....അത് സ്വപ്നമായിരുന്നില്ല. 38 വര്‍ഷം മുമ്പ് താന്‍ നിര്‍മിച്ച ചലച്ചിത്രം ആദ്യവസാനം ചലച്ചിത്രാസ്വാദകന്റെ മനസ്സോടെ കണ്ടിരിക്കാന്‍ അദ്ദേഹം തയ്യാറായി.
കെ ജി ജോര്‍ജ് കറുപ്പിലും വെളുപ്പിലുമായി സംവിധാനംചെയ്ത 'സ്വപ്നാടനം' എന്ന സിനിമ കൊച്ചി മുസിരിസ് ബിനാലെയുടെ അംബ്രല്ല പവിലിയനില്‍ തെളിഞ്ഞപ്പോള്‍ പുതുതലമുറയും വിദേശികളും ഒരേപോലെ അത് ഏറ്റുവാങ്ങി.
ബിനാലെയിലെ ആര്‍ടിസ്റ്റ്്സ് സിനിമ ചലച്ചിത്രമേളയില്‍ പ്രമുഖ മലയാള സംവിധായകരുടെ ആദ്യ ചിത്രങ്ങളുടെ പ്രദര്‍ശനോദ്ഘാടനമായിരുന്നു ഞായറാഴ്ച. 6.30ന് ആരംഭിച്ച ലളിതമായ ചടങ്ങിനുശേഷം സിനിമാപ്രദര്‍ശനം തുടങ്ങുന്നതോടെ സംവിധായകന്‍ കെ ജി ജോര്‍ജ് മടങ്ങുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ശാരീരിക വിഷമതകള്‍മൂലം രണ്ടുമണിക്കൂര്‍ പൂര്‍ണമായും സിനിമ കണ്ടിരിക്കാനാകില്ലെന്നായിരുന്നു വിശദീകരണം.
തന്റെ ചലച്ചിത്ര സംവിധാനാനുഭവങ്ങളില്‍ ചിലത് പ്രേക്ഷകരോടു പങ്കുവച്ചശേഷം അദ്ദേഹം അവര്‍ക്കൊപ്പം മുന്‍നിരയിലിരുന്നു സിനിമ കണ്ടു, സിനിമ തീര്‍ന്ന് ടൈറ്റില്‍ തെളിയുന്നതുവരെ. "സ്വപ്നാടനം' പുതിയ തലമുറയിലെ പ്രേക്ഷകര്‍ക്കൊപ്പം ഒരിക്കല്‍ക്കൂടി കാണാന്‍ കൊച്ചി മുസിരിസ് ബിനാലെ അവസരമൊരുക്കിയതില്‍ സന്തോഷമുണ്ടെന്ന് കെ ജി ജോര്‍ജ് പറഞ്ഞു.
1976 ല്‍ പുറത്തുവന്ന തന്റെ ആദ്യ സിനിമയ്ക്ക് 38 വര്‍ഷത്തിനുശേഷവും പുതുമ നഷ്ടപ്പെട്ടിട്ടില്ല എന്നറിയുമ്പോള്‍ വലിയ ചാരിതാര്‍ഥ്യം തോന്നുന്നുവെന്ന് അദ്ദേഹം. നായകകഥാപാത്രമായ ഡോ. ഗോപിനാഥന് ശബ്ദം നല്‍കിയത് കെ ജി ജോര്‍ജ്തന്നെയായിരുന്നുവെന്ന് യുവസംവിധായകന്‍ കെ ബി വേണു പറഞ്ഞു.
ബിനാലെയെ സംബന്ധിച്ചിടത്തോളം ഇതൊരു അഭിമാന മുഹൂര്‍ത്തമായിരുന്നുവെന്ന് പ്രോഗ്രാംസ് ഡയറക്ടര്‍ റിയാസ് കോമുവും പ്രോഗ്രാംസ് മാനേജര്‍ ബന്ധു പ്രസാദും പറഞ്ഞു.1976ല്‍ പുറത്തിറങ്ങിയ ബ്ലാക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ച "സ്വപ്നാടനം' ആ വര്‍ഷത്തെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡും മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡും കരസ്ഥമാക്കിയിരുന്നു.
ഡോ. മോഹന്‍ദാസ്, സോമന്‍, റാണിചന്ദ്ര എന്നിവരോടൊപ്പം നാടകവേദിക്കു സുപരിചിതനായ പി കെ വേണുക്കുട്ടന്‍ നായരുടെയും ഇന്നത്തെ തലമുറയ്ക്ക് സുപരിചിതയായ മല്ലികയുടെയും വ്യത്യസ്ത അഭിനയമുഹൂര്‍ത്തങ്ങളും ആസ്വദിക്കാനുള്ള അവസരംകൂടിയായി മാറി
No comments:
Post a Comment