Friday, 28 June 2013

Re: [www.keralites.net] കുട്ടികള്‍ ലൈംഗികതയെക്കുറിച്ചറിഞ്ഞാല്‍ എന്താണ് കുഴപ്പം?

 

<<<<<<<ഇതിനര്‍ത്ഥം കൂടെ കുളിച്ചവരുമായിട്ടോ ഒരു മുറിയില്‍ കിടന്നുറങ്ങിയവരുമായിട്ടോ ഞങ്ങള്‍ക്ക് ലൈംഗികബന്ധം ഉണ്ടായി എന്നല്ല.

ആരോട് ഏത് പരിധിവരെ പോകാമെന്നതിന് സാമൂഹ്യമായ ചില അലിഖിത നിയമങ്ങള്‍ ഉണ്ടായിരുന്നു. ഏറെയൊക്കെ ഈ അതിര്‍ത്തികള്‍ക്കകത്ത് ഞങ്ങള്‍ നില്ക്കുകയും ചെയ്തിരുന്നു>>>>>>>>>> ????????????

<<<<<<<അപ്പോള്‍ ഹോര്‍മോണുകള്‍ നമ്മുടെ ലൈംഗികവികാരങ്ങളെ പതുക്കെ തള്ളിത്തുടങ്ങുന്ന പന്ത്രണ്ടാം വയസ്സുമുതല്‍ സമൂഹം നമ്മുടെ ലൈംഗികാവശ്യങ്ങള്‍ക്ക് ധാര്‍മ്മികവും നിയമപരവുമായ അവസരം തരുന്നതുവരെ ചുരുങ്ങിയത്, പെണ്‍കുട്ടികളില്‍ പത്തു കൊല്ലവും ആണ്‍കുട്ടികള്‍ക്ക് അതില്‍ കൂടുതലും ആണ്. ഈ അന്തരം ലോകത്തില്‍ ഒരു നാട്ടിലും ഇപ്പോള്‍ നിലവിലില്ല.>>>>>>>>>>>?????
 
 
<<<<<<<<<സാമൂഹ്യ പ്രശ്‌നങ്ങള്‍ ഇല്ല എന്നല്ല. ചെറുപ്രായത്തില്‍ കുട്ടികള്‍ അമ്മമാര്‍ ആകുന്നതു പല യൂറോപ്യന്‍ രാജ്യങ്ങളിലും പ്രശ്‌നമാണ്.>>>>>> ??????
 
 

From: പ്രസൂണ്‍ ( പ്രസൂ ) <prasoonkp1@gmail.com>
To:
Sent: Wednesday, 26 June 2013 2:53 PM
Subject: [www.keralites.net] കുട്ടികള്‍ ലൈംഗികതയെക്കുറിച്ചറിഞ്ഞാല്‍ എന്താണ് കുഴപ്പം?
 
കുട്ടികള്‍ ലൈംഗികതയെക്കുറിച്ചറിഞ്ഞാല്‍ എന്താണ് കുഴപ്പം?


സംസ്ഥാനത്തെ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് ആളുകള്‍ പൊതുവെ 587 'അശ്ലീല' സൈറ്റുകളാണ് സന്ദര്‍ശിക്കുന്നതെന്നും അതില്‍ നല്ല ഒരു ശതമാനം പേര്‍ കൗമാരക്കാരാണെന്നും, ഇതിനൊരറുതി വരുത്താന്‍ സംസ്ഥാനത്തെ സൈബര്‍ കഫേകളില്‍ നിയന്ത്രണം വരുത്തണമെന്നും പോലീസ് പറഞ്ഞതായി വായിച്ചു. എന്നാല്‍ 587 സൈറ്റ് നിയന്ത്രിച്ചതുകൊണ്ട് 'അശ്ലീലം' ഒഴിവാക്കാന്‍ പറ്റില്ലെന്നു ടെക്‌നോപാര്‍ക്കിലെ ടെക്കികള്‍ അഭിപ്രായം പറഞ്ഞു. 'സെര്‍വറിലോ' 'സര്‍വ്വീസ് പ്രൊവൈഡറിലോ' ആണ് നിയന്ത്രണം വേണ്ടതെന്നാണ് അവരുടെ വിദഗ്ദ ഉപദേശം.

സെക്‌സിനെപ്പറ്റി എന്തെങ്കിലും അറിയാന്‍ കൗമാരക്കാര്‍ പിന്നെ എന്തു ചെയ്യണം എന്ന് പോലിസുകാരോ ടെക്കികളോ പറഞ്ഞില്ല.
ലോകത്തിലെ ഏറ്റവും കടുത്ത യാഥാസ്ഥികരാജ്യങ്ങളില്‍ കണ്ടുവരുന്നതു പോലുള്ള നിയന്ത്രണങ്ങളാണ് നമ്മുടെ കൗമാരക്കാരുടെ മേല്‍ സമൂഹം ഇപ്പോള്‍ അടിച്ചേല്‍പ്പിക്കുന്നത്. പതിനഞ്ചു വയസ്സുള്ള ഒരു ആണ്‍കുട്ടി അത്രയും പ്രായമുള്ള ഒരു പെണ്‍കുട്ടിയോട് അടുപ്പം കാണിക്കുകയോ അടുത്തിരിക്കുകയോ ഒന്നു കെട്ടിപ്പിടിക്കുകയോ ചെയ്താല്‍ അതിനെ എതിര്‍ക്കാനും പ്രതിരോധിക്കാനും തയ്യാറായി ഭൂതക്കണ്ണാടിയും വച്ചിരിക്കുകയാണ് സമൂഹം മുഴുവന്‍. ഇന്റര്‍നെറ്റ് പരിശോധിക്കുന്ന അച്ഛനമ്മമാര്‍, ഫോണ്‍ പരിശോധിക്കുന്ന അദ്ധ്യാപകര്‍, കാര്യം തിരക്കുന്ന നാട്ടുകാര്‍, സദാചാര പോലീസ് കളിക്കുന്ന മറുനാട്ടുകാര്‍ ബീച്ചിലിരിക്കുന്ന ഭാര്യ ഭര്‍ത്താക്കന്മാരെവരെ സംശയിക്കുന്ന യഥാര്‍ത്ഥ പോലീസുകാര്‍, നമ്മുടെ സമൂഹത്തിന് എന്തു പറ്റി?

കേരളത്തില്‍ 'അശ്ലീലം' ഇത്ര കൊടും കുറ്റമാകുന്നത് ഒരു സമീപകാല പ്രതിഭാസമാണ്. എന്റെ ചെറുപ്പകാലത്തു പോലും കൗമാരക്കാരുടെ മേല്‍ ഇത്ര സൂക്ഷ്മപരിശോധന ഉണ്ടായിട്ടില്ല. എന്റെ അച്ഛനും അമ്മയും ഞാന്‍ വായിച്ചിരുന്ന പുസ്തകങ്ങള്‍ എന്തെന്നു ചികഞ്ഞ് പരിശോധിച്ചിട്ടില്ല. ഞാന്‍ കിടക്കുന്ന മുറിയിലെ തലയിണയുടെ അടിയില്‍ 'കൊച്ചു'പുസ്തകങ്ങള്‍ ഉണ്ടോ എന്ന് അന്വേഷണം നടത്തിയിരുന്നില്ല. അവധിക്കാലത്ത് ബന്ധുക്കളും സ്വന്തക്കാരും കൂട്ടുകാരും ഒക്കെയായി സമപ്രായക്കാര്‍ വീട്ടില്‍വന്ന് പകല്‍ കുളത്തില്‍ പോയി ഒരുമിച്ച് കുളിക്കുന്നതോ രാത്രി ഒരേ മുറിയില്‍ ഒരുമിച്ചു കിടക്കുന്നതോ ഒന്നും വലിയ കൊടും പാതകങ്ങള്‍ ആയിരുന്നുമില്ല. സെക്‌സിനെപ്പറ്റിയുള്ള ആദ്യത്തെ പല ക്യൂരിയോസിറ്റിയും മാറിവന്നത് ഇങ്ങനെയുളള അടുത്തുള്ള ഇടപഴകലുകളില്‍ നിന്നാണ്. ഇതിനര്‍ത്ഥം കൂടെ കുളിച്ചവരുമായിട്ടോ ഒരു മുറിയില്‍ കിടന്നുറങ്ങിയവരുമായിട്ടോ ഞങ്ങള്‍ക്ക് ലൈംഗികബന്ധം ഉണ്ടായി എന്നല്ല.

ആരോട് ഏത് പരിധിവരെ പോകാമെന്നതിന് സാമൂഹ്യമായ ചില അലിഖിത നിയമങ്ങള്‍ ഉണ്ടായിരുന്നു. ഏറെയൊക്കെ ഈ അതിര്‍ത്തികള്‍ക്കകത്ത് ഞങ്ങള്‍ നില്ക്കുകയും ചെയ്തിരുന്നു. പക്ഷെ, വളരുന്ന പ്രായത്തില്‍ എതിര്‍ ലിംഗത്തില്‍ ഉള്ളവരോട് താല്പര്യവും ജിജ്ഞാസയും തോന്നുന്നത് തെറ്റാണെന്ന ഒരു ധാരണ അന്നെനിക്ക് ഉണ്ടായിരുന്നില്ല, ഇന്നും.

കാലം മാറുകയാണ്. ഒരു വശത്ത് നല്ല പോഷകാംശങ്ങളുടേയും മറ്റു ജീവിതസാഹചര്യങ്ങളുടേയും ഫലമായി പണ്ടത്തേതിലും ചെറുപ്പത്തിലേ കുട്ടികള്‍ 'വളര്‍ച്ച' പ്രാപിക്കുകയാണ്. പെണ്‍കുട്ടികള്‍ വയസ്സറിയിക്കുന്നത് വികസിതരാജ്യങ്ങളില്‍ എല്ലാം കൂടുതല്‍ ഇളപ്പമായി വരികയാണ്, കേരളത്തിലും. ആണ്‍കുട്ടികള്‍ക്ക് ജീവശാസ്ത്രപരമായി അങ്ങനെ ഒരു 'വയസ്സറിയിക്കല്‍' സംഭവം ഇല്ലെങ്കിലും അവരുടെ ഹോര്‍മോണുകളും പഴയതിലും നേരത്തേ സജമാകുകയാണ്. പക്ഷെ അവര്‍ക്ക് എതിര്‍ ലിംഗത്തില്‍ ഉള്ളവരെ പറ്റിയോ ലൈംഗികതയെ പറ്റിയോ അറിയാന്‍ ഒരു സംവിധാനവും ഇല്ല. സ്‌കൂളില്‍ സെക്‌സ് വിദ്യാഭ്യാസം കൊണ്ട് വരുന്നത് സമൂഹത്തിലെ യാഥാസ്ഥിതികര്‍ എതിര്‍ക്കുന്നു. സ്‌കൂളുകളില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ അത് പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് മടിയാണ്.

എന്റെ തലമുറയില്‍ ഉള്ളവരുടെ കുട്ടികള്‍ ആണ് ഇപ്പോള്‍ കൗമാരത്തില്‍ എത്തി നില്ക്കുന്നത്. അത് കൊണ്ടുതന്നെ ഈ വിഷയങ്ങള്‍ ഞങ്ങളുടെ ഇടയില്‍ ചര്‍ച്ച ആവാറുണ്ട്. പൊതുവേ മൂന്നു തരത്തില്‍ ആണ് എന്റെ തലമുറ ഇതിനെ കാണുന്നത്.

1. ഇന്റര്‍നെറ്റ് എല്ലാം തീരെ മോശമാണെന്നും കുട്ടികളെ വഴി തെറ്റിക്കുന്നതാണെന്നും ഉള്ള യാഥാസ്ഥിതിക രീതി. പണ്ട് രാത്രിയില്‍ 'എ പടം' കാണാന്‍ ക്യൂവില്‍ മുന്നില്‍ ഉണ്ടായിരുന്ന ചിലര്‍ ആണ് ഇത് പറയുന്നത് എന്നത് എന്നെ അലോസരപ്പെടുത്തുന്നു.
2. കുട്ടികള്‍ കാര്യങ്ങള്‍ ഞങ്ങളെപോലെ തന്നെ എങ്ങനെയെങ്കിലുമൊക്കെ മനസ്സിലാക്കിക്കൊള്ളട്ടെ. പക്ഷെ നേരിട്ട് ഇടപെടാന്‍ മടിയുള്ളവര്‍ (ഭൂരിഭാഗവും ഈ ഗ്രൂപ്പ്) ആണ്.
3. കുട്ടികള്‍ക്ക് ആരോഗ്യകരമായ അറിവും പിന്തുണയും നല്‍കുന്നവര്‍.


എന്റെ സുഹൃത്തിന്റെ വീട്ടില്‍ ഉണ്ടായ ഒരു സംഭവം പറയാം. അവന്റെ മകന്‍, അന്ന് പതിനേഴു വയസ്സ് ഉണ്ട്. ഒരു പീപ്പിള്‍സ് മാഗസിന്‍ വാങ്ങി വന്നു. ഇതൊരു അശ്ലീല മാസിക അല്ലെങ്കിലും വസ്ത്രം എല്ലാം അല്പം കുറഞ്ഞ ആളുകളുടെ പടം അതില്‍ ഉണ്ടായിരിക്കും. മുറി വൃത്തി ആക്കാന്‍ ചെന്ന അമ്മ ഈ മാസിക കണ്ടു, പുകില്‍ ആയി. 'അച്ഛന്‍ ഇങ്ങു വരട്ടെ' എന്ന് പറഞ്ഞു പയ്യനെ വിരട്ടി. വൈകീട്ട് വീട്ടില്‍ എത്തിയ അച്ഛനോട് അമ്മ കലിതുള്ളി കാര്യം പറഞ്ഞു 'നിങ്ങടെ മോന്‍ കൊണ്ടുവന്നിരിക്കുന്ന പുസ്തകം കണ്ടോ?'. എന്റെ സുഹൃത്ത് ആവട്ടെ അത് വാങ്ങി സോഫയില്‍ ചാരി കിടന്നു വായന തുടങ്ങി, മകനോട് ഒന്നും പറഞ്ഞതുമില്ല. അതോടെ വീട്ടില്‍ സെന്‍സര്‍ഷിപ്പ് അവസാനിച്ചു എന്നാണ് സുഹൃത്തിന്റെ മകന്‍ എന്നോട് പറഞ്ഞത്.

എന്റെ സുഹൃത്തിനെപോലുള്ള അച്ഛന്മാര്‍ അപൂര്‍വ്വം ആണ്. ലൈംഗിക വിദ്യാഭ്യാസത്തെപ്പറ്റി വേറെ ഒരു സുഹൃത്തിന്റെ പയ്യന്‍ കൗമാരകാലത്ത് എഴുതിയ ഒരു കുറിപ്പ് ഇവിടെ ചേര്‍ത്തിരിക്കുന്നത് വായിക്കുക. കേരളത്തിലെ കൂടുതല്‍ കുട്ടികള്‍ക്കും സെക്‌സിനെപറ്റി ചോദിക്കാനോ വായിക്കാനോ അറിയാനോ ഒന്നും ഒരു സൗകര്യമോ സാഹചര്യമോ ഇല്ല. കേരളത്തിലെ ഇപ്പോഴത്തെ സമൂഹചിന്താഗതിയില്‍ സെക്‌സിന്റെ നിയമപരവും ധാര്‍മ്മികവും ആയ ഒരേ അവസരം വിവാഹത്തിനുള്ളില്‍ ആണ്. വിവാഹത്തിനു മുന്‍പ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതു പോയിട്ട് ഒന്നു ഉമ്മവെക്കുന്നതുപോലും സമൂഹദൃഷ്ടിയില്‍ കൊടും ക്രൂരകൃത്യമാണ്. നിയമത്തിന്റെ മുന്നിലും. പക്ഷെ വിവാഹപ്രായമാകട്ടെ പണ്ട് പതിനഞ്ചും പതിനെട്ടും ഒക്കെ ആയിരുന്നത് ഇപ്പോള്‍ ഇരുപത്തി അഞ്ചും ഇരുപത്തി എട്ടും ആയിരിക്കുന്നു. അപ്പോള്‍ ഹോര്‍മോണുകള്‍ നമ്മുടെ ലൈംഗികവികാരങ്ങളെ പതുക്കെ തള്ളിത്തുടങ്ങുന്ന പന്ത്രണ്ടാം വയസ്സുമുതല്‍ സമൂഹം നമ്മുടെ ലൈംഗികാവശ്യങ്ങള്‍ക്ക് ധാര്‍മ്മികവും നിയമപരവുമായ അവസരം തരുന്നതുവരെ ചുരുങ്ങിയത്, പെണ്‍കുട്ടികളില്‍ പത്തു കൊല്ലവും ആണ്‍കുട്ടികള്‍ക്ക് അതില്‍ കൂടുതലും ആണ്. ഈ അന്തരം ലോകത്തില്‍ ഒരു നാട്ടിലും ഇപ്പോള്‍ നിലവിലില്ല. നമ്മേക്കാള്‍ യാഥാസ്ഥിതികമായ സമൂഹങ്ങള്‍ളുണ്ട്. പക്ഷെ അവിടെ വിവാഹപ്രായം ഇപ്പോഴും പതിനഞ്ചും പതിനെട്ടും ഒക്കെയാണ്. നമ്മേക്കാള്‍ വൈകി ആളുകള്‍ കല്യാണം കഴിക്കുന്ന നാടുകള്‍ ഉണ്ട്. പക്ഷെ, അവിടെ വിവാഹത്തിനു മുന്‍പ് കൗമാരക്കാലത്തുതന്നെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിടപഴകുന്നു.

നമ്മുടെ ലൈംഗിക പ്രചോദനങ്ങള്‍ക്ക് ധാര്‍മ്മികവും നിയമപരവുമായ യാതൊരു ഔട്ട്!ലെറ്റും ഇല്ലാത്ത ഈ നീണ്ട 'ഇരുണ്ട കാലം' ആണ് കേരളത്തില്‍ ഇന്നു നാം കാണുന്ന പല ലൈംഗികബന്ധിതമായിട്ടുള്ള സാമൂഹിക കുഴപ്പങ്ങളുടെയും കാരണം. ശരീരവളര്‍ച്ച പ്രാപിച്ചിട്ടും ആരോഗ്യകരമായ ലൈംഗികവിദ്യാഭ്യാസം കിട്ടാത്തവരെ സ്വന്തക്കാരും ബന്ധുക്കളും ലൈംഗികമായി പീഢിപ്പിക്കുന്നത്, കുളിമുറിമുതല്‍ കക്കൂസ് വരെ ഒളിക്യാമറ വെച്ച് അതിന്റെ ക്ലിപ്പ് കണ്ടും കടയില്‍നിന്നും വാങ്ങിയും സ്ത്രീശരീരത്തെ അറിയാന്‍ നോക്കുന്നത്, ഒന്നു കെട്ടിപ്പിടിക്കുന്ന രംഗം എങ്കിലും ക്യാമറയില്‍ പകര്‍ത്തിക്കഴിഞ്ഞാല്‍ അതുപയോഗിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ പറ്റുന്നത്, പൊതുവഴിതൊട്ട് ട്രെയിന്‍വരെ സ്ഥലകാലഭേദമന്യേ പെണ്‍കുട്ടികളുടെ ശരീരത്തില്‍ കടന്നു കയറാന്‍ ശ്രമിക്കുന്നത്, ഇതെല്ലാം ആരോഗ്യകരമായ ഒരു ലൈംഗികസംസ്‌കാരം നാട്ടില്‍ വളരാത്തതുകൊണ്ടാണ്. ഇന്റര്‍നെറ്റ് ശ്രദ്ധയോടെ നോക്കിയാല്‍ അറിയാം, ഒളിക്യാമറപോലുള്ള ലൈംഗിക ചെറ്റത്തരങ്ങള്‍ ഏറ്റവും കൂടുതല്‍ അപ്!ലോഡ് ചെയ്യപ്പെടുന്നത് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അടുത്തിടപഴകാന്‍ ഏറ്റവും സമൂഹപ്രതിബന്ധങ്ങള്‍ ഉള്ള രാജ്യങ്ങളില്‍ നിന്നാണ്. ഇന്ത്യ അതിലൊന്നാണ്.

പക്ഷെ ഇതിനര്‍ത്ഥം കേരളത്തില്‍ കൗമാരക്കാരോ കല്യാണം കഴിക്കാത്തവരോ എല്ലാം സമൂഹത്തിന്റെ നിയന്ത്രണങ്ങള്‍ അനുസരിച്ചുമാത്രം ജീവിക്കുന്നു എന്നല്ല. ഞാന്‍ താമസിക്കുന്ന ജനീവയില്‍ സിനിമക്കു വരുന്ന കോളേജുവിദ്യാര്‍ത്ഥികള്‍ ആയ യുവമിഥുനങ്ങള്‍ സിനിമക്കു മുന്‍പ് കെട്ടിപ്പിടിച്ചും ഉമ്മവെച്ചും നില്ക്കുന്നത് സ്ഥിരം കാഴ്ചയാണ്. പക്ഷെ സിനിമാതിയേറ്ററില്‍ എത്തിയാല്‍ പിന്നെ അവര്‍ സമാധാനമായി ഇരുന്ന് സിനിമ കാണും. കേരളത്തില്‍ സ്ഥിതി മറിച്ചാണ്. തിയേറ്ററിനു പുറത്തു 'ഫുള്‍ ഡീസന്റ്' ആയി നില്ക്കുന്ന യുവമിഥുനങ്ങള്‍ തിയേറ്ററില്‍ ഇരുട്ടു പരന്നാല്‍ കെട്ടിപ്പിടിക്കലും ഉമ്മവെക്കലും ആയി. അപ്പോള്‍ തികച്ചും സ്വാഭാവികവും ന്യായവും ആയ അവരുടെ പ്രവര്‍ത്തനങ്ങളെ സമൂഹത്തിന്റെ കാണാമറയത്തെത്തിക്കാനേ നമ്മുടെ കപട സദാചാരത്തിനു കഴിഞ്ഞിട്ടുള്ളൂ, അനാവശ്യമായി അവര്‍ക്ക് കുറ്റബോധം തോന്നിക്കാനും.
കേരളത്തിലെ പുതിയ തലമുറയുടെ ലൈംഗിക ഇടപെടലുകള്‍ കാണണമെങ്കില്‍ മുന്‍പ് പറഞ്ഞ 587 സൈറ്റുകളില്‍ ഒന്നു പരതിയാല്‍ മതി. ഇതില്‍ ഭൂരിഭാഗവും പീഢനത്തിന്റെ രംഗം ഒന്നും അല്ല. പ്രായപൂര്‍ത്തി ആയതും ആകാത്തതും ആയ യുവമിഥുനങ്ങള്‍ ലോകത്തെവിടെയും ഉള്ള യുവമിഥുനങ്ങളെപ്പോലെ കെട്ടിപ്പിടിക്കുകയും ഉമ്മവെക്കുകയും അതിലപ്പുറവും ചെയ്യുന്നതാണ്. ഇതില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുപോലെ ഭാഗഭാക്കാണ്.

ഞാന്‍ പറഞ്ഞുവരുന്നത് നമ്മുടെ സദാചാര പോലിസിന്റെ ഉദ്ദേശം നാട്ടില്‍ വിവാഹത്തിനു മുന്‍പ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം തൊടുകയോ അറിയുകയോ ചെയ്യാതിരിക്കുക എന്നതാണെങ്കില്‍, നമ്മുടെ സൈബര്‍ പോലിസിന്റെ ഉദ്ദേശം കല്യാണത്തിനു മുന്‍പോ ശേഷമോ മലയാളികള്‍ ലൈംഗികതയെപ്പറ്റി ഒന്നും ഇന്റര്‍നെറ്റ് വഴി അറിയരുത് എന്നാണെങ്കില്‍ രണ്ടുപേരും സമയവും കാശും കളയുകയാണ്. ലൈംഗികത എന്നത് മനുഷ്യന്റെ നിലനില്പിന്റെ അടിസ്ഥാനമാണ്. അതുകൊണ്ടുതന്നെ അത് തീവ്രവും ശക്തവും ആണ്. സദാചാരവും അല്ലാത്തതും ആയ ഒരു പോലിസിനും അതിന് ഇടങ്കോലിടാന്‍ പറ്റില്ല, ഒരു കാലത്തും ദേശത്തും അതു പറ്റിയിട്ടും ഇല്ല. ഇന്റര്‍നെറ്റിനു മുന്‍പേ, അച്ചടിക്കും ബുക്കുകള്‍ക്കും താളിയോലകള്‍ക്കും മുന്‍പേ വായ്!മൊഴികളായി ലൈംഗികത വിഷയമായ കഥകളും കവിതകളും ലോകത്ത് എവിടെയും ഉണ്ടായിരുന്നു. ആകപ്പാടെ നമ്മുടെ പോലിസ് ചെയ്യുന്നത് ഉത്തമ വികാരമായ ലൈംഗികതയെ അഥമവികാരം ആയി പുതിയ തലമുറയെ മനസ്സിലാക്കുകയാണ്. അങ്ങനെ വളരുന്ന തലമുറ 'ഞങ്ങള്‍ക്ക് കിട്ടാത്തത് ഞങ്ങളുടെ അടുത്ത തലമുറക്കും വേണ്ടാ എന്നാ നിലപാടെടുക്കും' അങ്ങനെ പ്രശ്‌നം ഒന്നുകൂടി വഷളാക്കും. ഇതാണിപ്പോള്‍ നടക്കുന്നത്.

വാസ്തവത്തില്‍ ചെയ്യേണ്ടത് നേരെ തിരിച്ചാണ്. നമ്മുടെ കുട്ടികള്‍ ചെറുപ്രായത്തിലേ 'വലുതാവുന്നു'എന്നു ഒരു സമൂഹം ആയ നാം അറിയണം. ആഗോള വല്കരിക്കപ്പെട്ട ഒരു ലോകത്താണ് അവര്‍ ജീവിക്കുന്നതെന്നും ലോകത്തെ മറ്റു കൗമാരക്കാര്‍ എന്ത് ചെയ്യുന്നു എന്ന് അവര്‍ കാണുന്നു എന്നും നമ്മള്‍ ഓര്‍ക്കണം. ലൈംഗികതയെപ്പറ്റി അവര്‍ക്ക് ശരിയായ അറിവു കൊടുക്കണം, എതിര്‍ലിംഗത്തില്‍ ഉള്ളവരെ അടുത്തറിയാനുള്ള അവസരങ്ങള്‍ കൊടുക്കണം, അവര്‍ തമ്മില്‍ അടുത്തിടപഴകുന്നത് കൊടും അപരാധമാണെന്ന ധാരണ മാറ്റണം. പ്രായപൂര്‍ത്തിയായ ആണ്‍ കുട്ടികളേയും പെണ്‍കുട്ടികളേയും വീട്ടുകാരും നാട്ടുകാരും സദാചാരപോലീസുകാരും ഒറിജിനല്‍ പോലിസും എല്ലാം അവരുടെ വഴിക്കു വിടണം. ഇതിന്റെ പരിണിതഫലം ലൈംഗിക അരാജകത്വം ഒന്നുമല്ല. മുന്‍പ് പറഞ്ഞതുപോലെ മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ഇപ്പോള്‍ നടപ്പിലാക്കിയ സ്വിറ്റ്‌സര്‍ലാന്റില്‍ രാത്രി പന്ത്രണ്ടുമണിക്ക് പെണ്‍കുട്ടികള്‍ക്ക് ഒറ്റക്ക് എവിടെയും പോകാന്‍ പേടിക്കേണ്ട. കുളിമുറിയിലും ലോക്കല്‍ റൂമിലും ഒളിക്യാമറയില്ല, കുട്ടികള്‍ക്ക് എതിരെ ലൈംഗിക അക്രമങ്ങള്‍ ഏറെ കുറവ്. ഇതിന്റെ അര്‍ത്ഥം ഇവിടെ ലൈംഗിക കുറ്റകൃത്യങ്ങള്‍ ഇല്ല എന്നല്ല. ഉണ്ടാകും, പക്ഷെ അതിനെതിരെ ശക്തമായ നടപടിയും ഉണ്ട്. സാമൂഹ്യ പ്രശ്‌നങ്ങള്‍ ഇല്ല എന്നല്ല. ചെറുപ്രായത്തില്‍ കുട്ടികള്‍ അമ്മമാര്‍ ആകുന്നതു പല യൂറോപ്യന്‍ രാജ്യങ്ങളിലും പ്രശ്‌നമാണ്. പക്ഷെ അതിനുള്ള പരിഹാരം ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും അകത്തി നിര്‍ത്തുകയല്ല എന്നെങ്കിലും അവര്‍ മനസ്സിലാക്കിയിട്ടുണ്ട്.

യൂറോപ്യന്‍ രാജ്യങ്ങളിലെ പോലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്ത് ഇട പെടുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമല്ല എന്ന് പലപ്പോഴും പറഞ്ഞു കേള്‍ക്കാറുണ്ട്. പക്ഷെ സത്യം നേരെ തിരിച്ചാണ്. പക്ഷെ ഞാന്‍ പഠിച്ചു വളര്‍ന്ന ഭാരത സംസ്‌കാരത്തില്‍ സെക്‌സ് ഒരു അധമവികാരമേ അല്ല. അതിനു പുരാണത്തിലും ഐതീഹ്യത്തിലും ഒക്കെ എത്രയോ ഉദാഹരണങ്ങള്‍ ഉണ്ട്. അയല്‍വീട്ടിലെ വെണ്ണ കട്ട കണ്ണനെ പിടിച്ചു കെട്ടിയിട്ട അമ്മ, കുളിക്കുന്ന ഗോപസ്ത്രീകളുടെ വസ്ത്രം എടുത്തു മരത്തില്‍ കയറിയ കണ്ണനെ മുക്കാലിയില്‍ കെട്ടി അടിച്ചില്ല എന്നത് ഞാന്‍ എന്റെ സംസ്‌കാരത്തെപറ്റി അഭിമാനപൂര്‍വ്വം ശ്രദ്ധിച്ചിട്ടുള്ള കാര്യം ആണ്. സെക്‌സിനെ അധമമായി ചിന്തിക്കുന്ന സംസ്‌കാരം വിക്ടോറിയന്‍ ഇംഗ്ലണ്ടില്‍ നിന്നും നാം സ്വാംശീകരിച്ചതാണ്. ചുംബനം ഉള്‍പ്പെടെ സെക്‌സിനെ കുഴപ്പം ആയി കാണുന്ന എല്ലാ ക്രിമിനല്‍ നിയമങ്ങളും രണ്ടു നൂറ്റാണ്ട് മുന്‍പ് ബ്രിട്ടീഷുകാര്‍ അവിടുത്തെ സംസ്‌കാരത്തിന് ഒപ്പിച്ചു ഉണ്ടാക്കി വച്ചിട്ട് പോയതാണ്. അവര്‍ അത് എന്നേ മാറ്റി, നമ്മള്‍ ഇപ്പോള്‍ അത് നമ്മുടെ സംസ്‌കാരം ആണെന്ന് പറഞ്ഞു അത് സംരക്ഷിക്കാന്‍ സാദാ പോലീസും സദാചാര പോലീസും കളിക്കുന്നു.

ലൈംഗികതയുടെ കാര്യത്തില്‍ നമ്മുടെ സംസ്‌കാരം പഴയ ഭാരതത്തിലെ പോലെയോ ഇപ്പോഴത്തെ പുതിയ ലോകത്തെ പോലയോ അല്ലാതെ നമുക്ക് അന്യമായ ചില സങ്കുചിത ചിന്താഗതിയില്‍ എത്തി നില്കുകയാണ് എന്ന് പറയാതെ വയ്യ. കുട്ടികള്‍ക്ക് സെക്‌സിനെപറ്റി അറിവ് കൊടുക്കാന്‍ പറ്റിയ ഒരു നല്ല പുസ്തകം വേണെമെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment