ഇത് താമരശ്ശേരിക്കടുത്ത കൈതപ്പൊയില്‍. പ്രകൃതിയുടെ പച്ചപ്പ് കൊണ്ട് അനുഗ്രഹീതമായ കുന്നില്‍ ചെരുവ്. ഇവിടെയൊരു അറിവിന്റെ മഹാനഗരം പിറവികൊള്ളുകയാണ്. മലബാറിന്റെ ഉന്നത വിദ്യാഭ്യാസ സ്വ്പനങ്ങള്‍ക്ക് മര്‍ക്കസിന്റെ സംഭാവനയായ മര്‍കസ് നോളജ് സിറ്റി. വിദ്യാഭ്യാസ, ആരോഗ്യ, വ്യാപാര തൊഴില്‍ മേഖലകളിലായി ബഹുമുഖ പദ്ധതികളാണ് ഇവിടെ ഒരുങ്ങുന്നത്. പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങ് ഞായറാഴ്ച പതിനായിരങ്ങളുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. മന്ത്രിമാരുടെയും സാമൂഹിക സാംസ്‌കാരിക മത രംഗത്തെ പ്രമുഖരുടെയും സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായിരുന്നു വേദി. അവിടെ നിന്നുംമെഗാപിക്‌സലിന് വേണ്ടി സിറാജ് ഫോട്ടോഗ്രാഫര്‍ ശിഹാബ് പള്ളിക്കല്‍പകര്‍ത്തിയ കാഴ്ചകള്‍…
താമരശ്ശേരി: മര്‍ക്കസ് നോളജ് സിറ്റി സംസ്ഥാനത്തിന് അഭിമാനമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നോളജ് സിറ്റിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖലയിലെ പദ്ധതി അല്ലെങ്കില്‍ പോലും ഇതിന്റെ പ്രയോജനം കേരളത്തിലെ ജനങ്ങള്‍ക്കായതിനാല്‍ പദ്ധതിക്ക് വേണ്ട എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. പദ്ധതി പ്രദേശത്തേക്ക് എത്തിച്ചേരുന്നതിന് അടിവാരം – കാരശ്ശേരി റോഡിന് മുഖ്യമന്ത്രി അനുമതി നല്‍കുകയും ചെയ്തു. എത്രയും പെട്ടെന്ന് തന്നെ റോഡ് നിര്‍മാണത്തിന് ആവശ്യമായ നടപടികള്‍ നീക്കാന്‍ എം എല്‍ എമാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇതോടൊപ്പം എയര്‍പോര്‍ട്ടില്‍ നിന്ന് വയനാട്ടിലേക്കുള്ള റോഡിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവണ്‍മെന്റിന്റെ പല പദ്ധതികളും നടപ്പാക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. അതിനേക്കാള്‍ ബുദ്ധിമുട്ടാണ് ഇത്തരമൊരു പദ്ധതിക്ക് തുറക്കം കുറിക്കുക എന്നത്. എന്നാല്‍ ഇത്രയും വലിയ ഒരു പദ്ധതിക്കാവശ്യമായ പണം സമയബന്ധിതമായി കണ്ടെത്തുകയും 125 ഏക്കര്‍ ഏറ്റെടുത്ത് നിശ്ചിത സമയത്ത് തന്നെ പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തു എന്നത് അത്ഭുതകരാമാണ്. ഇതിനേക്കാള്‍ വേഗത്തില്‍ തന്നെ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന കാര്യത്തില്‍ തനിക്ക് യാതൊരു സംശയവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന മര്‍കസ് യുനാനി മെഡിക്കല്‍ കോളജിനും പദ്ധതിപ്രദേശത്ത് ശിലയിട്ടു. ദുബൈ ഇസ്ലാമിക് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉമര്‍ ഖത്തീബാണ് മെഡിക്കല്‍ കോളജിന് ശിലയിട്ടത്. മര്‍ക്കസ് നോളജ് സിറ്റിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി.
താമരശ്ശേരിക്കടുത്ത കൈതപ്പൊയിലിലെ പദ്ധതിപ്രദേശത്ത് നടന്ന ചടങ്ങില്‍ മന്ത്രിമാരുടെയും സാമൂഹിക രാഷ്ട്രീയ മത നേതാക്കളുടെയും നീണ്ട നിര തന്നെ സന്നിഹ്തരായി. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, എം കെ മുനീര്‍, വി കെ ഇബ്‌റാഹീം കുഞ്ഞ്, മഞ്ഞളാംകുഴി അലി എന്നിവരും എം ഐ ഷാനവാസ് എം പി, എം കെ രാഘവന്‍ എം പി, പി മോയിന്‍കുട്ടി എം എല്‍ എ, എം ഉമ്മര്‍ എം എല്‍ എ, അഡ്വ. ശ്രീധരന്‍ പിള്ള, സി എ ഇബ്‌റാഹീം, ഗള്‍ഫാര്‍ മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുത്തു.
|
Thanks best regards,
| CTA GAFOOR PONNAD |
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment