Monday, 23 December 2013

[www.keralites.net] ????????? ????? ????????

 

ക്യൂവില്‍ ബോറടിക്കേണ്ട: ടി.വി.യില്‍ അയ്യപ്പനെ കാണാം

 

ശബരിമല: ദര്‍ശനത്തിനായി വലിയ നടപന്തലില്‍ ഏറെനേരം കാത്തുനില്‍ക്കുന്നവര്‍ക്ക് ആശ്വാസമായി മാറുകയാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്ന എല്‍.സി.ഡി.കള്‍. അയ്യപ്പന്മാരുടെ വിരസതയകറ്റാന്‍ ശബരിമലയുടെ ചരിത്രവും പരമ്പരാഗത പാതകളുടെ വിശദീകരണം എല്‍.സി.ഡി. ടി.വി.യിലൂടെ കാണാം.

സന്നിധാനത്തെ പൂജാവിവരങ്ങളും ആചാരാനുഷ്ഠാനങ്ങളും ഇതില്‍ എഴുതികാണിക്കുന്നതോടൊപ്പം വീഡിയോകളും ഉണ്ട്.
പതിനെട്ടാം പടി കയറിയാലേ ശ്രീകോവിലിനുള്ളില്‍ കാനനവാസനെ കാണാന്‍ കഴിയുള്ളുവെങ്കിലും നടപ്പന്തലില്‍വെച്ച് എല്‍.സി.ഡി. ടി.വിയിലെേട നെയ്യഭിഷേകം ഉള്‍പ്പെടെ കാണാം.
പന്ത്രണ്ട് എല്‍.സി.ഡി.ടി.വികളിലായിരുന്നു കഴിഞ്ഞവര്‍ഷം വലിയ നടപ്പന്തലില്‍ ഉണ്ടായിരുന്നതെങ്കിലും ഇത്തവണ 10 ടി.വി.കളേയുള്ളൂ. കഴിഞ്ഞതവണ പോലീസായിരുന്നു എല്‍.സി.ഡി. ടി.വി പ്രവര്‍ത്തിപ്പിച്ചത്. ഇത്തവണ ദേവസ്വംബോര്‍ഡിന്റെ നിയന്ത്രണത്തിലാണ് എല്‍.സി.ഡി ടി.വിയുടെ നിയന്ത്രണം
ഡോക്യുമെന്ററി രൂപത്തിലാണ് വീഡിയോ. തീര്‍ഥാടനം തുടങ്ങി ഒരു മാസത്തോളം പ്രവര്‍ത്തിക്കാതിരുന്ന എല്‍.സി.ഡി. ടി.വികള്‍ തിങ്കളാഴ്ച മുതലാണ് പ്രവര്‍ത്തിച്ചുതുടങ്ങിയത്‌


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment