മാര്‍ച്ച് 23 ഭഗത് സിംഗ് രക്തസാക്ഷി ദിനം
യൌവനത്തിന്റെ വസന്തം പിറന്ന നാടിന്റെ മോചനത്തിന് വേണ്ടി ബലികഴിച്ച......
ഇന്ത്യയെക്കൊണ്ട് ഇങ്ക്വിലാബ് വിളിപ്പിച്ച.......
ഇന്ത്യന്‍ ചക്രവാളത്തിലെ ജ്വലിക്കുന്ന രക്തതാരകം..........
ശഹീദ് ഭഗത് സിംഗ്
ഭഗത് സിംഗിന്റെ ധീര രക്തസാക്ഷിത്വത്തിന് ഇന്നേക്ക് എണ്‍പത്തിമൂന്നാം ആണ്ട് ....
ഭരണ വര്‍ഗ്ഗത്തിന്റെ ബധിര കര്‍ണ്ണങ്ങള്‍ തുറക്കാന്‍ നല്ലത് കൈബോംബിന്റെ ശബ്ദമാണ് എന്ന് പറഞ്ഞ ഭഗത് സിങ്ങാണ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ആദ്യമായി ഇന്ക്വിലാബിന്റെ ഇടിമുഴക്കം തീര്‍ത്തത്.രക്തസാക്ഷിത്വതിലേക്ക് നടന്നടുക്കുമ്പോള്‍ മനസാ വരിച്ച മരണത്തിന്റെ മുന്‍പില്‍ കറുത്ത മൂടുപടം തനിക്കാവശ്യമില്ല എന്ന് ഒരു ചെറു മന്ദഹാസത്തോടെ പറഞ്ഞ് തൂക്കുകയര്‍ വരണമാല്യം പോലെ കഴുത്തിലണിഞ്ഞു വിപ്ലവം ജയിക്കട്ടെ ,സാമ്രാജ്യത്വം തുലയട്ടെ എന്ന് മുദ്രാവാക്യം മുഴക്കിയ ആ മൂന്നു രണ പൌരുഷങ്ങളെ ഭാരതീയ യുവതയ്ക്ക് മറക്കാന്‍ കഴിയില്ല.
ഭഗത് സിംഗ് ,രാജ് ഗുരു ,സുഖ്ദേവ്-ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് യൌവനത്തിന്റെ വസന്തം സമര്‍പ്പിച്ച് വിപ്ലവത്തിന്റെ ഇടിമുഴക്കം തീര്‍ത്ത, രക്തസാക്ഷിത്വത്തിന്റെ മഹത്തായ അര്‍ഥം ലോകത്തെ അറിയിച്ച അനശ്വര വിപ്ലവകാരികള്‍.അവരുടെ ജ്വലിക്കുന്ന സ്മരണകള്‍ക്ക് മുന്‍പില്‍ ഒരായിരം രക്തപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.
www.keralites.net |
Reply via web post | Reply to sender | Reply to group | Start a New Topic | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment