സോളാര്‍ തട്ടിപ്പ്: നടി ഉത്തര ഉണ്ണിക്കെതിരെയും അന്വേഷണം
കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മലയാളത്തിലെ യുവനടി ഉത്തര ഉണ്ണിയിലേക്കും അന്വേഷണം നീളുന്നതായി റിപ്പോര്‍ട്ട്. ഇവര്‍ സരിത നായരുടെ ചെലവില്‍ രണ്ടു തവണ വിമാനയാത്ര നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കൊച്ചിയിലെ ഒരു ട്രാവല്‍ ഏജന്‍സിയില്‍ നിന്നാണ് ടിക്കറ്റ് എടുത്തിരുന്നതെന്നും വ്യക്തമായിരുന്നു. ഇതേതുടര്‍ന്ന് എറണാകുളം സൗത്ത് പോലീസ് നടിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ഉത്തരയില്‍ നിന്ന് മൊഴിയെടുത്തതായാണ് റിപ്പോര്‍ട്ട്.
2012 ഓഗസ്റ്റിലും സെപ്തംബര്‍ ആറിനും ഉത്തര സരിതയുടെ ചെലവില്‍ ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്ക് വിമാനയാത്ര നടത്തിയിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഡല്‍ഹിയിലേക്കും ചെന്നൈയിലേക്കും പലതവണ വിമാനയാത്രചെയ്തതിന്റെ രേഖകളാണ് പോലീസിനു ലഭിച്ചത്. ചില യാത്രകളില്‍ ബിജു രാധാകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. ഉത്തര നടത്തിയ യാത്രകള്‍ക്ക് ടിക്കറ്റ് എടുത്ത് നല്‍കിയിരുന്നത് സരിതയാണെന്ന് ട്രാവല്‍ ഏജന്‍സിതന്നെയാണ് പോലീസിനെ അറിയിച്ചത്. യാത്രാടിക്കറ്റുകള്‍ക്ക ട്രാവല്‍ ഏജന്‍സി?യ്ക്ക് പണം ലഭിക്കാതെ വന്നതിനെ തുടര്‍ന്നാണ് സൗത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
കൂടാതെ ഉത്തരയെ ടീം സോളാറിന്റെ ബിസിനസ് എക്‌സിക്യൂട്ടീവ് ആയി സരിത ഇടപാടുകാര്‍ക്ക് പരിചയപ്പെടുത്തിയിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടീം സോളാര്‍ കമ്പനിയുടെ ബ്രാന്‍ഡ് അമ്പാസഡറായി തെരഞ്ഞെടുത്തിരിക്കുന്നുവെന്നും എം.ഡി. ആര്‍ ബി നായര്‍ക്കും ലക്ഷ്മിക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും ഉത്തര തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കഴിഞ്ഞ ഓഗസ്തില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഉത്തരയ്ക്ക് ഇടപാടുമായി ബന്ധമില്ലെന്നും പരസ്യമോഡല്‍ എന്ന നിലയിലാണ് കമ്പനിയുമായി ബന്ധപ്പെട്ടതെന്നും അമ്മയും നടിയുമായ ഊര്‍മ്മിള ഉണ്ണി വ്യക്തമാക്കി.
No comments:
Post a Comment