'മലയാളീ ഹൗസ്' അടച്ചുപൂട്ടി; രാഹുല്‍ ഈശ്വറിന് കൊച്ചിയില്‍ വില്ല; സിന്ധു ജോയിക്ക് കാര്‍ , ജിഎസ് പ്രദീപ് മലയാളി ഐക്കണ്‍
കൊച്ചി: സംപ്രേക്ഷണം ചെയ്തത് മുതല്‍ വിവാദത്തിലും റേറ്റിങ്ങിലും മുന്നില്‍ നിന്ന സൂര്യ ടീവിയുടെ മലയാളി ഹൗസ് ആദ്യ സീസണ്‍ വിജയകരമായി പര്യവസാനിച്ചു. സഭ്യതയുടെ അതിര്‍വരമ്പ് ലംഘിക്കുന്നു എന്ന് വനിതാ സംഘടനകളും രാഷ്ട്രീയ യുവജന സംഘടനകളും എന്തിനേറെ മന്ത്രിമാര്‍വരെ കുറ്റപ്പെടുത്തിയ ഈ 'റിയല്‍ ' റിയാലിറ്റി ഷോയിലെ അന്തിമ വിജയി ശബരിമല തന്ത്രി കുടുംബത്തിലെ ഇളമുറക്കാരനായ രാഹുല്‍ ഈശ്വര്‍ ആയി. ഫൈനല്‍ റൗണ്ടിലെത്തിയ രാഹുല്‍ ഈശ്വര്‍, തിങ്കള്‍, സിന്ധു ജോയി എന്നിവരില്‍ നിന്നാണ് ഷോ അവതാരകയായ രേവതി ആദ്യ സീസണിലെ വിജയിയായി രാഹുല്‍ ഈശ്വറിനെ പ്രഖ്യാപിച്ചത്. വിജയിക്ക് കൊച്ചിയില്‍ വില്ലയാണ് സമ്മാനമായി ലഭിക്കുക.
കൂടാതെ സിന്ധു ജോയിക്കും രാഹുല്‍ ഈശ്വറിനും നേരത്തെ ഷോയ്ക്കിടയില്‍ നടത്തിയ പരിപാടിയില്‍ ലഭിച്ച കാറുകളും സമ്മാനിച്ചു. പരിപാടിയിലെ മികച്ച മലയാളി ഐക്കണ്‍ ആയി ജിഎസ് പ്രദീപിനെ തിരഞ്ഞെടുത്തു. കഴിഞ്ഞയാഴ്ച പുറത്തായ പ്രദീപിനെ മലയാളി ഹൗസില്‍ വിളിച്ചുവരുത്തിയാണ് സമ്മാനം സ്വീകരിച്ചത്.
16 സെലിബ്രിറ്റികള്‍ 100 ദിവസം നീണ്ടുനിന്ന ആദ്യ സീസണില്‍ പങ്കെടുത്തു. ഇതാദ്യമാണ് ഇത്തരത്തില്‍ ഒരു പരിപാടി മലയാളം ചാനലില്‍ പ്രക്ഷേപണം ചെയ്യുന്നത്. പരിപാടി തുടങ്ങിയതുമുതല്‍ ഇതിനെതിരെ വിവാദവും ഉയര്‍ന്നിരുന്നു. എങ്കിലും അവയെയൊക്കെ അതിജീവിച്ചു ഷോ മുന്നോട്ടു കൊണ്ടുപോകാന്‍ അണിയയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു.
ഷോയിലെ ഹോട്ട് ജോഡികളായ രാഹുല്‍ ഈശ്വറും റോസിന്‍ ജോളിയും പ്രണയത്തിലാണെന്ന ഗോസിപ്പ് വരെ പരന്നിരുന്നു. ഇരുവരുടെയും അടുപ്പം കേരളത്തില്‍ വലിയ ചര്‍ച്ചയായി. രാഹുലും റോസിനും പ്രണയത്തിലാണെന്ന പ്രചരണവും വ്യാപകമായി. ഇതൊക്കെ ഷോയ്ക്ക് മൈലേജ് നല്കി. സഭ്യതയുടെയും സൗഹൃദത്തിന്റെയും അതിരുകള്‍ ലംഘിക്കുന്നതാണ് രാഹുലിന്റെയും റോസിലിന്റെയും പെരുമാറ്റമെന്നായിരുന്നു പ്രധാനവിമര്‍ശനം. ഇരുവരെയും ഒരുമിച്ചല്ലാതെ ഷോയില്‍ കാണുക പ്രയാസമായിരുന്നു. ഇതും മറ്റ് മത്സരാര്‍ഥികളുടെയും കാണികളെയും സംശയത്തിലേക്ക് നയിച്ചു.
ഇതിനിടെ, മലയാളി ഹൗസില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് തനിക്ക് വ്യക്തമായി അറിയാമെന്ന വിശദീകരണവുമായി രാഹുലിന്റെ ഭാര്യ, നടിയും ചാനല്‍ അവതാരകയുമായ ദീപയും രംഗത്തെത്തിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുന്‍പ് ഇക്കാര്യങ്ങളെക്കുറിച്ച് വിശദമായി തങ്ങള്‍ സംസാരിച്ചിരുന്നു. ഇത്തരമൊരു ഷോ ആയതിനാല്‍ പല വിട്ടുവീഴ്ചകളും വേണ്ടിവരുമെന്നറിയാം. ഏറെനാള്‍ സുഹൃത്തുക്കളായി കഴിയുകയും പിന്നീട് പ്രണയിച്ച് വിവാഹം കഴിക്കുകയും ചെയ്തവരാണ് താനും രാഹുലും. അതുകൊണ്ടുതന്നെ റിയാലിറ്റി ഷോയെന്നും തങ്ങളുടെ ജീവിതത്തെ ബാധിക്കില്ല. എങ്കിലും മലയാളി ഹൗസില്‍ പങ്കെടുത്തതോടെ രാഹുലിന്റെ ഇമേജിന് കോട്ടം തട്ടിയിട്ടുണ്ട് എന്നൊക്കെയായിരുന്നു ദീപയുടെ വിശദീകരണം.
മത്സരാര്‍ത്ഥികളുടെ സ്വകാര്യ ജീവിത നിമിഷങ്ങള്‍ വിലയിരുത്തി വിജയികളെ നിശ്ചയിക്കുന്ന മലയാളി ഹൗസിന്റെ രീതി സാധാരണ മലയാളി പ്രേക്ഷകന് പരിചിതമല്ലാത്ത ഒന്നായിരുന്നു. അതുകൊണ്ടു തന്നെ റിയാലിറ്റി കൂടുന്നു, സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നു തുടങ്ങിയ പരാതികളാണ് പരിപാടിക്കെതിരെ പ്രധാനമായും ഉയര്‍ന്നത്.
സോഷ്യല്‍ മീഡിയകളിലൂടെ ഏറെ ക്രൂശിക്കപ്പെട്ട സന്തോഷ് പണ്ഡിറ്റിനോടുള്ള മലയാളികളുടെ മനോഭാവം മാറുകയും, ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ് പ്രദീപിനെ പോലെയുള്ളവരോട് മലയാളി പ്രകടിപ്പിച്ചുകൊണ്ടിരുന്ന ബഹുമാനം കുറയുകയും ചെയ്തിനു കാരണം ഈ റിയാലിറ്റി ഷോയാണ്.
വേദാര്‍ത്ഥ എന്റ്ര്‍ടെയിന്‍മെന്റ് ലിമിറ്റഡ് നിര്‍മ്മിച്ച 'മലയാളിഹൗസ്' മെയ് 5ന് ആണ് സൂര്യ ടിവിയില്‍ ആരംഭിച്ചത്.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment