ലളിത് മോദി വിസ വിവാദത്തിൽ സുഷമാ സ്വരാജ്. ഭാര്യയുടെ ഓപ്പറേഷൻ നടക്കുന്ന സമയത്ത് കൂടെ ഉണ്ടാകാൻ വേണ്ടി യാത്രാ രേഖകൾ ലഭിക്കാൻ വേണ്ടി ലളിത് മോദിയെ മാനുഷിക പരിഗണനകൾ കണക്കിലെടുത്തുകൊണ്ട് സുഷമാ സ്വരാജ്, സഹായിച്ചു. അത് ചെയ്തില്ലായിരുന്നെങ്കിൽ ഇവിടെയുള്ള എല്ലാ ഞാഞ്ഞൂലു മനുഷ്യാവകാശ പ്രവർത്തകരും "കോണ്‍ഗ്രസ് കൂലി മാധ്യമ വിഷങ്ങളും" സുഷ്മാജിയെ കുറ്റപ്പെടുത്തുമായിരുന്നു എന്ന കാര്യം വേറെ. സുഷമാജി എടുത്ത നടപടിയിൽ ഇത്ര വലിയ കുറ്റം എന്താണ്? ഭാരത സർക്കാർ പിടിച്ചുവചിരുന്ന മോദിയുടെ പാസ്പോർട്ട് അയാൾക്ക് വിട്ടു കൊടുക്കാൻ 2014 ആഗസ്റ്റിൽ ഡൽഹി ഹൈക്കോടതിയാണ് ഉത്തരവിട്ടത്. ഈ ലളിത് മോദി,സമ്പന്നരുടെ കാലിയായ CRICKET നെ കൂടുതൽ പ്രോത്സാഹിപ്പിക്കാൻ IPL തുടങ്ങി. അതിൽ അയാൾ കുറെ അഴിമതി നടത്തി എന്നതാണ് ആരോപണം. അതിനു അയാൾ ശിക്ഷിക്കപ്പെടണം എന്നാ കാര്യത്തിൽ സംശയം ഒന്നും ഇല്ല. എന്നാൽ, അയാൾ കത്രോചിയെപ്പോലെ സർക്കാർ പണം പറ്റിച്ചിട്ടൊന്നും ഇല്ല. കത്രോചിയെ രക്ഷപ്പെടുത്താൻ കോണ്ഗ്രസ് സഹായിച്ചു. ഇറ്റാലിയൻ മറീനുകളെപ്പോലെ, ലളിത് മോദി ആരെയും വെടിവച്ചു കൊന്നിട്ടില്ല. എന്നിട്ടും അവർക്ക് ക്രിസ്മസ് ആഘോഷിക്കാൻ "മാനുഷിക' പരിഗണന വച്ച് നാട്ടിൽ പോകാൻ കോണ്ഗ്രസ് സർക്കാർ അനുവദിച്ചു. ആണ്ടെഴ്സനെപ്പോലെ ആയിരക്കണക്കിന് ആളുകളുടെ മരണത്തിനു കാരണക്കാരനും ആയിട്ടില്ല. ആണ്ടെഴ്സനെയും വെറുതെ രാജ്യം വിട്ടു പോകാൻ കോണ്ഗ്രസ് അനുവദിച്ചു. ലളിത് മോദി ഏതെങ്കിലും തീവ്രവാദക്കേസിൽ ഒന്നിലും കുറ്റം ആരോപിക്കപ്പെട്ടിട്ടുള്ള വ്യക്തിയും അല്ല. പോരാത്തതിന്, അയാൾ ലണ്ടനിൽ തിരിച്ച വരികയും ചെയ്തു. യമനിലെ യുദ്ധഭൂമിയിൽ നിന്ന് വിവിധ ദേശക്കാരെ രക്ഷിച്ചു പുറത്തുകൊണ്ടുവരുന്നതിൽ സുഷമാജി പ്രശംസാർഹമായ പങ്കു വഹിച്ചു. അതിനു ശേഷം ബംഗ്ലാദേശ് അതിർത്തിത്തർക്കം പരിഹരിക്കാൻ വേണ്ടി എല്ലാ രാഷ്ട്രീയ കക്ഷികളെയും ഏകീകരിച്ചു ഭരണഖടനാ ഭേദഗതി പാസ്സാക്കി. പൊതുവേ, വിദേശ മന്ത്രി എന്നാ പദവി ഉപയോഗിച്ച് വളരെ ഏറെ നല്ല കാര്യങ്ങൾ ചെയ്തു. സുഷ്മാജിയുടെ പ്രവർത്തനങ്ങളിലൂടെ അവർ നേടിയെടുത്ത സല്പ്പെരിനു പുറമേ, മയന്മാർ തീവ്രവാദികൾക്കെതിരെ മോദി സർക്കാർ എടുത്ത ശക്തമായ നടപടികളും എല്ലാം സർക്കാരിന്‍റെയും മോദിജിയുടെ തന്നെയും ജനപ്രീതി വളരെ വർദ്ധിപ്പിച്ചു . അത് കണ്ടു അസഹിഷ്ണുക്കളായ പ്രതിപക്ഷ കക്ഷികൾ, വിശേഷിച്ചു കോണ്ഗ്രസ്, ലൈസന്സ് റദ്ദാക്കപ്പെട്ട, ദേശവിരുദ്ധ പ്രവർത്തികളിൽ ഉൾപ്പെട്ടിരുന്ന NGO കളോടും , വിദേശത്തുള്ള അവരുടെ സ്പോണ്സർ മാരോടും ചേർന്ന് "പ്രെസ്റ്റിറ്റ്യൂട്ടുകളെ " ഉപയോഗിച്ച് നടത്തുന്ന വൃത്തികെട്ട കളികൾ ആണ് ഈ കാണുന്നതെല്ലാം.
--------------------------------------------------------------------------------
മോദി സർക്കാർ 5000 ത്തോളം NGO കളുടെ ലൈസൻസ് രദ്ദാക്കിയപ്പൊഴെ അറിയാമായിരുന്നു, താമസിയാതെ ഇങ്ങിനെ എന്തെങ്കിലും പൊക്കിക്കൊണ്ടുവരുമെന്നു. www.keralites.net
Posted by: sivaramakrishnan <sivaram9930@gmail.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment