മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധികാരം വിട്ടാല്‍ അരായിരിക്കും പകരക്കാരന്‍ ?. മുന്‍ നിരക്കാരല്ലാതെ സധാരണ രീതിയില്‍ ഇരുമുന്നണിയും ആരെയും നൂലില്‍ കെട്ടിയിറക്കില്ലലോ? അങ്ങിനെ സംഭവിച്ചതായ ചരിത്രം കേരളത്തില്‍ ഇരു മുന്നണിയുടെയും ചരിത്രത്തിലും ഇല്ല. മുഖ്യമന്തിക്കു ചുറ്റും പെണ്ണുപിടിയമ്മാരും കള്ളമ്മാരുമാണെന്നാണ് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് പറഞ്ഞത് . ഇതു ശരിയെങ്കില്‍ സാക്ഷാല്‍ പെണ്ണുപിടിയ മ്മാരാണോ പകരക്കാര്‍ ? പി.സി.ജോര്‍ജ്ജ് പറയുന്നത് ഇവരുടെ കൂടത്തില്‍ ഇരുന്ന് മടുത്തെന്നാണ്. ഇരിന്നി ടത്തു നിന്ന് മടുത്തിട്ടാണല്ലോ ഇദ്ദേഹം യു.ഡി.എഫില്‍ എത്തിയത്. ., അതായത് മറു മുന്നണിയിലേ കൊള്ളയും പെണ്ണുപിടുത്തവും കൂടി അദ്ദേഹത്തിനേ പോലെ അറിയാവുന്ന ആളുണ്ടാകില്ല.
പകരം വരുന്നവര്‍ ആരാണെന്ന് ആറിയാവുന്ന കാര്യമാണ്. ചെന്നിത്തലയാണ് മുഖ്യ സ്ഥാനത്ത്. ജനങ്ങളുമായി നന്നായി ഇടപെഴുകുവാനും ജനകീയനാകുവാനും ഒരുപാട് യാത്രകള്‍ നടത്തിയിട്ടും അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല ഇത്രയും നാള്‍ പാര്‍ട്ടി കൊണ്ടു നടന്നിട്ടും പാര്‍ട്ടിയിലേ കേമനാകാനും ശക്തിമാനാകാനും ആയില്ല. ഫലത്തില്‍ ഇപ്പോഴത്തേ സ്ഥാനമാനത്തിന്റെ ആടയാഭരണങ്ങളല്ലാതെ നായര്‍ തറവാട്ടുകാരുടെ ഉണ്ണിമാത്രമാണ് ചെന്നിത്തല. തിരുവഞ്ചൂരിനെയും, സാക്ഷാല്‍ കൊതിയനായ മുരളീധരനെയും, ചെന്നിത്തലയെയും ഒക്കെ കാത്ത് ഇനിയെത്ര സിനിമാകഥകള്‍ റിലീസാകാന്‍ ഉണ്ടെന്ന് ഇവരൊക്കെ കസേരയിലേക്ക് വന്നാലെ അറിയാനാകൂ.
എല്‍.ഡി.എഫ് വന്നാല്‍ പിണറായിക്കാണ് പരിഗണന. വെറും ഒരു വൈദ്യുതി മന്ത്രി ആയപ്പോള്‍ കേരളം കണ്ട ഏറ്റവും വലിയ അഴിമതിയില്‍ നേരിട്ട് പങ്ക് ഉണ്ടെന്ന ആരോപണം അദ്ദേഹത്തിന്റെ എടുത്ത് പറയേണ്ട സര്‍ട്ടിഫിക്കറ്റാണ്. ഇതേ കേസില്‍ പ്രതിയായി വിചാരണയും നേരിടുന്ന ആള്‍ മുഖ്യമന്ത്രി കൂടി ആയാല്‍ കാണാന്‍ നല്ല ശേലായിരിക്കും. മാത്രമല്ല ഈ പരുക്കന്‍ രാഷ്ട്രീയക്കാരന്‍ ജനങ്ങളോട് സംസാരിക്കുന്നതും ഇടപെഴകുന്നതും എങ്ങിനെയെന്ന് നന്നായി ഊഹിക്കാനാകും. കോടിയേരി ആയാല്‍ മകനെ മാറ്റി നിര്‍ത്തി കേരളം ഭരിക്കാന്‍ ഒന്നും പറ്റില്ലല്ലൊ?.
പിണറായിയുടെയും , കോടിയേരിയുടെയും, ചെന്നിത്തലയുടെയുമൊക്കെ അടുത്ത് ജനങ്ങള്‍ക്ക് എത്തുവാന്‍ പറ്റുമോ?
ജനകീയനായ ഏതു സാധാരണക്കാര്‍ക്കും പ്രാപ്യനായ ഉമ്മന്‍ ചാണ്ടിയുടെ തുറന്ന മനസും എല്ലാ കാര്യത്തിലുമുള്ള ക്ഷമയും ആര്‍ക്കുണ്ട്. ?
കേരളത്തില്‍ ഇപ്പോള്‍ ഒരുകാലത്തും കാണാത്ത വിധത്തില്‍ വികസനവും അടിസ്ഥാന മേഖല വികസനവും നടക്കുകയാണ്. .വേഗത്തില്‍ ജനങ്ങളുടെ പല കാര്യവും നടക്കുന്നു. കേരളത്തിന് പണ്ടേ പതിവാണ് എന്തെങ്കിലും കേട്ടാല്‍ അത് ആഘോഷിക്കുക. അടുത്ത വിഷയം കിട്ടുമ്പോള്‍ അതുവരെ ഉയര്‍ത്തിയ വിവാദം താഴെയിട്ട് പുതിയതിനു പിന്നാലെ പോവുക. മറ്റൊരു സത്യം കൂടിയുണ്ട്, കുറെ നാള്‍ മലയാളികള്‍ക്ക് ഒരാളെ സഹികാന്‍ കഴിയില്ല. നല്ലതാണോ ചീത്തയാണോ എന്നതൊന്നും വിഷയമല്ല.
മലയാളികള്‍ക്ക് ആളുകള്‍ മാറിമാറി വരണം. അവരുടെ ചിന്തകള്‍ എപ്പോഴും ഒരുതരം അക്കരെപച്ചപോലെയാണ്. നാടിനുവേണ്ടി ആരുവേണം കറ കുറവുള്ളവരും, തെറ്റു കുറവുള്ളവരും ആരെന്ന് ചിന്തിക്കാന്‍ അവര്‍ക്ക് കഴിയാറില്ല. വിവാദങ്ങളെ ഇഷ്ടപ്പെടുന്ന ജന സമൂഹത്തിന് അതിന്റെ സാഹചര്യങ്ങള്‍ എന്നും നിലനിര്‍ത്തുവാനാണ് ഇഷ്ടം.
ഇതുകേരളത്തിന്റെ ഒരു സ്ഥിരം വികലതയാണ്. വിവാദങ്ങളില്‍ മനുഷ്യരെ തകര്‍ക്കുക. സോളാര്‍ വിവാദത്തില്‍ പദ്‌മവ്യൂഹത്തിലാക്കിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തെറ്റുകാരനാണെങ്കില്‍ ശിക്ഷിക്കപ്പെടണം. സര്‍ക്കാര്‍ അഴിമതി നടത്തിയെങ്കില്‍ അതും ഗുരുതരമാണ് . എന്നാല്‍ ഇവിടെ അതു രണ്ടും ഇല്ല. ഓഫീസില്‍ നടന്നതായ കാര്യങ്ങളും പേഴ്സണല്‍ സ്റ്റാഫ് നടത്തിയ കാര്യങ്ങളും കൂട്ടുകാര്‍ നടത്തിയ സല്ലാപങ്ങളും മൂലം ആണ് കൂടുതലും ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ ശിക്ഷിക്കപ്പെടുന്നതും വിവാദങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നതും.
ഇതെല്ലാം നല്ല കീഴ്‌വഴ്‌ക്കങ്ങള്‍ക്ക് ആണെങ്കില്‍ മുന്‍ മുഖ്യമന്ത്രിമാര്‍ നാടു ഭരിച്ചപ്പോള്‍ ഓഫീസില്‍ എന്തു നടന്നു എന്ന് ചെറുതായി ഒന്നു ഓര്‍ത്താല്‍ നല്ലതാവും. അച്യുതാനന്ദന്‍ ഭരിച്ചപ്പോള്‍ സ്വന്തം പാര്‍ട്ടിക്കുപോലും പിടികൊടുക്കാത്ത രഹസ്യങ്ങളുടെ കലവറയായിരുന്നു ഓഫീസ്. മൂന്നാറിലെ ഭൂമി പിടുത്തവും അതേ സമയം സ്വന്തക്കാര്‍ക്ക് ഭൂമി പതിച്ചുനല്‌കലും ഒന്നും കേരളം മറന്നിട്ടില്ല. പിണറായിയും പാര്‍ട്ടിയുമായുള്ള ശീത പോരില്‍ ഒന്നും ചെയ്യാതെ 5വര്‍ഷം തെക്കുവടക്കു നടന്ന മഹാനായ മനുഷ്യന്‍ കേരളത്തേ ദയനീയമായി വളര്‍ച്ചയിലും സാമ്പത്തിക കാര്യത്തിലും പിന്നോട്ട് കൊണ്ടുപോയി.അതിവേഗം വളരുന്ന, മാറുന്ന, ശരവേഗത്തില്‍ പലതും നടക്കുന്ന ലോകത്തില്‍ പഴഞ്ചന്‍ മുരാച്ചിയായി നിന്നു വരട്ടുവാദവും , കാലം തുപ്പികളഞ്ഞ ഉണങ്ങിയ വാദങ്ങളും പറഞ്ഞ് അച്യുതാനന്ദന്‍ 5വര്‍ഷം കേരളത്തിലേ യുവതലമുറയെയെം 5അവര്‍ഷത്തേ കേരളത്തിന്റെ ഭാവിയെയും കുലചെയ്‌തയാളാണ്. ഒരു പദ്ധതിയും, തൊഴില്‍, റോഡ്, ഐ.ടി, വിദ്യാഭ്യാസം തുടങ്ങിയ ഒരുമേഘലയിലും ഒന്നും ചെയ്യാത്ത കാലമായിരുന്നു അത് .
നായനാര്‍ ഭരിച്ചപ്പോള്‍ അദ്ദേഹത്തിനു വേണ്ടി കേരളം വാണ പി.ശശി ഓഫീസില്‍ ഇരുന്ന് നടത്തിയ ചെയ്‌തികള്‍ എന്തെല്ലാമെന്ന് എല്ലവര്‍ക്കും അറിയാം.
കരുണാകരന്‍ മുഖ്യമന്ത്രി ആയപ്പോള്‍ ഓഫീസിനു ചുറ്റുവും, അകത്തും ഉപജാപകങ്ങളുടെ പട തന്നെ ആയിരുന്നു. കൊച്ചി വിമാനത്താവളത്തിനു ചുറ്റും പദ്ധതി വരും മുമ്പേ ഭൂമി വാങ്ങിക്കൂട്ടിയ അദ്ദേഹത്തിന്റെയും കുടുംബക്കാരുടെയും ചെയ്‌തികള്‍ മാത്രം എടുത്താല്‍ അതിന്റെ മൂല്യും ഇന്ന് നമ്മുടെ തമിഴകത്തേ വില്ലന്‍ രാജയെയും കവച്ചു വയ്ക്കും. ഇതാണ് കെ. മുരളീധരന്റെ കഴിവ്.
എന്തിനു രാജിവയ്ക്കണം? കസേരക്കൊതിയന്മാരുടെ മരണ വെപ്രാളം!!!
സോളാര്‍ അഴിമതിയുടെ പേരില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നു മാത്രം ചിന്തിക്കുന്ന സമീപനം മുഖ്യമായും പ്രതിപക്ഷത്തിന്റെയും അവരുടെ അന്തവിശ്വാസികളുടെയുമാണ് . സ്വതന്ത്രമായി ചിന്തിക്കുകയും വിധി പറയുകയും ചെയ്യുന്ന ഏതൊരാളും ഇതോടൊപ്പം എന്തിനു രാജിവയ്ക്കണം എന്നുകൂടി പരിശോധിക്കണം.
ഇതു കേവലം അഴിമതി രാഷ്ട്രീയത്തേ ബന്ധപ്പെടുത്തുമ്പോള്‍ എത്രയോ ചെറിയ ഒരു ആരോണമാണ് . തുകയോ അതിലും നിസ്സാരം. മുഖ്യമന്ത്രി മോഷ്ടിച്ചുവെന്ന് അരോപണവും ഇതുവരെയില്ല. ഓഫീസിനും അദ്ദേഹത്തിന്റെ സഹചാരികള്‍ക്കും തെറ്റുപറ്റി. നാട്ടുകാരില്‍ നിന്നും പണപ്പിരിവു നടത്തി അവരെ വഞ്ചിച്ചു. ഏവര്‍ക്കും, ലോകം മുഴുവനും അറിയാം ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിലേ ആള്‍പെരുമാറ്റവും ഏതൊരാള്‍ ക്കും കറിചെല്ലാവുന്ന സുതാര്യതയും. ഈ രീതിയിലേ സ്വഭാവികത മാത്രമാണ് സംഭവിച്ചിരിക്കുന്നത് . തുറന്ന സമീപനത്തിനും ആര്‍ക്കും ചെല്ലാവുന്ന വിധത്തില്‍ ഉള്ള ഓഫീസിന്റെ പ്രവര്‍ത്തനത്തിനും വന്നിരിക്കുന്ന വീഴ്‌ച്ചയാണിത് . എന്നിരുന്നാലും ജനങ്ങള്‍ക്ക് ആവശ്യം ഇനിയും ഇരുമ്പുമറയ്ക്കുള്ളിലേമുഖ്യമന്ത്രിയേക്കാള്‍ നിലവിലേ രീതി തുടരുന്നത് തന്നെയാണ് .
പണിക്കാര്‍ തെറ്റുചെയ്‌താല്‍ യജമാനനെ കൊല്ലാമോ? മക്കള്‍ തെറ്റു ചെയ്‌താല്‍ അപ്പനെ കല്ലെറിയുന്നതില്‍ എത്ര ന്യായമുണ്ട്. ? ലക്ഷം കോടികളുടെ അഴിമതി നടത്തി കേന്ദ്ര മന്ത്രി ജയിലില്‍ ആയിട്ടും മന്‍മോഹന്‍ സിംഗിന് വല്ലതും പറ്റിയോ?. 2ജി അഴിമതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലും വന്ന പാളിച്ചകള്‍ എല്ലാവരും
കണ്ടതാണ് . പ്രതിരോധ വകുപ്പില്‍ തന്നെ എത്ര കുംഭകോണങ്ങള്‍ പുറത്തുവന്നു. ആരേലും രാജിവച്ചോ?. ഇവിടെ ഇതൊന്നുമല്ല..
സോളാര്‍ തട്ടിപ്പിനേ അഴിമതി എന്നുപോലും വിളിക്കാനാവില്ല. സര്‍ക്കാരിന്റെ ഒരു രൂപയും ഈ വകയില്‍ കൊള്ള ചെയ്‌തിട്ടില്ല. സൌരോര്‍ജ്ജത്തിനായി ദാഹിച്ച വൈദ്യുതി ഉപയോഗം കുറയ്ക്കുവാനും ആഗ്രഹിച്ച കുറെ നല്ല മനുഷ്യരുടെ പണം കറക്കു കമ്പിനിക്കാര്‍ ചേര്‍ന്ന് തട്ടിയെടുത്തു. തീര്‍ത്തും സ്വകാര്യ സാമ്പത്തിക ഇടപാടാണ് . ഇതിനൊക്കെ ഒരു മുഖ്യമന്ത്രിയേ മാറ്റണം എന്നുപറഞ്ഞാല്‍ പിന്നെ പകരം വന്നു ഭരിക്കുവാന്‍ ഏത് യോഗ്യനാണ് ഇന്ന് കേരള രാഷ്ട്രീയത്തിന്റെ മുന്‍ നിരയില്‍ ഇരു മുന്നണിയിലുമായി ഉള്ളത്. ?
പദ്ധതി തുകയുടെ ,1 രൂപയുടെ 20പൈസയും അടിച്ചുമാറ്റുന്ന പഞ്ചായത്തു തലം മുതല്‍ നമ്മള്‍ നോക്കികാണണം അഴിമതിയുടെ വേരുകള്‍ . അതെല്ലാം നമ്മുടെ പണമാണ്. അതിനേപറ്റിയാവണം നമ്മുടെ ആശങ്കയും രോഷവും അത്രയും. ജനത്തേ പിഴിയുന്ന കൈക്കൂലിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കേരളത്തില്‍ കൈയ്യില്‍ വാങ്ങുന്ന കൈക്കൂലിയുടെ മടങ്ങുകള്‍ എത്രയെന്ന് അറിയണം.
ഉമ്മന്‍ ചാണ്ടി എന്തിനു രാജിവയ്ക്കണം ആര്‍ക്കുവേണ്ടി രാജിവയ്ക്കണം? വസ്‌തവത്തില്‍ ഇതൊന്നും കേരള ജനതയുടെ ആവശ്യം ഒന്നുമല്ല. ഈ കാരണത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നു പറഞ്ഞാല്‍ ആ സ്ഥാനം അത്ര ചെറുതാണോ? ഇത്രയുമൊക്കെയേ ഉള്ളോ ഒരു സംസ്ഥാനത്തേ പരമാധികാരിയുടെ സ്ഥിതി. കുറെ പെണ്ണുങ്ങളും തട്ടിപ്പ് സംഘവും ചേര്‍ന്നാല്‍ മറിച്ചിടാന്‍ മാത്രമേയൊള്ളുവോ ആ കസേരയുടെ വലിപ്പം. ഇതിന്റെ പേരില്‍ ഒരു രാജി വന്നാല്‍ അത് കേരളത്തിന്റെ മുഖ്യമന്ത്രി കസേരയുടെ നിസ്സാരതയേയും വലിപ്പമില്ലായ്‌മയും വ്യക്തമാക്കും.
ധാര്‍മ്മികമായി എന്ന വാദമാണ് പ്രതിപക്ഷം പറയുന്നത്. ഒരു മുഖ്യമന്ത്രിക്ക് ഇത്തരത്തിലേ കേസുകളുടെയെല്ലാം ധാര്‍മ്മികത ഏറ്റെടുക്കേണ്ട ബാധ്യത എത്രമാത്രം ഉണ്ട്. ? ഭരണത്തിലേ ഇത്തരത്തിലുള്ള ധാര്‍മ്മികതയ്ക്കും ചില അതിര്‍വരമ്പുകള്‍ ഉണ്ട് . ഭരണ മോഹികളും അധികാരകൊതിയന്‍ മാരും, അഴിമതി പത്തു നടത്താന്‍ കൈതരിക്കുന്നവരും ഒക്കെ ഒരു നേതൃമാറ്റത്തിനും, ഭരണ മാറ്റത്തിനും എല്ലാ അറ്റം വരെയും സോളാറുമായി ബന്ധപ്പെട്ട് പോവുകയാണ്. ,സാഹചര്യങ്ങള്‍ തിരിച്ചറിയാത്ത സാധാരണ ജനത്തേ മാധ്യമങ്ങളും കുത്തിതിരിപ്പുകാരും, മേപ്പറഞ്ഞ വെറിയാരും ഒക്കെചേര്‍ന്ന് വീണ്ടും പറ്റിക്കുകയും കണ്ണില്‍ പൊടിയിടുകയും ചെയ്യുന്നതിന് കേരളം ഇപ്പോള്‍ സാക്ഷ്യം വഹിക്കുകയാണ് . മുഖ്യമന്ത്രി രാജിവയ്ക്കണം എന്ന് പറയുന്നതിനേക്കാള്‍ എന്തിനു രാജി വയ്ക്കണം എന്ന ചോദ്യത്തിനു തന്നെയാണ് പ്രസക്തിയും ന്യായവും കൂടുതല്‍ ഉള്ളത് . എന്തിനു രാജിവയ്ക്കണം എന്ന് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇനിയും ഉമ്മന്‍ ചാണ്ടിയേ ചൂണ്ടി വ്യക്തതയോടെ പറയേണ്ടിയിരിക്കുന്നു. -
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment