Friday 21 June 2013

[www.keralites.net] ദിര്‍ഹം 16.40; പ്രവാസികള്‍ക്ക് ആഹ്ലാദം

 

ദിര്‍ഹം 16.40; പ്രവാസികള്‍ക്ക് ആഹ്ലാദം

Fun & Info @ Keralites.net

ദുബായ്: ആയിരം രൂപ നാട്ടിലയക്കാന്‍ 90 ദിര്‍ഹത്തിന് മേലെ ചിലവാക്കിയ ഒരു കാലമുണ്ടായിരുന്നു ഗള്‍ഫ് മലയാളികള്‍ക്ക്. എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് ഡോളര്‍ രൂപയ്ക്ക് മേല്‍ പിടിമുറുക്കിയപ്പോള്‍ വ്യാഴാഴ്ച കാലത്ത് 61 ദിര്‍ഹം കൊടുത്താണ് ആയിരം രൂപ പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ചത്.

ബുധനാഴ്ച വൈകിട്ട് ഒരു ദിര്‍ഹത്തിന്റെ വില 16.03 രൂപയായിരുന്നു. വ്യാഴാഴ്ച കാലത്ത് എട്ട് മണിക്ക് അത് 16.32 രൂപയായി കുതിച്ചുകയറി. ചില എക്‌സ്‌ചേഞ്ചുകള്‍ 16.40 രൂപവരെ നല്‍കി. വൈകിട്ടോടെ 16ന് അടുത്തെത്തിയെങ്കിലും വെള്ളിയാഴ്ച കാലത്ത് വീണ്ടും ഉയര്‍ന്നു.

നാട്ടിലേക്ക് പണമയക്കാന്‍ ബാങ്കുകളിലും എക്‌ചേഞ്ചുകളിലും വന്‍ തിരക്കാണ്. ക്രെഡിറ്റ് കാര്‍ഡ് വഴിയും കമ്പനികളില്‍ നിന്ന് മുന്‍കൂറായി പണം വാങ്ങിയുമൊക്കെ നാട്ടിലേക്ക് പണം അയച്ചവര്‍ ധാരാളം. കഴിഞ്ഞ ഒമ്പത് മാസത്തിനിടയില്‍ 16 ശതമാനമാണ് രൂപയുടെ വിലയിടിഞ്ഞത്.

കഴിഞ്ഞ ഒക്ടോബറില്‍ ഒരു ദിര്‍ഹത്തിന്റെ മൂല്യം 14.08 രൂപയായിരുന്നു. അവിടെ നിന്നാണ് രൂപ കുത്തനെ ഇടിഞ്ഞത്. രൂപയുടെ വിലയിടിവ് തുടരുമെന്നാണ് കരുതുന്നത്. പ്രവാസികളുടെ വരുമാനത്തില്‍ വര്‍ദ്ധനയുണ്ടാകുമെങ്കിലും ഇന്ത്യയില്‍ പണപ്പെരുപ്പവും വിലക്കയറ്റവും രൂക്ഷമായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment