Tuesday, 27 August 2013

[www.keralites.net] എല്‍പിജി സബ്‌സിഡി: ആധാറിന് ഇളവ് മൂന്നുമാസം മാത്രം

 

എല്‍പിജി സബ്‌സിഡി: ആധാറിന് ഇളവ് മൂന്നുമാസം മാത്രം

ന്യൂഡല്‍ഹി: പാചകവാതക സബ്‌സിഡിക്ക് ആധാര്‍ നിര്‍ബന്ധമാണെന്ന് കേന്ദ്രം.

ആധാര്‍ നമ്പറും എല്‍.പി.ജി. കണക്ഷനും പരസ്പരം ബന്ധപ്പെട്ടതാണെന്നും ആധാറില്ലെങ്കില്‍ സബ്‌സിഡി ലഭിക്കില്ലെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യത്തില്‍ മൂന്നുമാസത്തെ ഇളവ് അനുവദിക്കുമെന്നും മന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

സബ്‌സിഡി ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്നാണ് പാര്‍ലമെന്ററികാര്യ സഹന്ത്രി രാജീവ് ശുക്ല നേരത്തേ ലോക്‌സഭയില്‍ പറഞ്ഞത്. ഇതിന് വിരുദ്ധമായിട്ടാണ് ഇപ്പോള്‍ മന്ത്രാലയം തീരുമാനമറിയിച്ചത്.

''ഗ്യാസ് സിലിണ്ടറിനുള്ള സബ്‌സിഡി നേരിട്ട് ബാങ്ക് അക്കൗണ്ടിലെത്തും. ഇതിനായി ഉപഭോക്താക്കളുടെ ആധാര്‍നമ്പറുകള്‍ ബാങ്ക് അക്കൗണ്ട് നമ്പറുമായി ബന്ധപ്പെടുത്തേണ്ടതുണ്ട്. പദ്ധതി തുടങ്ങി മൂന്നുമാസത്തിനകമെങ്കിലും ഇതു ചെയ്യണം'' - പത്രക്കുറിപ്പ് പറയുന്നു.

ഇതുവരെ 35 ലക്ഷം ഉപഭോക്താക്കള്‍ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതില്‍ 24 ലക്ഷം ഉപഭോക്താക്കള്‍ സബ്‌സിഡി നേരിട്ട് കൈപ്പറ്റുന്നുണ്ടെന്നും മന്ത്രാലയത്തിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. ആദ്യഘട്ടത്തില്‍ നടപ്പാക്കിയ പദ്ധതിയില്‍ രാജ്യത്തെ 20 ജില്ലകളിലായി 73 ലക്ഷം ഉപഭോക്താക്കളാണ് ഉള്‍പ്പെടുന്നത്. പദ്ധതിയുടെ രണ്ടാംഘട്ടം സപ്തംബര്‍ ഒന്നിനാണ് ആരംഭിക്കുക.

34 ജില്ലകളിലെ 147 ലക്ഷം ഉപഭോക്താക്കള്‍ ഇതിലുള്‍പ്പെടും - പെട്രോളിയം മന്ത്രാലയം അറിയിച്ചു.അതിനിടെ എല്‍.പി.ജി. സബ്‌സിഡിക്ക് ആധാര്‍ ആവശ്യമില്ലെന്ന് സഭയെ തെറ്റിധരിപ്പിച്ചതിന് മന്ത്രി രാജീവ് ശുക്ലയ്‌ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് എം.പി. അച്യുതന്‍ എം.പി. വ്യക്തമാക്കി.



www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment