Tuesday, 21 July 2015

[www.keralites.net] ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ്

 

കേരളത്തിലെ "UDF-LDF കൂലി എഴുത്ത് മാധ്യമങ്ങള്‍" മുക്കുന്ന വാര്‍ത്തകള്‍..

രാജ്യത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ ഏകോപിപ്പിച്ചും സേവനങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ടും 'ദേശീയ കരിയര്‍ സര്‍വീസ്' നിലവില്‍വന്നു. ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി എന്‍.സി.എസ്. രാജ്യത്തിന് സമര്‍പ്പിച്ചു.

തൊഴിലന്വേഷകര്‍ക്കും തൊഴിലുടമകള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുംവിധമാണ് ദേശീയതലത്തില്‍ എന്‍.സി.എസ്. പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുക. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെ സന്ദര്‍ശനവും രജിസ്‌ട്രേഷനും ഒഴിവാക്കി നേരിട്ട് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം.

*സേവനങ്ങള്‍ ഓണ്‍ലൈനില്‍. തൊഴിലുടമകള്‍ക്കുവേണ്ടി തൊഴില്‍മേളകള്‍ സംഘടിപ്പിക്കുന്നതിന് എന്‍.സി.എസ്. പോര്‍ട്ടല്‍ വേദിയൊരുക്കും.
*ദേശീയതലത്തില്‍ ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ചവരെ വവിധഭാഷകളില്‍ വിവരങ്ങള്‍ നല്‍കുന്ന ഹെല്‍പ്പ് ഡെസ്‌ക്. നമ്പര്‍ 1800-425-1514.

*37 മാതൃകാ തൊഴില്‍കേന്ദ്രങ്ങള്‍ ഇക്കൊല്ലം പ്രവര്‍ത്തനസജ്ജമാകും. തൊഴില്‍ കൗണ്‍സലര്‍മാരുടെ ശൃംഖല ഇതോടൊപ്പം പ്രവര്‍ത്തിക്കും. നൈപുണ്യ വികസനകോഴ്‌സുകള്‍, അപ്രന്റീസ്ഷിപ്പ്, ഇന്റേണ്‍ഷിപ്പ്, കരിയര്‍ കൗണ്‍സലിങ് എന്നിവ സംബന്ധിച്ച വിവരങ്ങളും എന്‍.സി.എസ്സിലൂടെ ലഭ്യമാകും.
*എന്‍.സി.എസ്സിലെ രജിസ്‌ട്രേഷന്‍ ആധാര്‍നമ്പറിന്റെ അടിസ്ഥാനത്തില്‍.
*ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മണിപ്പുര്‍, തെലങ്കാന തുടങ്ങിയ ഒട്ടേറെ സംസ്ഥാനങ്ങള്‍ അവരുടെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്് ഡാറ്റ എന്‍.സി.എസ്. പോര്‍ട്ടലില്‍ ബന്ധിപ്പിച്ചു. മറ്റുള്ളവര്‍ക്ക് പുതുതായി രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ 978 എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളാണ് ഈ ശൃംഖലയിലുള്ളത്.
*രണ്ടുകോടി തൊഴിലന്വേഷകരുടെ വിവരങ്ങള്‍. ഒമ്പതുലക്ഷം സ്ഥാപനങ്ങളുടെ ലേബര്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍. അവര്‍ക്ക് ഒഴിവുകള്‍ പോസ്റ്റുചെയ്യാം.

*11,000 ഐ.ടി.ഐ.കളിലെയും 12,000 തൊഴില്‍ പരിശീലനകേന്ദ്രങ്ങളുടെയും വിവരങ്ങള്‍.
*ഐ.ടി.ഐ.കളിലെയും തൊഴില്‍പരിശീലന കേന്ദ്രങ്ങളിലെയും 14 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് എസ്.എം.എസ്. വഴി എന്‍.സി.എസ്സില്‍ അവരുടെ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാം.

*ഭാവിയില്‍ എന്‍.സി.എസ്സിനെ സി.ബി.എസ്.ഇ. ഡാറ്റയുമായി ബന്ധിപ്പിക്കും. ഉദ്യോഗാര്‍ഥികളുടെ വിദ്യാഭ്യാസയോഗ്യത പരിശോധിക്കാനാണിത്.

*പാന്‍/ടാന്‍ നമ്പറുകളുമായി ബന്ധിപ്പിക്കും.

Website : www.ncs.gov.in

Fun & Info @ Keralites.net


www.keralites.net

__._,_.___

Posted by: sivaramakrishnan <sivaram9930@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment