Saturday, 2 August 2014

[www.keralites.net] കേന്ദ്രത്തിൻറെ തൊഴ ിൽപരിഷ്കാരം തൊഴിലുടമ കളുടെ മാനിഫെസ്റ്റോ ?????? [1 Attachment]

 

തൊഴിലാളികളുടെ  എല്ലാ തൊഴിൽപരിരക്ഷകളും റദ്ദാക്കി തൊഴിലുടമകൾക്ക് അനുകൂലമായ ഭേദഗതികളാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരിക്കന്നത്.നൂറിൽ
കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ പിരിച്ചുവിടൽ ,അടച്ചുപൂട്ടൽ ,ലേ ഓഫ് എന്നിവ നടപ്പിലാക്കാൻ നിലവിൽ സർക്കാരിൻറെ
അനുമതി വേണം .എന്നാൽ പുതിയ പരിഷ്ക്കാരത്തിൽ ആയിരംപേർ വരെ പണിയെടുക്കുന്ന സ്ഥാപനത്തിൽ ഇത് നടപ്പിലാക്കാൻ ഇനി അനുമതി ആവശ്യമില്ല.ആകെ ജീവനക്കാരിൽ 10% പേരെ എപ്പോൾ വേണമെന്കിലും ഉടമയ്‌ക്ക് പിരിച്ചുവിടാം.40ൽതാഴെ തൊഴിലാളികളുള്ള സ്ഥാപനത്തിൽ ഇനി  തൊഴിൽ നിയമങ്ങൾ ബാധകമല്ല .ഇന്ത്യയിലെ 65% വ്യവസായ തൊഴിലാളികളും ഈ വിഭാഗത്തിൽ പെട്ടവരാണ്.ഈ മേഖലയിലെ കോടിക്കണക്കിന് തൊഴിലാളികൾ ESI-PF തുടങ്ങിയ സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളിൽ നിന്ന്  പുറന്തള്ളപ്പടും .മത്രമല്ല തൊഴിലുടമക്ക് ആവശ്യമുള്ളപ്പോൾ നിയമിക്കാനും പിരിച്ചുവിടാനും അനുമതി നൽകുന്ന `ഹയർ/ഫയർ നയം'തൊഴിൽ നിയമങ്ങൾ ലളിതമാക്കാനെന്ന പേരിൽ  അംഗീകാരം നൽകുന്നു.കരാർതൊഴിലാളികളുടെ സ്റ്റാറ്റ്യൂട്ടറി അവകാശങ്ങൾ ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വത്തിൽ നിന്ന്  പ്രിൻസിപ്പൽ എംപ്ളോയറായ തൊഴിലുടമയെ ഒഴിവാക്കിയത് കൊടും ചൂഷണത്തിന് വഴിയൊരുക്കും.സ്ഥിരം തൊഴിൽ നിഷേധം,കരാർതൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കൽ,
സാമൂഹ്യ സുരക്ഷ ഉറപ്പ് നൽകുന്ന വിവിധ ക്ഷേമപദ്ധതികളിൽ നിന്ന്  പിൻമാറാൻ സർക്കാരിനുംതൊഴിലുടമയ്ക്കും അവസരം ഒരുക്കൽ ,സത്രീ തൊഴിലാളികളെ രാത്രിഷിഫ്റ്റിൽ നിർബന്ധിത പണിയെടുപ്പിക്കൽ,ജോലി സമയം വർദ്ധിപ്പിക്കൽ,ട്രേഡ് യൂണിയൻ അവകാശം നിഷേധിക്കൽ തുടങ്ങി തൊഴിലാളികളെ അടിമപ്പണി ചെയ്യിക്കാനുള്ള ഉടമകളുടെ തൊഴിലാളിവിരുദ്ധ മാനിഫെസ്റ്റോയ്ക്കാണ് മോദി മന്ത്രിസഭ അംഗീകാരം നൽകിയത്.സംഘടിത മേഖലയിലെ അവകാശങ്ങളും നിയമങ്ങളും അട്ടിമറിച്ചാൽ സമൂഹം ഒന്നാകെ അടിമപ്പണിയിലേക്ക് വലിച്ചിഴക്കപ്പടും.കൂലിവേലയും  മൂലധനവും  തമ്മിലുള്ള ഏറ്റുമുട്ടൽ അതിരൂക്ഷമാകും. എസ് ബി രാജു .


www.keralites.net

__._,_.___
View attachments on the web

Posted by: "raju s.b" <yesbeeyar.sb@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)

Check out the automatic photo album with 1 photo(s) from this topic.
20140501_092318.jpg

KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment