Friday, 14 March 2014

[www.keralites.net] Sleep Day

 


 
images-(2)

മാര്‍ച്ച് 14 ലോകം ഉറക്ക ദിനമായി ആചരിക്കുകയാണ്. ഇന്നത്തെ തിരക്കു പിടിച്ച ലോകത്തില്‍ ഉറക്കമില്ലാത്തവരാണ് അധികവും. ജീവിതം കെട്ടിപ്പടുക്കാനുള്ള ഓട്ടത്തില്‍ ഉറക്കം നഷ്ടപ്പെടുന്നവര്‍ക്ക് അതിവേഗത്തില്‍ അസുഖം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ജീവിതത്തില്‍ ഉറക്കത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായാണ് ഉറക്കത്തിനായും ഒരു ദിനം മാറ്റി വെച്ചിരിക്കുന്നത്.

സുഖകരമായ ഉറക്കം, സുഖകരമായ ശ്വസനം, ആരോഗ്യമുള്ള ശരീരം ഇതാണ് ഈ വര്‍ഷത്തെ ഉറക്ക ദിനത്തിന്റെ മുദ്രാവാക്യം. ഉറക്കത്തിലെ ക്രമക്കേടുകള്‍ അനാരോഗ്യത്തെ ക്ഷണിച്ചു വരുത്തും. ദിവസവും എട്ട് മണിക്കൂര്‍ ഉറങ്ങണമെന്നാണ് വൈദ്യശാസ്ത്ര രംഗത്തുള്ളവര്‍ പറയുക.
ഉറക്കക്കുറവ് അഥവാ ഇന്‍സോമ്‌നിയ എന്ന രോഗമാണ് കൂടുതല്‍ ആളുകള്‍ക്കും ഉള്ളതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇന്നത്തെ തിരക്കു പിടിച്ച ജീവിതശൈലിയാണ് ഇതിന് കാരണം. ചായ,കാപ്പി തുടങ്ങിയ പാനീയങ്ങള്‍ അമിതമായി ഉപയോഗിക്കുന്നതും ഉറക്കക്കുറവിന് കാരണമാകുന്നു. എത്ര തിരക്കാണെങ്കിലും ഗാഢമായി ഉറങ്ങാന്‍ ശ്രമിക്കുക. അത് ആരോഗ്യമുള്ള ശരീരത്തെ സൃഷ്ടിക്കും.

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment