"ഓര്മ്മ്ക്കുറവിന് കാരണങ്ങള്‍ പലതാണ്" അതിനുള്ള പരിഹാരമാര്‍ഗം
"ഓര്‍ത്തിരിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുക"
മറവി ഒരു അനുഗ്രഹമാണ് ചില സന്ദര്‍ഭങ്ങളില്‍. എന്നാല്‍ ഓര്‍ത്തുവയ്‌ക്കേണ്ട കാര്യങ്ങള്‍ മറന്നുപോയാല്ലോ.
ഓര്‍മ്മകളുടെ ആ മനഃശാസ്‌ത്രത്തെക്കുറിച്ച് കുട്ടികളിലായാലും മുതിര്‍ന്നവരിലായാലും ഓര്‍മ്മക്കുറവ് ഗൗരവമുള്ള
വിഷയം തന്നെയാണ്.
ഓര്‍മ്മകളിലൂടെയാണ് നാം ഓരോ നിമിഷവും ജീവിക്കുന്നത്. ഓരോ ദിവസവും എന്തെല്ലാം കാര്യങ്ങളാണ് ഓര്‍ത്തു
വയ്‌ക്കുന്നത്, ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നത്. രാവിലെ ഉണരുന്നതു മുതല്‍ ഓര്‍മ്മകള്‍ ചികയാന്‍ തുടങ്ങും.
ബെഡ് റൂമില്‍, അടുക്കളയില്‍, ബാത്ത് റൂമില്‍, ഓഫീസ് മുറിയില്‍ എവിടെയും നമുക്ക് ഓര്‍മ്മകള്‍ വേണം. സ്വന്തം
പേരോ, ബസില്‍ കയറിയാല്‍ ഇറങ്ങേണ്ടസ്‌ഥലമോ മറന്നു പോകുന്ന അവസ്‌ഥയെക്കുറിച്ച് ചിന്തിച്ചുനോക്കുക.
'രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെങ്കില്‍ രേഖയില്‍ പേരുകാണും' എന്നപോലെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍
കൂടെ കാണുന്ന ഒന്നാണ് ഓര്‍മ്മ. അതുകൊണ്ടുതന്നെ ഓര്‍മ്മ മെച്ചപ്പെടുത്താന്‍ ഏറ്റവും നല്ല മാര്‍ഗം കാര്യങ്ങള്‍
കൃത്യമായും വ്യക്‌തമായും മനസില്‍ പതിപ്പിക്കുവാന്‍ ശ്രമിക്കുക എന്നതു മാത്രമാണ്.
ഓര്‍മ്മകളെ രണ്ടുതരത്തില്‍ വിഭജിക്കാം. ഷോര്‍ട്ട് ടേം മെമ്മറി അഥവാ ഹ്രസ്വനേരത്തേക്ക് മാത്രമുള്ള ഓര്‍മ്മകള്‍
എന്നും ലോംഗ്‌ടേം മെമ്മറി അഥവാ സുസ്‌ഥിരമായ ഓര്‍മ്മകള്‍ എന്നുമാണ് ഈ തരം തിരിവ്. ആദ്യമായി കേള്‍ക്കുന്ന
ഒരു ഫോണ്‍ നമ്പര്‍ കുറിച്ചുവയ്‌ക്കാന്‍ അപ്പോള്‍ത്തന്നെ നാം ശ്രമിക്കുമ്പോള്‍ വളരെ കുറച്ച് നിമിഷങ്ങള്‍ മാത്രമേ
നമുക്ക് അത് മനസില്‍ നിര്‍ത്താന്‍ കഴിയുകയുള്ളൂ. ഇത് ഹ്രസ്വകാല ഓര്‍മ്മകള്‍ക്ക് ഉദാഹരണമാണ്.
ഓര്‍മ്മക്കുറവിന് കാരണങ്ങള്‍ ഓര്‍മ്മക്കുറവിന് കാരണങ്ങള്‍ പലതാണ്. അല്ലെങ്കില്‍ നാം
മനസില്‍ കുറിച്ചിട്ട കാര്യങ്ങള്‍ ഓര്‍മ്മകളില്‍ നിന്നും മാഞ്ഞുപോയി ഓര്‍ത്തെടുക്കാന്‍ സാധിക്കാത്ത അവസ്‌ഥയിലെ
ത്താനുള്ള സാഹചര്യങ്ങള്‍ നിരവധിയാണ്.
1. കാലക്രമേണ അവയ്‌ക്ക് മങ്ങല്‍ സംഭവിക്കാം
2. കൃത്യമായി, ശ്രദ്ധയോടെ രേഖപ്പെടുത്താത്ത വിവരങ്ങള്‍ നാവിന്‍ തുമ്പില്‍ വന്നു നില്‍ക്കും. പക്ഷേ ഓര്‍മ്മയില്‍
കിട്ടില്ല.
3. ഒരു പ്രത്യേക വാക്ക് ലഭിക്കുവാന്‍ തടസം അനുഭവപ്പെടും
4. ശരിയായ രീതിയിലല്ല കാലവും തീയതിയും മനസില്‍ കണക്കുകൂട്ടിയിരിക്കുന്നതെങ്കില്‍ പിശകുകള്‍ വരാം
5. മറ്റുള്ളവര്‍ തരുന്ന ശക്‌തമായ നിര്‍ദേശങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന ചോദ്യങ്ങളും നമ്മുടെ ഓര്‍മ്മകളില്‍ കലര്‍പ്പ്
വരുത്താം
6. നമ്മുടെ ചിന്തകളും വിശ്വാസങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത ചില ഓര്‍മ്മകളെ നമുക്ക് ചേരും വിധം
നാം തന്നെ മാറ്റിമറിക്കാം
7. വേദനാജനകമായ കാര്യങ്ങളുടെ ഓര്‍മ്മകള്‍ ദീര്‍ഘകാലം നിലനില്‍ക്കുകയും ചിലപ്പോള്‍ പുതിയവ രേഖപ്പെടു
ത്തുന്നതിന് തടസം നില്‍ക്കു
കയും ചെയ്യാം
ഓര്‍ത്തിരിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുക
1. ഏതുകാര്യവും ഏതുവിവരവും ഇത് ഞാന്‍ ഓര്‍ത്തിരിക്കേണ്ടതാണ് എന്ന് ആഗ്രഹിച്ചുകൊണ്ട് വായിക്കാനും
ശ്രദ്ധിക്കുവാനും ശ്രമിക്കുക
2. ഓര്‍ത്തിരിക്കാന്‍ ഒരു കാരണം വേണം. അതിനാല്‍ അതിനെ നമുക്ക് താല്‍പര്യമുള്ള ഒന്നുമായി ബന്ധപ്പെടുത്തുക
3. നമുക്ക് പുതുതായി ഒരു വിവരം ലഭിക്കുമ്പോള്‍ അതിനെപ്പറ്റി മുമ്പ് അറിയാവുന്ന കാര്യങ്ങള്‍ ബോധപൂര്‍വം
ചിന്തിച്ച്, പുതിയതിനെ അതുമായി ചേര്‍ത്തുവയ്‌ക്കുവാന്‍ ശ്രമിക്കുക.
4. വേണ്ട കാരങ്ങളുടെ അളവിന് മനസാ ഒരു നിയന്ത്രണം കൊണ്ടുവരുവാന്‍ ശ്രമിക്കണം. വായിക്കുന്ന 10 പേജുകള്‍
അതുപോലെ ഓര്‍ക്കുവാന്‍ അല്ല ശ്രമിക്കേണ്ടത്. ആവശ്യമില്ലാത്തവ മുറിച്ചു കളഞ്ഞ് പ്രസക്‌തമായവ മനനം ചെയ്യുക.
5. അര്‍ഥപൂര്‍ണമായ രീതിയില്‍ കാര്യങ്ങള്‍ ക്രോഡീകരിക്കുക
ഓര്‍മ്മകളുടെ രേഖപ്പെടുത്തല്‍
1. വായിച്ച ഉടനെ, കേട്ട ഉടനെ, മനസില്‍ അതിനെപ്പറ്റി ചോദ്യങ്ങള്‍ രൂപീകരിച്ച് അവനവനോട് ചോദിച്ച് അതിന്
ഉത്തരം പറയുക
2. മറ്റൊരാളോട് അത് വിശദീകരിക്കുന്നതായി പ്രാക്‌ടീസ് ചെയ്യുക
3. ക്ലാസില്‍ പഠിപ്പിക്കുന്ന രീതിയില്‍ പറഞ്ഞുനോക്കുക
4. അറിഞ്ഞ കാര്യങ്ങളെ ദൃശ്യവല്‍ക്കരിക്കാന്‍ ശ്രമിക്കുക
5. ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞുനോക്കുക
6. കൃത്യമായ ഇടവേളകള്‍, പ്രാക്‌ടീസ് ഇവയെല്ലാം ഓര്‍മ്മകളെ അരക്കിട്ട് ഉറപ്പിക്കും.
ഒരു ക്ലൂ തരാമോ? നാം സ്‌ഥിരം കേള്‍ക്കുന്ന ഒരു ചോദ്യമാണ് 'ഒരു ക്ലൂ തരുമോ?' എന്നത്. ആ 'ക്ലൂ' ആണ്
നിമോണിക്‌സ്. വിവരങ്ങളെ ഏകീകരിക്കാനും എളുപ്പത്തില്‍ ഓര്‍മ്മിക്കുവാനും ഉപയോഗിക്കുന്ന ചുരുക്കെഴുത്തു
കള്‍, കോഡുകള്‍, ചിത്രങ്ങള്‍ ഇവയെല്ലാം നിമോണിക്‌സാണ്
1. പോസിറ്റീവായ, സുഖകരമായ, നല്ല ബിംബങ്ങള്‍ മനസില്‍ പതിപ്പിക്കാം അസുഖകരമായ ബിംബങ്ങള്‍ പലപ്പോഴും
ബ്രയിന്‍ തടസപ്പെടുത്തിക്കളയും
2. വര്‍ണാഭമായ, വൈവിധ്യമായ ചിത്രങ്ങളും സംയോജനങ്ങളും ഉപയോഗിക്കാം
3. എല്ലാ സംവേദനക്ഷമതകളില്‍ നിന്നുള്ള കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്താം
4. വിവരങ്ങള്‍ക്ക് ഒരു ത്രിമാനതലം നല്‍കി ഓര്‍മ്മിക്കാം
5. വിവരങ്ങളുടെ ഒരു സിനിമ മനസില്‍ നിര്‍മ്മിക്കാം
6. ഹാസ്യം ഉപയോഗിച്ച് കാര്യങ്ങളെ ബന്ധപ്പെടുത്തി ഓര്‍മ്മിക്കുവാന്‍ ശ്രമിക്കാം
ചില സൂചനകള്‍ മാത്രം മതി ഓര്‍മ്മകളെ തൊട്ടുണര്‍ത്താന്‍. മറക്കുമെന്നുള്ളവര്‍ ഓര്‍ക്കേണ്ട കാര്യങ്ങളെ സൂചനക
ള്‍കൊണ്ട് അടയാളപ്പെടുത്തുക. ഓര്‍മ്മകള്‍ ഒരിക്കലും അസ്‌തമിക്കാതിരിക്കട്ടെ.
No comments:
Post a Comment