നിറങ്ങളുടെ ഉല്‍സവമാണ് ഹോളി. വസന്തോല്‍സവം എന്ന് മറുപേര്. ഉള്ളിലെ തിന്മകളെ, നിറങ്ങള്‍ വാരിയെറിഞ്ഞ് നന്മയുടെ അഴുക്കുനാശിനി കൊണ്ട് കഴുകിക്കളയുന്ന ഉല്‍സവം. വൃന്ദാവനത്തിലെ വിധവകള്‍ ഹോളി ആഘോഷിക്കുന്ന ചിത്രങ്ങളാണ് ചുവടെ. വടക്കന്‍ ഇന്ത്യയില്‍ തിരിച്ചറിവിന്റെ വെളിച്ചമെത്തയിട്ടില്ലാത്ത പലയിടങ്ങളിലും ഒരു സ്ത്രീ വിധവയാകുന്നത്് കുടുംബത്തിന്റെ വലിയ നിര്‍ഭാഗ്യമായിട്ടാണ് കരുതിപ്പോരുന്നത്. പിന്നെ കുടുംബവും സമൂഹവും അവളെ നോക്കുന്നത് വലിയ പാപിയായാണ്. അവളുടെ നിഴല്‍ പോലും കുടുംബത്തില്‍ നിര്‍ഭാഗ്യം കൊണ്ടുവരുമെന്ന് അവര്‍ വിശ്വസിക്കുന്നു. കുടുംബത്തില്‍ നിന്ന് പുറത്താക്കപ്പെട്ട് വൃന്ദാവനത്തിലേക്ക് എത്തിപ്പെടുന്ന വിധവകള്‍ ഇപ്പോഴും കുറവല്ല. ശ്രീകൃഷ്ണന്റെ കാമുകിമാരായി ശിഷ്ടജീവിതം നരകതുല്യം നയിക്കുന്ന വിധവകള്‍ വൃന്ദാവനത്തില്‍ മാത്രം മൂവായിരത്തിലധികം വരും. ക്ഷേത്രങ്ങളില്‍ ഭജന പാടുന്ന, തെരുവുകളില്‍ അലഞ്ഞു നടക്കുന്ന യാചിക്കുന്ന വിധവകളെ എവിടെയും കാണാം. കൗമാര പ്രായക്കാര്‍ മുതല്‍ നൂറു വയസ്സ് പിന്നിട്ടവര്‍ വരെയുണ്ട്. ക്ഷേത്രങ്ങളുടെ നഗരമല്ല വിധവകളുടെ നഗരമായിട്ടാവും വൃന്ദാവനം നമ്മുടെ കാഴ്ചയെ അലസോരപ്പെടുത്തുന്നത്. നിറങ്ങളില്‍ മുങ്ങിയില്ലാതാകവെ, ജീവിതത്തിന്റെ നിറം കെട്ടുപോയ അവരുടെ മനസില്‍ തെളിഞ്ഞ് വരുന്നതെന്താവാം... തീര്‍ച്ചയായും നന്മയ്ക്ക് അതില്‍ വലിയൊരുമിടമുണ്ടാകും, ലോകം അവരോട് അത്ര മാത്രം നീതികേടുകള്‍ കാണിച്ചിട്ടുണ്ടല്ലോ...
അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍മാരായ ബെര്‍നാറ്റ് ആര്‍മാന്‍ഗ്യുയും ടെസ്‌നിങ് ഗ്യയാലും വൃന്ദാവനത്തില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍.
|
നിറങ്ങള്‍ക്കിടയില്‍ തളര്‍ന്നുറങ്ങുന്ന ഒരു വിധവ. വൃന്ദാവന്‍. |
|
നിറം വാരിയെറിയുന്നത് തടയാന്‍ ശ്രമിക്കുന്ന ഒരു വിധവ, മീര സഹബാഗിനി ആശ്രമം, വൃന്ദാവന്‍. |
|
നിറങ്ങളില്ലാത്തവര്‍ നിറങ്ങളില്‍ നിറഞ്ഞ്... പാഗല്‍ ബാബ ആശ്രമത്തിലെ വിധവകള്‍.. |
|
മീര സഹബാഗിനി ആശ്രമം, വൃന്ദാവന്‍. |
|
നിറങ്ങളാല്‍ നിറഞ്ഞ്... |
|
ലീലാ സര്‍ക്കാര്‍, വയസ്- 80, മീരാ സാഹബാഗിനി വിധവാശ്രമം, വൃന്ദാവന്‍. |
|
ബുധു ലതാഷി, വയസ്- 72, മീരാ സാഹബാഗിനി വിധവാശ്രമം, വൃന്ദാവന്‍. |
|
വിന്ദായ് സോയ്‌റി, വയസ്- 90, മീരാ സാഹബാഗിനി വിധവാശ്രമം, വൃന്ദാവന്‍. |
|
താരാ ദേവി, വയസ്- 70, മീരാ സാഹബാഗിനി വിധവാശ്രമം, വൃന്ദാവന്‍. |
|
ഒരുണ, മീരാ സാഹബാഗിനി വിധവാശ്രമം, വൃന്ദാവന്‍. |
|
ഉമ, 65, മീരാ സാഹബാഗിനി വിധവാശ്രമം, വൃന്ദാവന്‍. |
|
സീമ ചൗഹാന്‍, 40 വയസ്, മീരാ സാഹബാഗിനി വിധവാശ്രമം, വൃന്ദാവന്‍. |
|
നിറങ്ങളില്‍ നൃത്തം... |
|
നിറങ്ങളേ... |
|
നിറങ്ങളാല്‍ നിറഞ്ഞ്... |
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage:
http://www.keralites.net
No comments:
Post a Comment