അച്‌ഛന്റെയും രണ്ടാനമ്മയുടെയും കൊടും പീഡനം
കട്ടപ്പന: ഷെഫീഖിന് മസ്‌തിഷ്‌ക മരണം സംഭവിച്ചതായി കഴിഞ്ഞദിവസം ഡോക്‌ടര്‍മാര്‍ സൂചന നല്‍കിയെങ്കിലും ഇന്നലെ ഉച്ചയ്‌ക്കുശേഷം ആരോഗ്യസ്‌ഥിതിയില്‍ നേരിയമാറ്റമുണ്ടാവുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് വിദഗ്‌ധ ഡോക്‌ടര്‍മാരെത്തി കുട്ടിയെ പരിശോധിച്ചിരുന്നു.
െകെകാലുകള്‍ ചെറിയ തോതില്‍ ചലിപ്പിക്കുകയും കണ്‍പോളകളില്‍ നേരിയ ചലനം അനുഭവപ്പെടുകയും ചെയ്‌തത് പ്രതീക്ഷ നല്‍കുന്നതായി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കു നേതൃത്വം നല്‍കുന്ന ന്യൂറോസര്‍ജന്‍ നിഷാന്ത് പോള്‍ പറഞ്ഞു. എന്നാല്‍, ആരോഗ്യസ്‌ഥിതി ഇപ്പോഴും അതീവ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.
ബോധരഹിതനായി 24 മണിക്കൂറോളം ചികിത്സ കിട്ടാതെ കുട്ടി വീട്ടില്‍ത്തന്നെ കിടന്നതാണ് ആരോഗ്യനില സങ്കീര്‍ണമാക്കിയത്. തലച്ചോറിലേക്ക് ഓക്‌സിജന്‍ എത്താത്ത െഹെപോക്‌സിക് ഹിസ്‌കീമിക് ബ്രെയ്‌ന്‍ ഡാമേജ് എന്ന അവസ്‌ഥയ്‌ക്ക് ഇതു കാരണമായി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു വരെ ആരോഗ്യനിലയില്‍ കാര്യമായ മാറ്റമില്ലായിരുന്നു. ഇതിനു ശേഷമാണ് നേരിയ പുരോഗതിയുണ്ടായത്.
ചൊവ്വാഴ്‌ച രാത്രി അഞ്ചു തവണയും പിന്നീട് രണ്ടു തവണയും അപസ്‌മാരം ഉണ്ടായി. ശ്വാസകോശത്തില്‍ നേരിയ അണുബാധയും ഉണ്ടായിട്ടുണ്ട്. കുട്ടി രക്ഷപ്പെടാനുള്ള സാധ്യത 15 ശതമാനം മാത്രമാണെന്നാണ് ഡോക്‌ടര്‍മാരുടെ വിലയിരുത്തല്‍. രക്ഷപ്പെട്ടാലും മുമ്പുണ്ടായിരുന്ന ആരോഗ്യസ്‌ഥിതിയിലേക്ക് മടങ്ങിയെത്താനാകുമോയെന്ന കാര്യം സംശയകരമാണ്. രോഗത്തില്‍ നിന്ന് ഭാഗികമായെങ്കിലും കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
കോട്ടയം മെഡിക്കല്‍ കോളജിലെ രണ്ടു ഡോക്‌ടര്‍മാര്‍ ഇന്നലെ രാത്രി തന്നെ ആശുപത്രിയിലെത്തി. നേരിയ പുരോഗതി കണ്ടെങ്കിലും ഇത് എത്രമാത്രം നിലനില്‍ക്കുന്നതാണ് ആശങ്കയുണ്ടാക്കുന്നത്. ഇന്നു രാവിലെ വിശദമായ പരിശോധന നടത്തിയശേഷം ആരോഗ്യനിലയെക്കുറിച്ച് വ്യക്‌തത ലഭിക്കുമെന്ന പ്രതീക്ഷയിലാണിവര്‍.ഇന്നലെ ഉച്ചയോടെ ജില്ലാ കലക്‌ടര്‍ അജിത് പാട്ടീലും ഇ.എസ്. ബിജിമോള്‍ എം.എല്‍.എയും ആശുപത്രിയില്‍ ഷെഫീഖിനെ സന്ദര്‍ശിച്ചു. എ.ഡി.എം: പി.എന്‍ സന്തോഷ്‌കുമാര്‍, ഡി.എം.ഒ: പി.ജെ അലോഷ്യസ്, സെന്റ് ജോണ്‍സ് ആശുപത്രി ഡയറക്‌ടര്‍ ബ്രദര്‍ െബെജു വാലുപറമ്പില്‍, ഫിനാന്‍സ് മാനേജര്‍ ജേക്കബ്ബ് കോര, ന്യൂറോ സര്‍ജന്‍ നിഷാന്ത് പോള്‍, കട്ടപ്പന ഡിെവെ.എസ്.പി: എം.എന്‍ രമേശ് തുടങ്ങിയവരുമായി ഇരുവരും ചര്‍ച്ച നടത്തി.
ചികിത്സയ്‌ക്കാവശ്യമായ ധനസഹായം സര്‍ക്കാര്‍ ലഭ്യമാക്കുമെന്ന് കലക്‌ടര്‍ അറിയിച്ചു. രാവിലെ 10.30 നും ഉച്ചകഴിഞ്ഞ് 3.30 നും കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിന്‍ നല്‍കാന്‍ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഉച്ചകഴിഞ്ഞ് െചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പി.ജി. ഗോപാലകൃഷ്‌ണന്‍ നായരും കമ്മിറ്റിയംഗം ജെസി ജോണും ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസര്‍ എസ്.ആര്‍. പുഷ്‌പരാജും കുട്ടിയെ സന്ദര്‍ശിച്ചു.
കുട്ടിയുടെ സംരക്ഷണം െചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തെന്നും ഇടുക്കി െചെല്‍ഡ് െലെന്‍ പ്രവര്‍ത്തകരെ കുട്ടിയുടെ കാര്യങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ടെന്നും ഗോപാലകൃഷ്‌ണന്‍ നായര്‍ പറഞ്ഞു. ജില്ലാ പ്ര?ബേഷന്‍ ഓഫീസറോട് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇന്നലെ െവെകിട്ട് റോഷി അഗസ്‌റ്റിന്‍ എം.എല്‍.എയും ഷെഫീഖിനെ സന്ദര്‍ശിച്ചു. ഇന്നു രാവിലെ മന്ത്രി എം.കെ. മുനീര്‍ ആശുപത്രിയിലെത്തും.
അതിനിടെ, ഷെഫീഖിന്റെ അച്‌ഛന്‍ ഷെരീഫിനെയും രണ്ടാം ഭാര്യ അനീഷയേയും പീരുമേട് കോടതി റിമാന്‍ഡ് ചെയ്‌തു. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കുമളി പോലീസ് ഇരുവര്‍ക്കുമെതിരേ കേസെടുത്തിരിക്കുന്നത്. ഷെരീഫിന്റെ ആദ്യ ഭാര്യ മരിച്ചെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നതെങ്കിലും ഇന്നലെ ഇതേക്കുറിച്ചും വ്യത്യസ്‌ത അഭിപ്രായം ഉയര്‍ന്നു. കുട്ടിയുടെ അമ്മ ജീവിച്ചിരിക്കുന്നതായി സൂചന കിട്ടിയതോടെ ഇവരെ കണ്ടെത്താന്‍ പോലീസിന്റെ നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നു.
ഇതിനിടെയാണ് കുട്ടിയുടെ മാതാവെന്ന് അവകാശവാദവുമായി ഐഷ എന്ന രമ്യ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടത്. ഇതു സംബന്ധിച്ച് അന്വേഷിച്ചുവരികയാണെന്നും സ്‌ഥിരീകരിച്ചിട്ടില്ലെന്നും കുമളി എസ്.ഐ: പയസ് കെ. തോമസ് പറഞ്ഞു.
No comments:
Post a Comment