Thursday, 25 February 2016

[www.keralites.net] BULL ഉം BULLY യും

 

FWD: __ by  V Sukumaran 

കാള. വൃഷഭം എന്നു സംസ്കൃതം. ആംഗലത്തില്‍ Bull. വളര്‍ത്തുമൃഗം എന്ന ഗണത്തില്‍പ്പെട്ട ഏതു പുല്ലിംഗ ജീവിയെയും bull എന്നു വിളിക്കാം.

Bull എന്ന പുല്ലിംഗന് Sexual Virility  ലൈംഗികമായ കഴിവ് കൈവശമുണ്ട്; Reproductive Power- (പ്രത്യുല്‍പ്പാദനശേഷി).

വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കപ്പെട്ട bull നെ OX എന്നോ bullock എന്നോ വിളിക്കുന്നു.

വണ്ടിക്കാളയുടെ തലയിലെഴുത്തു മഹാമോശം. Any bovine male animal that is sexually mature (കന്നുകാലിവര്‍ഗത്തില്‍പ്പെടുന്ന ലൈംഗികമായ ത്രാണിയുള്ള ഏത് ആണും): ഇതാണ് bull ന് ഡിക്ഷ്ണറി നല്‍കുന്ന നിര്‍വചനം. വിത്തുകാള എന്നു മലയാളം. ഇവന്‍ ബലവാന്‍, മെരുങ്ങാത്തവന്‍. കാളക്കൂറ്റന്‍ എന്നും പര്യായമുണ്ട്.


Taurine എന്ന പദം bull ന്റെ നാമവിശേഷണമാകുന്നു. ലത്തീനില്‍ taurus എന്നാല്‍ കാളയാണെന്നു ധരിക്കുക. Zodiac sign  bull ആണ് എന്ന് വാരഫലം വായിക്കുന്നവര്‍ക്കെല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. അത് നമ്മുടെ വിഷയമല്ല. ആണ്‍ ആനയും  bull ആണ്; ആണ്‍ തിമിംഗലവും.ശക്തനും ആക്രമണകാരിയുമായ ആളെ  bull എന്നു വിളിക്കുന്ന രീതിയുണ്ട്. Bull of a man എന്ന ശൈലി.


ഓഹരിവിപണി എന്ന് മാതൃഭാഷയില്‍ പറയുന്ന Stock Market ല്‍ എപ്പോഴും കിടന്നുകളിക്കുന്ന വാക്കാണ് bullഅതിന്റെ അജക്ടീവ് ആകുന്നു bullish. The Stock market shows bullish trends (ഓഹരിവിപണി ബുള്ളിഷ് ചേഷ്ടകളാണ് കാട്ടുന്നത്). വന്‍ ലാഭം പ്രതീക്ഷിച്ച് നിക്ഷേപകന്‍ നടത്തുന്ന ഇടപാടാണിത്. ഇതിനു വിരുദ്ധനാണ് bearish.

പോപ്പ് ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ പുറപ്പെടുവിക്കുന്ന ഇണ്ടാസിന് Papal bull എന്നണ് പേര്. അതിന് വൃഷഭവുമായി ഒരു ബന്ധവുമില്ല. ഈ  തീട്ടൂരം. ഒരു സീല്‍വച്ച തടിയന്‍ ലക്കോട്ടിലാണത്രെ വരിക. ഈ സീലിന്റെ പേരാണ് bulla.

St. Peter, St. Paul   എന്നീ പുണ്യാളന്മാരുടെ മുദ്രകള്‍ ബുള്ളയിലുണ്ടാവും. കൂടാതെ മാര്‍പാപ്പയുടെ തിരുവൊപ്പും. Pope Julian issued a bull against the practice of black magic

(ദുര്‍മന്ത്രവാദത്തിനെതിരെ പോപ്പ് ജൂലിയന്‍ കല്‍പ്പന പുറപ്പെടുവിച്ചു).


A bull in a china shop  എന്നത് ജനപ്രിയമായ ഇഡിയം ആകുന്നു.  ഒരു പിഞ്ഞാണക്കടയില്‍ മൂരിക്കുട്ടന്‍ കയറിയാലത്തെ അവസ്ഥ

ഒന്നാലോചിച്ചുനോക്കു. അങ്ങിനെ ചില മനുഷ്യരുമുണ്ട്. തൊട്ടതൊക്കെ തട്ടിപ്പൊട്ടിക്കും; സാധനങ്ങള്‍ വാരിവലിച്ചിടും.Clumsy (അവലക്ഷണം) എന്ന അജക്റ്റീവ് അവര്‍ക്കു ചേരും. അവര്‍ നാശംവിതയ്ക്കുന്നത് പലപ്പോഴും മനഃപൂര്‍വമാകില്ല. The naughty brat behaved like a bull in a China shop.  (ആ വികൃതിച്ചെറുക്കന്‍ പിഞ്ഞാണക്കടയില്‍ കയറിയ കാളയെപ്പോലെയാണ് പെരുമാറിയത്).

Bully യും ബുള്ളുമായി രക്തബന്ധമൊന്നുമില്ലെന്നും മനസ്സിലാക്കണം. മറ്റുള്ളവരെ, പ്രത്യേകിച്ച് തന്നെക്കാള്‍ ബലംകുറഞ്ഞവരെ,വിരട്ടുകയും അവരുടെ മേല്‍ കുതിരകയറുകയും ചെയ്യുന്ന നീചനത്രെ Bully. ഇയ്യാള്‍ വാസ്തവത്തില്‍ പേടിത്തൊണ്ടനാകും.

അങ്ങോട്ടൊന്നു വിരട്ടിയാല്‍; എന്തെടാ, എന്നു ചോദിച്ചാല്‍, വാലുചുരുട്ടുന്നതാണ് പ്രകൃതം. കവലച്ചട്ടമ്പികള്‍ ബുള്ളികളാണ്. പിച്ചാത്തി വാസുവും ഉടുമ്പു ഗോവിന്ദനും ഒക്കെ മറ്റുള്ളവരുടെ മാന്യതയെ, ഭയത്തെ മുതലാക്കുന്നവര്‍. Don't try to bully me (എന്നെ വിരട്ടാന്‍ ശ്രമിക്കരുത്).


Golem (ഗൌെളെം) എന്നാല്‍ യന്ത്രമനുഷ്യനാണ്, Robot. എല്ലാം യാന്ത്രികമായി ചെയ്യുന്ന ചിലരുണ്ട്. ഏല്‍പ്പിച്ച പണി കൃത്യമായി, വൃത്തിയായി ചെയ്യും. എന്നാല്‍ ആ ചെയ്യുന്ന ജോലിക്ക് പ്രതിപത്തിയോ വിപ്രതിപത്തിയോ ഉണ്ടാവില്ല. അവരെയും  Golem എന്നു വിളിക്കാം. സ്വിച്ചിട്ട യന്ത്രംകണക്കെ പ്രവര്‍ത്തിക്കുന്നവന്‍. He is a golem who will do the job given to him. But don't expect from him any involvement  (കൊടുത്തജോലി ചെയ്യുന്ന യന്ത്രമനുഷ്യനാണയാള്‍. പക്ഷേ അയാളില്‍നിന്ന് ഒരു പങ്കാളിത്തവും പ്രതീക്ഷിക്കരുത്) ഇത് അലങ്കാരഭാഷ.

source:  
http://www.deshabhimani.com/columns/manglish-english/524728


www.keralites.net

__._,_.___

Posted by: Aniyan <jacobthomas_aniyankunju@yahoo.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment