വിവാഹങ്ങള്‍ ഹൈടെക് ആയി മാറുകയും മാട്രിമോണിയല്‍ ബ്യൂറോകള്‍ രംഗം കൈയടക്കുകയും ചെയ്തതോടെ വംശനാശത്തിന്‍െറ വക്കിലത്തെിയ വിഭാഗമാണ് വിവാഹ ബ്രോക്കര്‍മാര്‍. അതില്‍നിന്ന് കരകയറാന്‍ അവര്‍ കണ്ടത്തെിയ മാര്‍ഗം പത്രങ്ങളിലെ വിവാഹ കോളമാണ്. കൈയിലൊരു കുടയും കക്ഷത്ത് ഡയറി നിറയെ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ചിത്രങ്ങളുമായി വീടുകള്‍ കയറിയിറങ്ങുന്ന പണി ബ്രോക്കര്‍മാര്‍ നിര്‍ത്തി. പകരം, ഞായറാഴ്ചകളില്‍ പത്രങ്ങളിലെ വിവാഹപരസ്യത്തെ ആശ്രയിക്കലായി പുതിയ രീതി. രണ്ടു തരത്തിലാണ് ഈ തട്ടിപ്പ് നടക്കുന്നത്. കാനഡയില്‍ ജോലിയുള്ള നഴ്സിന് വരനെ ആവശ്യമുണ്ട്' എന്ന് പരസ്യം കൊടുക്കലാണ് ഒരു രീതി. തരംപോലെ ഇത് 'അമേരിക്കയിലെ നഴ്സോ' 'ബ്രിട്ടനിലെ നഴ്സോ' ഒക്കെയായി മാറും. നഴ്സുമാരെ കെട്ടി വിദേശത്തുപോയി സുഖജീവിതം സ്വപ്നം കാണുന്ന കുറേപ്പേര്‍ വിളിക്കുമെന്ന് ഉറപ്പ്. വിലാസവും ഫോണ്‍ നമ്പറും നല്‍കുന്നതിന് ആദ്യമേ പണം വാങ്ങും. പിന്നെ, പെണ്‍കുട്ടിയുടെ പിതാവിന്‍െറ എന്ന പേരില്‍ ഫോണ്‍ നമ്പര്‍ കൈമാറും. ഇത് മറ്റൊരു ബ്രോക്കറുടെയോ സുഹൃത്തിന്‍െറയോ നമ്പറാകാം. വിവാഹാന്വേഷിയുടെ നമ്പര്‍ വാങ്ങിവെക്കുകയും 'മകള്‍' അവധിക്ക് നാട്ടിലത്തെിയാല്‍ ബന്ധപ്പെടാം എന്ന് ഉറപ്പുനല്‍കുകയും ചെയ്യും. മിക്കവരും പിന്നെ വിളിക്കില്ല. ഇനി അഥവാ മാസങ്ങള്‍ക്കുശേഷം ആരെങ്കിലും വിളിച്ചാല്‍, വിവാഹം ഉറപ്പിച്ചുപോയി എന്ന മറുപടി കേള്‍ക്കാം. മാട്രിമോണിയല്‍ കോളത്തില്‍ യഥാര്‍ഥത്തില്‍ പരസ്യം നല്‍കിയ പെണ്‍കുട്ടിയുടെയും യുവാവിന്‍െറയും വീടുകളില്‍ വിളിച്ച്, അനുയോജ്യമായ നിരവധി ആലോചനകള്‍ തന്‍െറ കൈയിലുണ്ട് എന്നു പറഞ്ഞ് 'ചൂണ്ടയിടലാണ്' മറ്റൊരു രീതി. ഇര കൊത്തിയാല്‍, ഇതേ കോളത്തിലെ മറ്റൊരു പരസ്യത്തിലെ ആലോചനയാകും മുന്നോട്ടുവെക്കുകയെന്നു മാത്രം.
അടുത്ത കാലത്തായി വരന്മാര്‍ക്ക് പുതിയ മാനദണ്ഡങ്ങളും ബ്രോക്കര്‍മാര്‍ നിശ്ചയിച്ചിട്ടുണ്ട്. ഈയിടെ ആലുവയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ യുവാവിന്‍െറ വിവാഹം ഉറപ്പിക്കലിന്‍െറ വക്കിലത്തെിയശേഷം അലസിപ്പോയത് ഈ മാനദണ്ഡമനുസരിച്ചാണ്. കുടുംബത്തിലെ ഏറ്റവും ഇളയ മകനാണ് യുവാവ്. മൂത്ത സഹോദരന്മാരെല്ലാം വിദേശത്ത്. വരന് സര്‍ക്കാര്‍ ജോലിയുമുണ്ട്. ചേര്‍ത്തലയില്‍നിന്ന് എത്തിയ വധുവിന്‍െറ പിതാവിന് എല്ലാംകൊണ്ടും ബോധിച്ചു. പക്ഷേ, ബ്രോക്കര്‍ക്ക് മാത്രം ബോധിച്ചില്ല. വരന്‍ വീട്ടിലെ ഏറ്റവും ഇളയയാളാണ്. സ്വാഭാവികമായും യുവാവിന്‍െറ അച്ഛന്‍െറയും അമ്മയുടെയും സംരക്ഷണം ഇയാളുടെ തലയിലാകും. അവരെ നോക്കേണ്ടത് ഭാര്യയുടെ കടമയുമാകും. ബ്രോക്കറുടെ വിശദീകരണം കേട്ടതോടെ തേങ്ങാ മുതലാളിയായ വധുവിന്‍െറ പിതാവിന്‍െറ മനസ്സിളകി. തന്‍െറ ഒറ്റ പുത്രി വല്ലവരുടെയും അച്ഛനെയും അമ്മയെയും നോക്കി കാലം കഴിക്കുകയോ? അതോടെ ഉറപ്പിക്കലിന്‍െറ വക്കിലത്തെിയ വിവാഹം അലസി. ബ്രോക്കര്‍ 'അച്ഛന്‍െറയും അമ്മയുടെയും ബാധ്യതകളില്ലാത്ത' പുതിയ വരനെ തേടിയിറങ്ങി. ഏറ്റവും മൂത്തയാള്‍ക്കും ബ്രോക്കര്‍മാര്‍ മാര്‍ക്കറ്റിടിച്ച് വെച്ചിരിക്കുകയാണ്. താഴെയുള്ളവരുടെ ഉത്തരവാദിത്തം മൂത്ത ജ്യേഷ്ഠനും ജ്യേഷ്ഠത്തിക്കുമാകും എന്നതുതന്നെ കാരണം. 'അമ്മായിയമ്മയില്ല. അതാണ് ഈ വിവാഹത്തിന്‍െറ ഹൈലൈറ്റ്' എന്ന സിനിമാ ഡയലോഗ് കഥയില്‍നിന്ന് യാഥാര്‍ഥ്യത്തിലേക്ക് ഇറങ്ങിവരുന്നുവെന്ന് ചുരുക്കം.
ഇനി വിവാഹം ഉറപ്പിക്കുമെന്ന ഘട്ടമാകുമ്പോഴാകും, ചെലവ് വര്‍ധിപ്പിക്കുന്നതിനുള്ള തന്ത്രവുമായി ബ്രോക്കര്‍ രംഗത്തിറങ്ങുക. സ്ത്രീധനത്തിനും സ്വര്‍ണത്തിനും അനുസരിച്ചാണ് ബ്രോക്കറുടെ കമീഷന്‍. വരന്‍െറ ഭാഗത്തുനിന്ന് സ്വര്‍ണവൂം പണവും ഉള്‍പ്പെടെയുള്ള തുകയുടെ മൂന്നു ശതമാനവും വധുവിന്‍െറ ഭാഗത്തുനിന്ന് രണ്ട് ശതമാനവുമാണ് നടപ്പ് കമീഷന്‍. അതുകൊണ്ടുതന്നെ സ്ത്രീധനത്തുക പരമാവധി ഉയര്‍ത്തുക എന്നത് ബ്രോക്കറുടെ താല്‍പര്യമാണ്. സ്ത്രീധനം വേണമെന്ന് ആഗ്രഹിക്കുകയും എന്നാല്‍ അത് ചോദിച്ചു വാങ്ങാന്‍ മടിക്കുകയും ചെയ്യുന്നവരുടെ ഇടനിലക്കാരായി നിന്ന് പരമാവധി തുക വാങ്ങിനല്‍കുന്നതും ബ്രോക്കര്‍മാരാണ്. അതിനായി വരന്‍െറ ഇല്ലാത്ത മേന്മകള്‍വരെ ഇവര്‍ വിവരിക്കും. വിവാഹം ഉറപ്പിക്കുന്നതോടുകൂടി ബ്രോക്കര്‍ 'അകത്തെയാള്‍ ആയി' മാറുകയായി. പിന്നെ വിവാഹം കെങ്കേമമാക്കുന്നതിന് പരമാവധി തുക ചെലവാക്കിക്കുക എന്നതും സ്വന്തം ചുമതലയായി ഇയാള്‍ ഏറ്റെടുക്കുമെന്ന് മാത്രം.
ഇങ്ങനെ പലരെയും വെട്ടിലാക്കുന്ന ബ്രോക്കര്‍മാരെ കുഴിയില്‍ വീഴ്ത്തുന്ന ചില വിരുതന്മാരുമുണ്ട്. എറണാകുളത്ത് ഈയിടെ വിവാഹപ്പപന്തലിന് മുന്നില്‍ ബ്രോക്കറായ സ്ത്രീ സത്യഗ്രഹമിരിക്കുന്നതുവരെയത്തെി ഈ വിരുത്. ബ്രോക്കറമ്മയാണ് ഇരുവീട്ടുകാരെയും മുട്ടിച്ചതും വിവാഹം ഉറപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തിയതും. പക്ഷേ, ഒടുവില്‍ കണക്കുകൂട്ടി നോക്കിയപ്പോള്‍ ഇരുവീട്ടുകാരും ചേര്‍ന്ന് ഒരുലക്ഷത്തിലധികം രൂപ കമീഷനായി നല്‍കേണ്ടിവരും. പിന്നെ നടന്നത് ഇരുവിഭാഗവും ഒത്തുകൊണ്ടുള്ള ഒരു നാടകമാണ്. ബ്രോക്കറുടെ മുന്നില്‍വെച്ച് ഇരുവിഭാഗവും തമ്മില്‍ 'പറഞ്ഞുതെറ്റി'. ഇത് വിശ്വസിച്ച് ബ്രോക്കര്‍ മടങ്ങുകയും ചെയ്തു. എന്നാല്‍, ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഇരു വീട്ടുകാരും വീണ്ടും യോജിക്കുകയായിരുന്നു. യാദൃച്ഛികമായി മറ്റൊരു വീട്ടില്‍നിന്ന് കല്യാണക്കുറി കൈയില്‍ കിട്ടിയപ്പോഴാണ് ബ്രോക്കര്‍ക്ക് ചതി മനസ്സിലായത്. വിവാഹദിവസം രാവിലെ 'എന്നെ ചതിച്ചവരെ ദൈവം ചതിക്കും' എന്ന പ്ളക്കാര്‍ഡുമായി പന്തലിന് മുന്നില്‍ ബ്രോക്കര്‍ സത്യഗ്രഹം ഇരിക്കുകയായിരുന്നു. സ്ഥലം മെംബര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് നടത്തിയ മധ്യസ്ഥ ചര്‍ച്ചയെ തുടര്‍ന്ന് 60,000 രൂപ കൈയില്‍കിട്ടിയ ശേഷമാണ് അതിഥികള്‍ എത്തും മുമ്പ് ബ്രോക്കര്‍ സ്ഥലംവിടാന്‍ തയാറായത്.
വിവാഹം ഉറച്ചു എന്ന് ഉറപ്പാകുമ്പോഴാണ് 'ചെലവേറ്റുന്ന ബന്ധുക്കളുടെ' രംഗപ്രവേശം. കുടുംബത്തിലെ ആദ്യ വിവാഹമല്ളേ, അല്ളെങ്കില്‍ ഒടുവിലെ വിവാഹമല്ളേ, നമുക്ക് കേമമാക്കണ്ടേ എന്നു ചോദിച്ചാകും ബന്ധുക്കളുടെ വരവ്. പിന്നെ വസ്ത്രമെടുപ്പ് മുതല്‍ സദ്യയിലെ മെനു തീരുമാനിക്കുന്നതുവരെയുള്ള കാര്യങ്ങള്‍ അവരാകും. പാവം വധൂ പിതാവിന് ചെയ്യാനുള്ളത് കടംവാങ്ങി പണം കണ്ടത്തെുക എന്ന ലഘുവായ ഉത്തരവാദിത്തം മാത്രം. ഈയിടെ കൊച്ചിയിലെ ഒരു വിവാഹത്തിന്, കുടുംബത്തിലെ അവസാന വിവാഹമായതിനാല്‍ ബിരിയാണി മട്ടന്‍ തന്നെയാകണമെന്നും ഒപ്പം ചിക്കന്‍ ഫ്രൈയും വേണമെന്നും നിര്‍ബന്ധിച്ച ഭാര്യാ സഹോദരന്‍െറ മുന്നില്‍വെച്ച് പണ്ഡാരിയോട് 'അരിയുടെ വില ഞാന്‍ തരാം, ചിക്കനും മട്ടണും അളിയനത്തെിക്കും' എന്ന് വധുപിതാവ് ഉറപ്പുപറഞ്ഞു. മുതുകാടിനെയും അമ്പരപ്പിക്കുംവിധം നിന്നനില്‍പില്‍ അപ്രത്യക്ഷനായ 'അളിയന്‍' പിന്നെ പൊങ്ങിയത് വിവാഹത്തിന്‍െറ അന്ന് രാവിലെയാണ്; അതും ചെന്നില്ളെങ്കില്‍ നാട്ടുകാര്‍ എന്തുപറയുമെന്ന് പേടിച്ചുമാത്രം.
(തുടരും)
No comments:
Post a Comment