Monday, 1 February 2016

[www.keralites.net] കുമ്മനത്തെ കുമ്പിടണോ സി.ബി.ഐ അന് വേഷണത്തിന്?

 

കുമ്മനത്തെ കുമ്പിടണോ സി.ബി.ഐ അന്വേഷണത്തിന്?

 

ബി.ജെ.പിക്ക് ആളുകളെ ആകര്‍ഷിക്കാന്‍ കേന്ദ്രഭരണത്തിലെ സ്വാധീനമാണ് ഇത്തവണത്തെ തുരുപ്പു ചീട്ട്. ടി.പി വധത്തെ അജണ്ടയിലേക്ക് വലിച്ചിടാനും രമയെയും വിമത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും തനിക്കു മുന്നില്‍ കുമ്പിടുവിക്കാനും കുമ്മനത്തിന്റെ സാമര്‍ത്ഥ്യം ജോറായിരിക്കുന്നു. സംസ്ഥാനത്തെ കമ്യൂണിസ്റ്റ് വിമതരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുമെന്ന് ബിജെപി അജണ്ട പരസ്യപ്പെടുത്തിയിട്ട് അധികനാളുകളായിട്ടില്ല. അതാണിപ്പോള്‍ സാക്ഷാത്ക്കരിക്കുന്നത്.


ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവും മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വരാന്തയില്‍ അങ്ങനെ നിവേദനവുമായി നീതികാത്ത് കിടക്കേണ്ടി വരരുത്. ആര്‍.എം.പി നേതാക്കള്‍ സൗഹൃദസന്ദര്‍ശനത്തിന് ചെന്നെത്തുന്ന ഇടമൊന്നുമല്ലല്ലോ കുമ്മനത്തിന്റെം കൂടാരം. അതങ്ങനെ ആയിക്കൂടാതാനും. അപ്പോള്‍ ആ കൂടിക്കാഴ്ച്ചയില്‍ അശ്ലീലമുണ്ട്. രമയെയോ ആര്‍.എം.പിയെയോ ഞങ്ങള്‍ രക്ഷിക്കാം എന്നു ക്ഷണിച്ചു വരുത്തിയവര്‍ ടി.പിയെ കൊന്നവര്‍ കാണിച്ച അധികാര ധാര്‍ഷ്ട്യത്തിന്റെ മറ്റൊരാവിഷ്‌ക്കാരമാണ് പ്രകടിപ്പിക്കുന്നത്.

Fun & Info @ Keralites.net| ഒപ്പിനിയന്‍ : ഡോ. ആസാദ് |
Fun & Info @ Keralites.net
കെ.കെ രമ ആവശ്യപ്പെടുകയാണെങ്കില്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ വേണ്ട സമ്മര്‍ദ്ദം ചെലുത്തുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. അതുപ്രകാരമായിരിക്കണം ആര്‍.എം.പിതന്നെ കുമ്മനത്തെ നേരിട്ടു കണ്ടതായി വാര്‍ത്ത വന്നിരിക്കുന്നു.
ചന്ദ്രശേഖരന്‍ വധത്തിനു പിറകിലെ ഗൂഢാലോചനക്കാരെ പുറത്തുകൊണ്ടുവരാനും ശിക്ഷിക്കാനും സി.ബി.ഐ അന്വേഷണം ആവശ്യമാണെന്നും അക്കാര്യത്തിനുവേണ്ട നടപടിക്രമങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് കെ.കെ. രമ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരം നടത്തിയിരുന്നു. ആ ആവശ്യം ഗവണ്‍മെന്റ് അംഗീകരിച്ചതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
എന്നാല്‍ പലവിധ സമ്മര്‍ദ്ദങ്ങള്‍കൊണ്ടാവണം ആത്മാര്‍ത്ഥമായ ശ്രമങ്ങളൊന്നും സംസ്ഥാന-കേന്ദ്ര ഗവണ്‍മെന്റുകളുടെ ഭാഗത്തുനിന്നുണ്ടായില്ല. ലോകസഭാ തെരഞ്ഞെടുപ്പുകാലത്ത് നരേന്ദ്രമോദിതന്നെ ടി.പി വധത്തെ അപലപിക്കുകയും ഉന്നതാന്വേഷണം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതാണ്. എന്നാല്‍ ഭരണത്തിലേറിയശേഷം ടി.പി വധത്തെക്കുറിച്ചു മാത്രമല്ല ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തെക്കുറിച്ചുപോലും മിണ്ടിയതേയില്ല. ഇനി ജയകൃഷ്ണന്‍മാസ്റ്റര്‍ വധത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാന്‍ ആരാണാവോ കുമ്മനത്തെ പോയി കണ്ടു വണങ്ങേണ്ടത്?
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്ലാം ഒന്ന് പൊടിതട്ടിയെടുക്കേണ്ടത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ആവശ്യമാണ്. അതിന് ഒരു വാംഅപ് എന്ന നിലയില്‍ ജാഥകളും പ്രയാണമാരംഭിച്ചു. ആ അഭ്യാസ പ്രകടനത്തിന് മിഴിവേകാന്‍ പോകുന്ന വഴിയിലെല്ലാം കുമ്പിട്ട് കാത്തു നില്‍ക്കാനും സങ്കടം പറയാനും പാവം പ്രജകള്‍ വേണം. ഭാവി കാര്യങ്ങള്‍ ഭദ്രമാക്കാന്‍ സേവകരും വ്യവസായികളും വേണം. ഗൗരവതരമാക്കാന്‍ പൗരപ്രമുഖര്‍ അണിനിരക്കണം.
അക്കൂട്ടത്തില്‍ ബി.ജെ.പിക്ക് ആളുകളെ ആകര്‍ഷിക്കാന്‍ കേന്ദ്രഭരണത്തിലെ സ്വാധീനമാണ് ഇത്തവണത്തെ തുരുപ്പു ചീട്ട്. ടി.പി വധത്തെ അജണ്ടയിലേക്ക് വലിച്ചിടാനും രമയെയും വിമത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും തനിക്കു മുന്നില്‍ കുമ്പിടുവിക്കാനും കുമ്മനത്തിന്റെ സാമര്‍ത്ഥ്യം ജോറായിരിക്കുന്നു. സംസ്ഥാനത്തെ കമ്യൂണിസ്റ്റ് വിമതരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുമെന്ന് ബിജെപി അജണ്ട പരസ്യപ്പെടുത്തിയിട്ട് അധികനാളുകളായിട്ടില്ല. അതാണിപ്പോള്‍ സാക്ഷാത്ക്കരിക്കുന്നത്.

കേന്ദ്ര ഭരണകക്ഷിയുടെ സംസ്ഥാന നേതാവു വഴിയാണ് കാര്യങ്ങള്‍ നേടേണ്ടത് എന്നു വന്നാല്‍ നമ്മുടെ ജനാധിപത്യ സംവിധാനങ്ങള്‍ക്ക് എന്തോ കുഴപ്പമുണ്ട് എന്നാണര്‍ത്ഥം. എന്നെ വന്നുകാണൂ ഞാന്‍ ശരിയാക്കാം എന്ന ദല്ലാള്‍പണിയല്ല രാഷ്ട്രീയം. മുന്നില്‍ കുമ്പിട്ടു നിന്നാല്‍ പ്രീതിപ്പെടാമെന്ന ഫ്യൂഡല്‍ ധാര്‍ഷ്ട്യം ജനാധിപത്യ രാഷ്ട്രീയത്തിനു ചേര്‍ന്നതല്ല.

രാജ്യത്ത് ഒരു കൊലപാതകമോ അതിക്രമമോ നടന്നാല്‍ അത് അന്വേഷിക്കാനും കുറ്റക്കാരെ ശിക്ഷിക്കാനും നിയമവ്യവസ്ഥയുണ്ട്. അത് തടസ്സങ്ങളില്ലാതെ നടപ്പാക്കുമെന്ന് ഉറപ്പിക്കേണ്ടത് ജനാധിപത്യ ഗവണ്‍മെന്റുകളുടെ ബാധ്യതയാണ്. വിവിധങ്ങളായ താല്‍പ്പര്യങ്ങള്‍ക്കു വഴിപ്പെട്ടും ഉദാസീനമായും അന്വേഷണങ്ങളിഴയുമ്പോള്‍ അല്ലെങ്കില്‍ കേസുകള്‍ വഴിയില്‍ ഉപേക്ഷിക്കപ്പെടുമ്പോള്‍ ഗവണ്‍മെന്റുകളെ ഓര്‍മ്മപ്പെടുത്തേണ്ടി വന്നേക്കാം. നിയമത്തിന്റെ മറ്റു വഴികള്‍ തേടേണ്ടിയും വരാം.
Fun & Info @ Keralites.netഎന്നാല്‍ കേന്ദ്ര ഭരണകക്ഷിയുടെ സംസ്ഥാന നേതാവു വഴിയാണ് കാര്യങ്ങള്‍ നേടേണ്ടത് എന്നു വന്നാല്‍ നമ്മുടെ ജനാധിപത്യ സംവിധാനങ്ങള്‍ക്ക് എന്തോ കുഴപ്പമുണ്ട് എന്നാണര്‍ത്ഥം. എന്നെ വന്നുകാണൂ ഞാന്‍ ശരിയാക്കാം എന്ന ദല്ലാള്‍പണിയല്ല രാഷ്ട്രീയം. മുന്നില്‍ കുമ്പിട്ടു നിന്നാല്‍ പ്രീതിപ്പെടാമെന്ന ഫ്യൂഡല്‍ ധാര്‍ഷ്ട്യം ജനാധിപത്യ രാഷ്ട്രീയത്തിനു ചേര്‍ന്നതല്ല.
ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവും മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വരാന്തയില്‍ അങ്ങനെ നിവേദനവുമായി നീതികാത്ത് കിടക്കേണ്ടി വരരുത്. ആര്‍.എം.പി നേതാക്കള്‍ സൗഹൃദസന്ദര്‍ശനത്തിന് ചെന്നെത്തുന്ന ഇടമൊന്നുമല്ലല്ലോ കുമ്മനത്തിന്റെം കൂടാരം. അതങ്ങനെ ആയിക്കൂടാതാനും. അപ്പോള്‍ ആ കൂടിക്കാഴ്ച്ചയില്‍ അശ്ലീലമുണ്ട്. രമയെയോ ആര്‍.എം.പിയെയോ ഞങ്ങള്‍ രക്ഷിക്കാം എന്നു ക്ഷണിച്ചു വരുത്തിയവര്‍ ടി.പിയെ കൊന്നവര്‍ കാണിച്ച അധികാര ധാര്‍ഷ്ട്യത്തിന്റെ മറ്റൊരാവിഷ്‌ക്കാരമാണ് പ്രകടിപ്പിക്കുന്നത്.
ഇതുതന്നെ ആഴ്ച്ചകള്‍ക്കു മുമ്പ് കോഴിക്കോട്ടും കണ്ടു. ഉമ്മന്‍ചാണ്ടിയ്ക്ക് ഏഴരവെളുപ്പിന് രമയെയോ വേണുവിനെയോ കാണണം. ടി.പി വധക്കേസ് എന്തായി എന്ന് അദ്ദേഹമങ്ങ് മറന്നു. ഒന്നോര്‍മ്മിപ്പിക്കാമോ എന്ന്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വടകരയിലെ അത്രചെറുതല്ലാത്ത ഒരു വിഭാഗത്തെ അദ്ദേഹത്തിന് വരുതിയില്‍ നിര്‍ത്തണം. അല്ലെങ്കില്‍ പൊതു സമൂഹത്തിനു മുന്നില്‍ അങ്ങനെ വരുത്തിത്തീര്‍ക്കണം.

വിമത വിഭാഗങ്ങള്‍ യു.ഡി.എഫിനൊപ്പമെന്നോ, വീണ്ടും സി.പി.എമ്മിനെതിരെയെന്നോ ചാനല്‍ തലക്കെട്ടുകള്‍ ഉമ്മന്‍ചാണ്ടിയും സ്വപ്നം കാണുന്നു. ടി.പി വധക്കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള അവിരാമമായ നടപ്പ് എന്ന് രമയും ആര്‍.എം.പിയും പതിവുപോലെ വിശദീകരിക്കുന്നു.

വിമത വിഭാഗങ്ങള്‍ യു.ഡി.എഫിനൊപ്പമെന്നോ, വീണ്ടും സി.പി.എമ്മിനെതിരെയെന്നോ ചാനല്‍ തലക്കെട്ടുകള്‍ ഉമ്മന്‍ചാണ്ടിയും സ്വപ്നം കാണുന്നു. ടി.പി വധക്കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള അവിരാമമായ നടപ്പ് എന്ന് രമയും ആര്‍.എം.പിയും പതിവുപോലെ വിശദീകരിക്കുന്നു.
അങ്ങേയറ്റം ലജ്ജാകരമായ വാര്‍ത്തകളിലും രാഷ്ട്രീയ ദുര്‍വൃത്തികളിലും ഉഴലുന്ന യു.ഡി.എഫിനെയും ബി.ജെ.പിയെയും കുമ്പിട്ടു നില്‍ക്കേണ്ട അവസ്ഥ ജനാധിപത്യബോധമുള്ള ഒരാള്‍ക്കുമുണ്ടാവരുത്. ഇതേ പ്രസ്ഥാനങ്ങള്‍ക്കകത്തുള്ളവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാത്തവരില്‍ നിന്ന് എന്തു നീതി ലഭിക്കാനാണ്?
പ്രധാനമന്ത്രിയെയോ ആഭ്യന്തരമന്ത്രിയെയോ കണ്ടു നിവേദനം നല്‍കാം. അവര്‍ക്കു മുന്നില്‍ പ്രക്ഷോഭങ്ങളാവാം. സിബിഐ അന്വേഷണത്തിന് അതാണ് ചെയ്യാവുന്നത്. ടി.പി എന്ന നാമത്തിന്റെ മൂല്യവിചാരങ്ങളും സമരോത്സാഹങ്ങളും ഉണര്‍ത്തിയ പൊതുവികാരത്തിന്റെ പങ്കു പറ്റാനുള്ള വലത് രാഷ്ട്രീയകൗശലവുമായാണ് ആര്‍.എം.പി കൂടിക്കാഴ്ച്ച നടത്തിയത്. സമരത്തിന്റെതോ നിയമത്തിന്റെതോ അല്ലാത്ത വഴികള്‍ അപായകരമായ ആളെക്കൊല്ലി ചതുപ്പുകളാവാമെന്ന് അവരോര്‍മ്മിച്ചില്ല.
ടി.പിയുടെ രാഷ്ട്രീയം പുതിയ കാലത്തെ ഇടതുപക്ഷ ഇടപെടലുകളുടെ അനിവാര്യതകളെയും സാധ്യതകളെയുമാണ് പൊലിപ്പിച്ചുകൊണ്ടിരിക്കുക. ടിപിയെ സ്വീകരിക്കുന്നവര്‍ക്ക് വേറെ വഴിയില്ല. ആ രാഷ്ട്രീയത്തിനു പിറകില്‍ മണംപിടിച്ചു ചെല്ലുന്നത് കുമ്മനത്തിനായാലും ഉമ്മന്‍ചാണ്ടിക്കായാലും വലിയ നേട്ടമൊന്നും നല്‍കാനിടയില്ല.
 

__._,_.___

Posted by: SALAM M <mekkalathil@yahoo.co.in>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment