Sunday 23 March 2014

[www.keralites.net] ????????????????? ???

 

നഗ്മയെ കണ്ടാല്‍ ആര്‍ക്കായാലും സ്‌നേഹം തോന്നും. ആ സ്‌നേഹം ഉള്ളിലടക്കിവച്ച് വീര്‍പ്പുമുട്ടി മരിക്കുന്നതിനെക്കാള്‍ നല്ലത് പരസ്യമായെങ്കില്‍ അങ്ങനെ ആ കവിളില്‍ ഒരു ചുംബനം നല്‍കി അതിന്റെ പേരില്‍ രക്ഷസാക്ഷിയാകുന്നതാണ് എന്നു ഗജരാജ് ശര്‍മ എംഎല്‍എ വിചാരിച്ചിരുന്നിരിക്കാം. ഇന്നലെ അദ്ദേഹം അതു സാധിച്ചു. എത്രയോ ദിവസങ്ങള്‍ കൂടി അദ്ദേഹം ഇന്നലെ സമാധാനമായി ഉറങ്ങിക്കാണും. പാവം !
 

ഇത് ഈ പാര്‍ട്ടിയിലെ ഒരാചാരമാണ്. ഇറ്റലിയിലും മറ്റും ആളുകള്‍ പരസ്പരം കാണുമ്പോള്‍ തുരുതുരാ ചുംബിക്കുന്നതും ലിപ്‌ലോക്ക് അടിക്കുന്നതും സിനിമകളിലും ടിവി സീരിയലുകളിലും എന്തിന് ഹാര്‍ഡ്‌കോര്‍ ന്യൂസ് ബുൂള്ളറ്റിനുകളില്‍ വരെ കാണാം. ചുബനം വളരെ ഉന്നതമായ ഒരു സ്‌നേഹപ്രകടനോപാധിയാണ്. നഗ്മയെ കണ്ടാല്‍ ആര്‍ക്കായാലും സ്‌നേഹം തോന്നും. ആ സ്‌നേഹം ഉള്ളിലടക്കിവച്ച് വീര്‍പ്പുമുട്ടി മരിക്കുന്നതിനെക്കാള്‍ നല്ലത് പരസ്യമായെങ്കില്‍ അങ്ങനെ ആ കവിളില്‍ ഒരു ചുംബനം നല്‍കി അതിന്റെ പേരില്‍ രക്ഷസാക്ഷിയാകുന്നതാണ് എന്നു ഗജരാജ് ശര്‍മ എംഎല്‍എ വിചാരിച്ചിരുന്നിരിക്കാം. ഇന്നലെ അദ്ദേഹം അതു സാധിച്ചു. എത്രയോ ദിവസങ്ങള്‍ കൂടി അദ്ദേഹം ഇന്നലെ സമാധാനമായി ഉറങ്ങിക്കാണും. പാവം !

ഉമ്മ വച്ചു കഴിഞ്ഞ് വീട്ടില്‍ച്ചെന്ന ഗജരാജ് ശര്‍മയെ ഭാര്യ പെട്രോളൊഴിച്ചു കത്തിച്ചില്ല എന്നത് ഇന്ത്യയുടെ സാംസ്‌കാരികപുരോഗതിയുടെ ലക്ഷണമാണ് എന്നു പറയാം. അസ്സമില്‍ വച്ചു രാഹുല്‍ ഗാന്ധിയെ ചുംബിച്ചു സ്വീകരിച്ച പെണ്‍കുട്ടിയുടെ സ്ഥിതി അതായിരുന്നു. രാഹുലിനെ പെണ്‍കുട്ടികള്‍ ഉമ്മ വച്ചപ്പോള്‍ അതിസുന്ദരനായ പയ്യനെ വായില്‍നോക്കികളായ പെണ്ണുങ്ങള്‍ കൊതിമൂത്ത് ഉമ്മ വച്ചതാണെന്നും അത് അസ്സമിലെ ആചാരണാണ് എന്നും വ്യത്യസ്തമായ തിയറികളുണ്ടായിരുന്നു. സീനിയര്‍ നേതാവ് നഗ്മയെ ഉമ്മ വച്ചപ്പോള്‍ നഗ്മ പണ്ട് സിനിമയില്‍ ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവളല്ലേ പിന്നെയിപ്പോള്‍ പിതൃസഹജമായ ആ ചുംബനം ഇഷ്ടപ്പെടാതിരിക്കുന്നത് മര്യാദയാണോ എന്നുമൊക്കെയാണ് പൊതുവേയുള്ള അഭിപ്രായം. ചുംബനത്തില്‍ പ്രതിഷേധിച്ച് എംഎല്‍എയ്‌ക്കെതിരെ നഗ്മ ബലാല്‍സംഗക്കേസ് കൊടുക്കുമെന്ന പ്രതീക്ഷയിലാണ് പാവം പത്രക്കാര്‍.

നഗ്മയ്ക്ക് അതില്‍ പരാതിയൊന്നുമില്ലാത്തതിനാല്‍ ചുംബനം വലിയ വിവാദമൊന്നുമാകാന്‍ പോകുന്നില്ല. അഥവാ പരാതി ഉണ്ടായാലും അവളൊന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍… ഒന്നൊച്ച വച്ചിരുന്നെങ്കില്‍ താനുണര്‍ന്നേനെ എന്നു പരിതപിച്ചോ പിതൃസഹജമായ വാല്‍സല്യത്തോടെ നല്‍കിയ ചുംബനത്തെപ്പോലും ദുര്‍വ്യാഖ്യാനം ചെയ്യുന്ന ഈ സമൂഹം എങ്ങോട്ടാണു പോകുന്നതെന്ന് ആശങ്കപ്പെട്ടോ ഗജരാജ് അങ്കിളിന് ഊരാവുന്നതേയുള്ളൂ. അല്ലെങ്കിലും തലമൂത്ത നേതാക്കള്‍ക്കാണോ ഇത്തരം കേസുകളില്‍ നിന്ന് ഊരാന്‍ പാട്.

ഈ തിരഞ്ഞെടുപ്പു കാലത്തെ ഏറ്റവും ശ്രദ്ധേയമായ വിഡിയോകളില്‍ ഒന്നായി മാറാന്‍ പോകുന്ന ഈ ചുംബന വിഡിയോ ഇതാണ്.

നഗ്മയുടെ അനുമതിയില്ലാതെയാണ് എംഎല്‍എ ചുംബിച്ചത് എന്നതിന്റെ തെളിവായി ചൂണ്ടിക്കാണിക്കുന്നത് എംഎല്‍എയുടെ കൈ വലിച്ചെറിഞ്ഞ ശേഷം ഏറെക്കുറെ രോഷാകുലയായി നഗ്മ ജീപ്പില്‍ ചാടിക്കയറുന്ന സീന്‍ ആണ്. രേഖാമൂലമുള്ള പരാതിയല്ലാതെ ശരീരഭാഷയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ ഇന്ത്യയില്‍ വകുപ്പില്ലാത്തതിനാല്‍ എംഎല്‍എയ്ക്ക് ഭീഷണികളൊന്നുമില്ല. കോണ്ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന നഗ്മ ഈ വീട്ടില്‍പ്പോയി ഡെറ്റോള്‍ ഒഴിച്ചു മുഖം കഴുകുകയോ മറ്റോ ചെയ്‌തേക്കാം എന്നല്ലാതെ ഈ തിരഞ്ഞെടുപ്പുകാലത്ത് ഗജരാജന്റെ പിതൃരാജചുംബനത്തിനെതിരായി "ക-മാ" ന്നു രണ്ടക്ഷരം മിണ്ടാന്‍ സാധ്യതയില്ല.

സ്ത്രീകളുടെ സുരക്ഷയ്ക്കു പ്രാധാന്യം നല്‍കുന്ന രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പു സന്ദേശങ്ങളിലൊന്നായി ഇതിനെ വ്യാഖ്യാനിക്കാവുന്നതേയുള്ളൂ. രാജ്യമൊട്ടാകെ നീചന്‍മാര്‍ സ്ത്രീകളെ പിച്ചിച്ചീന്തുമ്പോള്‍ തങ്ങളുടെ സ്ഥാനാര്‍ഥിയെ സ്വന്തം മകളെ എന്നതു പോലെ ചുംബിച്ച് പ്രചരിപ്പിക്കുന്നു. എഹാ എത്ര മനോഹരം. ഇത്തരം പിതൃസഹജമായ ചുംബനങ്ങളും തലോടലുകളും ഞെക്കലുകളുമൊക്കെ രാജ്യവ്യാപകമായി നടപ്പാക്കുന്നത് ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനു പരീക്ഷിക്കാവുന്നതാണ്. ഉദാഹരണത്തിന് രമേശ് ചെന്നിത്തലയെ ഉമ്മന്‍ ചാണ്ടിയും കെ.മുരളീധരനെ സുധീരനുമൊക്കെ ചുംബിക്കട്ടെ. ചുംബനം ഒരു സംസ്‌കാരമായി മാറട്ടെ. ചുംബനത്തിലൂടെ അങ്ങനെ ഒരു രാഷ്ട്രീയം പകര്‍ച്ചവ്യാധി പോലെ പടരട്ടെ.

കൊടുത്താല്‍ കൊല്ലത്തും:-

നഗ്മയെ ഗജരാജ് എംഎല്‍എ ചുംബിച്ചതുകൊണ്ട് മനസമാധാനം നഷ്ടപ്പെടുന്നത് കൊല്ലത്ത് ഒരാള്‍ക്കാണ്. നഗ്മ പ്രതിഷേധിച്ചാലും ഇല്ലെങ്കിലും, ജില്ലാ കളക്ടറോട് പേഴ്‌സനലായിട്ടു പറഞ്ഞാലും ഇല്ലെങ്കിലും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുമ്പോള്‍ അതിന്റെ അവസാനം പീതാംബരക്കുറുപ്പിന്റെയും ശ്വേതാ മേനോന്റെയും കാര്യം ഒന്നു പറഞ്ഞുപോയാല്‍ മതി വൃത്തികെട്ട ജനം അതെല്ലാം വീണ്ടുമോര്‍ക്കാന്‍. കുറുപ്പേട്ടന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നില്ല എന്നതുകൊണ്ട് കുറച്ചു സമാധാനിക്കാം. എന്നാലും, ലോകത്ത് എവിടെ ആരു സിനിമാനടിയെ പബ്ലിക്കായി പിടിച്ചാലും മീഡിയ അപ്പോള്‍ ഇത് ഓര്‍മിക്കുമെന്നത് വലിയൊരു ഭീഷണി തന്നെയാണ്

 
 

 

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment