റാഞ്ചിയിലെ ബിര്‍സാ മുണ്ട സ്റ്റേഡിയത്തില്‍ കെട്ടിനിന്ന കോടമഞ്ഞിന്റെ കുളിരില്‍ കേരളം ദേശീയ സ്കൂള്‍ അത്ലറ്റിക്സിന്റെ 18-ാം കിരീടം ചൂടി. സ്വര്‍ണത്തില്‍, വെള്ളിയില്‍, വെങ്കലത്തില്‍ എവിടെയും എതിരാളികള്‍ അരികിലുണ്ടായിരുന്നില്ല.
36 സ്വര്‍ണം, 28 വെള്ളി, 24 വെങ്കലം. കഴിഞ്ഞതവണ നേടിയതിനെക്കാള്‍ രണ്ടു സ്വര്‍ണം കുറവ്. പക്ഷേ, ആറു വെങ്കലം കൂടി. ആകെ 206 പോയിന്റ്.
രണ്ടാമതെത്തിയ തമിഴ്നാടിന് 80 പോയിന്റ് മാത്രം.
Maharashtra scored 70 points.
പതിനാലു സ്വര്‍ണവും 10 വെള്ളിയും എട്ടു വെങ്കലവുമായിരുന്നു അവസാന ദിനം കേരളം കൊയ്തുകൂട്ടിയത്. 30 ഇനങ്ങളിലായിരുന്നു ഫൈനല്‍. ഇതില്‍ ക്രോസ്കണ്‍ട്രിയിലെ ഒരു സ്വര്‍ണവും ഒരു വെള്ളിയും വെങ്കലവും ഉള്‍പ്പെടും. പക്ഷേ, റിലേയില്‍ കനത്ത തിരിച്ചടി കിട്ടി. പെണ്‍കുട്ടികളുടെ ക്രോസ്കണ്‍ട്രിയില്‍ പറളി സ്കൂളിന്റെ എം വി വര്‍ഷയിലൂടെയായിരുന്നു തുടക്കം. 10 മിനിറ്റ് .08.5 സെക്കന്‍ഡിലായിരുന്നു വര്‍ഷ ദൂരം പൂര്‍ത്തിയാക്കിയത്.
കേരളത്തിന്റെ അലീന മരിയ സ്റ്റാന്‍ലി (10:10.2) വെള്ളി നേടി.
ആണ്‍കുട്ടികളില്‍ മഹാരാഷ്ട്രയുടെ കിസാന്‍ തഡ്വി (14:48.9) സ്വര്‍ണം നേടിയപ്പോള്‍
പി എന്‍ അജിത്തിലൂടെ (14:53.3) കേരളം വെങ്കലം നേടി.
സീനിയര്‍ ആണ്‍കുട്ടികളുടെ അഞ്ചു കിലോ മീറ്റര്‍ നടത്തത്തില്‍ കെ ആര്‍ സുജിത്തിനായിരുന്നു (21:24.9) സ്വര്‍ണം.
800 മീറ്ററില്‍ സീനിയര്‍ പെണ്‍കുട്ടികളില്‍ തെരേസ് ജോസഫ് (2:12.4) സ്വര്‍ണവും
സ്മൃതിമോള്‍ വി രാജേന്ദ്രന്‍ (2:16.2) വെള്ളിയും നേടി.
ആണ്‍കുട്ടികളില്‍ പി മുഹമ്മദ് അഫ്സല്‍ (1:53.8) തന്റെ അവസാന സ്കൂള്‍ മീറ്റിന് ഉജ്വല പ്രകടനത്തോടെ അവസാനംകുറിച്ചു.
ജൂനിയര്‍ പെണ്‍കുട്ടികളുടെ വാശിയേറിയ പോരില്‍ അവസാന 25 മീറ്ററില്‍ മഹാരാഷ്ട്രയുടെ ദുര്‍ഗ ദേവ്റയെ മറികടന്ന് കല്ലടി സ്കൂളിന്റെ സി ബബിതയും (2:11.3)
അബിത മേരി മാനുവലും (2:11.6)
സ്വര്‍ണവും വെള്ളിയും സമ്മാനിച്ചു.
ആണ്‍കുട്ടികളില്‍ സി വി സുഗന്ധ്കുമാറിലൂടെ (1:57.2) കേരളം വെള്ളി നേടി.
സീനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ 15.30 മീറ്റര്‍ ചാടികല്ലടി സ്കൂളിന്റെ അബ്ദുള്ള അബൂബക്കര്‍ തന്റെ മികച്ച ദൂരം കണ്ട് കേരളത്തിന് സ്വര്‍ണം സമ്മാനിച്ചു.
14.72 മീറ്റര്‍ ചാടിയ സനല്‍ സ്കറിയ വെങ്കലവും നല്‍കി.
പെണ്‍കുട്ടികളില്‍ പി ആര്‍ ഐശ്വര്യക്ക് 11.68 മീറ്ററില്‍ വെള്ളി കിട്ടി.
11.51 മീറ്റര്‍ ചാടിയ ഡെല്‍ന തോമസിനായിരുന്നു വെങ്കലം.
ഈയിനത്തില്‍ 11.77 മീറ്റര്‍ ദൂരം കണ്ട തമിഴ്നാടിന്റെ പ്രിയദര്‍ശിനി പിറ്റില്‍ ഇരട്ടനേട്ടം കുറിച്ചു.
ലോങ്ജമ്പിലും പ്രിയദര്‍ശിനി ഒന്നാമതെത്തിയിരുന്നു.
പോള്‍വോള്‍ട്ടില്‍ റെക്കോഡ് പ്രകടനത്തിലൂടെ മരിയ ജയ്സണ്‍ പിറ്റില്‍ വീണ്ടും പൊന്‍തിളക്കം നല്‍കി.
3.40 മീറ്റര്‍ ഉയരത്തില്‍ പറന്ന മരിയ സിഞ്ജു പ്രകാശിന്റെ ഉയരമാണ് മറികടന്നത്.
ഈയിനത്തില്‍ രേഷ്മ രവീന്ദ്രനിലൂടെ (3.30) വെള്ളിയും നേടി.
സ്പ്രിന്റില്‍ രണ്ടു സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവുമായിരുന്നു കേരളത്തിന്റെ സമ്പാദ്യം.
സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ടി സൂര്യമോള്‍ (26.5 സെ.) സ്വര്‍ണവും
പി ഡി അഞ്ജലി (26.7സെ) വെള്ളിയും നേടി.
ജൂനിയര്‍ പെണ്‍കുട്ടികളില്‍ സ്വര്‍ണം നേടിയ ജിസ്ന മാത്യു (25 സെ.) മീറ്റിലെ ഏക ട്രിപ്പിള്‍ തികച്ചു.
സീനിയര്‍ പെണ്‍കുട്ടികളില്‍ ഷഹര്‍ബാന സിദ്ദിഖ് (25.1 സെ) വെങ്കലം നേടി.
മഹാരാഷ്ട്രയുടെ രശ്മി ഷെരഗര്‍ (25 സെ) സ്പ്രിന്റ് ഡബിള്‍ തികച്ചു.
സീനിയര്‍ ആണ്‍കുട്ടികളില്‍ ടി കെ ജ്യോതിപ്രസാദ് (22 സെ.) 100ന് പിന്നാലെ 200ലും വെങ്കലം നേടി.
ഈയിനത്തില്‍ സ്വര്‍ണം നേടിയ കര്‍ണാടകത്തിന്റെ മനീഷും (21.9) സ്പ്രിന്റ് ഡബിള്‍ തികച്ചു.
സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ 600 മീറ്ററില്‍ മിന്നു പി റോയിക്കാണ് (1:38.7) സ്വര്‍ണം.
സി ചാന്ദിനി നാലാമതായി.
400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളം എം പി ജാബിറിലൂടെ (53.9) പൊന്നണിഞ്ഞപ്പോള്‍
പെണ്‍കുട്ടികളില്‍ സ്മൃതിമോള്‍ (1:04.3) രണ്ടാമതും
പി ഒ സയന (1:05.3) മൂന്നാമതുമെത്തി.
ഹാമര്‍ ത്രോയില്‍ അപ്രതീക്ഷിത സ്വര്‍ണം പിറന്നു. സീനിയര്‍ പെണ്‍കുട്ടികളില്‍ ദീപ ജോഷിയുടേതായിരുന്നു (40.16 മീറ്റര്‍) ആ സുവര്‍ണനേട്ടം.
4-100 റിലേയില്‍ മഹാരാഷ്ട്രയുടെയും തമിഴ്നാടിന്റെയും കുതിപ്പിനുമുന്നില്‍ കേരളം പതറിപ്പോയി.
ആകെ രണ്ടു വിഭാഗങ്ങളിലാണ് സ്വര്‍ണം. ഇതില്‍ സീനിയര്‍ ആണ്‍കുട്ടികളുടേത് തികച്ചും അപ്രതീക്ഷിതമായിരുന്നു എ ജി രഖില്‍, കെ പി അശ്വിന്‍, കെ എസ് പ്രണവ്, ടി കെ ജ്യോതിപ്രസാദ് എന്നിവരുള്‍പ്പെട്ട ടീം 41.9 സെക്കന്‍ഡില്‍ പൊന്നുചാര്‍ത്തി.
തമിഴ്നാടിനായിരുന്നു രണ്ടാം സ്ഥാനം.
പെണ്‍കുട്ടികളില്‍ തിരിച്ചടി കിട്ടി.
ഷഹര്‍ബാന സിദ്ദിഖ്, സൗമ്യ വര്‍ഗീസ്, അന്‍സ ബാബു, ഡൈബി സെബാസ്റ്റ്യന്‍ എന്നിവരുള്‍പ്പെട്ട ടീമിന് 48.2 സെക്കന്‍ഡില്‍ വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
47.9 സെക്കന്‍ഡില്‍ മഹാരാഷ്ട്ര സ്വര്‍ണം നേടി.
ജൂനിയര്‍ പെണ്‍കുട്ടികളില്‍ അഞ്ജലി ജോണ്‍സണ്‍, പി പി ഫാത്തിമ, പി വി വിനി, ജിസ്ന മാത്യു എന്നിവരുള്‍പ്പെട്ട ടീം 48.5 സെക്കന്‍ഡില്‍ രണ്ടാമതായി.
48.4 സെക്കന്‍ഡില്‍ മഹാരാഷ്ട്രക്കായിരുന്നു സ്വര്‍ണം.
സബ്ജൂനിയര്‍ പെണ്‍കുട്ടികളില്‍ ആന്‍സി സോജന്‍, ടി സൂര്യമോള്‍, അപര്‍ണ റോയ്, പി ഡി അഞ്ജലി എന്നിവരുള്‍പ്പെട്ട ടീം (51.1സെ) സ്വര്‍ണം നേടി.
ജൂനിയര്‍ ആണ്‍കുട്ടികളില്‍ ഓംകാര്‍നാഥ്, കെ ജെ അലന്‍, ടി പി അമല്‍, പി എസ് സനീഷ് എന്നിവരുള്‍പ്പെട്ട ടീമിന് വെങ്കലം കിട്ടിയപ്പോള്‍
സബ്ജൂനിയര്‍ ആണ്‍കുട്ടികളില്‍ എസ് പ്രണവ്, ആല്‍ബിന്‍ ബോസ്, പി എസ് അഖില്‍, സി അഭിനവ് ടീമും വെങ്കലം നേടി.
www.keralites.net |
__._,_.___
Posted by: Aniyan <jacobthomas_aniyankunju@yahoo.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
.
__,_._,___
No comments:
Post a Comment