സൗദി നിതാഖാത്ത് സമയപരിധി നവംബര്‍ നാലുവരെ നീട്ടി
ജിദ്ദ: സൗദി അറേബ്യയില്‍ നിതാഖാത്ത് നിയമം നടപ്പാക്കുന്നതിന് നാലു മാസത്തെ സാവകാശം കൂടി അനുവദിച്ച് അബ്ദുള്ള രാജാവ് ഉത്തരവിട്ടു. നിതാഖാത്ത് ഇളവ് നവംബര്‍ നാലുവരെയാണ് നീട്ടിയിരിക്കുന്നത്. നിലവില്‍ ഇളവ് കാലാവധി നാളെ അവസാനിക്കാനിരിക്കേയാണ് ഭരണകൂടം പുതിയ തീരുമാനമെടുത്തത്. സൗദി തൊഴില്‍ മന്ത്രാലയം വിളിച്ചുചേര്‍ത്തിരിക്കുന്ന വര്‍ത്താസമ്മേളനത്തിലാണ് തീയതി നീട്ടിയതില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. വിശുദ്ധ റംസാന്‍ മാസം ആരംഭിക്കുന്നതിനു മുന്നോടിയായാണ് രാജാവിന്റെ ഇടപെടല്‍. മുപ്പത് ലക്ഷത്തോളം വരുന്ന പ്രവാസി തൊഴിലാളികള്‍ക്കാണ് ഇളവിന്റെ ആനുകൂല്യം ലഭിക്കുക.
പ്രധാനമായും മൂന്നു കാരണങ്ങളാണ് നിതാഖാത്തില്‍ ഇളവ് അനുവദിക്കാന്‍ സൗദി ഭരണകൂടത്തെ പ്രേരിപ്പിച്ചത്. തൊഴിലാളികള്‍ കൂട്ടത്തോടെ രാജ്യം വിടുന്നതോടെ നിര്‍മ്മാണ മേഖല നേരിടുന്ന പ്രതിസന്ധി, നിതാഖാത്ത് നടപ്പാക്കുമ്പോഴുണ്ടാകുന്ന പ്രതിസന്ധിയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ചിരുന്ന ഉന്നത സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് എന്നിവ കണക്കിലെടുത്തും വിശുദ്ധ റംസാന്‍ മാസത്തിലേക്ക് കടക്കുവെന്ന പരിഗണനയും വച്ചാണ് ഇളവ് നല്‍കിയത്. തിങ്കളാഴ്ച വൈകിട്ട് നടന്ന സൗദി മന്ത്രിസഭാ യോഗത്തിലാണ് സമയപരിധി ഹിജ്‌റ വര്‍ഷാരംഭം വരെ നീട്ടിക്കൊടുക്കാന്‍ തീരുമാനിച്ചതെന്ന് കരുതുന്നു.
വിദേശ തൊഴിലാളികളെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന തൊഴില്‍ സ്ഥാപനങ്ങളും ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളിലെ എംബസികളും നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് നിതാഖാത്ത് നിയമത്തില്‍ ഇളവ് അനുവദിക്കുന്നത്. നിയമവിരുദ്ധമായി തൊഴിലെടുക്കുന്ന വിദേശികള്‍ക്ക് നില നിയമാനുസൃതമാക്കുന്നതിന് ഈ സമയപരിധി ഉപയോഗിക്കാം. അതേസമയം, അനധികൃതമായി രാജ്യത്തു തങ്ങുന്നവരെ കണ്ടെത്തുന്നതിന് തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും പരിശോധന തുടരുകയാണ്.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment