Sunday 2 February 2014

[www.keralites.net] '?????? ????? ????? ??? '????? ????????? ? ????'

 

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യജീവിതത്തിലെ അറിയപ്പെടാത്ത ഏടുകളിലേക്ക് വെളിച്ചം വീശി യശോദാ ബെന്‍ ഒടുവില്‍ രംഗത്തെത്തി.

ഒരു ഇംഗ്ലീഷ് പത്രത്തിന് കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ തന്റെ ഭര്‍ത്താവിനെക്കുറിച്ച് അവര്‍ വാചാലയായി. മൂന്നുവര്‍ഷം നീണ്ട ദാമ്പത്യത്തില്‍ മൂന്നുമാസമാണ് തങ്ങള്‍ ഒരുമിച്ച് കഴിഞ്ഞതെന്നും തന്റെ സമ്മതത്തോടെയാണ് വേര്‍പിരിഞ്ഞതെന്നും ഇവര്‍ വെളിപ്പെടുത്തി. തന്റെ ഏകാന്തവാസത്തിന് ഭര്‍ത്താവിനെ കുറ്റപ്പെടുത്താതെ വിധിയെ പഴിക്കുകയാണ് ഈ 62-കാരി.

പതിനേഴാം വയസ്സിലായിരുന്നു മോദി തന്നെ വിവാഹം ചെയ്തതെന്നും പിന്നീട് മോദിയുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് പഠനം പൂര്‍ത്തിയാക്കാന്‍ സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നുവെന്നും യശോദ പറയുന്നു. ഇതിന് ശേഷം ഭര്‍തൃവീട്ടില്‍ പല തവണ പോയെങ്കിലും ഭര്‍ത്താവ് അവിടെ വരാത്തതിനാല്‍ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

പത്താം ക്ലാസും അധ്യാപക പരിശീലനവും പൂര്‍ത്തിയാക്കി യശോദ പിന്നീട് സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപികയായി. വിരമിച്ചശേഷം സഹോദരന്മാരോടൊപ്പമാണ് കഴിയുന്നത്. മോദിയുടെ വളര്‍ച്ച താന്‍ വാര്‍ത്തകളിലൂടെ അറിയുന്നുണ്ടായിരുന്നു. ഒരുദിവസം അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് തനിക്ക് പ്രതീക്ഷയുണ്ട്-യശോദ പറയുന്നു. പക്ഷേ, ഇനി അദ്ദേഹം തന്നെ ജീവിതത്തിലേക്ക് ക്ഷണിക്കുമെന്ന് കരുതുന്നില്ലെന്നും അവര്‍ വ്യക്തമാക്കുന്നു..

തന്റെ വൈവാഹിക ജീവിതത്തെക്കുറിച്ച് മോദി ഇതുവരെ മിണ്ടിയിട്ടില്ല. ആര്‍.എസ്.എസ്സില്‍ ചേര്‍ന്നതോടെ ഒരു സന്ന്യാസ ജീവിതമായിരുന്നു തന്റേതെന്നാണ് മോദി പറഞ്ഞിട്ടുള്ളത്. മോദിയുടെ ഔദ്യോഗിക ജീവചരിത്രത്തിലും യശോദയെക്കുറിച്ച് പരാമര്‍ശമില്ല. അതുകൊണ്ടുതന്നെ നരേന്ദ്ര മോദിയുടെ വിവാഹവാര്‍ത്ത ഒരു കെട്ടുകഥയായാണ് നാട്ടില്‍ പ്രചരിച്ചിരുന്നത്. മോദി വിവാഹം ചെയ്ത സ്ത്രീ ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപികയായി ഗുജറാത്തിലേതോ ഗ്രാമത്തില്‍ കഴിയുന്നതായി പലര്‍ക്കും അറിയാം. എന്നാല്‍ അവരെ കാണാനോ അതേക്കുറിച്ച് സംസാരിക്കാനോ ആരും തയ്യാറായിരുന്നില്ല. അത് അത്ര എളുപ്പവുമായിരുന്നില്ല. ശ്രമിച്ചവര്‍ പലരും പല പ്രതിബന്ധങ്ങളും നേരിട്ട് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

2009-ല്‍ ഓപ്പണ്‍ മാസികയില്‍ വന്ന ലേഖനത്തിലൂടെയാണ് യശോദാ ബെന്നിനെക്കുറിച്ച് ആദ്യം പുറംലോകം അറിയുന്നത്. രജോസന എന്ന ഗ്രാമത്തില്‍ കുളിമുറിയോ വെള്ളമോപോലുമില്ലാത്ത ഒറ്റ മുറി വീട്ടില്‍ കഴിയുന്ന ഈ പ്രൈമറി സ്‌കൂള്‍ അധ്യാപികയെ കാണാന്‍പോയ അനുഭവം ലേഖിക ഹൈമ ദേശ്പാണ്ഡെ വിവരിക്കുന്നുണ്ട്.

യശോദയെ കാണാന്‍ അവര്‍ പഠിപ്പിച്ചിരുന്ന സ്‌കൂളില്‍ ചെന്നപ്പോള്‍ ചിലര്‍ അവരെ ആട്ടിപ്പായിച്ചതും തന്റെ ജീവിതത്തെക്കുറിച്ച് പറയാന്‍ ആദ്യം ആവേശം കാണിച്ച യശോദ പിന്നീട് ഒഴിഞ്ഞുമാറിയതിനെക്കുറിച്ചും ദേശ്പാണ്ഡെ ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment