ന്യൂഡല്‍ഹി: ബി.ജെ.പിയുടെ തീപ്പൊരി നേതാവും മുസഫര്‍ നഗര്‍ കലാപക്കേസിലെ പ്രതിയുമായ സംഗീത് സോം ബീഫില്‍ ഹലാല്‍ മുദ്ര പതിച്ച് കയറ്റുമതി ചെയ്യുന്ന വ്യാപാരിയാണെന്ന വെളിപ്പെടുത്തല്‍ പാര്‍ട്ടിയുടെ ഗോമാംസ രാഷ്ട്രീയത്തെ പ്രതിരോധത്തിലാക്കി. ബിഹാറില്‍ ഗോമാംസ രാഷ്ട്രീയത്തിലൂടെ ഹിന്ദുവോട്ട് ധ്രുവീകരിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയുണ്ടായ വെളിപ്പെടുത്തലില്‍ പരസ്യ പ്രതികരണത്തിന് പാര്‍ട്ടി തയാറായില്ല. അതേസമയം ബീഫ് വ്യാപാരത്തില്‍ തന്‍െറ പങ്ക് നിഷേധിക്കാന്‍ സോം നടത്തിയ ശ്രമം തെളിവുകള്‍ക്കു മുമ്പില്‍ വീണ്ടും പൊളിഞ്ഞു. On Sat, Oct 10, 2015 at 9:33 PM, Pramod Agrawal pka_ur@yahoo.com [Keralites] <Keralites@yahoogroups.com> wrote: Slaughter of cows, calves prohibited. Bulls, bullocks can be killed against "fit-for-slaughter" certificate, issued if animals can no longer be used for breeding; draught/agricultural operations. Violators face 6 months jail and/or Rs 1,000 fine. Cow slaughter banned except on issue of 'fit-for-slaughter' certificate, at designated places. Slaughter of cows, calves banned; of bulls, bullocks older than 15 years allowed. Violators face 6 months' jail and/or Rs 1,000 fine. Killing a cow, storing/serving/eating beef banned; eating meat of buffalo, bullock, ox also banned. Slaughter of cow, buffalo, bull, bullock, calf, and possession of their meat banned. Transport, export to other states for slaughter also banned; attracts same punishment of 7 years' jail, fine up to Rs 50,000. Slaughter of "agricultural cattle" — cow, calf, bull, bullock — and "possession of flesh", even if they are killed outside Delhi, banned. Buffaloes are not covered. Slaughter of cow, calf, bull and bullock; transport, sale of their meat banned. Punishment: Rs 50,000 fine, up to 7 years' jail. Ban does not include buffaloes. As per a 2015 law, "cow", which includes bull, bullock, ox, heifer, calf, and disabled/diseased/barren cows, can't be killed. Punishment: 3-10 years jail, fine up to Rs 1 lakh. Sale of canned beef and beef products, and export of cows for slaughter banned. Slaughter of all bovines punishable by 5 years' jail. Killing allowed in the interest of research, or if animal has contagious disease. Slaughter of cow and its progeny punishable by up to 10 years' jail. Possession of "flesh of any slaughtered animal(s)" punishable by a year; killing of "he or she buffalo" punishable with fine five times the animal's price. Slaughter of cows and oxen; possession, consumption of their meat, banned. Violators face up to 10 years' jail and/or Rs 10,000 fine. Cows can be slaughtered if old or diseased. Possession not a crime. Bill proposed by BJP in 2010 made slaughter punishable by 7 years' jail and Rs 1 lakh fine, but it did not become law. No restrictions. Slaughter of cow, progeny banned. Penalty raised to 7 years' jail in 2012, burden of proof on accused. Buffaloes can be killed. Slaughter, consumption of meat of cow, bull, bullock banned since March 2015 after revision of existing law. 5 years' jail and/or Rs 10,000 fine. Slaughter of buffaloes allowed. No restrictions. 2 years' jail, Rs 1,000 fine for cow slaughter. Old bulls, bullocks can be killed on fit-for-slaughter certificate; cow if it suffers from contagious disease. No ban in Arunachal, Mizoram, Meghalaya, Nagaland, Tripura, Sikkim. In Manipur, Maharaja in 1939 decreed prosecution for cow slaughter, but beef consumed widely. "Beef" doesn't include imported beef; "cow" includes bulls, bullocks, oxen, heifer, calves. Slaughter allowed for export, with government permit. Slaughter of "cow, calf, heifer, bull or bullock" prohibited; possession, transport of their flesh prohibited. 10 years' imprisonment and/or Rs 10,000 fine. Cow, calf slaughter banned; up to 3 years' jail and/or Rs 1,000 fine. Beef consumption and slaughter of economically worthless animals allowed. Slaughter of cow, bullock, ox banned. Can't store or eat beef. 7 years' jail and/or Rs 10,000 fine. Can import in sealed containers, to be served to foreigners. Buffaloes can be killed. No restrictions. Kerala, Bengal and Northeastern states of Sikkim, Arunachal Pradesh, Meghalaya, Mizoram, Tripura, Nagaland. Beef consumed widely. Hefty fine 1 lakh in Haryana, and Rs 50,000 in Chhattisgarh and Gujarat. Range of smaller fines for slaughter and related crimes in other states. നേതാവിന്‍െറ 'ഹലാല്‍ ബീഫ്' വ്യാപാരം: ബി.ജെ.പിയുടെ ഗോമാംസ രാഷ്ട്രീയം പ്രതിരോധത്തില്‍
രാജ്യത്ത് ബീഫ് വ്യാപാരത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഹിന്ദു വ്യാപാരികളാണെന്ന വിവരം നേരത്തെതന്നെ പുറത്തുവന്നിരുന്നു. മുംബൈ ചെമ്പൂരിലെ അതുല്‍ സബര്‍വാളിന്‍െറ 'അല്‍ കബീര്‍ എക്സ്പോര്‍ട്ട്സ് ലിമിറ്റഡ്', മുംബൈയിലെതന്നെ സുനില്‍ കപൂറിന്‍െറ അറേബ്യന്‍ എക്സ്പോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, ന്യൂഡല്‍ഹി ജന്‍പഥിലെ മദന്‍ അബോട്ടിന്‍െറ എം.കെ.ആര്‍ ഫ്രോസണ്‍ ഫുഡ് എക്സ്പോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, ചണ്ഡിഗഢിലെ എ.എസ് ബിന്ദ്രയുടെ പി.എം.എല്‍ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് രാജ്യത്തെ ഏറ്റവും വലിയ ബീഫ് വിതരണ-കയറ്റുമതിക്കാര്‍. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ബീഫ് കയറ്റുമതിയില്‍ രാജ്യം ഒന്നാം സ്ഥാനത്തത്തെുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ബീഫ് വിരുദ്ധ സമരം നടത്തുന്ന ബി.ജെ.പിയുടെ നേതാവ് ബീഫ് വ്യാപാരിയാണെന്ന വിവരം പുറത്തുവരുന്നത് ഇപ്പോഴാണ്.
ദാദ്രി സംഭവത്തില്‍ പരസ്യമായി ക്ഷമാപണം നടത്താതെ രാഷ്ട്രപതിയുടെ പ്രസംഗത്തിന്‍െറ മറപിടിച്ച് ഒഴിഞ്ഞുമാറിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിക്കിടയില്‍ ഗോമാംസ രാഷ്ട്രീയം പുറത്തെടുത്തിരുന്നു. ഹിന്ദുക്കള്‍ ബീഫ് കഴിക്കാറുണ്ടെന്ന ലാലുപ്രസാദ് യാദവിന്‍െറ പ്രസ്താവനക്കെതിരെ പരസ്യമായി പ്രതികരിച്ച മോദി യദുവംശികള്‍ പശുവിനെ ആരാധിക്കുന്നവരാണെന്നും അവരെ അവമതിക്കുകയാണെന്നും പറഞ്ഞു.വിഷയം തെരഞ്ഞെടുപ്പ് കമീഷന് മുമ്പാകെ പരാതിയായി എത്തിയതിനിടയിലാണ് ബീഫ് അടക്കമുള്ള ഹലാല്‍ ഇറച്ചി വ്യാപാരത്തില്‍ സോം പങ്കാളിയായ വിവരം മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഗോമാംസം കഴിച്ചെന്നാരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖിനെ അടിച്ചുകൊന്ന കേസിലെ പ്രതികള്‍ക്കായി സോം പരസ്യമായി രംഗത്തുവന്നതിന് തൊട്ടുപിറകെയായിരുന്നു ഇത്.
യോഗേഷ് റാവത്ത്, മൊഈനുദ്ദീന്‍ ഖുറൈശി എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് 'അല്‍ദുഅ ഫുഡ് പ്രൊസസിങ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിയുണ്ടാക്കി സംഗീത് ഹലാല്‍ ഇറച്ചി വ്യാപാരം നടത്തുന്ന വാര്‍ത്ത 'ഹിന്ദുസ്ഥാന്‍ ടൈംസാണ്' ആദ്യമായി പുറത്തുവിട്ടത്. മുട്ടപോലും കഴിക്കാത്ത താന്‍ ഇത്തരം ഇറച്ചി വ്യാപാരം നടത്തുന്നുണ്ടെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയം വിടുമെന്നായിരുന്നു സോമിന്‍െറ ആദ്യപ്രതികരണം. അതോടെ ബി.ജെ.പി നേതാവിന്‍െറ ഹലാല്‍ ഇറച്ചി വ്യാപാരത്തിന്‍െറ മുഴുവന്‍ രേഖകളും മറ്റു മാധ്യമങ്ങളും പുറത്തുവിട്ടു. താന്‍ കമ്പനിയില്‍നിന്ന് ഒഴിഞ്ഞിട്ടുണ്ടെന്ന വിശദീകരണമാണ് പിന്നീട് സോം മാധ്യമങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍, അതു തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു. 2005 മുതല്‍ 2008 വരെ അല്‍ദുവ കമ്പനിയുടെ ഡയറക്ടറായതിന്‍െറയും 20,000 ഓഹരികള്‍ എടുത്തതിന്‍െറയും രേഖകള്‍ ഇതിലുണ്ടായിരുന്നു. അലീഗഢില്‍ ഈ വ്യാപാരത്തിനായി ഭൂമി എടുത്തുകൊടുത്തതും സോം ആയിരുന്നു.
Explained: No-Beef Nation
Andhra Pradesh Telangana www.keralites.net
Posted by: Nisam C B <nisamcb@gmail.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (3) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment