ചിരിപ്പടക്കവുമായി ചെമ്പന്‍ വിനോദ് അറിയില്ലേ ചെമ്പന്‍ വിനോദിനെ.. ആമേനില്‍ ബാന്റ് മത്സരത്തില്‍ തോറ്റ് തൊപ്പിയിട്ട ശേഷം പോത്തിറച്ചിയുണ്ടോ അമ്മച്ചീ എന്ന് ഗദ്ഗദത്തോടെ ചോദിക്കുന്ന പൈലിയെ..ചെറിയ വേഷമാണ് ആമേനില്‍ വിനോദിന് ലഭിച്ചതെങ്കിലും ആ ഒറ്റ കഥാപാത്രത്തോടെ ചെമ്പന്‍ വിനോദിന്റെ തലവര തന്നെ മാറ്റിയെഴുതി. പിന്നീട് കൈനിറയെ വേഷങ്ങളായിരുന്നു വിനോദിന്. നോര്‍ത്ത് 24 കാതത്തിലെ ഗള്‍ഫുകാരന്‍, സപ്തമശ്രീ തസ്കരയിലെ മാര്‍ട്ടിന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ ചെമ്പന്‍ വിനോദിന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയിരുന്നു. സപ്തമശ്രീ തസ്തരയില്‍ ഏഴ് കള്ളന്മാരില്‍ ഒരാളായിട്ടാണ് വിനോദ് വേഷമിട്ടത്. ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ കയ്യടി നേടിയതും ചെമ്പന്‍ വിനോദിന്റെ മാര്‍ട്ടിനായിരുന്നു. ഹെഡ്‍ലൈറ്റ് കത്തിച്ച് മോഷണത്തിനിറങ്ങിയ മാര്‍ട്ടിന്‍ എന്ന കള്ളന്‍ പടര്‍ത്തി യ ചിരി ഇതുവരെ തിയറ്ററുകളില്‍ നിന്നും മാഞ്ഞിട്ടില്ല. ഈയിടെ ടമാര്‍ പഠാര്‍ എന്ന സിനിമയില്‍ നിയീല്ലാതെ...എന്നു തുടങ്ങുന്ന ഗാനരംഗത്തിലും അഭിനയിച്ചു ചെമ്പന്‍ വിനോദ് ജോസ്. ചിത്രം പരാജയമായെങ്കിലും വിനോദ് അഭിനയിച്ച ഗാനവും ഗാനരംഗവും ഹിറ്റാണ്. അമല്‍ നീരദിന്റെ ഇയ്യോബിന്റെ പാഠപുസ്തകമാണ് വിനോദിന്റെ പുതിയ ചിത്രം. സുഖദയില്ലാതെ എന്ത് സിനിമ സുനില്‍ സുഖദയില്ലാതെ ഒരു മലയാള സിനിമ ഇറങ്ങില്ല എന്ന അവസ്ഥയാണിപ്പോള്‍. സ്വാഭാവികമായ അഭിനയവുമായി പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന സുനില്‍ ഇപ്പോള്‍ മോളിവുഡിലെ തിരക്കുള്ള താരമാണ്. നാടകരംഗത്തിലൂടെയാണ് സുനില്‍ സിനിമയിലെത്തിയത്. തൃശൂര്‍ക്കാരനായ സുനിലിന്റെ ആദ്യ ചിത്രം 2011ല്‍ പുറത്തിറങ്ങിയ ചാപ്പാ കുരിശായിരുന്നു സുനിലിന്റെ ആദ്യസിനിമ. പിന്നീട് തല്സലമയം ഒരു പെണ്‍കുട്ടി, ബാച്ചിലര്‍ പാര്‍ട്ടി , തീവ്രം, മാറ്റിനി തുടങ്ങിയ ചിത്രങ്ങളില്‍ സുനില്‍ സുഖദ വേഷമിട്ടു. ആമേനിലെ കൊച്ചൌസേപ്പ് എന്ന കപ്യാരാണ് സുനിലിന്റെ കരിയറിന് ഗുണമായത്. പിന്നീട് ഇറങ്ങിയ ഇമ്മാനുവേലിലും ഓഗസ്ത് ക്ലബ്ബിലും മികച്ച വേഷങ്ങള്‍ സുനിലിന് ലഭിച്ചു. ഫഹദ് നായകനായ മണിരത്നമാണ് സുനില്‍ സുഖദയുടെ ഒടുവില്‍ ഇറങ്ങിയ ചിത്രം. ഒരേയൊരു ബാലചന്ദ്രന്‍ പുത്തന്ത ലമുറ സിനിമകളിലെ നായികാനായകന്മാിര്ക്ക് അച്ഛനും അമ്മയുമില്ലെങ്കിലും എല്ലാ സിനിമകളിലും ബാലേട്ടനുണ്ടായിരുന്നു. മധ്യവയസ്കനായ ബാലചന്ദ്രന്‍ സിനിമയിലെ യോ യോ പയ്യന്മാര്‍ക്കിടയില്‍ വിലസി. സംവിധായകനും തിരക്കഥാകൃത്തുമൊക്കെയാണെങ്കിലും മലയാളത്തിന് ഇപ്പോള്‍ ഒഴിവാക്കാനാവാത്ത അഭിനേതാവാണ് ബാലചന്ദ്രന്‍. 1990കള്‍ മുതല്‍ ബാലചന്ദ്രന്‍ ചെറിയ വേഷങ്ങളുമായി അഭിനയ രംഗത്തുണ്ടെങ്കിലും ട്രിവാന്ഡ്രംക ലോഡ്ജിലെ കോര എന്ന കഥാപാത്രത്തിലൂടെയാണ് ബാലചന്ദ്രന്‍ ന്യൂ ജന്‍ ചിത്രങ്ങളുടെ ഇഷ്ടതാരമാകുന്നത്. പിന്നീട്, അന്നയും റസൂലും, ഹോട്ടല്‍ കാലിഫോര്‍ണിയ, ഇമ്മാനുവേല്‍, നടന്‍, ലോ പോയിന്റ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ബാലചന്ദ്രന്‍ വേഷമിട്ടു. ബുദ്ധനും ചാപ്പിനും ചിരിക്കുന്നു ആണ് ബാലചന്ദ്രന്റെ പുറത്തിറങ്ങാനുള്ള സിനിമ. തകര്‍ക്കാന്‍ നീരജുമുണ്ട് ബഡ്ഡി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നീരജ് മാധവ് ദൃശ്യത്തിലെ മോനിച്ചന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. 1983യിലെ പ്രഹ്ളാദന്‍, അപ്പോത്തിക്കിരിയിലെ ഷിനോയി, ഇന്ത്യന്‍ പ്രണയ കഥയിലെ ചാര്‍ലി എന്നിവ നീരജിന്റെ പ്രധാന കഥാപാത്രങ്ങളാണ്. ഈയിടെ ഇറങ്ങിയ സപ്തമശ്രീ തസ്കരയില്‍ നീരജ് അവതരിപ്പിച്ച നാരായണന്‍ കുട്ടി എന്ന കഥാപാത്രം പ്രേക്ഷകരുടെ അംഗീകാരം നേടി. ജസ്റ്റ് മാരീഡാണ് നീരജിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. അധ്യാപകന്‍ താരമായപ്പോള്‍ പ്രശസ്ത നടന്‍ കരമന ജനാര്‍ദ്ദനന്‍ എന്ന നടന്റെ മകന്‍ എന്ന ലേബല്‍ മാത്രമല്ല കരമന സുധീര്‍ എന്ന നടനുള്ളത്, വെങ്ങാനൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രിനന്‍സിപ്പാള്‍ കൂടിയായിരുന്നു ഈ നടന്‍. ഇപ്പോള്‍ വലുതും ചെറുതുമായ വേഷങ്ങളുമായി സിനിമാ രംഗത്ത് സജീവമാണ് കരമന സുധീര്‍. ഇതുവരെ മുപ്പതോളം ചിത്രങ്ങളിലെ അഭിനയിച്ചു കഴിഞ്ഞു സുധീര്‍. അമേനിലെ മാത്തച്ചന്‍, കന്യക ടാക്കീസിലെ പ്രൊജക്ട് ഓപ്പറേറ്റര്‍, സൈലന്‍സിലെ ഡി.വൈ.എസ്.പി സാജന്‍, ഗോഡ്സ് ഓണ്‍ കണ്ട്രിയിലെ കുഞ്ഞിക്ക തുടങ്ങിയവയാണ് സുധീറിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങള്‍. സപ്തമശ്രീ തസ്ക്കരയില്‍ ഏഴ് കള്ളന്മാരില്‍ ഒരാളായും സുധീര്‍ തിളങ്ങി. ലീഫ് വാസു എന്ന കഥാപാത്രത്തെയാണ് സുധീര്‍ അവതരിപ്പിച്ചത്. www.keralites.net
Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment