മഹേന്ദ്ര സിങ് ധോനിയുടെ ടീം ഇന്ത്യ നിയന്ത്രിത ഓവര് ക്രിക്കറ്റില് അശ്വമേധം പൂര്ത്തിയാക്കുമോ ? ലോകക്രിക്കറ്റിന്റെ ചക്രവര്ത്തിമാരുടെ സിംഹാസനത്തിന് രണ്ടു ചാണ് മാത്രം അകലെയാണ് ധോനിപ്പട. അഞ്ചാം ട്വന്റി 20 ലോകകപ്പിന്റെ സെമിയും ഫൈനലും ജയിച്ചാല് നിയന്ത്രിത ഓവര് ക്രിക്കറ്റിലെ മൂന്നു ലോക കിരീടങ്ങള് ഒരുമിച്ച് സ്വന്തമാക്കുന്ന ഏക ടീമായി ഇന്ത്യമാറും. 2011ല് ഏകദിന ക്രിക്കറ്റ് ലോകകപ്പ്, 2013ല് മിനി ലോകകപ്പ് എന്നറിയപ്പെടുന്ന ചാമ്പ്യന്‌സ് ട്രോഫി. ഇതിനൊപ്പം ടി20 കിരീടവും കൂടി ധോനി ലക്ഷ്യം വെക്കുകയാണ്. അത്യപൂര്വമായ ഹാട്രിക്ക് നേട്ടത്തിന് അരികെയാണ് ഇപ്പോള് ടീം. മറ്റാര്ക്കും ആ നേട്ടം ആവര്ത്തിക്കാനാവില്ലെന്നും ഉറപ്പ്. കാരണം അവസാനത്തെ ചാമ്പ്യന്‌സ് ട്രോഫി ടൂര്ണമെന്റായിരുന്നു കഴിഞ്ഞവര്ഷം ഇംഗ്ലണ്ടില് നടന്നത്. ചാമ്പ്യന്‌സ് ട്രോഫി മാറ്റി നിര്ത്തിയാലും ഏകദിന ലോകകപ്പും ടി 20 ലോകകപ്പും ഒരുമിച്ച് ജയിക്കാന് ഒരു ടീമിനും ഇതേവരെ കഴിഞ്ഞിട്ടില്ല. ഇത്തവണ ജയിക്കാനായാല് ടി 20 ലോകകപ്പ് ഒന്നിലധികം തവണ ജയിക്കുന്ന ആദ്യ ടീമായും ഇന്ത്യ മാറും. 2007ല് ദക്ഷിണാഫ്രിക്കയില് നടന്ന പ്രഥമ ടി 20 ലോകകപ്പില് ഇന്ത്യയായിരുന്നു ചാമ്പ്യന്മാര്.
2007ലെ പ്രഥമ ട്വന്റി 20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും കളിച്ചവരില് ക്യാപ്റ്റന് ധോനിയ്ക്ക് പുറമെ ഒരേയൊരു കളിക്കാരന് കൂടിയേ ഇപ്പോഴത്തെ ടീമിലുള്ളൂ യുവരാജ് സിങ്. പ്രഥമ ടി20 ലോകകപ്പില് ഇംഗ്ലണ്ടിനെതിരായ മത്സരത്തില് ഒേരാവറില് ആറ് സിക്‌സര് നേടി വിസ്മയം തീര്ത്ത യുവി ഏകദിന ലോകകപ്പില് ഉജ്ജ്വലമായ ഓള് റൗണ്ട് പ്രകടനത്തിലൂടെ മാന് ഓഫ് ദ സീരിസ് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. ഈ ലോകകപ്പിലെ ആദ്യ മത്സരങ്ങളില് പരാജയമായിരുന്ന യുവി ഓസീസിനെതിരായ മത്സരത്തില് കാഴ്ചവെച്ച ഉജ്ജ്വല ബാറ്റിങ് ടീമിന്റെ പ്രതീക്ഷ ഉയര്ത്തുന്നു. സെമിയിലും ഫൈനലിലും ഇതേ ഫോമില് യുവി കളിക്കുകയാണെങ്കില് ഇന്ത്യക്ക് കപ്പുറപ്പിക്കാം.
ന്യൂസീലന്ഡ് പര്യടനത്തിലും ഏഷ്യാ കപ്പിലും ദയനീയമായ പരാജയം ഏറ്റുവാങ്ങിയ ശേഷമാണ് ഇന്ത്യ ഈ ലോകകപ്പില് കളിക്കാനിറങ്ങിയത്. ഐ.പി.എല്. വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് കോടതിയില് ധോനിയുടെ പേര് പരാമര്ശിക്കപ്പെട്ടതും ക്യാപ്റ്റനേയും ടീമിനേയും സമര്ദത്തിലാക്കിയിരിക്കണം. എന്നാല് പ്രതിസന്ധി ഘട്ടത്തില് കൂടുതല് കരുത്തനാവുന്ന പോരാളിയാണ് താനെന്ന് ഒരിക്കല്കൂടി ധോനി തെളിയിച്ചിരിക്കുകയാണ്. ഒറ്റ മത്സരവും തോല്ക്കാതെയാണ് ഇന്ത്യ സെമിയില് എത്തിയിരിക്കുന്നത്.

സ്പിന് കരുത്ത്
ലോകകപ്പില് ഇതുവരെ കളിച്ച നാലു മത്സരങ്ങളിലും ഇന്ത്യയുടെ ജയത്തില് നിര്ണായക പങ്കുവഹിച്ചത് സ്പിന്നര്മാരാണ്. മിര്പുറിലെ ഷെരെ ബംഗ്ലാ നാഷണല് സ്‌റ്റേഡിയത്തിലെ വിക്കറ്റിന്റെ സ്വഭാവം പരമാവധി മുതലെടുത്ത് ബൗള് ചെയ്ത ലെഗ് സ്പിന്നര് അമിത് മിശ്രയും ഓഫ് സ്പിന്നര് രവിചന്ദ്രന് അശ്വിനും രണ്ടു മത്സരങ്ങളില് വീതം മാന് ഓഫ് ദ മാച്ച് അവാര്ഡിന് അര്ഹരായി. 2003ല് ഇന്ത്യക്കുവേണ്ടി അരങ്ങേറ്റം കുറിച്ച അമിത് തന്റെ പ്രതിഭയ്‌ക്കൊത്ത് അവസരങ്ങള് ലഭിക്കാതിരുന്ന കളിക്കാരനാണ്. മിക്കവാറും വിസ്മരിക്കപ്പെട്ട അവസ്ഥയില് നിന്ന് തിരിച്ചുവരവിന് വഴിതുറന്നത് ഐ.പി.എല്. മത്സരങ്ങളില് മിശ്ര പ്രകടമാക്കിയ മികവാണ്. വൈകിയ വേളയില് ലഭിച്ച അവസരം 31കാരനായ അമിത് ശരിക്കും മുതലാക്കി. നാല് മത്സരങ്ങളില് നിന്ന് ഒന്പത് വിക്കറ്റ് നേടി. സൂപ്പര് ടെന് റൗണ്ടില് മിശ്രയേക്കാള് വിക്കറ്റു നേടിയ രണ്ടു ബൗളര്മാരേയുള്ളൂ. രണ്ടു പേരും സ്പിന്നര്മാര് തന്നെ. ദക്ഷിണാഫ്രിക്കയുടെ ഇമ്രാന് താഹിറും(11 വിക്കറ്റ്) വെസ്റ്റിന്ഡീസിന്റെ സാമുവല് ബദ്രീ(10)യും.
മിശ്രയുടെ ഫോമിനേക്കാള് ഇന്ത്യന് ടീം മാനേജ്‌മെന്റിന് ആഹ്ലാദം പകരുന്നത് അശ്വിന്റെ തിരിച്ചു വരവാണ്. സമീപ കാലത്ത് തീരെ മങ്ങിപ്പോയിരുന്ന അശ്വിന്റെ 'പരീക്ഷണ ' പന്തുകള് വീണ്ടും ഫലം കണ്ടുതുടങ്ങി. പതിവില് നിന്ന് ഭിന്നമായി പന്ത് നന്നായി ൈഫ്ലറ്റ് ചെയ്യിക്കാന് ധൈര്യം കാണിക്കുന്ന അശ്വിന് കൂടുതല് ടേണും കണ്ടെത്തിയിരിക്കുന്നു. സൂപ്പര് ടെന് റൗണ്ടിലെ നാല് മത്സരങ്ങളും കളിച്ച മിര്പുറിലെ വിക്കറ്റില്തന്നെ സെമിയും ഫൈനലും കളിക്കാമെന്നത് ഇന്ത്യന് സ്പിന്നര്മാര്ക്ക് സന്തോഷം നല്കുന്ന വസ്തുതയാണ്.
ബാറ്റിങ് കരുത്ത്
ഇന്ത്യന് ബാറ്റ്‌സ്മാന്മാരില് മിക്കവരും ഫോമിലാണെന്നതും ശുഭ സൂചനയാണ്. ക്രിക്കറ്റിലെ ഏത് ഫോര്മാറ്റിലായാലും ടീമിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ വിരാട് കോലി മികച്ച ടേണും ബൗണ്‌സുമുള്ള മിര്പുറിലെ വിക്കറ്റില് സ്പിന്നര്മാര്‌ക്കെതിരെ സമ്പൂര്ണ ആധിപത്യം പുലര്ത്തി. സൂപ്പര് ടെന് റൗണ്ടില് ഏറ്റവും അധികം റണ് നേടിയ ബാറ്റ്‌സ്മാന് കോലിയാണ്. നാല് മാച്ചില് നിന്ന് രണ്ട് അര്ദ്ധ ശതകങ്ങള് ഉള്‌പ്പെടെ 170 റണ്‌സ്. കോലിയെ പോലെ രണ്ടു അര്‍ധശതകങ്ങള് നേടിയ രോഹിത് ഇതുവരെ 147 റണ്‌സ് നേടിയിട്ടുണ്ട്. കോലി, രോഹിത്, യുവി എന്നിവര്‌ക്കൊപ്പം ധോനിയുടേയും ഫോമില് തിരിച്ചെത്തിയ സുരേഷ് റെയ്‌നയുടേയും ഫിനിഷിങ് പാടവും ചേരുമ്പോള് ഇന്ത്യന് പ്രതീക്ഷകള് വാനോളം ഉയരുന്നു.
Mukesh
+91 9400322866
www.keralites.net |
__._,_.___
Reply via web post | Reply to sender | Reply to group | Start a New Topic | Messages in this topic (1) |
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net

.
__,_._,___
No comments:
Post a Comment