സോളാര്‍ കേസിലെ പ്രതി സരിത എസ്. നായരുടെ മൊഴി അട്ടിമറിച്ചതായി സരിതയുടെ അമ്മ. സരിതയുടെ മൊഴി പുറത്തുവന്നെങ്കില്‍ യുഡിഎഫ് സര്‍ക്കാരിലെ മൂന്നോ നാലോ മന്ത്രിമാര്‍ രാജിവയ്‌ക്കേണ്ടി വരുമായിരുന്നുവെന്നും സരിതയുടെ അമ്മ ഇന്ദിര 'ഏഷ്യാനെറ്റ്' ന്യൂസ് ചാനലിനോടു വെളിപ്പെടുത്തി. യുഡിഎഫിലെ ഉന്നതനായ നേതാവാണ് സരിതയെ സത്യം പറയുന്നതില്‍നിന്ന് വിലക്കിയതെന്നും സരിതയുടെ അമ്മ വെളിപ്പെടുത്തി.
കേസുകളില്‍നിന്ന് രക്ഷിക്കാം എന്നു വാഗ്ദാനം നല്‍കിയാണ് സരിതയുടെ മൊഴി മാറ്റിച്ചത്. യുഡിഎഫ് സര്‍ക്കാരിനോട് താല്‍പ്പര്യമുള്ളവരാണ് തങ്ങള്‍. സര്‍ക്കാര്‍ താഴെ വീഴാന്‍ ആഗ്രഹിച്ചിരുന്നില്ല. എന്തു തരത്തിലും സഹായിക്കാം എന്നും വാഗ്ദാനം നല്‍കി. ഇതോടെ സരിത മൊഴി മാറ്റുകയായിരുന്നു. സരിത സത്യം പറഞ്ഞിരുന്നെങ്കില്‍ സര്‍ക്കാര്‍ രാജിവയ്‌ക്കേണ്ടി വരുമായിരുന്നു. മൂന്നോ നാലോ മന്ത്രിമാരുടെ പേരുകളാണ് സരിത പറയാന്‍ ഒരുങ്ങിയിരുന്നത്. ഇവര്‍ രാഷ്ട്രീയപരമായും സാമ്പത്തികമായും സരിതയെ ഉപയോഗിച്ചതായും സരിതയുടെ അമ്മ വെളിപ്പെടുത്തി.
എന്നാല്‍ സരിതയെ ജയിലിനുള്ളില്‍ കടത്താന്‍ തന്നെയാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. കഷ്ടപ്പെട്ടാണെങ്കിലും സരിതയ്‌ക്കെതിരേയുള്ള കേസുകളില്‍ ജാമ്യം നേടുകയാണ്. അതിനിടെയാണ് പുതിയ കേസുകള്‍ കൊണ്ടുവരുന്നത്. സരിത പുറത്തുവരുന്നത് ചിലര്‍ക്ക് ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെയാണ് സരിതയ്‌ക്കെതിരേ ഗൂഢാലോചന നടത്തുന്നത്. സരിത ആള് മോശക്കാരിയല്ല. എങ്കിലും അവരുടെ രണ്ടു കുട്ടികളുണ്ട്. അവരെ അമ്മയെ ഏല്‍പ്പിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. പക്ഷേ, ഇങ്ങനെ പോവുകയാണെങ്കില്‍ പലതും തനിക്കു തുറന്നു പറയേണ്ടിവരുമെന്നും അവര്‍ ഭീഷണിപ്പെടുത്തുന്നുണ്ട്.
ഇപ്പോള്‍ ആരുടെയും പേരുകള്‍ പറയുന്നില്ല. മകളും തന്നോട് അങ്ങനെയാണ് പറഞ്ഞത്. എന്നാല്‍ മറ്റു വഴിയില്ലെങ്കില്‍ പറയുക തന്നെ ചെയ്യുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്ഥാനമൊഴിയാനിരിക്കെയും മന്ത്രിസഭ പുനഃസംഘടിപ്പിക്കാനിരിക്ക്യെും സരിതയുടെ അമ്മയുടെ വെളിപ്പെടുത്തല്‍ യുഡിഎഫ് സര്‍ക്കാരിന് പുതിയ തലവേദനയാകും.
No comments:
Post a Comment