Tuesday, 5 May 2015

[www.keralites.net] Warning: Internet going to be doomed!

 

എട്ടുവര്‍ഷത്തിനുള്ളില്‍ ലോകത്തെ ഇന്റര്‍നെറ്റ് സംവിധാനമാകെ തകരാറിലാകുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. 2023 ഓടെ നിലവില്‍ കംപ്യൂട്ടറുകളിലേക്കും സ്മാര്‍ട്ട് ഫോണുകളിലേക്കും ഇന്റര്‍നെറ്റ് സിഗ്നലുകള്‍ കൈമാറുന്ന കേബിളുകളുടെയും ഫൈബര്‍ ഒപ്റ്റിക്കുകളുടെയും ശേഷി തീരുമെന്നാണ് ബിര്‍മിങ്ഹാമിലെ അസ്റ്റോണ്‍ സര്‍വകലാശാലയുടെ പഠനത്തില്‍ പറയുന്നത്. കാലക്രമത്തില്‍, ഇന്റര്‍നെറ്റിന്റെ വേഗം കുറയുകയും അടിക്കടി പണിമുടക്കുണ്ടാവുകയും ചെയ്യും. വര്‍ഷങ്ങളായി ഇത്തരം പ്രതിസന്ധി ഇന്റര്‍നെറ്റ് സമൂഹത്തിനുമുന്നിലുണ്ട്. എന്നാല്‍, ഓരോഘട്ടത്തിലും ചില പരിഹാരങ്ങളിലൂടെ ഇത് മറികടക്കുകയായിരുന്നു. എന്നാല്‍, ഏഴോ എട്ടോ വര്‍ഷത്തിനുള്ളില്‍ ഇത് പരിഹരിക്കാനാകാത്ത അവസ്ഥയില്‍ എത്തിച്ചേരുമെന്ന് സര്‍വകലാശാല പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. വിവരങ്ങള്‍ കൈമാറാനായി ഭാവിയില്‍ വന്‍തോതില്‍ വൈദ്യുതി വേണ്ടിവന്നേക്കുമെന്ന ഭീഷണിയുമുണ്ട്. 
2035ഓടെ ബ്രിട്ടനില്‍ ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍ വൈദ്യുതിയും ഉപയോഗിച്ചാല്‍മാത്രമേ, അവിടെയുള്ള ഇന്റര്‍നെറ്റ് വിവരങ്ങള്‍ കൈമാറാന്‍ സാധിക്കൂവെന്ന അവസ്ഥയുണ്ടാകും. ഇന്റര്‍നെറ്റ് സേവനങ്ങളുടെ ചാര്‍ജ് വന്‍തോതില്‍ ഉയരും. പ്രതിസന്ധി പരിഹരിക്കാന്‍ ക്രിയാത്മകമായ ആശയങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്നും സാങ്കേതിക വിദഗ്ധര്‍ പറഞ്ഞു.

www.keralites.net

__._,_.___

Posted by: Aniyan <jacobthomas_aniyankunju@yahoo.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment