എന്നാണല്ലോ കവി [Kuttiprathu Kesavan Nair] പാടിയത്.
കവികള്‍ അങ്ങിനെയൊക്കെ അതിശയോക്തി വിളമ്പുമെങ്കിലും പണ്ടേ നാടനെ പൊതുവെ സമൂഹത്തിന് പുച്ഛമായിരുന്നു.
അവന് പരിഷ്കാരമില്ല പെരുമാറാന്‍ അറിയില്ല.
പരുക്കനാണ് എന്നൊക്കെ പറഞ്ഞ് കരുതപ്പെട്ടിരുന്നു.
ഉള്‍നാടന്‍ പാമരനും വിവരദോഷിയും ആരെന്തു പറഞ്ഞാലും വിശ്വസിക്കുന്ന പമ്പരവിഡ്ഢിയുമാണെന്ന ധാരണ നിലനിന്നിരുന്നു.
അവന്റെ നിഷ്കളങ്കതയ്ക്ക് മാര്‍ക്കിടുമ്പോള്‍പോലും ഈ നിഷ്കളങ്കത വിവരമില്ലായ്മയുടെ – ignoranceന്റെ - സന്താനമാണെന്നു
ചൂണ്ടിക്കാട്ടാനും ആദ്യകാലങ്ങളില്‍ നാഗരീകര്‍ മടിച്ചിരുന്നില്ല.
അങ്ങിനെ നാളികേരപാകത്തിലുള്ള അസ്സല്‍ നാടനെ സായ്പ് വിളിച്ചിരുന്നത് Rustic എന്നാണ്.
'പട്ടിക്കാടന്‍' എന്നു മലയാളം.
കോത്താഴത്തുകാരന്‍ മാറ്റി ദേശക്കാരന്‍ എന്നീ പ്രാദേശിക ഭേദങ്ങളുമുണ്ടായിരുന്നു.
Men of Gotham എന്ന് ഇംഗ്ളീഷില്‍പ്പറയും.
ഗോഥം ഒരു ഓണംകേറാമൂലയാണ്.
അവിടത്തുകാര്‍ താരതമ്യേന സിംപിള്‍ടണ്‍മാര്‍ (Simpleton), ശുദ്ധരില്‍ ശുദ്ധന്മാര്‍, പമ്പരവിഡ്ഢികള്‍ ആണെന്നായിരുന്നു പരിഷ്കാരികളുടെ പറച്ചില്‍.
Simpleton ന് വിടുഭോഷന്‍ എന്ന തര്‍ജമയും ചേരും.
ഇതൊക്കെ Prejudice ആണ്. വെറും മുന്‍വിധി.
യുക്തിഹീനമായ സാമാന്യവല്‍ക്കരണം.
Rusticity എന്നത് നാടത്തമാകുന്നു. നാമപദം ഗ്രാമീണര്.
The state of being a rustic. What endeared Lalu to a large section of the people, was his rusticity.
(ലാലുവിനെ ജനങ്ങളില്‍ വലിയൊരു വിഭാഗത്തിന് പ്രിയങ്കരനാക്കിയത് ആ വിദ്വാന്റെ നാടത്തമാണ്).
Rustic Simplicity യുടെ മുഖാവരണം അണിഞ്ഞുനടന്നവരും പണ്ട് ഉണ്ടായിട്ടുണ്ട്.
Rusticനു പര്യായം പലത്. Yokel, boor, homely, rough diamond, ill- bred, vulgar ഇത്യാദി.
ഇവയില്‍ മിക്കതും abusive words– അധിക്ഷേപപദങ്ങള്‍ - ആണെന്നു കാണാം.
നാട്ടിന്‍പുറങ്ങളിലേക്ക് നഗരം കടന്നുകയറുന്ന വര്‍ത്തമാന കാലാവസ്ഥയില്‍ഉള്‍നാടിനെയും
ഗ്രാമീണരെയും കുറിച്ചുള്ള പല പദങ്ങളും നിത്യോപയോഗത്തില്‍നിന്നു പിന്‍വലിഞ്ഞിരിക്കുന്നു.
നഗരത്തിനുമാത്രം സ്വന്തമായിരുന്ന പല ഗുണദോഷങ്ങളും ഇപ്പോള്‍ എവിടെയും സുലഭം.
Rustication എന്ന നാമപദവും Rustic മായി അകന്നബന്ധമാണുള്ളത്.
കോപ്പിയടിച്ചതിന്, അച്ചടക്കലംഘനത്തിന്, തോന്ന്യാസം കാട്ടിയതിന്
വിദ്യാര്‍ഥികളെ കോളേജില്‍നിന്നും യൂണിവേഴ്സിറ്റിയില്‍നിന്നും പുറത്താക്കുന്ന ഏര്‍പ്പാടുണ്ടല്ലോ;
അതിനാണ് rustication എന്നു പറയുന്നത്. സ്വല്‍പ്പം കടുത്ത ശിക്ഷാനടപടി.
The University decided to rusticate three students for malpractice in the examinations.
(പരീക്ഷയില്‍ നടത്തിയ ക്രമക്കേടുകള്‍ക്ക് മൂന്നു വിദ്യാര്‍ഥികളെ പുറത്താക്കാന്‍ യൂണിവേഴ്സിറ്റി തീരുമാനിച്ചു).
Rural എന്ന നാമവിശേഷമാണ് 'ഗ്രാമീണം' എന്ന അര്‍ഥം തരുന്നു.
Rural Bank, Rural development, rural society, rural life, rural posting, rural colour, rural setting.
Ruralism നാടുമട്ടാണ്. ഗ്രാമ്യശൈലി. some writers employ ruralism effectively
(ചില എഴുത്തുകാര്‍ എഴുത്തില്‍ ഗ്രാമ്യത ഫലപ്രദമായി പ്രയോഗിക്കുന്നു).
Ruralise എന്ന ക്രിയയുമുണ്ട്. അതിന്റെ നാമരൂപമാകുന്നു Ruralisation.
ഒരു പട്ടണവാസി, ആര്‍ഭാടങ്ങളില്‍നിന്നകന്ന് നാട്ടിന്‍പുറത്ത് താമസമാക്കുന്നു. അതാണ് ruralising.
നഗരത്തിന്റെ തിക്കിലും തിരക്കിലും നിന്ന് ഗ്രാമത്തിന്റെ ശാന്തിയും ലാളിത്യവുമൊക്കെ തേടിപ്പോകുന്ന ഏര്‍പ്പാട്. അതാണ് ruralisation.
Rural എന്നവന്റെ നേര്‍ എതിരനാണ് urban.
Urbane എന്നാല്‍ മര്യാദയുള്ള, നാഗരീകമായ എന്നൊക്കെ അര്‍ഥംവരും.
അത് നൌണാകുമ്പോള്‍ Urbanity.
A long stint in the mega polis has made him urbane.
(നീണ്ടകാലത്തെ മഹാനഗരവാസം അയാളെ പരിഷ്കരിച്ചു).
His urbanity is just skin-deep. (അയാളുടെ നാഗരീകത തീര്‍ത്തും തൊലിപ്പുറത്തുള്ളതാണ്).
No comments:
Post a Comment