Thursday, 30 October 2014

[www.keralites.net] ചുംബന സമരം: ആക ്രമിക്കാനുള്ള ന ീക്കത്തിനെതിരെ എം ബി രാജേഷ് MP

 

ചുംബന സമരം : ആക്രമിക്കാനുള്ള  നീക്കത്തിനെതിരെ എം ബി രാജേഷ്

കൊച്ചി: കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന സദാചാര പോലിസിങ്ങിനെതിരായി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ചുംബന സമരത്തെ തടയാനും ആക്രമിക്കാനുമുള്ള  നീക്കത്തിനെതിരെ അഖിലേന്ത്യാ പ്രസിഡണ്ട്  എം ബി രാജേഷ് എം പി. ഫേസ് ബുക്കിലാണു കുറിപ്പ്. കുറിപ്പില്‍ നിന്ന്

''സമരത്തെകുറിച്ച് ഒട്ടേറെ സുഹൃത്തുക്കള്‍ അഭിപ്രായം ആരാഞ്ഞിരുന്നു. അത
ുകൊണ്ടാണീ കുറിപ്പ്
ഏതൊരു സമര രീതിയോടും യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ടാകും. എന്നാല്‍ ഒരു സമര രീതിയോട് യോജിക്കുന്നില്ല എന്നതിന്റെ പേരില്‍ ആര്‍ക്കും അത് തടയാനും ആക്രമിക്കാനും അവകാശമില്ല. എതിര്‍പ്പുള്ളവര്‍ക്ക് അത് വച്ചുപുലര്‍ത്താം. എന്നാല്‍ തങ്ങള്‍ക്ക് എതിര്‍പ്പുള്ളതൊന്നും അനുവദിക്കാനാവില്ല എന്ന നിലപാടിനെ പിന്തുണക്കാനാവില്ല . ഹൈന്ദവ താലിബാനിസത്തോട് തരിമ്പും യോജിക്കാനാവില്ല.

സ്നേഹചുംബനത്തെ സമരമാര്‍ഗമാക്കുന്നതിനെതിരെ കലാപമുണ്ടാക്കുന്നവരുടെ ശ്രദ്ധക്ക് ചിലത് കൂടി. ഏതാനും വര്‍ഷം മുമ്പ് മണിപ്പൂരില്‍ മനോരമ സിംഗ് എന്ന സാധു യുവതിയെ സൈനികര്‍ വീട്ടില്‍ നിന്നും പിടിച്ചിറക്കി കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ ഒരു സംഘം സ്ത്രീകള്‍ നഗ്നരായി സൈനിക ആസ്ഥാനത്തിനു മുന്നില്‍ നടത്തിയ പ്രതിഷേധം ലോകമന:സാക്ഷിയെ പിടിച്ചുലച്ചതായിരുന്നു. ആ നഗ്ന പ്രതിഷേധത്തില്‍ അശ്ലീലം കാണാന്‍ മന:സാക്ഷിയും സംസ്കാരവും നീതിബോധവുമുള്ള ആര്‍ക്കും കഴിഞ്ഞില്ല.

പിന്നെ കേരളത്തിലെ ആള്‍ദൈവങ്ങള്‍ പോലും സ്നേഹസാന്ത്വനങ്ങള്‍ പ്രകടിപ്പിക്കുന്നത് പരസ്യ ആലിംഗനങ്ങളിലൂടെയും പരസ്യ ചുംബനങ്ങളിലൂടെയുമാണല്ലോ. അതില്‍ പ്രതിഷേധിക്കാതിരിക്കുകയും അതിനെ വാഴ്ത്തുകയും ചെയ്യുന്നവര്‍ എന്തേ മറ്റുള്ളവര്‍ക്ക് ആ അവകാശം നല്‍കുന്നില്ല...? രാഷ്ട്രനേതാക്കള്‍ മുതല്‍ ലോകമെമ്പാടുമുള്ള മനുഷ്യരാകെ സ്നേഹവും ആദരവും സൌഹൃദവും പ്രകടമാക്കാന്‍ ഉപയോഗിക്കുന്ന സാര്‍വത്രിക ഉപാധിയാണ് പരസ്യ ആലിംഗനവും ചുംബനവും എന്ന് കൂടി ഓര്‍മിക്കുക.

എന്തായാലും മനുഷ്യര്‍ ആയുധമെടുത്തു കുത്തിമരിക്കുന്നതിനെക്കാള്‍ ഭേദമാണല്ലോ സ്നേഹം പങ്കിട്ട്‌ പ്രതിഷേധം പ്രകടിപ്പിക്കുന്നത്.

 സ്നേഹം സംഘര്‍ഷ വിഷയമാകുന്ന സമകാല സന്ദര്‍ഭത്തില്‍ രണ്ടുകവികളെ ഓര്‍ത്തു പോകുന്നു. ഒരാള്‍ ഒക്ടോവിയോ പാസ് . മറ്റൊരാള്‍ രക്തസാക്ഷിയായ കവിയും നാടക പ്രവര്‍ത്തകനുമായ സഫ്ദര്‍ ഹാഷ്മി.

 
ഒക്ടോവിയോ പാസിന്റെ പ്രശസ്തമായ വരികള്‍ ഇങ്ങനെ:

"...രണ്ടു പേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നു."

സഫ്ദര്‍ പറഞ്ഞത്:

 
" ജീനാ ഹേ തൊ ലട്ന ഹേ
പ്യാര്‍ കര്‍നാ ഹേ തൊ ഭി ലട്ന ഹേ."

www.keralites.net

__._,_.___

Posted by: Aniyan <jacobthomas_aniyankunju@yahoo.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment