പുഴയുടെ പ്രിയ കൂട്ടുകാരിക്ക് ഇന്ന് പുഴയോട് വിടപറയേണ്ടിവന്നു ......... ഇനി നീ ഏന്നെ സംരക്ഷിക്കേണ്ടതില്ലെന്ന് പറഞ്ഞ് പുഴ അലറിക്കരച്ചിലോടെ ഡാളി ഏന്ന അമ്മൂമ്മയെ പുഴക്കരയില്‍ നിന്നും പതിയെ പടിയിറക്കി ......... വര്‍ഷങ്ങളായി നെയ്യാറിലെ മണല്‍ ഖനനത്തിനെതിരെ പോരാട്ടം നടത്തിയ ഡാളി ഏന്ന ഓലത്താന്നി സ്വദേശി ഇപ്പോള്‍ തിരുവനന്തപുരത്തുള്ള ഒരു അഭയകേന്ദ്രത്തിലാണ്. മഴ കാരണം നെയ്യാര്‍ ഡാമിലെ ഷട്ടറുകള്‍ തുറന്നപ്പോള്‍ ഭീകരമായ മണലൂറ്റ് കാരണം ഗതിമാറി ഒഴുകുന്ന നെയ്യാറില്‍ വെള്ളം ആര്‍ത്തലച്ചെത്തി ........ പുഴക്കരയില്‍ മണലൂറ്റുകാരെയും അവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന രാഷ്ട്രീയ നേതാക്കളെയും പോലീസിനെയും അധികാരികളെയും ഒക്കെ ഉറ്റു നോക്കി ഇരിക്കുന്ന ഡാളി ഏന്ന പുഴയുടെ കാവല്‍ക്കാരിയുടെ കിടപ്പാടം അവസാനം പുഴ കവര്‍ന്നെടുത്തു ........... ഇതിന് ഉത്തരവാദി ആര് ? നിയമം ആര്‍ക്കുവേണ്ടി ? ആരെ സംരക്ഷിക്കാന്‍ വേണ്ടി ? ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവര്‍ , പ്രകൃതിയെ കൊന്നു തിന്നുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്ന കാഴ്ച ......... "ഇവിടം ഞങ്ങള്‍ സംരക്ഷിക്കും ഈ പുഴയില്‍ നിന്നും ഒരു തരി മണല്‍... പോലും ഒരുത്തനും ഇനി ഏടുക്കില്ല " ഇത് മാസങ്ങള്‍ക്ക് മുന്‍പ് ഒരു ഹരിത എം ഏല്‍ ഏ യുടെ വിലയില്ലാത്ത വാക്ക് ........ പറഞ്ഞിട്ട് അങ്ങേര്‍ ഒരു പോക്കങ്ങു പോയി പിന്നെ ഈ വഴി കണ്ടിട്ടില്ല .......... "മണല്‍ മാഫിയയ്ക്ക് ഏതിരെ സമരം ചെയ്യുന്ന ഈ വൃദ്ധയെ സഹായിക്കേണ്ടത് എന്‍റെ കടമയാണ് " ഇത് പറഞ്ഞത് മന്ത്രി അടൂര്‍ പ്രകാശ് ഈ കക്ഷി നേരെ പോയത് സോളാറിന്‍റെ പിന്നാലെ ......... !! അവസാനം നെയ്യാര്‍ മരിക്കുകയാണ് ആര്‍ത്തലച്ചു പെയ്യുന്ന മഴയില്‍ ശ്വാസം മുട്ടി...... വഴിയറിയാതെ പകച്ച് ..... മാലിന്യ കൂമ്പാരങ്ങള്‍ നെഞ്ചിലേറ്റി ......... ആകെ ഉണ്ടായിരുന്ന കൂട്ടുകാരിയെ വേദനയോടെ തള്ളി മാറ്റി ....... ഡാളി അമ്മൂമ്മ കൊച്ചു വര്‍ത്തമാനം പറയുന്നത് , പരിഭവിക്കുന്നത് , വേദനകള്‍ പങ്കുവയ്ക്കുന്നത് ഏല്ലാം ഈ പുഴയോട് പുഴ കൂട്ടില്ലാതെ ഈ വൃദ്ധയ്ക്ക് ജീവിക്കാനാവില്ല ......... "ഞാന്‍ ഇവിടെ കിടന്ന് മരിച്ചോട്ടെ ഏന്നെ കൊണ്ടുപോകല്ലേ " ഏന്ന നിലവിളി മാത്രം ഈ പുഴക്കരയില്‍ മാറ്റൊലി കൊള്ളുന്നു ............ അപ്പോഴും നെയ്യാര്‍ തേങ്ങുകയാണ് ഇനി ഏന്നെ സംരക്ഷിക്കാന്‍ .........എന്‍റെ മാറ് പിളര്‍ക്കുന്ന വര്‍ക്കെതിരെ ഒരു ചെറു വിരലെങ്കിലും അനക്കാന്‍ ആര് ...... ? ആ ചോദ്യത്തിന് ഉത്തരം കൊടുക്കാന്‍ ആരെങ്കിലും മുന്നോട്ടു വരുമോ ..... ? ആരും മുന്നോട്ടു വന്നില്ലെങ്കില്‍ , ഇനിയും ഈ സമൂഹം ഉണര്‍ന്നില്ലെങ്കില്‍ പുഴ സംഹാര താണ്ഡവമാടും ആ താണ്ഡവത്തില്‍ ഒലിച്ചുപോകുന്നത് മനുഷ്യന്‍ കെട്ടിപ്പൊക്കിയ സ്വപ്ന സൗധങ്ങളും അവന്‍റെ ജീവനും ജീവിതവും അവന്‍ താലോലിച്ച പൊന്നു മക്കളും ........... ഈ സത്യം മനുഷ്യന്‍ മറക്കാതിരിക്കട്ടെ
No comments:
Post a Comment