നിരപരാധികൾ ശിക്ഷിക്കപെടരു

ഈ പെണ്‍കുട്ടിക്ക് സ്വോഭാവ ദൂഷ്യം ഉണ്ടന്ന് പരക്കെ അറിയപെടുന്ന സ്ഥിതിക്ക് അയൽവക്കത്തുള്ള അല്ലെങ്കിൽ കൂടെപടിക്കുന്ന ഒരു കാമുകൻ ഉണ്ടാകാവുന്നതാണ് ..

അങ്ങനെ പതിവുപോലെ ആരുമില്ലാത്ത തക്കം നോക്കി സർപ്രൈസ് ആയി മതിൽ ചാടി വന്ന കാമുകൻ കണ്ടത് ഇവളുടെ വേലക്കാരനും ആയുള്ള കാമ ലീലകൾ ആണ് ..കോപം ജ്വലിച്ച കാമുകൻ രണ്ടുപേരെയും തലക്കടിച്ചു കൊല്ലുന്നു .. പിന്നീടു വെളിവ് വീണപ്പോൾ കുതന്ത്രം മെനഞ്ഞു രക്ഷപെടാൻ തനിക്കു അനുകൂലമായ തെളിവുകൾ ഉണ്ടാക്കിവക്കുന്നു .. അത് മാതാപിതാക്കന്മാർക്ക് സംശയത്തിനു അനുകൂലമാകുന്നു ...
.jpg)
ഇങ്ങനെയൊക്കെ സംഭവിച്ചു കൂടായ്കയില്ല എന്നുള്ളപ്പോൾ ..
ആയിരം അപരാധികൾ രക്ഷപെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപെടരുതെന്ന നിയമ വ്യവസ്ഥ നിലവിലുള്ളപ്പോൾ ......
ഒരുപക്ഷെ ഈ മാതാപിതാക്കൾ നിരപരാധികൾ ആണെങ്കിൽ ഈ ശിക്ഷ ദൈവം കൊടുക്കുന്നതോ അതോ പിശാചു കൊടുക്കുന്നതോ ??


അപ്പോൾ യുദ്ധവും തീവ്രവാദവും എത്ര അന്യായം ??.jpg)
* തല്‍വാര്‍ ദമ്പതിമാര്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കും
ന്യൂഡല്‍ഹി: ആരുഷി-ഹേംരാജ് ഇരട്ടക്കൊലപാതകക്കേസില്‍ ആരുഷിയുടെ അച്ഛന്‍ രാജേഷ് തല്‍വാറി(49)നും അമ്മ നൂപുര്‍ തല്‍വാറി(48)നും സി.ബി.ഐ. പ്രത്യേക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
കുറ്റകൃത്യം 'അപൂര്‍വങ്ങളില്‍ അപൂര്‍വ'മല്ലെന്ന് വിലയിരുത്തിക്കൊണ്ടാണ് കോടതി വധശിക്ഷ ഒഴിവാക്കിയത്. എന്നാല്‍, സി.ബി.ഐ. നല്‍കിയ സാഹചര്യത്തെളിവുകള്‍ കണക്കിലെടുക്കുകയും ചെയ്തു. ഫോറന്‍സിക് തെളിവുകളുടെ അസാന്നിധ്യത്തില്‍ സി.ബി.ഐ.യുടെ 'അവസാനം കാണപ്പെട്ട' സിദ്ധാന്തം പരിഗണിച്ചാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇരയെ അവസാനം ആരുടെകൂടെ കണ്ടുവെന്നതാണ് ഇതിന് അടിസ്ഥാനം. വിധിക്കെതിരെ തല്‍വാര്‍ ദമ്പതിമാര്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് അവരുടെ അഭിഭാഷകര്‍ അറിയിച്ചു.
പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന സി.ബി.ഐ. വാദം കോടതി അംഗീകരിച്ചില്ല. തെളിവ് നശിപ്പിച്ചതിന് രണ്ടുപേര്‍ക്കും അഞ്ചുവര്‍ഷം തടവുശിക്ഷകൂടി വിധിച്ചിട്ടുണ്ട്. തെറ്റായ എഫ്.ഐ.ആര്‍. ചമച്ചതിന് രാജേഷ് തല്‍വാറിന് ഒരു വര്‍ഷത്തെ അധികതടവും വിധിച്ചു. എല്ലാശിക്ഷയും ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
ഏറെ കോളിളക്കമുണ്ടാക്കിയ കേസില്‍ ചൊവ്വാഴ്ച വൈകിട്ട് നാലരയ്ക്കാണ് ജഡ്ജി ശ്യാംലാല്‍ വിധി പറഞ്ഞത്. അതിന് അഞ്ചുമിനിറ്റ് മുമ്പുവരെയും ശിക്ഷ സംബന്ധിച്ച വാദം നടന്നു. ''ഈ കേസില്‍ അവസാനമായെന്ന് പറയാന്‍ ഇപ്പോള്‍ സമയമായി. പ്രതികള്‍ അപരാധികളാണെന്ന് സംശയത്തിനതീതമായി തെളിഞ്ഞിരിക്കുന്നു'' -വിധിപ്രസ്താവിച്ചുകൊണ്ട് ജഡ്ജിപറഞ്ഞു. അന്വേഷണത്തിനിടെ ഏറെ ഗതിവിഗതികള്‍ കണ്ട കേസില്‍ 15 മാസത്തെ വിചാരണയ്‌ക്കൊടുവിലാണ് വിധി വന്നത്. വിവിധ വകുപ്പുകളിലായി രാജേഷ് തല്‍വാറിന് 17,000 രൂപയും നൂപുറിന് 15,000 രൂപയും കോടതി പിഴയും ചുമത്തി. വിധിയെത്തുടര്‍ന്ന് തല്‍വാര്‍ ദമ്പതിമാരെ ഗാസിയാബാദിലെ ദസ്‌ന ജയിലിലേക്ക് കൊണ്ടുപോയി.
ആരുഷിയെയും ഹേംരാജിനെയും പലതവണ ക്രൂരമായി മുറിവേല്‍പ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയ സി.ബി.ഐ. അഭിഭാഷകന്‍ ആര്‍.കെ.സെയ്‌നി, പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് വാദിച്ചു. എന്നാല്‍, ശക്തമായ പ്രകോപനത്തില്‍നിന്ന് പെട്ടെന്നുണ്ടായ പ്രവൃത്തിയാണിതെന്നും പ്രതികളോട് ദയ കാണിക്കണമെന്നും അവരുടെ അഭിഭാഷകന്‍ തന്‍വീര്‍ മിര്‍ വാദിച്ചു. സി.ബി.ഐ. നിരത്തിയ തെളിവുകള്‍ ദുര്‍ബലമാണെന്നും മിര്‍ പറഞ്ഞു.
അഞ്ചരവര്‍ഷംമുമ്പ് ആരുഷി(14)യെയും വീട്ടുവേലക്കാരന്‍ ഹേംരാജി(45)നെയും നോയ്ഡയിലെ വീട്ടില്‍ കൊലപ്പെടുത്തിയ കേസില്‍ തല്‍വാര്‍ ദമ്പതിമാര്‍ കുറ്റക്കാരാണെന്ന് ഗാസിയാബാദിലെ സി.ബി.ഐ. പ്രത്യേക കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. കൊലപാതകം, തെളിവുനശിപ്പിക്കല്‍, പൊതുവായ ഉദ്ദേശ്യം എന്നീ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റക്കാരാണ്. കൂടാതെ, ഹേംരാജാണ് ആരുഷിയെ കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് തെറ്റായ എഫ്.ഐ.ആര്‍. ഫയല്‍ചെയ്ത സംഭവത്തിലും രാജേഷ് തല്‍വാര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
കുറ്റകൃത്യംനടന്ന ദിവസം രാജേഷ് തല്‍വാര്‍, നൂപുര്‍ തല്‍വാര്‍, ആരുഷി, ഹേംരാജ് എന്നിവര്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇതില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. പുറമേനിന്ന് മറ്റാരും വീട്ടിലേക്ക് വന്നിട്ടുമില്ല. അതുകൊണ്ട് ബാക്കിയുള്ള രണ്ടുപേരാണ് കുറ്റം ചെയ്തതെന്നാണ് സാഹചര്യത്തെളിവുകള്‍ സഹിതം സി.ബി.ഐ. വാദിച്ചത്.
പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട സി.ബി.ഐ., ദമ്പതിമാരെ വിടാതെ വേട്ടയാടുകയാണെന്ന് അവരുടെ അഭിഭാഷക റബേക്ക ജോണ്‍ കുറ്റപ്പെടുത്തി. തല്‍വാര്‍ ദമ്പതികളെ ഈ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വേട്ടയാടിയതായി ബന്ധുക്കളും ആരോപിച്ചു.
2008 മെയ് 15-ന് രാത്രിയാണ് ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന ആരുഷിയും നേപ്പാള്‍ സ്വദേശിയായ വീട്ടുജോലിക്കാരന്‍ ഹേംരാജും നോയ്ഡയിലെ വീട്ടില്‍ കൊല്ലപ്പെട്ടത്. ഹേംരാജുമായുള്ള ആരുഷിയുടെ വഴിവിട്ട ബന്ധമാണ് ഇരുവരെയും കൊലപ്പെടുത്താന്‍ തല്‍വാര്‍ ദമ്പതിമാരെ പ്രേരിപ്പിച്ചതെന്നാണ് വാദം.
ആരുഷിയെയും ഹേംരാജിനെയും സംശയാസ്പദമായ സാഹചര്യത്തില്‍ക്കണ്ട രാജേഷ് തല്‍വാര്‍ ഇരുവരെയും കൊലപ്പെടുത്തുകയും നൂപുര്‍ അതിന് സഹായം നല്‍കുകയും ചെയെ്തന്ന് സി.ബി.ഐ. ആരോപിക്കുന്നു.
News By ഷൈന്‍ മോഹന്‍-Mathrubhumi.com
ആരുഷി വധം: മാധ്യമ വിചാരണയെ മറികടന്ന വിധി
രാജ്യത്തെ ഒരു കൊലപാതകക്കേസിലും കാണിക്കാത്ത ശുഷ്കാന്തിയായിരുന്നു പ്രഗല്ഭ ഡോക്ടറായ രാജേഷിന്‍െറയും ഭാര്യ നുപൂറിന്‍െറയും നിരപരാധിത്വം പുറത്തുകാട്ടുന്ന കാര്യത്തില്‍ ദേശീയ മാധ്യമങ്ങള്‍ കാണിച്ചത്. കേസ് അന്വേഷിച്ച നോയ്ഡ പൊലീസ് സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞ് രാജേഷ് തല്‍വാറിനെ അറസ്റ്റ് ചെയ്തതോടെയായിരുന്നു മാധ്യമ വിചാരണയുടെ തുടക്കം. അതോടെ, ദല്‍ഹിയുടെ പ്രാന്തത്തിലുള്ള നോയ്ഡയിലെ വീട്ടില്‍ നടന്ന കൊലപാതകം ഏറ്റവും പ്രധാനപ്പെട്ട ദേശീയ വാര്‍ത്തയായി.
കൊലപാതകത്തിന്‍െറ തെളിവ് നശിപ്പിക്കാന്‍ ചെയ്തതെല്ലാം ഉന്നതനായ പ്രതിയെ രക്ഷിക്കാവുന്ന തരത്തില്‍ കേസില്‍ സംശയം സൃഷ്ടിച്ച ഘടകങ്ങളാക്കി അവതരിപ്പിക്കപ്പെട്ടു. എന്നാല്‍, തെളിവ് നശിപ്പിക്കാന്‍ രാജേഷ് തല്‍വാര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ഒരുവര്‍ഷം തടവുശിക്ഷകൂടി വിധിച്ചിരിക്കുകയാണ് ഗാസിയാബാദ് കോടതി.
തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആദ്യത്തെ രണ്ടുദിവസം നോയ്ഡ പൊലീസും കുട്ടുനിന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു.
എല്ലാം ഉറപ്പിച്ച മാതാപിതാക്കള്‍
മകളുടെ കൊലപാതകക്കേസിലെ വിധി കേള്‍ക്കാന്‍ മാതാപിതാക്കളായ തല്‍വാര്‍ ദമ്പതികള്‍ കോടതിയിലത്തെിയത് എല്ലാം ഉറപ്പിച്ച പോലെയായിരുന്നു. ചൊവ്വാഴ്ച ശിക്ഷാവിധി പ്രഖ്യപിക്കുമ്പോള്‍ ഇവര്‍ ശാന്തഭാവത്തിലായിരുന്നു. എന്നാല്‍, വിധിപ്രഖ്യാപനം കഴിഞ്ഞതോടെ ദമ്പതികള്‍ പൊട്ടിക്കരഞ്ഞു. കുറ്റക്കാരാണെന്ന വിധി കേള്‍ക്കാനായി തിങ്കളാഴ്ച കോടതിയിലേക്ക് പുറപ്പെടും മുമ്പ് ദമ്പതികള്‍ തങ്ങളുടെ ബാഗുകളെല്ലാം നിറച്ച് കൈയില്‍ കരുതിയിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു. വീട്ടുവേലക്കാരോട് അവരുടെ സാധനസാമഗ്രികളെല്ലാം ബാഗിലാക്കി കെട്ടിവെക്കാനും ആവശ്യപ്പെട്ടിരുന്നു. വിധി വന്നയുടന്‍ കോടതിയില്‍നിന്ന് ദസ്ന ജയിലിലേക്ക് മാറ്റിയ ഇരുവരെയും വ്യത്യസ്ത സെല്ലുകളിലാണ് പാര്‍പ്പിച്ചത്.
തല്‍വാര്‍ ദമ്പതികള്‍ക്ക് വധശിക്ഷ നല്‍കുമെന്നാണ് താന്‍ കരുതിയതെന്നാണ് ചൊവ്വാഴ്ചത്തെ വിധിയോട് ഇവരുടെ അഭിഭാഷകന്‍ പ്രതികരിച്ചത്. തുടക്കം മുതല്‍ കോടതിയുടെ സമീപനം ആ തരത്തിലായിരുന്നുവെന്ന് പറഞ്ഞ അഭിഭാഷകന്‍, ഒരു തെളിവുപോലും പ്രോസിക്യൂഷന് ഹാജരാക്കാന്‍ കഴിയാതിരുന്ന കേസാണിതെന്നും ഇരുവരും കുറ്റക്കാരാണെന്ന വിധി നിയമവിരുദ്ധമാണെന്നും അപ്പീല്‍ നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു. Govt opposes CBI's plea for more power for its director
The govt also opposed CBI's stand for an independent committee headed by CVC for sanction to probe senior officers.

www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment