Wednesday, 2 April 2014

[www.keralites.net] നെന്മാറ-വല്ലങ്ങി വ േല ഇന്ന്‌

 

നെന്മാറ-വല്ലങ്ങി വേല ഇന്ന്‌


ആയിരങ്ങള്‍ക്ക് ആവേശം പകരുന്ന നെന്മാറ-വല്ലങ്ങി വേല ബുധനാഴ്ച ആഘോഷിക്കും. 
തൃശ്ശൂര്‍ പൂരം കഴിഞ്ഞാല്‍ ഏറ്റവും പ്രസിദ്ധമായ ഉത്സവമാണ് നെന്മാറ വല്ലങ്ങി വേല. നെന്മാറ, വല്ലങ്ങി എന്നീ സമീപ ഗ്രാമങ്ങളിലെ ജനങ്ങളുടെ നെല്ലിക്കുളങ്ങര ഭഗവതിക്കുള്ള സമര്‍പ്പണമാണ് ഈ ഉത്സവം. വേല കെങ്കേമമാക്കാന്‍ ഇരുദേശങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 

ബഹുനിലപ്പന്തലുകള്‍, തലയെടുപ്പുള്ള ഗജവീരന്മാര്‍, വാദ്യവിസ്മയം, കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട് തുടങ്ങി വേലക്കെത്തുന്നവര്‍ക്ക് വിരുന്നേകാന്‍ നാെടാരുങ്ങിക്കഴിഞ്ഞു.
ഗണപതിഹോമത്തോടെ നെന്മാറദേശത്തിന്റെ ആഘോഷച്ചടങ്ങ് തുടങ്ങും. വരിയോലവായന, പറ എന്നിവയെത്തുടര്‍ന്ന് കോലം കയറ്റി പഞ്ചവാദ്യ അകമ്പടിയോടെ പകല്‍ എഴുന്നള്ളത്തുണ്ടാകും.

പാണ്ടിമേളം അവസാനിക്കുന്നതോടെ പകല്‍ വെടിക്കെട്ട് തുടങ്ങും. രാത്രി മന്ദത്ത് നടക്കുന്ന തായമ്പകയ്ക്കുശേഷം രാത്രി എഴുന്നള്ളത്തുണ്ടാകും. പുലര്‍ച്ചെ മൂന്നിന് രാത്രി വെടിക്കെട്ട് ആരംഭിക്കും. പാണ്ടിമേളവും കാവുകയറലും അവസാനിപ്പിച്ച് കോലമിറക്കുന്നതോടെ ആഘോഷപരിപാടികള്‍ സമാപിക്കും.
വല്ലങ്ങി ദേശത്ത് ഗണപതിഹോമത്തോടെ ചടങ്ങുകള്‍ തുടങ്ങും. പ്രത്യക്ഷഗണപതി ഹോമം, തിടമ്പുപൂജ, ഈടുവെടി, കേളി, കൊമ്പുപറ്റ്, കുഴല്‍പ്പറ്റ് തുടങ്ങിയവയെത്തുടര്‍ന്ന് കോലംകയറ്റി എഴുന്നള്ളത്ത് തുടങ്ങും.

വല്ലങ്ങി ശിവക്ഷേത്രത്തില്‍നിന്നും തണ്ണീപ്പാംകുളം, വല്ലങ്ങി ജങ്ഷന്‍ വഴി ബൈപ്പാസില്‍ ഒരുക്കിയ ആനപ്പന്തലിലെത്തും. നെല്ലിക്കുളങ്ങര ക്ഷേത്രത്തില്‍ കാവിറങ്ങുന്നതോടെ പകല്‍ വെടിക്കെട്ട് നടക്കും. ശിവക്ഷേത്രസന്നിധിയില്‍ തായമ്പകയ്ക്കുശേഷം രാത്രിയെഴുന്നള്ളത്ത് ആരംഭിക്കും. തുടര്‍ന്ന്, പുലര്‍ച്ചെ മൂന്നിന് വെടിക്കെട്ട്.
മേളത്തിനുശേഷം കാവ് കയറും. തിരിച്ച് ക്ഷേത്രത്തിലെത്തി കോലമിറക്കുന്നതോടെ ആഘോഷം സമാപിക്കും.

 

 Mukesh      
+91 9400322866

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment