Monday, 26 October 2015

[www.keralites.net] ദാനം

 

...Join Keralites, Have fun & be Informed.ദാനം

അ മൃ ത വ ച നം

# അമൃതാനന്ദമയി ദേവി


മക്കളേ, 

...Join Keralites, Have fun & be Informed.

സ്വന്തം സമ്പാദ്യത്തിൽനിന്ന് ആവശ്യമുള്ളതെടുത്ത് ബാക്കി സാധുക്കൾക്ക് ദാനം ചെയ്യുന്ന ഒരു സംസ്കാരമായിരുന്നു പണ്ട് ഭാരതത്തിലുണ്ടായിരുന്നത്. എന്നാൽ, ഇന്നാകട്ടെ ചിലർ തങ്ങൾക്കു മാത്രമല്ല ആയിരം തലമുറയ്ക്കുള്ളതുകൂടി സമ്പാദിച്ചുകൂട്ടുന്നു. അതേസമയം എത്രയോ സാധുക്കൾ ഒരു നേരത്തെ ഭക്ഷണത്തിനുകൂടി വകയില്ലാതെ കഷ്ടപ്പെടുന്നു. അതവർ മനസ്സിലാക്കുന്നില്ല.

സ്വാർഥതനിറഞ്ഞ മനസ്സിനെ നിസ്വാർഥമാക്കുക എന്നതാണ് ദാനംകൊണ്ടുദ്ദേശിക്കുന്നത്. എന്നാൽ, ഇന്ന് പലരുടെയും ദാനം പേരിനുമാത്രമായിരിക്കുന്നു. തീർഥാടനത്തിനു പോകുമ്പോൾ ഭിക്ഷക്കാർക്ക് ദാനം നല്കുന്നതിനുവേണ്ടി പണം കരുതും. കഴിയുന്നതും ഒരു രൂപയുടെയും രണ്ടു  രൂപയുടെയും നാണയങ്ങളായിരിക്കും ഇതിനായി ശേഖരിക്കുന്നത്. ഈശ്വരനോടുള്ള സമർപ്പണം വാക്കിലൊതുക്കിയാൽ പോരാ; പ്രവൃത്തിയിലുണ്ടാകണം. കഷ്ടപ്പെടുന്നവർക്ക് നമ്മളാൽ കഴിയുന്ന സഹായം ചെയ്യണം. അതാണ് യഥാർഥ ഈശ്വരപൂജ. ശാന്തിയുടെയും സമാധാനത്തിന്റെയും മാർഗമതാണ്. ഒരുകൂട്ടം തീർഥാടകർ കാശിയാത്ര കഴിഞ്ഞ് രാമേശ്വരത്തേക്ക് പോകുകയായിരുന്നു. രാമേശ്വരത്ത് ശിവക്ഷേത്രത്തിൽ അഭിഷേകം ചെയ്യാനായി അവർ കാശിയിൽനിന്ന് ഗംഗാജലം കുടങ്ങളിൽ നിറച്ചെടുത്തിരുന്നു. യാത്രമധ്യേ അവർക്ക് ഒരു മരുപ്രദേശം കടന്നുപോകേണ്ടിവന്നു. 

അടുത്തെങ്ങും അല്പംപോലും വെള്ളം കിട്ടാനില്ല. എല്ലാവരും ദാഹിച്ചുവലഞ്ഞു. എന്നിട്ടും ഗംഗാജലം കുടിക്കാൻ അവരാരും തയ്യാറായില്ല. കുറച്ചുകഴിഞ്ഞ്, വഴിവക്കിൽ ഒരു കഴുത ചൂടും ദാഹവും സഹിക്കാനാവാതെ കിടക്കുന്നത്  അവർ കണ്ടു. മരണത്തിന്റെ വക്കിലെത്തിയ ആ കഴുതയുടെ അവസ്ഥകണ്ട് അവരിലൊരാൾക്ക് ദയതോന്നി.  ആ ഭക്തൻ തന്റെ കുടത്തിലുണ്ടായിരുന്ന ഗംഗാജലം കഴുതയുടെ വായിലൊഴിച്ചുകൊടുത്തു. കഴുത അതു മുഴുവൻ ആർത്തിയോടെ കുടിച്ചുതീർത്തു. കഴുതയ്ക്ക് ജീവൻ തിരിച്ചുകിട്ടി. കഴുതയെ മരണത്തിൽനിന്ന് രക്ഷിക്കാൻ കഴിഞ്ഞതിൽ ആ ഭക്തന് അതിയായ സംതൃപ്തി അനുഭവപ്പെട്ടു. എന്നാൽ, ശിവന് അഭിഷേകംചെയ്യാനുള്ള ഗംഗാജലം കഴുതയ്ക്കുനല്കിയത് തെറ്റായിപ്പോയെന്ന് മറ്റു തീർഥാടകർ പറഞ്ഞു. അതുകേട്ട് അദ്ദേഹം മറുപടിനല്കി, ''മരിക്കാറായ ഒരു ജീവിക്ക് ഗംഗാജലം നല്കിയതുകാരണം എന്റെ തീർഥാടനം നിഷ്ഫലമായാലും അതിൽ എനിക്ക് വിഷമമില്ല. ആ കഴുതയിലും ഞാൻ ഈശ്വരനെയാണ് കണ്ടത്. ആ സ്ഥിതിക്ക് അതിന്റെ ദാഹം തീർക്കാതെ എനിക്ക് മുന്നോട്ടുപോകാൻ എങ്ങനെയാണ് കഴിയുക?'' ദാനത്തെ മൂല്യമുള്ളതാക്കുന്നത് നാലുകാര്യങ്ങളാണ്. 

സ്വയം ത്യാഗം സഹിച്ചും ദാനം ചെയ്യുന്നത്. പ്രത്യുപകാരമോ പ്രശസ്തിയോ ആഗ്രഹിക്കാതെ നിസ്വാർഥമായി ദാനം ചെയ്യുന്നത്. തന്നേക്കാൾ ആവശ്യക്കാരന് ദാനം ചെയ്യുന്നത്. സ്വീകരിക്കുന്ന ആളിൽ ഈശ്വരനെ ദർശിച്ച് ആദരപൂർവം ദാനം ചെയ്യുന്നത്. ഈവിധം മറ്റുള്ളവർക്ക് സഹായംചെയ്യുന്ന ശീലം നമ്മൾ വളർത്തിയെടുത്താൽ അത് നമ്മുടെ ജീവിതത്തിൽ സംതൃപ്തിക്കും സമൃദ്ധിക്കും കാരണമാകും.


www.keralites.net

__._,_.___

Posted by: Nisam C B <nisamcb@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment