിതാവായ Lynne Truss ഇതേക്കുറിച്ച് രസകരമായ ഒരു ഗ്രന്ഥംതന്നെ എഴുതുകയുണ്ടായി. `Talk to the Hand'. ഈ പാഠത്തിന് ഒരു ഉപശീര്‍ഷകമുണ്ട്. "The Utter Bloody Rudeness of Everyday Life". സുജനമര്യാദയെക്കുറിച്ചുള്ള പഴയ ഹിതോപദേശ രചനകള്‍ ഇക്കാലത്ത് അപ്രസക്തമാവുന്നത് അവര്‍ ചൂണ്ടിക്കാട്ടുന്നു.
കേട്സി വാക്കുകളുടെ (Courtesy Words) പിന്‍വാങ്ങലിന് വലിയതോതില്‍ കാരണമാവുന്നത് ഇന്റര്‍നെറ്റും, മൊബൈലും വാട്സ് ആപ്പും സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങുമാണെന്ന് പഴമക്കാര്‍ കരുതുന്നു.
Telephone പ്രചാരത്തില്‍ വന്നകാലത്ത് അതൊരു വന്‍വിപത്താണെന്നും അതു സ്വകാര്യതയെ നശിപ്പിക്കുമെന്നും പലരും പറഞ്ഞിരുന്നു. മൊബൈലും അതിന്റെ വകഭേദങ്ങളുമാണ് ഭാഷയെ മര്യാദകെട്ടതും ആഭാസവുമാക്കുന്നതെന്ന ആരോപണം ഉയരുന്നുണ്ട്. അതില്‍ അര്‍ഥമില്ല. കാലംമാറും, പുതിയ പരിഷ്കാരങ്ങള്‍വരും; മൂല്യങ്ങളും ഭാഷയും പ്രയോഗങ്ങളുമൊക്കെ അവിശ്വസനീയമായ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാവും. അതേക്കുറിച്ച് കരഞ്ഞിട്ടു വിശേഷിച്ച് പ്രയോജനമൊന്നുമില്ല.
Rudeness അപമര്യാദയാണ്; സംസ്കാര വിലോപമാണ്.
അറിയാതെയാണെങ്കിലും മറ്റൊരാളുടെ കാലില്‍ ചവിട്ടിയാല്‍ Sorry പറയാന്‍ നാവുനീളാത്തത് അപമര്യാദയ്ക്ക് ഒരു ഉദാഹരണമാണ്.
Read more:
__._,_.___
Posted by: Aniyan <jacobthomas_aniyankunju@yahoo.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
.
__,_._,___
No comments:
Post a Comment